ഗ്ലാമറും ആഡംബരവും വേണ്ടവരുടെ ഉറ്റതോഴന്‍; മെര്‍സിഡീസ് GLC റിവ്യൂ വിശേഷങ്ങള്‍
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ ഒരു ഭൂമികയാണ് ഹംപി. ഇവിടുത്തെ ഓരോ കല്ലും പ്രൗഢോജ്വലമായ ഒരു ഭൂതകാലത്തിനെ കുറിച്ച് മന്ത്രിക്കുന്നുണ്ട്. അവയ്ക്കിടയിലൂടെ ഏറ്റവും പുതിയ മെര്‍സിഡീസ് ബെന്‍സ് GLC എസ്‌യുവിയെ അടുത്ത് പരിചയപ്പെടുകയായിരുന്നു ഞങ്ങള്‍. മിന്നുന്ന നിര്‍മാണ വൈദഗ്ധ്യവും പരിഷ്‌ക്കരിച്ച ചാരുതയുമുള്ള മെര്‍സിഡീസ് GLC എസ്‌യുവി അസാധാരണമായ എഞ്ചിനീയറിംഗിന്റെയും രൂപകല്‍പ്പനയുടെയും മികച്ച ഉദാഹരണമാണ്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ആധുനിക കാലത്തെ രാജാക്കന്മാരുടെ ഗ്ലാമറസ് ലൈഫ്സ്‌റ്റൈലിനൊത്ത സന്തതസഹചാരിയാകാന്‍ ഈ വാഹനത്തിന് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കര്‍ണാടകയിലെ ഹംപിയിലൂടെ ഞങ്ങള്‍ ഇത് ഓടിച്ച് നോക്കി. ജര്‍മന്‍ ബ്രാന്‍ഡിന്റെ ആഢംബര എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

ഡിസൈന്‍, ഇന്റീരിയർ, ടെക്: വിപ്ലവാത്മക മാറ്റത്തേക്കാള്‍ ഉപരി എസ്‌യുവിയുടെ ഡിസൈനിംഗില്‍ ഒരു പരിണാമം കൊണ്ടുവരാനാണ് മെര്‍സിഡീസ് ശ്രമിച്ചത്. ആ ശ്രമത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പുതിയ GLC-യുടെ മുന്‍വശത്ത് അല്‍പ്പം വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് കൂറ്റന്‍ മെര്‍സിഡീസ് ത്രീ-പോയിന്റഡ് സ്റ്റാര്‍ ബാഡ്ജും എഡ്ജുകളിലേക്ക് നീളുന്ന ക്രോം ബാറുകളും ഉണ്ട്.
ഗ്രില്ലിന് ചുറ്റും ഫ്രണ്ട് ഫെന്‍ഡറുകളിലേക്ക് നീളുന്ന രൂപമാറ്റം വരുത്തിയ ഹെഡ്ലൈറ്റുകളാണ്. ഇതിനൊപ്പം പുതിയ ഡിആര്‍എല്ലുകളും ലഭിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗം പരിശോധിക്കുമ്പോള്‍ രണ്ട് എഡ്ജുകളിലായി എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം സെന്‍ട്രല്‍ ഇന്‍ടേക്കിനുള്ള സറൗണ്ട് അതിനു താഴെയുള്ള ക്രോം ബാഷ് പ്ലേറ്റിലേക്ക് ലയിക്കുന്നു.

2023 മെര്‍സിഡീസ് ബെന്‍സ് GLC-യുടെ വശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. മറ്റ് രണ്ടാം-തലമുറ എസ്യുവി പോലെ, സ്മൂത്ത്-ഔട്ട് ബോഡി പാനലുകളും ക്രോം വിന്‍ഡോ സറൗണ്ടുകളും ലഭിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്. GLE-യുടെയും പുതിയ E-ക്ലാസിന്റെയും ഒരു മിശ്രിതം പോലെയാണ് പുതിയ GLC-യുടെ പിന്‍ഭാഗം കാണപ്പെടുന്നത്. പവര്‍ഡ് ടെയില്‍ഗേറ്റ് ഉള്‍പ്പെടെയുള്ള പുതിയ GLC-യില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വലിയ GLE-ക്ക് സമാനമാണ്.
3D എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ഉയര്‍ത്തി GLC-യിലേക്ക് ട്രാന്‍സ്പോസ് ചെയ്തിരിക്കുന്നത് മൊത്തത്തില്‍ ഒരു സവിശേഷമായ രൂപം നല്‍കുന്നു.റൂഫ് മൗണ്ടഡ് സ്പോയിലര്‍ എസ്‌യുവിയുടെ മൊഞ്ച് കൂട്ടുന്നു. മൂന്നാമത്തെ ബ്രേക്ക് ലൈറ്റ് ഇതിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ബ്ലാക്ക് ട്രിം, എക്സ്ഹോസ്റ്റ് ടിപ്പിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന ക്രോം അണ്ടര്‍ ഗാര്‍ഡ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

മെര്‍സിഡീസ് GLC-യുടെ അകത്തളത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ആഢംബരത്തിന്റെ മറ്റൊരു തലത്തിലേക്ക് നിങ്ങള്‍ മാറിയെന്ന് കരുതിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. 2023 GLC എസ്‌യുവിയുടെ ക്യാബിന്‍ അതിന്റെ മുന്‍ഗാമികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൂടാതെ പുതിയ E-ക്ലാസിനോട് സാമ്യത പുലര്‍ത്തുന്നതിനാല്‍ ഇത് നല്ലതാണെന്ന് തോന്നുന്നു. മനംമയക്കുന്ന അനുഭവമാണ് എസ്‌യുവിയുടെ സീറ്റുകള്‍ സമ്മാനിക്കുക.
ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ഒപ്പം പനോരമിക് സണ്‍റൂഫ് കൂടി ചേരുന്നതോടെ വേറെ ലെവല്‍ ഫീലാണ്. വീല്‍ബേസിന്റെ നീളം കൂട്ടിയിട്ടുണ്ടെങ്കിലും അല്‍പ്പ നേരം ഇരിക്കുന്നതോടെ അല്‍പ്പം ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അത്യാവശ്യം ഉയരമുള്ളവര്‍ക്ക് പ്രത്യേകിച്ചും. ഡ്യുവല്‍ ഡിസ്പ്ലേ സജ്ജീകരണത്തോടുകൂടിയ സ്ട്രിപ്പി ടു-ലെയര്‍ ഡാഷ്ബോര്‍ഡ് കണ്ണഞ്ചിപ്പിക്കുന്നതാണ്.

E-ക്ലാസിലെ പോലെ, 11.9-ഇഞ്ച് പോര്‍ട്രെയ്റ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡ്രൈവറിലേക്ക് ചെറുതായി ആംഗിള്‍ ചെയ്തിരിക്കുന്നു.ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ വഴി മ്യൂസിക്, മുതല്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹീറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ എസ്യുവിയുടെ മിക്കവാറും എല്ലാ കാര്യങ്ങളും ഇത് കണ്‍ട്രോള്‍ ചെയ്യുന്നു.
ടച്ച്സ്‌ക്രീന്‍, ബട്ടണ്‍, ഡയലുകള്‍ എന്നിവക്ക് പിന്നാലെ പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് GLC-യുടെ സ്റ്റിയറിംഗ് വീല്‍ വലിയ ആശ്വാസമായിരിക്കും. അത് കൂടാതെ അത്തരക്കാര്‍ക്ക് 'ഹേയ് മെര്‍സിഡീസ്' വോയ്സ് കമാന്‍ഡും മറ്റൊരു ഓപ്ഷനാണ്. നിങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ കമാന്‍ഡായി പറയാന്‍ ഇത് അനുവദിക്കുന്നു. എസ്‌യുവി ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്നു.

15-സ്പീക്കര്‍, 710-W ബേമിസ്റ്റര്‍ സൗണ്ട് സിസ്റ്റം വഴി നിങ്ങളിലേക്കെത്തുന്ന സംഗീതം ഡ്രൈവ് കൂടുതല്‍ ആസ്വദിക്കാന്‍ കാരണമാകുന്ന മറ്റൊന്നാണ്. ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് തുറന്നാല്‍ 620 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു. മുന്‍ഗാമിയേക്കാള്‍ 70 ലിറ്റര്‍ കൂടുതല്‍ സാധനങ്ങള്‍ നിങ്ങള്‍ക്കിപ്പോള്‍ കൊണ്ടുപോകാം. ആവശ്യമായ എല്ലാ സുരക്ഷാ സാങ്കേതിക സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് എസ്‌യുവി എത്തുന്നത്.
ഏഴ് എയര്‍ബാഗുകള്‍, ആക്റ്റീവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, കാര്‍ ടു എക്‌സ് കമ്മ്യൂണിക്കേഷന്‍ എന്നിവയും മറ്റും മെര്‍സിഡീസ് ബെന്‍സ് GLC-യുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. അറ്റെന്‍ഷന്‍ അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഏതാനും ADAS ഫീച്ചറുകളും എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പവര്‍ട്രെയിന്‍: പെട്രോള്‍, ഡീസല്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഓപ്ഷനുമായാണ് 2023 മെര്‍സിഡീസ് GLC ഇന്ത്യയില്‍ എത്തുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുക. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഫോര്‍ വീല്‍ ഡ്രൈവുമായാണ് ഇത് വരിക. GLC 220d 4Matic 194.4 bhp പവറും 440 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1,993 സിസി ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
മൈല്‍ഡ് ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) 23 bhp പവറും 200 Nm ടോര്‍ക്കും ഇതിനോടൊപ്പം ചേര്‍ക്കുന്നു. മെര്‍സിഡീസ് ബെന്‍സ് GLC 220d 4Matic വെറും 8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ലിറ്ററിന് 19.47 കിലോമീറ്ററാണ് മെലേജ് നല്‍കുക. GLC 300 4Matic അല്‍പ്പം വലിയ 1,999 സിസി, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായാണ് വരുന്നത്.
ഞങ്ങള്‍ ഓടിച്ചത് ഇതായിരുന്നു. 255 bhp കരുത്തും 400 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ISG-യുടെ സഹായത്തോടെ മെര്‍സിഡീസ് ബെന്‍സ് GLC 300 4Matic 6.2 സെക്കന്‍ഡില്‍ 0-100 km/h വേഗത കൈവരിക്കും. ലിറ്ററിന് 14.72 കിലോമീറ്ററാണ് ഇന്ധനക്ഷമത.
രണ്ടാം തലമുറ മെര്‍സിഡീസ് ബെന്‍സ് GLC-യുടെ വലിപ്പം നോക്കിയാല്‍, ഇതിന് 4,716 mm നീളവും 1,890 mm വീതിയും 1,640 mm ഉയരവുമുണ്ട്. 2,888 mm ആണ് മെര്‍സിഡീസ് GLC-യുടെ വീല്‍ബേസ് അളവ്. പുതിയ മെര്‍സിഡീസ് GLC-ക്ക് അതിന്റെ മുന്‍ഗാമിയേക്കാള്‍ 60 mm നീളവും 15 mm വീല്‍ബേസും അധികമുണ്ട്.

ഡ്രൈവിംഗ് ഇംപ്രഷന്‍: ശാന്തം എന്നാണ് 2023 മെര്‍സിഡീസ് ബെന്‍സ് GLC ഡ്രൈവിനെ വിശേഷിപ്പിക്കാവുന്നത്. നഗര റോഡുകളിലെ മിക്ക കുണ്ടും കുഴികളും ഇത് തികച്ചും അനായാസം താണ്ടുന്നു. ഹൈവേയില്‍, നിങ്ങള്‍ ഉയര്‍ന്ന വേഗതയിലേക്ക് നീങ്ങുമ്പോള്‍ ISG കൂടി ചേരുന്നതോടെ ഓവര്‍-ബൂസ്റ്റ് ഫംഗ്ഷന്‍ ഏകദേശം 30 സെക്കന്‍ഡ് നേരത്തേക്ക് സഹായിക്കുന്നു. ഇത് വേഗത മൂന്നക്കം തൊടുമ്പോള്‍ യാത്ര കുറച്ചുകൂടി രസകരമാക്കുന്നു.
ആക്‌സിലറേറ്റര്‍ തറതൊടുന്ന തരത്തില്‍ അമര്‍ത്തിയപ്പോള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മടിച്ചുനില്‍ക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. നിങ്ങള്‍ സ്പോര്‍ട്സ് മോഡിലാണെങ്കില്‍, വളവുകളില്‍ GLC അതിന്റെ ഭാരം നന്നായി മറയ്ക്കുന്നു, എന്നാല്‍ അതിനെ സ്പോര്‍ട്ടി എന്ന് വിളിക്കരുത്. എന്നിരുന്നാലും, പുതിയ GLC-യുടെ മറ്റൊരു സവിശേഷത അതിനെ മുകളില്‍ നിര്‍ത്തുന്നു. പുതിയ GLC-യില്‍ മെര്‍സിഡീസിന്റെ 4Matic ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം ലഭിക്കുന്നതിനാല്‍ ദുര്‍ഘടമായ പാതകള്‍ അനയാസം കീഴടക്കാം.

നിങ്ങളുടെ എസ്‌യുവിയുടെ ഫ്രണ്ടില്‍ താഴെയായി എന്താണ് സംഭവിക്കുന്നതെന്ന് കാണിക്കാന്‍ ഇത് ക്യാമറകള്‍ ഉപയോഗിക്കുന്നു. അല്‍പ്പം ഓവര്‍ലാന്‍ഡിംഗ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട റട്ടുകളും ഗല്ലികളും പാറകളും കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് GLC സ്പോര്‍ടിയര്‍ പാതയില്‍ നിന്ന് വ്യതിചലിച്ച് ബെന്‍സിന്റെ സമ്പന്നമായ പാരമ്പര്യം ഉള്‍ക്കൊള്ളുന്നു.
അതിന്റെ ശാന്തമായ സ്വഭാവം നിങ്ങളെ അനായാസം ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഒതുക്കമാര്‍ന്ന ക്യാബിന്‍ ശാന്തതയില്‍ പൊതിഞ്ഞ ഒരു അനുഭവം സമ്മാനിച്ച് ബാഹ്യലോകത്തിന്റെ തിരക്കുകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ആകര്‍ഷകമായ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും ആഡംബരപൂര്‍ണമായ ക്യാബിന്‍ സവിശേഷതകളും ഒത്തുചേരുന്ന ഈ എസ്‌യുവി ഏത് സാഹസികതയിലും നിങ്ങൾക്കൊപ്പം ചേര്‍ക്കാവുന്ന ഗ്ലാമറസ് ലക്ഷ്വറി തോഴന്‍ ആണ്.


Click it and Unblock the Notifications








