ലോംഗ് യാത്രകള്‍ക്ക് ഒപ്പംകൂട്ടാം; പുത്തൻ ടാറ്റ സഫാരിയുടെ റിവ്യൂ വിശേഷങ്ങള്‍

2019-ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ മോട്ടോര്‍സ് ബസാര്‍ഡ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഹാരിയര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള 7 സീറ്റര്‍ കണ്‍സെപ്റ്റ് ആയിരുന്നുവത്. ഒരു വര്‍ഷത്തിനുശേഷം 2020 ഓട്ടോ എക്സ്പോയില്‍ ടാറ്റ ഗ്രാവിറ്റാസ് എന്ന പേരില്‍ ഇത് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

എന്നാല്‍ ടാറ്റ സഫാരി എന്ന ഐക്കണിക് നെയിംപ്ലേറ്റായിരുന്നു ലോഞ്ച് വേളയില്‍ എസ്‌യുവിക്ക് ടാറ്റ നല്‍കിയത്. വിപണിയിലെത്തി രണ്ടര വര്‍ഷത്തിലേറെയാകുന്ന ഈ വേളയില്‍ ടാറ്റ സഫാരി സഹോദരനായ ഹാരിയറിനൊപ്പം ഇപ്പോള്‍ വമ്പന്‍ മോക്കോവറിന് വിധേയമായിരിക്കുകയാണ്. 2023 ടാറ്റ സഫാരിയില്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ വലിയ ഫാമിലി കാര്‍ തേടുന്നവരെ തൃപ്തിപ്പെടുത്തുമോ എന്നറിയാന്‍ വാഹനം ഞങ്ങള്‍ പൂണെയില്‍ വെച്ച് ഓടിച്ച് നോക്കി. അതിന്റെ റിവ്യൂ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

2023 tata safari

മാറ്റങ്ങള്‍: എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയുടെ കാര്യത്തില്‍ സഫാരി ഹാരിയറിനെ പോലെ മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റിന് വിധേയമായി. സഫാരി ഇപ്പോള്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്പായാണ് കാണപ്പെടുന്നത്. പുതിയ പാരാമെട്രിക് ഗ്രില്ലാണ് അപ്‌ഡേറ്റഡ് സഫാരിക്ക് ലഭിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്ത് ബോഡി നിറത്തിലുള്ള ഇന്‍സെര്‍ട്ടുകളും ടാറ്റ ബാഡ്ജും വരുന്നു. താഴത്തെ ഭാഗത്ത് റഡാര്‍ സെന്‍സറിനൊപ്പം ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും മുന്‍വശത്തുള്ള സില്‍വര്‍ ബാഷ് പ്ലേറ്റിന് മുകളില്‍ എയര്‍ ഇന്‍ടേക്കും കാണാം.

വെല്‍കം ഫംഗ്ഷനോടുകൂടിയ ബോണറ്റിന് കുറുകെ കൊടുത്തിരിക്കുന്ന നീളമുള്ള എല്‍ഇഡി ബാര്‍ എസ്‌യുവിയുടെ ഒരു ഹൈലൈറ്റാണ്. പുത്തന്‍ ഹെഡ്ലാമ്പുകള്‍ ഫ്രണ്ട് ബമ്പറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെഡ്ലാമ്പ് ഹൗസിംഗും ലംബമായിട്ടാണ് നല്‍കിയിരിക്കുന്നത്. പുതിയ 2023 സഫാരിയുടെ വശങ്ങളിലെ ഫ്ളേഡ് വീല്‍ ആര്‍ച്ചുകളും ബ്ലാക്ക് ഔട്ട് എ, ബി, സി പില്ലറുകളും റൂഫും മാറ്റമില്ലാതെ തുടരുന്നു.

2023 tata safari rear

വേരിയന്റിനെ ആശ്രയിച്ച് 17 മുതല്‍ 19 ഇഞ്ച് വരെ വലുപ്പമുള്ള പുതിയ ഡ്യുവല്‍-ടോണ്‍ സ്‌പൈഡര്‍ അലോയ് വീലുകള്‍ ലഭിക്കും. പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ സീക്വന്‍ഷ്യല്‍ ഫംഗ്ഷനോടുകൂടിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വാഷറുള്ള റിയര്‍ വൈപ്പര്‍, ടെയില്‍ഗേറ്റിന്റെ വീതിയിലുള്ള ഗുഡ്‌ബൈ ഫംഗ്ഷനോടുകൂടിയ ഒരു എല്‍ഇഡി സ്ട്രിപ്പ് എന്നിവ റിയര്‍എന്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നു.

വിശാലതയും നൂതന ടെക്‌നോളജികളും ഫീച്ചറുകളും നിറഞ്ഞ് നില്‍ക്കുന്ന ക്യാബിനാണ് സഫാരിക്ക് ലഭിക്കുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡില്‍ ആംബിയന്റ് ലൈറ്റിംഗ് ഉണ്ട്. അത് പനോരമിക് സണ്‍റൂഫിന്റെ ഡോറുകളിലും എഡ്ജുകളിലും കാണാം. പുതിയ ഡാഷ്ബോര്‍ഡില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ നല്‍കിയിരിക്കുന്നു. 360 ഡിഗ്രി ക്യാമറയ്ക്കുള്ള ഡിസ്പ്ലേയായും ഇത് പ്രവര്‍ത്തിക്കുന്നു.

2023 tata safari cabin

മെനുകളിലൂടെ വാഹനയുടമക്ക് രണ്ടാം തലമുറ iRA കണക്റ്റഡ് കാര്‍ സ്യൂട്ട് ആക്സസ് ചെയ്യാനും കഴിയും. നാവിഗേഷന്‍ ഉള്‍പ്പെടെ യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്ന വലിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഡാഷ്ബോര്‍ഡില്‍ കാണം. ഡ്രൈവറുടെ ഡിസ്പ്ലേയ്ക്ക് തൊട്ടുമുമ്പില്‍ ഒരു പുതിയ ഡ്യുവല്‍-ടോണ്‍ ഫോര്‍-സ്പോക്ക് സ്റ്റിയറിംഗ് വീലുണ്ട്. സ്റ്റിയറിംഗ് വീലിന്റെ മധ്യത്തിലായി ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുണ്ട്.

മാത്രമല്ല വിവിധ കാര്യങ്ങള്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനുള്ള കപ്പാസിറ്റീവ് ബട്ടണുകളും സാധാരണ സ്വിച്ച് ഗിയറും വീലില്‍ ഉള്‍ക്കൊള്ളുന്നു. പവര്‍ഡ് ഫ്രണ്ട് സീറ്റുകളാണ് മറ്റൊരു ഹൈലൈറ്റ്. ഫ്രണ്ട് ഡ്രൈവര്‍ സീറ്റിന് വെല്‍ക്കം, മെമ്മറി ഫംഗ്ഷനുകള്‍ ലഭിക്കുന്നു. അതേസമയം മുന്‍വശത്തുള്ള പാസഞ്ചര്‍ സീറ്റിന്റെ വശങ്ങളിലുള്ള കണ്‍ട്രോള്‍ വഴി പിന്നില്‍ ഇരിക്കുന്ന വ്യക്തിക്ക് സീറ്റ് മുന്നോട്ടും പിന്നോട്ടും നീക്കാന്‍ അനുവദിക്കുന്ന ബോസ് മോഡ് ഇതിന് ലഭിക്കുന്നു.

2023 tata safari second row captain seat

ചൂടുകാലത്ത് കുളിര്‍മയേകാനായി വെന്റിലേറ്റഡ് ഫ്രണ്ട്, രണ്ടാം നിര സീറ്റുകള്‍ 2023 ടാറ്റ സഫാരിക്ക് നല്‍കിയിരിക്കുന്നു. വെയിലില്‍ നിന്ന് സംരക്ഷണമേകാനായി റിയര്‍ വിന്‍ഡോയില്‍ സണ്‍ ഷീല്‍ഡുകളും വരുന്നുണ്ട്. എന്നിരുന്നാലും ഇവ മാന്വലായി വിന്യസിക്കേണ്ടതുണ്ട്. രണ്ടാം നിര സീറ്റിന് കംഫര്‍ട്ടിബിളായ ഹെഡ്‌റെസ്റ്റുകള്‍ ലഭിക്കുന്നതിനാല്‍ യാത്രകള്‍ സുഖകരമാകും. മൂന്നാം നിര സീറ്റിലേക്ക് എളുപ്പത്തില്‍ കയറിച്ചെല്ലാമെന്ന് വിചാരിച്ചാല്‍ നടക്കില്ലെങ്കിലും ആവശ്യത്തിലധികം സ്‌പെയ്‌സ് നല്‍കുന്നുവെന്നത് ഗുണകരമാാണ്. ഓയ്സ്റ്റര്‍ വൈറ്റ് ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയിലാണ് സീറ്റുകള്‍ അലങ്കരിച്ചിരിക്കുന്നത്.

മെക്കാനിക്കല്‍: മെക്കാനിക്കല്‍ വശങ്ങളുടെ കാര്യത്തില്‍ 2023 ടാറ്റ സഫാരി അതിന്റെ മുന്‍ഗാമിയെ പിന്തുടരുന്നു. 2.0-ലിറ്റര്‍ ക്രിയോടെക്, ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും 7 സീറ്റര്‍ എസ്‌യുവിക്ക് തുടിപ്പേകും. ഡീസല്‍ എഞ്ചിന്‍ ഇപ്പോഴും 3,750 rpm-ല്‍ 168 bhp പവറും 1,750-2,500 rpm-ന് ഇടയില്‍ 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

2023 tata safari engine

യാത്രയില്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. ഇക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് സഫാരിക്ക് വരുന്നത്. ഡ്രൈവിംഗ് മോഡിന് അനുസരിച്ച് ഡ്രൈവ്‌ട്രെയിന്‍ പവര്‍ ഡെലിവറിയിലും ഗിയര്‍ ഷിഫ്റ്റിലും മാറ്റം വരുത്തുന്നു. ഫുള്‍ ബൂസ്റ്റും വേണമെന്നുള്ളവര്‍ സ്‌പോര്‍ട്ട് മോഡില്‍ തുടരണം. പുതിയ പാഡില്‍ ഷിഫ്റ്ററിനൊപ്പം മാനുവല്‍ കണ്‍ട്രോളുകള്‍ കൂടി ലഭ്യമായതിനാല്‍ ഈ ഷിഫ്റ്റുകള്‍ മുമ്പത്തേതിനേക്കാള്‍ എളുപ്പമാക്കുന്നു.

സ്റ്റിയറിങ് കൂടുതല്‍ ഷാര്‍പ്പറാണെങ്കിലും ഇത് നിങ്ങള്‍ സഞ്ചരിക്കുന്ന ഡ്രൈവിംഗ് മോഡിനെ ആശ്രയിച്ചിരിക്കും. ഉയര്‍ന്ന വേഗതയിലും സ്റ്റിയറിംഗ് അല്‍പ്പം മൂര്‍ച്ചയുള്ളതായി അനുഭവപ്പെടും. എല്ലാ മോഡലുകളിലും ഓള്‍-'വീല്‍ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും ബ്രേക്ക് പെഡല്‍ ട്രാവല്‍ കൂടുതലാണെന്ന് തോന്നുന്നു. മൃദുവായ സസ്പെന്‍ഷന്‍ സജ്ജീകരണത്തിന്റെ മികവില്‍ പുതിയ 2023 സഫാരി കുണ്ടും കുഴികള്‍ക്കും അനായാസം താണ്ടുന്നു. ഏറ്റവും മോശം റോഡുകളില്‍ പോലും മറികടക്കാന്‍ 200 mm ഗ്രൗണ്ട് ക്ലിയറന്‍സ് മതിയാകും.

2023 tata safari tracking shot

മൃദുവായ സസ്‌പെന്‍ഷനും സുഖപ്രദമായ സീറ്റുകളും 2023 സഫാരിയിലെ യാത്രകള്‍ ആസ്വാദ്യകരമാക്കുന്നതിനാല്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് മികച്ച കൂട്ടാളിയായിരിക്കും. ഉയരം കൂടിയ ആളുകള്‍ മൂന്നാംനിര സീറ്റുകളില്‍ ഇരിക്കരുതെന്ന് ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് ആവശ്യമുണ്ടെങ്കില്‍ മൂന്നാം നിര സീറ്റ് മടക്കിവെക്കാവുന്നതാണ്. ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റം ലഭ്യമാണെങ്കിലും ഭാരമേറിയ എന്തിനും ഫോര്‍-വീല്‍ ഡ്രൈവ് ആവശ്യമാണെന്ന കാര്യം ഓഫ്‌റോഡ് പ്രേമികളെ ഓര്‍മിപ്പിക്കുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: വേളയില്‍ പിറക് വശം മാറ്റി നിര്‍ത്തിയാല്‍ 2021-ല്‍ പുറത്തിറങ്ങിയ വേളയില്‍ സഫാരി ഏതാണ്ട് ഹാരിയറിനെ പോലെ തന്നെയായിരുന്നു. ഡിസൈനിലെ പുതിയ മാറ്റങ്ങള്‍ മുമ്പത്തേക്കാള്‍ ഗംഭീരമായി തോന്നുമെങ്കിലും പുതിയ സഫാരി ഹാരിയറിനേക്കാര്‍ അല്‍പ്പം വ്യത്യസ്തമായി കാണപ്പെടുന്നു. ക്യാബിനിനുള്ളിലെ പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഫീച്ചറുകളുടെയും ഫലത്തില്‍ പുതിയ സഫാരി ശരിക്കും ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായി അനുഭവപ്പെടുന്നു. ഫോര്‍ വീല്‍ ഡ്രൈവ് ഒഴികെ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ടാറ്റ സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, October 15, 2023, 16:02 [IST]
English summary
2023 tata safari review exterior interior changes all details you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X