കുടുംബങ്ങള്‍ക്ക് പറ്റിയ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി! മെര്‍സിഡീസ് EQS റിവ്യൂ വിശേഷങ്ങള്‍ വായിക്കാം

EQA അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ EQS എസ്‌യുവി അവതരിപ്പിച്ചുകൊണ്ട് മെര്‍സിഡീസ് ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തു. മെയ്ബാക്ക് പതിപ്പ് സമ്പന്നര്‍ക്കുള്ള ജര്‍മ്മന്‍ ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവികളാണെങ്കിലും EQS എസ്‌യുവിയും ഒട്ടും പിന്നിലല്ല. അതിനാല്‍ മെര്‍സിഡീസ് അതിന്റെ പുതിയ മുന്‍നിര ഇലക്ട്രിക് എസ്‌യുവി പരീക്ഷിക്കാന്‍ ഞങ്ങളെ ക്ഷണിച്ചപ്പോള്‍ അതിനായി എന്തും ത്യജിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നു. ഏതാനും മണിക്കൂറുകള്‍ വളയം പിടിച്ച ശേഷം ഓള്‍-ഇലക്ട്രിക് 2024 മെര്‍സിഡീസ് EQS എസ്‌യുവിയെക്കുറിച്ചുള്ള ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാ...

ഡിസൈനും ഫീച്ചറുകളും: EQS എസ്‌യുവി അതിന്റെ എയറോഡൈനാമിക് ഷെയ്പ്പിന്റെ കാര്യത്തില്‍ ഐസിഇ സഹോദരങ്ങളെ പിന്തുടരുന്നു. വലിയ ലോഗോയുടെ ചുറ്റും ചെറിയ മെര്‍സിഡീസ് ത്രീ-പോയിന്റ് സ്റ്റാളുകളുള്ള ബ്ലാങ്കഡ്-ഔട്ട് ഫെയ്ക്ക് ഗ്രില്‍ EQS സെഡാനില്‍ നിന്ന് കടംകൊണ്ടു. അത് എന്നത്തേക്കാളും വലുതാണ്. ഗ്രില്ലിന് മുകളിലുള്ള എല്‍ഇഡി ലൈറ്റ്ബാര്‍ വശങ്ങളിലുള്ള മെട്രിക്‌സ് ഹെഡ്‌ലാമ്പുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

mercedes eqs suv action shot

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ വിന്‍ഡോകള്‍ക്കായി ബ്രഷ്ഡ് അലുമിനിയം സറൗണ്ടുകള്‍, 21 ഇഞ്ച് 10-സ്‌പോക്ക് ലൈറ്റ്‌വെയിറ്റ് എഎംജി അലോയ് വീലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഇല്ല്യുമിനേറ്റഡ് റണ്ണിംഗ് ബോര്‍ഡുകള്‍ എന്നിവ ആകര്‍ഷണങ്ങളായി കാണാം. പുതിയ EQS എസ്യുവിയുടെ പിന്‍ഭാഗത്ത് കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും, മെര്‍സിഡീസ് ബാഡ്ജിന് അരികില്‍ EQS 580, 4Matic ലെറ്ററിംഗ് എന്നിവയ്ക്കൊപ്പം ചെറിയ സ്പോയിലര്‍ ഘടകവും നിങ്ങള്‍ കാണാം.

ക്രോം ഇന്‍സേര്‍ട്ടുകള്‍ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് റിയര്‍ ബമ്പര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ 2024 മെര്‍സിഡീസ് EQS എസ്‌യുവിയുടെ ക്യാബിന്‍ സമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായുള്ള ഇലക്ട്രിക് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്നു. ഡാഷ്ബോര്‍ഡിന്റെ ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് ഓടുന്ന MBUX ഹൈപ്പര്‍സ്‌ക്രീനാണ് ക്യാബിനില്‍ ആധിപത്യം പുലര്‍ത്തുന്നത്.

mercedes eqs suv interior

12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 17.7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫ്രണ്ട് പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിങ്ങനെ മൂന്ന് ഡിസ്പ്ലേകളുടെ സംയോജനമാണ് ഈ കൂറ്റന്‍ 56 ഇഞ്ച് ഹൈപ്പര്‍സ്‌ക്രീന്‍. കാറിന്റെ ഇന്റീരിയറിന്റെ മിക്കവാറും എല്ലാ വശങ്ങളും ഇത് നിയന്ത്രിക്കുന്നു. ഭീമാകാരമായ ഹൈപ്പര്‍സ്‌ക്രീന്‍ സജ്ജീകരണം 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ക്ക് ഒന്നിലധികം അഡ്ജസ്റ്റ്‌മെന്റ് സെറ്റിംഗ്‌സ്, വിപുലമായ ലംബര്‍ സപ്പോര്‍ട്ട്, 3 പ്രോഗ്രാമബിള്‍ സീറ്റ് പ്രൊഫൈലുകള്‍ എന്നിവ ഉപയോഗിച്ച് ഇലക്ട്രിക്കല്ലി പ്രവര്‍ത്തിപ്പിക്കാം. ഹോട്ട്-സ്റ്റോണ്‍ മസാജ് ഫംഗ്ഷനും അവ വാഗ്ദാനം ചെയ്യുന്നതിനാല്‍ യാത്രകള്‍ സമ്മര്‍ദരഹിതമാക്കാം. EQS-ന്റെ മുഴുവന്‍ മഹത്വവും അനുഭവിക്കാന്‍ അനുയോജ്യമായ സ്ഥലം രണ്ടാം നിര സീറ്റുകളാണ്.

mercedes eqs third row seats

പിന്‍വശത്തുള്ള ഓരോ യാത്രക്കാര്‍ക്കും 11.6 ഇഞ്ച് ഡിസ്പ്ലേകളുണ്ട്, സീറ്റുകള്‍ തന്നെ ഹീറ്റഡ് ഫംഗ്ഷനുണ്ടെന്ന് മാത്രമല്ല അകത്ത് ആവശ്യത്തിന് സ്‌പെയ്‌സും നല്‍കുന്നു. ഡബിള്‍-ഗ്ലേസ്ഡ് വിന്‍ഡോകള്‍ കാരണം പുറംലോകത്ത കുറിച്ചുള്ള കാര്യം നിങ്ങള്‍ മറക്കും. അത്രയധികം ഇടം നല്‍കാത്തതിനാല്‍ മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമായിരിക്കും. അവ മടക്കിവെച്ചാല്‍ ബൂട്ട് സ്‌പെയ്‌സ് 195 ലിറ്ററില്‍ നിന്ന് 645 ലിറ്ററായി ഉയര്‍ത്താം.

നാപ്പ ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ (ഒന്ന് മുന്‍വശത്തും ഒരെണ്ണം പിന്നിലും), പിന്നിലെ യാത്രക്കാര്‍ക്ക് കാറിന്റെ ഫംഗ്ഷനാലിറ്റി നിയന്ത്രിക്കാന്‍ 7 ഇഞ്ച് ടാബ്ലെറ്റ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഒരു ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണം, എയര്‍ ഫില്‍ട്ടറേഷന്‍ ആന്‍ഡ് അയോണൈസേഷന്‍ സിസ്റ്റം എന്നിവയാണ് എസ്‌യുവിയുടെ അകത്തളത്തിലെ മറ്റ് ഹൈലൈറ്റുകള്‍.

mercedes eqs ambient lighting

മെര്‍സിഡീസ് പ്രീ സേഫ് സുരക്ഷാ സജ്ജീകരണവും ആക്റ്റീവ് ഡിസ്റ്റന്‍സ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്‌) സ്യൂട്ടും 9 എയര്‍ബാഗുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളാല്‍ നിറഞ്ഞതാണ് മെര്‍സിഡീസ് EQS എസ്‌യുവി,

വലിപ്പവും സ്‌പെസിഫിക്കേഷനുകളും: 5,125 mm നീളവും 1,959 mm വീതിയും 1,718 mm ഉയരവും 3,210 mm നീളമുള്ള വീല്‍ബേസും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കാറാണ് 2024 മെര്‍സിഡീസ് EQS എസ്‌യുവി. കാറിന്റെ ഭാരം 2,845 കിലോഗ്രാമാണ്. 122kWh ബാറ്ററി പായ്ക്ക് കാരണമാണ് കാറിന്റെ ഭാരം കൂടുന്നത്. ഈ ബാറ്ററി ഒറ്റ ചാര്‍ജില്‍ 809 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

mercedes eqs charging point

ബാറ്ററി പായ്ക്ക് 200kW ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ആ ചാര്‍ജിംഗ് വേഗതയെ പിന്തുണയ്ക്കുന്ന ഒരു DC ചാര്‍ജര്‍ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ വെറും 31 മിനിറ്റില്‍ ബാറ്ററി പാക്ക് 0-80% വരെ ചാര്‍ജ് ചെയ്യും. 22kW എസി ചാര്‍ജര്‍ ഉപയോഗിച്ച് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 6.25 മണിക്കൂര്‍ എടുക്കും.

536 bhp പവറും 858 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സജ്ജീകരണം ഇതില്‍ വരുന്നു. വെറും 4.7 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.കമ്പനിയുടെ എയര്‍മാറ്റിക് എയര്‍ സസ്പെന്‍ഷന്‍ സംവിധാനവും 244/45 ടയറുകളുള്ള 21 ഇഞ്ച് അലോയ് വീലുകളുമായാണ് മെര്‍സിഡീസ് EQS എസ്‌യുവി വരുന്നത്.

mercedes eqs tracking shot

ഡ്രൈവിംഗ് ഇംപ്രഷന്‍സ്: 2024 മെര്‍സിഡീസ് EQS എസ്‌യുവി, അതിന്റെ സെഡാന്‍ സഹോദരങ്ങളെപ്പോലെ 'സ്പോര്‍ട്ട്' മോഡിലിട്ട് ആക്‌സിലറേറ്റര്‍ നന്നായി ചവിട്ടിയാല്‍ 0-100 kmph വെറും 4.7 സെക്കന്‍ഡില്‍ താണ്ടാമെന്നത് വിശ്വസനീയമാണ്.മറ്റെല്ലാ സാഹചര്യങ്ങളിലും EQS എസ്‌യുവി ഓടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കംഫര്‍ട്ട് മോഡ് ആണ്. EQS എസ്‌യുവി റോഡുകളിലൂടെ കുതിച്ചുകയറുകയും കുണ്ടും കുഴിയും മറികടക്കുകയും ചെയ്യുന്നു.

എയര്‍ സസ്പെന്‍ഷന്‍ ഉണ്ടായിരുന്നിട്ടും EQS എസ്‌യുവി കൈാടും വളവുകളില്‍ ചെറുതായി പ്രായാസപ്പെടുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഇലക്ട്രിക് എസ്‌യുവി ഓടിക്കുമ്പോള്‍ ശാന്തമായ സമീപനം സ്വീകരിക്കണം. EQS എസ്‌യുവി ഒരു ഓഫ്-റോഡിംഗ് മോഡും അവതരിപ്പിക്കുന്നു. അത് പൂര്‍ണമായി പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചില്ല. ഈ മോഡില്‍ 2024 EQS എസ്‌യുവി റൈഡ് ഉയരം പരമാവധി ഉയര്‍ത്തി പരുക്കന്‍ റോഡുകളില്‍ ഉപയോഗപ്രദമാക്കി മാറ്റുന്നു.

mercedes eqs side view

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: മുഴുവന്‍ കുടുംബവുമൊത്ത് ആഡംബരത്തോടെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ പറ്റുന്ന ഒരു ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയാണ് 2024 മെര്‍സിഡീസ് EQS. ഈ വലിപ്പമുള്ള കാര്‍ സൗകര്യപ്രദമാണെന്ന് മാത്രമല്ല നിങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പവറും നല്‍കുന്നു. എക്‌സ്‌ഷോറൂം വിലയായി മുടക്കാന്‍ ഏകദേശം 1.41 കോടി രൂപ കൈവശമുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം സ്‌റ്റൈലായി ചെത്തിനടക്കാന്‍ പറ്റിയ കാറാണ് 2024 മെര്‍സിഡീസ് EQS എസ്‌യുവി എന്ന് പറയാം.

More from DriveSpark

Article Published On: Tuesday, September 24, 2024, 11:00 [IST]
English summary
2024 mercedes eqs suv review design features specifications driving impressions detailed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X