എതിരാളികളെ നിലംപരിഷാക്കാൻ തുനിഞ്ഞിറങ്ങി കിയ; 2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

കൊവിഡ് മഹാമാരിയാൽ, 2020 എന്ന വർഷം ഭൂരിഭാഗം ആളുകളും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നായിരുന്നു. എന്നിരുന്നാലും, വർഷത്തിന്റെ തുടക്കത്തിലാണ് കിയ സോനെറ്റിനെ ലോകത്തിനായി വെളിപ്പെടുത്തിയത്. 2020 ഫെബ്രുവരിയിൽ സോനെറ്റ് കൺസെപ്‌റ്റായി ആദ്യം പ്രിവ്യൂ ചെയ്‌ത, സബ് ഫോർ മീറ്റർ എസ്‌യുവി അതേ വർഷം ഓഗസ്റ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും, ഒരു മാസത്തിനുശേഷം വിൽപ്പനയ്‌ക്കെത്തുകയും ചെയ്തു.

എന്നിരുന്നാലും, തങ്ങളുടെ സഹോദര കമ്പനിയായ ഹ്യുണ്ടായി പോലുള്ള ബ്രാൻഡുകളിൽ നിന്ന് പുതിയ എതിരാളികൾ ഉയർന്നുവരുകയും മറ്റ് സ്ഥാപിത ബ്രാൻഡുകൾ അവരുടെ മോഡലുകൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തതോടെ, കഴിഞ്ഞ വർഷം ഡിസംബറിൽ കിയ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സോനെറ്റ് എസ്‌യുവിയെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ, ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ ഭോപ്പാലിൽ പുതിയ സോനെറ്റിനെ അടുത്തറിയാൻ ഞങ്ങളെ ക്ഷണിച്ചപ്പോൾ, കോംപാക്ട് എസ്‌യുവിയിൽ എന്താണ് മാറിയതെന്ന് സ്വയം കണ്ടെത്താനുള്ള ജിജ്ഞാസ ഞങ്ങൾക്ക് വളരെ കൂടുതലായിരുന്നു.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

2024 കിയ സോനെറ്റ് അവലോകനം: എന്താണ് മാറിയത്? ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത 2024 കിയ സോനെറ്റ് അകത്തും പുറത്തും കുറച്ച് ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരുന്നു. ക്യാബിനിലേക്കും ഡൈവിംഗിലേക്കും കടക്കുന്നതിന് മുമ്പ് നമുക്ക് എക്സ്റ്റീരിയറിലെ ഈ മാറ്റങ്ങൾ നോക്കാം. പുറത്ത്, 2024 സോനെറ്റിലെ മാറ്റങ്ങൾ വളരെ പ്രതക്ഷമായി കാണാൻ കഴിയും. മുൻവശത്ത്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കിയ സോനെറ്റിന് നവീകരിച്ചതും വലുതുമായ 'ടൈഗർ നോസ്' ഗ്രില്ലും ലഭിക്കുന്നു.

പുതുക്കിയ ഗ്രില്ലിന്റെ ഓരോ വശത്തും പുതിയ സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകളാൽ സെറ്റ് ചെയ്തിരിക്കുന്ന ക്രൗൺ ജൂവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ വരുന്നു. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറിന്റെ ഇരുവശത്തും വെർട്ടിക്കലായി ക്രമീകരിച്ചിരിക്കുന്ന പുതിയ എൽഇഡി ഫോഗ് ലാമ്പുകളും നമുക്ക് ഒറ്റനോട്ടത്തിൽ കാണാനാവും.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വശങ്ങൾ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ ഇല്ലാതെ തന്നെ തുടരുന്നു. പുതിയ 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ ടോൺ അലോയി വീലുകൾ മാത്രമാണ് ഇവിടെ വരുന്ന ഏറ്റവും വലിയ മാറ്റം. 2024 കിയ സോനെറ്റിന്റെ പിൻഭാഗത്താണ് നമുക്ക് ഏറ്റവും കൂടുതൽ വിഷ്വൽ മാറ്റങ്ങൾ കാണാനാവുന്നത്.

അപ്‌ഡേറ്റ് ചെയ്‌ത സോനെറ്റിൽ മുൻവശത്തെ ഹെഡ്‌ലൈറ്റുകൾ പോലെ തന്നെ സ്റ്റാർ മാപ്പ് എന്ന് വിളിക്കുന്ന LED കണക്‌റ്റഡ് ടെയിൽലൈറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. GTX, X -ലൈൻ വകഭേദങ്ങൾക്കുള്ള പുതിയ സ്‌പോയിലറും ബമ്പറിലെ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും മറ്റ് അപ്പ്ഡേറ്റുകളിൽ ഉൾപ്പെടുന്നു.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

2024 കിയ സോനെറ്റിനുള്ളിൽ പ്രവേശിക്കുമ്പോൾ, മാറ്റങ്ങൾ മനസിലാക്കാൻ വളരെ എളുപ്പമാണ്. സ്റ്റിയറിംഗ് വീലിന് പിന്നിൽ ഇരിക്കുന്നത് പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. ഇൻഫോടെയിൻമെന്റ് സ്‌ക്രീനും പുതിയതും ഇൻസ്ട്രുമെന്റേഷൻ സ്‌ക്രീനിന്റെ അതേ വലുപ്പവുമായിട്ടാണ് വരുന്നത്.

കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓട്ടോമാറ്റിക് എസി പോലുള്ള ഫംഗ്‌ഷനുകൾ ആക്‌റ്റിവേറ്റ് ചെയ്യാനും OTA അപ്‌ഡേറ്റുകൾ റിസീവ് ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്ന കിയ കണക്റ്റ് സ്യൂട്ട് പോലുള്ള കണക്റ്റിവിറ്റി ഓപ്‌ഷനുകളും 2024 സോനെറ്റ് വാഗ്ദാനം ചെയ്യുന്നു. ഈ സാങ്കേതിക അപ്പ്ഡേറ്റുകൾ വാഹനത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

പുതിയ വെർട്ടിക്കലി അലൈൻഡ് സെൻട്രൽ എയർ വെന്റുകൾ, സ്മാർട്ട് എയർ പ്യൂരിഫയർ സിസ്റ്റം, ഫോർ വേ പവർഡ് ഡ്രൈവർ സീറ്റ്, ബോസിൽ നിന്നുള്ള ഏഴ് സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയുൾപ്പെടെ മറ്റ് മാറ്റങ്ങളുമുണ്ട്. എന്നിരുന്നാലും, നമുക്ക് ഉടനടി കാണാത്തവയാണ് ഏറ്റവും വലിയ മാറ്റങ്ങൾ എന്ന് പറയാം.

പുതിയ 2024 കിയ സോനെറ്റിന്റെ ക്യാബിനിലുള്ളവരെ കഴിയുന്നത്ര സുരക്ഷിതമായി സൂക്ഷിക്കുന്ന സേഫ്റ്റി കിറ്റിന്റെ രൂപത്തിലാണ് ഈ മാറ്റങ്ങൾ വരുന്നത്. ESC, ഹിൽ അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 -ഡിഗ്രി ക്യാമറ, TPMS, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി ഈ സുരക്ഷാ മാറ്റങ്ങളിൽ കമ്പനി ഉൾപ്പെടുത്തുന്നു.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

പുതിയ 2024 കിയ സോനെറ്റിൽ ലെവൽ 1 ADAS സംവിധാനവും ഉൾപ്പെടുന്നു, അതിൽ ഫ്രണ്ട് കൊളീഷൻ വാർണിംഗും അവോയിഡൻസും, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങി 10 ഓട്ടോണമസ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്നു.

2024 കിയ സോനെറ്റ് അവലോകനം: എന്താണ് മാറിയിട്ടില്ലാത്തത്? 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുൻഗാമിയിൽ നിന്ന് എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ നിലനിർത്തുന്നു, മാത്രമല്ല ഡീസൽ പവർപ്ലാന്റിനായി മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ തിരികെ കൊണ്ടുവരുന്നു. ബേസ് സ്പെക്കിൽ വരുന്നത് 1.2 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്, അത് 82 bhp മാക്സ് പവറും 115 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ നൽകൂ.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

182 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 998 സിസി, ടർബോചാർജ്ഡ്, ത്രീ സിലിണ്ടർ എഞ്ചിനാണ് മറ്റൊരു പെട്രോൾ ഓപ്ഷൻ. ഈ എഞ്ചിൻ ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു.

പുതിയ 2024 കിയ സോനെറ്റിനൊപ്പം ഓഫർ ചെയ്തിരിക്കുന്ന ഏക ഡീസൽ എഞ്ചിനാണ് ഈ മൂന്ന് മോഡലുകളിൽ ഏറ്റവും വലുത്. 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 114 bhp പരമാവധി കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. കിയാ സോനെറ്റ് ഡീസൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ആറ് സ്പീഡ് iMT, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും വാഗ്ദാനം ചെയ്യുന്നു.

2024 കിയ സോനെറ്റ് അവലോകനം: ഡ്രൈവിംഗ് ഇംപ്രഷനുകൾ- പുതിയ സോനെറ്റിന്റെ ഡീസൽ ഓട്ടോമാറ്റിക് (ടോർക്ക് കൺവെർട്ടർ) പതിപ്പാണ് ഞങ്ങൾക്ക് ഓടിക്കാൻ ലഭിച്ചത്, ചെറിയ മാറ്റങ്ങളോടെ ഡ്രൈവ് വളരെ പരിചിതമായ ഒന്നാണെന്ന് ഞങ്ങൾ കണ്ടെത്തി. കിയ സോനെറ്റിന്റെ ഡീസൽ ഉപയോഗിക്കാൻ വളരെ സുഗമമാണ്, എന്നാൽ അതിനെ റെവ് റേഞ്ചിലേക്ക് ഉയർത്തുമ്പോൾ എഞ്ചിൻ അല്പം പരുക്കനാകും.

2,000 rpm മുതൽ ടർബോ, സോനെറ്റിൽ കിക്ക് ചെയ്യുന്നു, കൂടാതെ എസ്‌യുവിക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത വളരെ സിമ്പിളായി കൈവരിക്കാൻ കഴിയും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഭൂരിഭാഗവും പവർ അനായാസം വീലുകളിലേക്ക് കൈമാറുന്നു, എന്നിരുന്നാലും, ഷിഫ്റ്റുകൾക്ക് അല്പം ലാഗ് തോന്നുന്ന സമയങ്ങളുണ്ട്, പ്രത്യേകിച്ചും പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിക്കുമ്പോൾ.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

സസ്‌പെൻഷൻ സജ്ജീകരണം മുമ്പത്തേതിനേക്കാൾ അല്പം സോഫ്റ്റാക്കാൻ നിർമ്മാതാക്കൾ ട്വീക്ക് ചെയ്‌തിട്ടുണ്ട്. പുതിയ സോനെറ്റിന് ബമ്പുകളും കുഴികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും, അതോടൊപ്പം കോർണറുകളിലും മികവ് പ്രദർശിപ്പിക്കുന്നു. എന്നിരുന്നാലും വലിയ രീതിയിൽ ഇത് പുഷ് ചെയ്യരുത്. പുതിയ 2024 സോനെറ്റിലെ ബ്രേക്കുകൾ നന്നായി പ്രവർത്തിക്കുന്നു.

പക്ഷേ തുടക്കത്തിൽ അല്പം സെൻസിറ്റീവ് ആയി അനുഭവപ്പെടും. എന്നിരുന്നാലും, പുതിയ സോനെറ്റിനൊപ്പം കൂടുതൽ സമയം ചെലവഴിച്ച്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ ശീലിച്ചു കഴിഞ്ഞാൽ ഇവ നന്നായി പ്രവർത്തിപ്പിക്കാൻ നമുക്ക് കഴിയും. വാഹനത്തിൽ വരുന്ന ADAS സിസ്റ്റം ഒരുവശത്ത് ഹിറ്റും മറുവശത്ത് ചെറിയ നൂനതകളും കാണാക്കുന്നു. സിസ്റ്റങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്, എങ്കിലും ലെയിൻ കീപ്പ് അസിസ്റ്റ് സിസ്റ്റം പോലെയുള്ള ചില സവിശേഷതകൾ നമ്മുടെ ഇഷ്ടങ്ങളെ ശല്യപ്പെടുത്തുന്ന സൂപ്പർ നാനി പോലെയാണ്.

2024 സോനെറ്റിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

ഞങ്ങളുടെ അഭിപ്രായം: 2024 കിയ സോനെറ്റ് ഒരു സാധാരണ ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല, പുതിയ സവിശേഷതകളും സുരക്ഷാ കിറ്റും സഹിതം അകത്തും പുറത്തും ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്പ്ഡേറ്റുകളും കൊണ്ടുവരുന്നു. ഇവ സോനെറ്റിനെ മുമ്പത്തേതിനേക്കാൾ കൂടുതൽ സുരക്ഷിതവും ഫീച്ചർ റിച്ചുമാക്കി മാറ്റുന്നു, അതേസമയം ആശ്രയിക്കാവുന്ന പവർട്രെയിനുകളുടെ നിര മാറ്റമില്ലാതെ നിലനിർത്തുന്നു. ഇതെല്ലാം 2024 സോനെറ്റിനെ ഒരു പുതിയ സബ് ഫോർ മീറ്റർ എസ്‌യുവിക്കായി തെരയുന്നവർക്ക് കൂടുതൽ രസകരമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

More from DriveSpark

Article Published On: Thursday, January 11, 2024, 10:00 [IST]
English summary
2024 kia sonet facelift review changes and updates explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X