റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

55 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രമുണ്ട് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിക്ക് പറയാന്‍. 250 സിസി എഞ്ചിനില്‍ തുടങ്ങിയ കോണ്‍ടിനന്റല്‍ ജിടി മോഡലുകളുടെ പ്രയാണം ഇന്ന് 650 സിസി പതിപ്പില്‍ എത്തിനില്‍ക്കുന്നു. 1965 -ലാണ് ആദ്യ കോണ്‍ടിനന്റല്‍ ജിടിയുമായി കമ്പനി കടന്നുവന്നത്. 'കുറഞ്ഞ ഭാരം, കൂടുതല്‍ കരുത്ത്' എന്ന സൂത്രവാക്യത്തില്‍ നിന്ന് അണുവിട തെറ്റാതെ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടികള്‍ ഇക്കാലമത്രയും പുറത്തിറങ്ങി.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

ഇപ്പോള്‍ കോണ്‍ടിനന്റല്‍ ജിടി 650 -യാണ് നിരയിലെ പുതിയ അവതാരം. മുമ്പുണ്ടായിരുന്ന 535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരന്‍. പുതിയ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 -യുടെ വിശേഷങ്ങള്‍ ഇവിടെ അറിയാം.

ഡിസൈന്‍

ഒറ്റ നോട്ടത്തില്‍ വലിയ ഭാവ വ്യത്യാസങ്ങളൊന്നും കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്ക് ഇല്ല. റോയല്‍ എന്‍ഫീല്‍ഡ് പതിറ്റാണ്ടുകളായി പിന്തുടരുന്ന കഫെ റേസര്‍ ശൈലി ബൈക്കില്‍ കാണാം. വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ഓറഞ്ച് നിറമുള്ള ഇന്‍ഡിക്കേറ്ററുകളും മോഡലിന്റെ തനിമ പറഞ്ഞുവെയ്ക്കും.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

ഹെഡ്‌ലാമ്പിന് തൊട്ടുമുകളിലാണ് അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍ ബൈക്കിന്റെ പ്രായോഗികത കൂട്ടുന്നു. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്ക് ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കാതെ പോവില്ല. എഞ്ചിന്‍ യൂണിറ്റിന്റെ കാര്യത്തിലും ചിത്രമിതുതന്നെ. ക്രോം ആവരണമുള്ള ക്രാങ്ക്‌കേസുകളും ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനവും ബൈക്കിന്റെ തിളക്കം കൂട്ടുന്നു.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

പിറകില്‍ ലളിതമാണ് ഡിസൈന്‍ ശൈലി. മഡ്ഗാര്‍ഡില്‍ നിലയുറപ്പിച്ചിട്ടുള്ള ടെയില്‍ലാമ്പും ഇന്‍ഡിക്കേറ്ററുകളും പിന്നഴകിനോട് താദാത്മ്യം പ്രാപിക്കുന്നുണ്ട്. ഇരു പാര്‍ശ്വങ്ങളിലൂടെയും നീളുന്ന എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍ കോണ്‍ടിനന്റല്‍ ജിടി 650 -യുടെ കഫെ റേസര്‍ ഭാവത്തിന് അടിവരയിടും. ഫൂട്ട്‌പെഗുകള്‍ കുറച്ചേറെ പിന്നിലാണ്. വീതികൂടിയ ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറും ഫൂട്ട്‌പെഗുകളും ഒത്തുചേര്‍ന്ന് ഓടിക്കുന്നയാള്‍ക്ക് മുന്നോട്ടാഞ്ഞ റൈഡിങ് പൊസിഷനാണ് സമര്‍പ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

എയര്‍, ഓയില്‍ കൂളിങ് സംവിധാനങ്ങളുള്ള പുത്തന്‍ പാരലല്‍ ട്വിന്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ഹൃദയം. ബൈക്കില്‍ തുടിക്കുന്ന 648 സിസി എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സിന് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുണ്ട്. മുന്‍തലമുറ കോണ്‍ടിനന്റല്‍ ജിടി 535, അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സിന്റെ സഹായത്താല്‍ 29 bhp കരുത്തും 44 Nm torque -മാണ് കുറിച്ചിരുന്നത്.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

ഇക്കുറി ബൈക്കിന് രണ്ടാമതൊരു സിലിണ്ടര്‍ നല്‍കാനുള്ള തീരുമാനം കരുത്തുത്പാദനം ഗണ്യമായി ഉയരാന്‍ കാരണമായി. ബാലന്‍സ് ഷാഫ്റ്റിനൊപ്പം രണ്ടാം സിലിണ്ടര്‍ അണിചേര്‍ന്നതോടെ വൈബ്രേഷന്‍ പ്രശ്‌നം കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ നിന്ന് വിട്ടുപോയി. ഉയര്‍ന്ന് നിലകൊള്ളുന്ന എക്‌സ്‌ഹോസ്റ്റ് കുഴലുകളില്‍ പതിവ് മുഴക്കം പ്രതീക്ഷിക്കരുത്. ഘനഗാംഭീര്യമുള്ള ഇരമ്പല്‍ ശബ്ദമാണ് ബൈക്ക് പുറപ്പെടുവിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

ആര്‍പിഎം നില മൂവായിരം കടക്കുന്നതിന് മുമ്പുതന്നെ എണ്‍പതു ശതമാനം ടോര്‍ഖും എഞ്ചിന്‍ സൃഷ്ടിക്കും. ഇക്കാരണത്താല്‍ കുറഞ്ഞ വേഗത്തിലും കോണ്‍ടിനന്റല്‍ ജിടിക്ക് മികവ് നഷ്ടപ്പെടില്ല. ഇതേസമയം, ആക്‌സിലറേഷന്‍ കൂട്ടുന്നപക്ഷം ബൈക്ക് വേഗം കൈവരിക്കും; പ്രതികരണങ്ങള്‍ ചടുലമാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് ആറര സെക്കന്‍ഡുകള്‍ മതി.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

മണിക്കൂറില്‍ 170 കിലോമീറ്ററാണ് കോണ്‍ടിനന്റ്ല്‍ ജിടി 650 -യുടെ പരമാവധി വേഗം. നഗര സാഹചര്യങ്ങളില്‍ 23 കിലോമീറ്റര്‍ മൈലേജ് കുറിച്ച കോണ്‍ടിനന്റല്‍ ജിടി 650, ഹൈവേയില്‍ 27 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുകയുണ്ടായി. മുന്നില്‍ സമകാലിക ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ് പിന്തുണയുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന് വേണ്ടിയുള്ളത്. 40-60 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ സസ്‌പെന്‍ഷന്‍ മികവ് ഓടിക്കുന്നയാള്‍ക്ക് അനുഭവപ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

ഇറ്റാലിയന്‍ ടയര്‍ നിര്‍മ്മാതാക്കളായ പിരെല്ലി, റോയല്‍ എന്‍ഫീല്‍ഡ് 650 മോഡലുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച ഫാന്റം സ്‌പോര്‍ട്‌കോമ്പ് ടയറുകളാണ് ബൈക്കില്‍. പിരെല്ലി ടയറുകള്‍ പ്രദാനം ചെയ്യുന്ന ഉയര്‍ന്ന ഗ്രിപ്പ്, വളവുകള്‍ വേഗത്തില്‍ അഭിമുഖീകരിക്കാന്‍ റൈഡര്‍ക്ക് ആത്മവിശ്വാസം പകരും. മുന്‍ ടയറില്‍ 320 mm ഡിസ്‌ക്ക് യൂണിറ്റാണ് ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും. സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും കോണ്‍ടിനന്റല്‍ ജിടി 650 -യിലുണ്ട്.

Most Read: 'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 — റിവ്യു

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 വാങ്ങിയാല്‍

പതിവ് ബുള്ളറ്റുകളില്‍ നിന്നും വേറിട്ട ക്ലാസിക്ക് സ്‌പോര്‍ടി ഭാവമാണ് കോണ്‍ടിന്റല്‍ ജിടിയുടെ മുഖ്യാകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിച്ചിരിക്കുന്ന വിലനിലവാരത്തില്‍ പ്രീമിയം പകിട്ടുള്ള മറ്റൊരു ബൈക്ക് ഇപ്പോഴില്ല. 3.1 ലക്ഷം രൂപയാണ് കോണ്‍ടിനന്റല്‍ ജിടി 650 -ക്ക് ഓണ്‍റോഡ് വില. അഞ്ചു നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. ഐസ് ക്വീന്‍, വെന്റ്യൂറ ബ്ലു, മിസ്റ്റര്‍ ക്ലീന്‍, ബ്ലാക്ക് മാജിക്, ഡോക്ടര്‍ മായെം നിറപതിപ്പുകള്‍ കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ അണിനിരക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Continental GT 650 Review. Read in Malayalam.
Story first published: Saturday, March 30, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X