'രൂപമാറ്റം' മാത്രമല്ല, ആള് കേമനാണ്; ടാറ്റ നെക്‌സോണ്‍ ഇവി റിവ്യൂ വിശേഷങ്ങള്‍
ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് പുതുക്കിയ 2023 നെക്സോണ്‍ എസ്‌യുവി അവതരിപ്പിച്ചത്. അപ്ഡേറ്റ് ചെയ്ത എസ്‌യുവിക്കൊപ്പം പുതിയ നെക്സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റും സെപ്റ്റംബര്‍ 14-ന് പുറത്തിറങ്ങാന്‍ പോകുന്നതിനാല്‍ അധികം കാത്തിരുന്ന് മുഷിയേണ്ടി വന്നില്ല. പുതിയ നെക്സോണ്‍ ഇവിയില്‍ ടാറ്റ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നറിയാന്‍ ഞങ്ങള്‍ പൂനെയിലൂടെ ഇവി ഓടിച്ചു. അതിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
ഡിസൈനും ഫീച്ചറുകളും: അതിന്റെ ഐസിഇ സഹോദരനെ പോലെ ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഡിസൈന്‍ കടംകൊണ്ടത്. നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്ക് ഒരു സ്പ്ലിറ്റ് സമീപമാണുള്ളത്. ഇവിയുടെ മുന്‍വശത്തെ കണക്റ്റഡ് ഡിസൈനാണ് പെട്രോള്‍, ഇവി മോഡലുകള്‍ തമ്മില്‍ കാഴ്ചയിലുള്ള പ്രധാന വ്യത്യാസം. സീക്വന്‍ഷ്യല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRLs) പ്രധാന ക്ലസ്റ്ററിനായി ട്രപസോയ്ഡല്‍ ഹൗസിംഗുകളുമുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ മനോഹരമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

താഴത്തെ ബമ്പറില്‍ ഒരു വലിയ ഗ്രില്ലും അതിന് കുറുകെ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബാറുമാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്തേക്ക് നോക്കിയാല്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് നെക്സോണ്‍ ഇവിക്ക് നല്‍കിയിരിക്കുന്നത്. 2023 നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ വശങ്ങളിലും പിന്നിലുമുള്ള .EV ബാഡ്ജുകളാണ് എക്‌സ്റ്റീരിയറിലെ മറ്റ് പ്രധാന മാറ്റം. പുതിയ കണക്റ്റഡ് റിയര്‍ ലൈറ്റുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, പുതിയ വീലുകള്‍ എന്നിവ അതിന്റെ ഐസിഇ സഹോദരങ്ങളുമായി സാമ്യതയുള്ളതാണ്.
പുതിയ നെക്‌സോണ്‍ ഇവിയുടെ അകത്തളത്തിലേക്ക് കാലെടുത്ത് വെച്ചാലും സ്ഥിതി സമാനമാണ്. ലെയേര്‍ഡ് ഡാഷ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഡ്യുവല്‍ ഡിസ്പ്ലേകള്‍ എന്നിവയുള്ള ക്യാബിനും ഐസിഇ നെക്സോണിനോട് ഏകദേശം സമാനമാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഐസിഇ പതിപ്പില്‍ കാണപ്പെടുന്ന 10.25 ഇഞ്ചില്‍ നിന്ന് 12.3 ഇഞ്ചായി കൂടിയതാണ് എടുത്ത് പറയേണ്ട മാറ്റങ്ങളില്‍ ഒന്ന്.

കൂള്‍ഡ് ഗ്ലോവ് ബോക്സ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടച്ച് ബേസ്ഡ് HVAC കണ്‍ട്രോളുകള്‍, സണ്‍റൂഫ്, ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളടക്കം മാറ്റമില്ലാതെ തുടരുന്നു. 6 എയര്‍ബാഗുകള്‍, ESC, ABS, EBD, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറിംഗ് പോയിന്റുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എമര്‍ജന്‍സി- ബ്രേക്ക്‌ഡൌണ്‍ കോള്‍ അസിസ്റ്റന്‍സ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയടക്കം സേഫ്റ്റി ഫീച്ചറുകളുടെ ഒരുനിരയും ടാറ്റ നെക്‌സോണ്‍ ഇവി വാഗ്ദാനം ചെയ്യുന്നു.
വലിപ്പവും സ്‌പെസിഫിക്കേഷനുകളും: പ്രൈം, മാക്സ് എന്നിവയ്ക്ക് പകരം ലോംഗ് റേഞ്ച് (LR), മീഡിയം റേഞ്ച് (MR) എന്നിങ്ങനെ വേരിയന്റുകള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ബാറ്ററി പായ്ക്കുകള്‍ 30kWh (MR), 40.5kWh (LR) എന്നിവയില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍, കൂടുതല്‍ കാര്യക്ഷമമായ എയറോഡൈനാമിക് രൂപകല്‍പ്പനയുടെ ഫലമായി നെക്‌സോണ്‍ ഇവിയുടെ റേഞ്ച് കൂടിയിട്ടുണ്ട്. ടാറ്റ നെക്സോണ്‍ ഇവിയുടെ രണ്ട് പതിപ്പുകളും മുമ്പത്തേക്കാള്‍ കുറഞ്ഞ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നു എന്നതും ഇതിന് കാരണമാകാം.

മീഡിയം റേഞ്ച് 127 bhp പവര്‍ പുറപ്പെടുവിക്കുമ്പോള്‍ ലോംഗ് റേഞ്ച് 143 bhp ഉത്പാദിപ്പിക്കുന്നു. മീഡിയം റേഞ്ചിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.9 സെക്കന്‍ഡ് സമയം മതി. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 150 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ 2023 നെക്‌സോണ്‍ ഇവിയുടെ രണ്ട് പതിപ്പുകളും 215 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു.
ഇതിനര്‍ത്ഥം മീഡിയം റേഞ്ച് മുമ്പത്തെ പ്രൈം മോഡലിനേക്കാള്‍ 30 Nm ഉം ലോംഗ് റേഞ്ച് മാക്‌സിനേക്കാര്‍ 38 Nm ടോര്‍ക്കും കുറവാണ് നല്‍കുന്നതെന്നാണ്. നെക്‌സോണ്‍ ഇവി MR വേരിയന്റിന് ഇപ്പോള്‍ 325 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം നെക്‌സോണ്‍ ഇവിയുടെ LR വേരിയന്റ് ഒറ്റചാര്‍ജില്‍ 465 കിലോ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
നെക്‌സോണ്‍ ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും 12 കിലോമീറ്ററാണ് റേഞ്ച് വര്‍ധിച്ചത്. രണ്ട് വേരിയന്റുകളിലും ഇപ്പോള്‍ 7.2 kW ചാര്‍ജര്‍ ഒരു ഓപ്ഷനായി ലഭിക്കുന്നു. MR വേരിയന്റിന് ഈ ചാര്‍ജര്‍ ഉപയോഗിച്ച് ഹോം ചാര്‍ജിംഗില്‍ 10-100 ശതമാനം വരെയാകാന്‍ 4.3 മണിക്കൂര്‍ എടുക്കും.
അതേസമയം LR വേരിയന്റിന്റെ ബാറ്ററി ചാര്‍ജാകാന്‍ 6 മണിക്കൂറാണ് എടുക്കുക. പോര്‍ട്ടബിള്‍ ഹോം ചാര്‍ജര്‍ ഈ സമയം യഥാക്രമം 10.5 മണിക്കൂറും 15 മണിക്കൂറുമായി ഉയരുന്നു. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മോഡലുകളും 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 56 മിനിറ്റ് മാത്രമേ എടുക്കൂ.

ഡ്രൈവിംഗ് ഇംപ്രഷന്‍: പുതിയ നെക്സോണ്‍ ഇവിക്ക് അതിന്റെ മുന്‍ഗാമിയെപ്പോലെ ഇക്കോ, സിറ്റി, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ലഭിക്കുന്നു. ഇവ ഓരോ ലെവലിലായി ഇലക്ട്രിക് എസ്‌യുവിയുടെ പെര്‍ഫോമന്‍സും പ്രതികരണശേഷിയും ഉയര്‍ത്തുന്നു. റോഡില്‍ നെക്‌സോണ്‍ ഇവി അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ട്. അതിവേഗം നിങ്ങള്‍ക്ക് സ്പീഡേമീറ്ററില്‍ മൂന്നക്കം ക്ലോക്ക് ചെയ്യാന്‍ സാധിക്കും.
കുറഞ്ഞ ടോര്‍ക്കിന്റെയും ട്രാക്ഷന്‍ കണ്‍ട്രോളിന്റെയും ഫലമായി 2023 നെക്‌സോണ്‍ ഇവി സ്പോര്‍ട്സ് മോഡില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ വീല്‍ സ്പിന്‍ ചെയ്യുന്നില്ല. പുതിയ നെക്‌സോണ്‍ ഇവിയുടെ സസ്പെന്‍ഷന്‍ സജ്ജീകരണം അതിന്റെ ഐസിഇ സഹോദരങ്ങളെ അപേക്ഷിച്ച് അല്‍പ്പം കടുപ്പമുള്ളതാണ്. എങ്കിലും റോഡുകളിലെ കുണ്ടും കുഴികളും നിങ്ങളെ അറിയിക്കാതെ കാത്തോളും.

2023 നെക്സോണ്‍ ഇവിയുടെ ക്ലെയിം ചെയ്ത റേഞ്ചും റീചാര്‍ജ് സൈക്കിളും ശരിയായി പരീക്ഷിക്കാന്‍ സമയം ഞങ്ങളെ അനുവദിച്ചില്ല. എന്നിരുന്നാലും പുതിയ നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് മോഡല്‍ ഫുള്‍ചാര്‍ജില്‍ ഏകദേശം 350 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് പരിമിതമായ സമയം വെച്ചുള്ള അനുഭവത്തിലൂടെ ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: 2023 നെക്‌സോണ്‍ ഇവി അതിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ ശരിയായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമതയുള്ള കാറിനായി വരുത്തിയ മാറ്റങ്ങളും ചെറുതായി ട്വീക്ക് ചെയ്ത പവര്‍ട്രെയിനും ഇവിയുടെ റേഞ്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം തന്നെ ഇത് നിരത്തിലിറക്കി ഡ്രൈവ് ചെയ്യുന്നതും രസകരമാണ്.


Click it and Unblock the Notifications








