7 പേർക്ക് അടിച്ചുപൊളിച്ചു ട്രിപ്പ് പോകാം; സ്കോഡയുടെ മൂത്ത പൂത്രൻ കൊഡിയാക്കിൻ്റെ റിവ്യു വായിക്കാം
സ്കോഡയുടെ ആദ്യ തലമുറ വാഹനം അവതരിപ്പിച്ചപ്പോൾ ഞങ്ങൾ കേരളത്തിലൂടെ ഓടിച്ചിരുന്നു. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ കൊഡിയാക്ക് 2016 അവതരിപ്പിച്ചതിന് ശേഷം അഞ്ച് വർഷം കഴിഞ്ഞ് ചെറുയ മുഖം മിനുക്കലുകളോടെ വീണ്ടും അവതരിപ്പിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം സ്കോഡയുടെ ഏറ്റവും മികച്ച മോഡലായ കൊഡിയാക്കിൻ്റെ രണ്ടാം തലമുറ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. കൊഡിയാക്കിൻ്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്നു മുംബൈയിലൂെ ചീറിപായാൻ ഞങ്ങൾക്ക് സാധിച്ചു. ചെക്ക് റിപബ്ലിക്കിൽ നിന്ന് എത്തി ഇന്ത്യാക്കാരുടെ മനം കവർന്ന ഈ വാഹനത്തിൻ്റെ വിശദമായ റിവ്യു അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
ആദ്യം ഡിസൈനിലൂടെ തന്നെ തുടങ്ങാം. രണ്ടാം തലമുറ സ്കോഡ കൊഡിയാക് ഇന്ത്യൻ വിപണിയിൽ രണ്ട് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - സ്പോർട്‌ലൈൻ, ലോറന്റ് & ക്ലെമെന്റ് എൽ & കെ എന്നിങ്ങനെയാണ്. പുതിയ കൊഡിയാക് അതിന്റെ മുൻഗാമിയെപ്പോലെ തന്നെയാണ് കാണപ്പെടുന്നത് എന്നാൽ കൂടുതൽ അപ്ഡേറ്റഡാണ്. മികച്ച എയറോഡൈനാമിക്സിന് വേണ്ടി മുന്നിലെയും പിന്നിലെയും ബമ്പറുകൾ റീഡിസൈൻ ചെയ്‌തിട്ടുണ്ട്.

പുതിയ കൊഡിയാക് അതിന്റെ മുൻഗാമിയേക്കാൾ നീളവും (59mm) താഴ്ന്നതുമാണ് (17mm). വീൽആർച്ചുകൾ ചതുരാകൃതിയിലാക്കുകയും, മികച്ച എയറോ പ്രകടനത്തിനായി വീലുകളും പരിഷ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച്, ഇൻ്റീരിയറിൽ ട്രിം ഗ്ലോസ് ബ്ലാക്ക് (സ്പോർട്‌ലൈൻ) അല്ലെങ്കിൽ മാറ്റ് ഡാർക്ക് ക്രോം (L&K) എന്നിവയിൽ ഒന്നായിരിക്കും ലഭിക്കുന്നത്.
പുതിയ സ്കോഡ കൊഡിയാക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ, ക്യാബിനുള്ള പുതിയ മിനിമലിസ്റ്റിക് തീം കാരണം മാറ്റങ്ങൾ കൂടുതൽ വ്യക്തമായി എടുത്തുകാണാം. പലയിടത്തും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്, പ്ലാസ്റ്റിക് ബിറ്റുകൾ വ്യത്യസ്ത ടെക്സ്ചറുകളിൽ സ്കോഡ കൊഡിയാക്കിൻ്റെ രണ്ടാം തലമുറ മോഡലുകളിൽ കാണാം. അതോടൊപ്പം തന്നെ പുതിയ ഡ്യുവൽ സ്‌ക്രീനുകൾ ഉണ്ട് - 10 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററും 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ക്ലസ്റ്ററും, മൂർച്ചയുള്ള ഗ്രാഫിക്‌സും നാവിഗേറ്റ് ചെയ്യാൻ എളുപ്പവുമാണ്.

സ്കോഡയുടെ അപ്‌ഡേറ്റ് ചെയ്ത വയർലെസ് ചാർജിങ്ങ് ടെക്നോളജിയാണ് മറ്റൊരു ആകർഷണം, രണ്ട് ഫോണുകൾ ഒരേ സമയം വയർലെസ് ആയി ചാർജ് ചെയ്യാൻ സാധിക്കുന്നു. നാല് യുഎസ്ബി-സി പോർട്ടുകളുടെ രൂപത്തിൽ കൂടുതൽ ചാർജിംഗ് ഓപ്ഷനുകൾ ലഭ്യമാണ്. ഒരു വലിയ പനോരമിക് സൺറൂഫും കാണാം. കൊഡിയാക്കിന്റെ മുൻ സീറ്റുകൾ ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്നവയാണ്, കൂടാതെ ഹീറ്റിങ്ങ്, നെൻ്റിലേറ്റഡ് മസാജിങ്ങ് എന്നിവയും ഉൾപ്പെടുന്നുണ്ട്.
സേഫ്റ്റിയിലേക്ക് നോക്കിയാൽ റോഡിൽ നിങ്ങളെ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശ്രദ്ധേയമായ സുരക്ഷാ സവിശേഷതകൾ സ്കോഡ കൊഡിയാക്കിൽ കാണാം. ഇതിൽ 9 എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകളുള്ള സമഗ്രമായ 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഒരു പാർക്ക് അസിസ്റ്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

സ്കോഡ കൊഡിയാക്കിൻ്റെ വലിപ്പത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 4,758mm നീളവും, 1,864mm വീതിയും, 1,659mm ഉയരംവുമുണ്ട് പുതിയ സ്കോഡ കൊഡിയാക്കിന്. എന്നിരുന്നാലും, വീൽബേസ് 2,791mm ആയി മാറ്റമില്ലാതെ തുടരുന്നുണ്ട്. 235/55 ടയറുകൾ ലഭിക്കുന്ന 18 ഇഞ്ച് വീലുകളിലാണ് കൊഡിയാക്കിനുളളത്. പുതിയ കൊഡിയാക്കിൻ്റെ ഭാരം 1,825 കിലോഗ്രാം ആണ്.
അതോടൊപ്പം തന്നെ വാഹനം 155mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് നിര സീറ്റുകളുളള കൊഡിയാക്കിന്റെ ബൂട്ട് 281 ലിറ്ററാണ്. മൂന്നാം നിര സീറ്റുകൾ മടക്കുമ്പോൾ അത് 786 ലിറ്ററായി വർദ്ധിക്കുമ്പോൾ രണ്ടാം നിര മടക്കുമ്പോൾ 1,976 ലിറ്റർ സ്ഥലം ലഭിക്കും. ഫ്ലാഗ്ഷിപ്പ് സ്കോഡ എസ്‌യുവിയിലെ ഇന്ധനശേഷി 62 ലിറ്റർ ആണ്.

ഇന്ത്യയിലെ രണ്ടാം തലമുറ സ്കോഡ കൊഡിയാക് അതിന്റെ മുൻഗാമിയുടെ 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് നിലനിർത്തുന്നു, ഇത് ഇപ്പോൾ 201bhp (14bhp അധികമാണ്) പവറും 320Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 7-സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ കൊഡിയാക് 14.86 കിലോമീറ്റർ/ലിറ്റർ മൈലേജ് നൽകുന്നു (ARAI).
പുതിയ കൊഡിയാക് സുഗമമായി ഒരു ഡ്രൈവിലേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. അതായത് നിങ്ങൾ ഏത് ഡ്രൈവ് മോഡിൽ ആണെങ്കിലും എഞ്ചിന്റെ പവർ ഡെലിവറി ഒട്ടു കുറയാതെ തന്നെ നിങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാനമായും എടുത്തു പറയേണ്ടത്. നിങ്ങൾ വേഗതയിൽ ഡ്രൈവ് ചെയ്യുമ്പോഴും നിങ്ങളുടെ ഒപ്പം തന്നെ വാഹനം നിൽക്കും അതായത് നല്ല വളവിൽ പോലും വാഹനത്തിന് നല്ല സ്റ്റെബിളിറ്റി ലഭിക്കുന്നുണ്ട്. അൽപ്പം ബോഡി റോൾ വാഹനത്തിനുണ്ട് എന്നത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കില്ല.
രണ്ടാം തലമുറ സ്കോഡ കൊഡിയാക് അതിന്റെ മുൻഗാമിയെക്കുറിച്ച് നമ്മൾ ഇഷ്ടപ്പെടുന്നതെല്ലാം അടുത്ത തലത്തിൽ എത്തിച്ചിട്ടുണ്ട്. സ്കോഡ കൊഡിയാക് പ്രീമിയവും, ഇന്റീരിയർ വളെ വിശാലവും പ്രായോഗികവുമാണ്. ഇതെല്ലാം ഒരു പ്രീമിയം ഫാമിലി എസ്‌യുവി തിരയുന്നവർക്കും, വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തവർക്കും, എൻട്രി ലെവൽ ജർമ്മൻകാർക്കൊപ്പം പോകാൻ തയ്യാറാകാത്തവർക്കും, കൊഡിയാക്കിനെ ഒരു മികച്ച ഓഫറാക്കി മാറ്റുന്നു എന്ന് വേണം പറയാൻ. അഡാസ് ഫീച്ചറിൻ്റെ അഭാവം അൽപ്പം സങ്കടപ്പെടുത്തുന്നുണ്ട്.
സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 46.89 ലക്ഷം രൂപ മുതൽ 48.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന വിഭാഗത്തിലാണ് പുത്തൻ സ്കോഡ കൊഡിയാക്കും മത്സരത്തിനിറങ്ങുന്നത്.
മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാലാണ് വില ഇത്രയും പിടിച്ചുനിർത്താൻ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിരിക്കുന്നത്. പുതിയ കൊഡിയാക്കിനായുള്ള ബുക്കിംഗ് സ്കോഡ ഇന്ന് മുതൽ ആരംഭിക്കും. തുർന്ന് 2025 മെയ് 2 മുതൽ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വെല്‍വെറ്റ് റെഡ് മെറ്റാലിക്, റേസ് ബ്ലൂ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, മാജിക് ബ്ലാക്ക് മെറ്റാലിക്, മൂണ്‍ വൈറ്റ് മെറ്റാലിക്, ബ്രോങ്ക്‌സ് ഗോള്‍ഡ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ ഏഴ് വ്യത്യസ്ത എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ രണ്ടാം തലമുറ കൊഡിയാക്ക് വാങ്ങാം. എന്‍ട്രി ലെവല്‍ സ്പോര്‍ട്ലൈന്‍, ടോപ്പ്-സ്‌പെക്ക് എല്‍ & കെ വേരിയന്റുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ബ്രോങ്ക്‌സ് ഗോള്‍ഡ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ നിറങ്ങള്‍ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








