25 കി.മീ മൈലേജുമായി റോഡിൽ ഒഴുകും പേടകം; 2025 ടൊയോട്ട കാമ്രി ഒരു അത്ഭുതമാവുന്നത് ഇങ്ങനെ! റിവ്യൂ വിശേഷങ്ങൾ

ടൊയോട്ട കാമ്രി, പണ്ടു മുതൽ ഒരു ഹൈ ക്ലാസ് സെറ്റപ്പിൽ നാം കേട്ടിട്ടുള്ള ഒരു പേരാണിത്. അല്പം ഒന്നു റിവൈൻഡ് ചെയ്താൽ വർഷം 2002 -ലാണ്, ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട തങ്ങളുടെ C-സെഗ്മെന്റ് സെഡാനായ ടൊയോട്ട കാമ്രി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം ഇങ്ങോട്ട് 22 വർഷത്തിനിടയിൽ, ഇന്ത്യയിൽ കമ്പനിയുടെ മുൻനിര വാഹനമായി ടൊയോട്ട വെൽഫയർ എംപിവി അവതരിപ്പിക്കുന്നതുവരെ കാമ്രി നിലകൊണ്ടിരുന്നു.

ഇന്ത്യയിൽ ക്വാളീസിന് പിന്നാലെ എത്തിയ കാമ്രി ടൊയോട്ടയുടെ വഴികാട്ടിയായിരുന്നു, കൂടാതെ കമ്പനിയുടെ ഹൈബ്രിഡ് വൈദഗ്ദ്ധ്യവും ഇത് എടുത്തു കാണിക്കുന്നു. 2013 -ൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ ഹൈബ്രിഡ് കാറായി കാമ്രി മാറി എന്നതും ശ്രദ്ധേയമാണ്.

2025

ഇപ്പോൾ, ഇന്ത്യയിൽ അതിന്റെ അരങ്ങേറ്റം കുറിച്ചിട്ട് 22 വർഷങ്ങൾക്ക് ശേഷം, കാമ്രിയുടെ 9 -ാം തലമുറ (XV80) ഒടുവിൽ നമ്മുടെ വിപണിയിലും എത്തിയിരിക്കുകയാണ്. കാർ നിർമ്മാതാക്കളുടെ നിലവിലെ ഇന്ത്യൻ നിരയിലെ ഏക സെഡാൻ മോഡലായ 2025 ടൊയോട്ട കാമ്രി ബാംഗ്ലൂരിൽ ഓടിക്കാനുള്ള അവസരം അടുത്തിടെ ഞങ്ങൾക്ക് ലഭിച്ചു. വാഹനം ഓടിച്ചതിനു ശേഷമുള്ള ഞങ്ങളുടെ എക്സ്പീരിയൻസ് ഇതാ.

ഡിസൈൻ & ഫീച്ചർസ്: പുതിയ 2025 കാമ്രിയുടെ എക്സ്റ്റീരിയർ രൂപകൽപ്പന ഒരു പരിണാമപരമായ അപ്‌ഡേറ്റിന് വിധേയമായി എന്നു പറയാം. പ്രീമിയം സെഡാൻ അതിന്റെ ഇന്റർനാഷണൽ ഫാമിലിയിൽ നിന്നും ലെക്സസിൽ നിന്നും കുറച്ച് ഡിസൈൻ മാറ്റങ്ങളും നവീകരണങ്ങളും സ്വീകരിച്ചതിന് ശേഷം എന്നത്തേക്കാളും സ്പോർട്ടിയായി കാണപ്പെടുന്നു എന്ന് നിസംശയം പറയാം.

2025

മുൻവശത്ത്, പ്രിയസിൽ നിന്ന് കടമെടുത്ത സ്പോർട്ടി C ഷെയിപ്പിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുൻ മോഡലിനെ അപേക്ഷിച്ച് ടൊയോട്ട ബാഡ്ജിനെ ചെറുതായി മുകളിലേക്ക് നീക്കി പ്ലേസ് ചെയ്തിരിക്കുന്ന സ്കൾപ്റ്റഡ് ബോണറ്റ് എന്നിവ 2025 കാമ്രിക്ക് ലഭിക്കുന്നു. ഫ്രണ്ട് ബമ്പർ ലെക്സസ് സ്പിൻഡിൽ ഡിസൈൻ ആരാധകർക്ക് പരിചിതമായ ഒരു രൂപഭാവമാണ് സ്വീകരിക്കുന്നത്.

വശങ്ങളിലേക്ക് നീങ്ങുമ്പോൾ, പുതിയ ടൊയോട്ട കാമ്രിക്ക് ഡോർ ഹാൻഡിലുകളോട് ചേർന്ന് ബോഡിയിൽ ഉടനീളം കവർ ചെയ്യുന്ന ഒരുഷാർപ്പ് ക്യാരക്‌ടർ ലൈൻ നമുക്ക് കാണാം, അതുപോലെ തന്നെ പുനർരൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയി വീലുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ എന്നിവ കാണാം. പിൻഭാഗത്ത്, C -ആകൃതിയിലുള്ള എൽഇഡി കോമ്പിനേഷൻ ടെയിൽലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, ഒരു ചെറിയ ബൂട്ട് ലിപ് സ്പോയിലർ എന്നിവ 2025 കാമ്രിയ്ക്കു ലഭിക്കുന്നു.

അടുത്തതാി 2025 ടൊയോട്ട കാമ്രിയുടെ ക്യാബിനിലേക്ക് കടക്കുമ്പോൾ, മാറ്റങ്ങൾ കൂടുതൽ വിപ്ലവകരമാണ് എന്ന് മനസിലാക്കാം. ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയിൻമെന്റിനുമുള്ള ഡ്യുവൽ 12.3 ഇഞ്ച് സ്ക്രീനുകൾ, സോഫ്റ്റ്-ടച്ച് മെറ്റീരിയലിൽ റാപ്പ് ചെയ്ത മൾട്ടി-ലേയേർഡ് ഡാഷ് ബൈഡിൽ ആധിപത്യം പുലർത്തുന്നതായി കാണാം.

2025

ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനിന്റെ റെസ്പോൺസും യൂസേജും വളരെ എളുപ്പമുള്ളതാണ്, കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ സപ്പോർട്ടുമുണ്ട്. എന്നിരുന്നാലും, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് ഇപ്പോഴും വയർഡ് ആണ്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഒമ്പത് സ്പീക്കറുകളുള്ള JBL സൗണ്ട് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു.

ത്രീ -സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഒരു റിട്രാക്റ്റബിൾ സൺഷെയ്‌ഡുള്ള സൺറൂഫ്, വെന്റിലേറ്റഡ് & ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, റിക്ലൈനിംഗ് റിയർ സീറ്റുകൾ എന്നിവ പുതിയ 2025 കാമ്രിയുടെ ക്യാബിനിന്റെ മറ്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഡ്രൈവർ സീറ്റ് 10 -വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ യൂണിറ്റാണ്, കൂടാതെ സ്റ്റിയറിംഗ് വീലിനുള്ള ടിൽറ്റ് & ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റും സംയോജിപ്പിച്ച് മികച്ച ഡ്രൈവിംഗ് പൊസിഷൻ വളരെ എളുപ്പത്തിൽ കണ്ടെത്താൻ നമുക്ക് ഇതിൽ സാധിക്കും.

2025 മോഡൽ കാമ്രിയുടെ സീറ്റുകൾ വളരെ കംഫർട്ടബിളാണ്, പിൻസീറ്റുകളുടെ റിക്‌ലൈൻ ഫംഗ്‌ഷൻ ലോംഗ് ഡ്രൈവിന് വളരെ മികച്ചതാണ്. ലോംഗ് ഡ്രൈവുകൾക്ക് വാഹത്തിൽ എല്ലാവർക്കും തന്നെ വളരെ അനുയോജ്യമായ പൊസിഷനിൽ കണ്ടെത്താൻ ഈ സീറ്റിംഗ് നമ്മെ അനുവദിക്കുന്നു. ക്ലൈമറ്റ് കൺട്രോൾ സജ്ജീകരണത്തിനും സൺറൂഫിനുമുള്ള റിയർ കൺട്രോളുകൾ, യാത്രയിലായിരിക്കുമ്പോൾ പുറകിലിരിക്കുന്നവർക്കും ഇവ ഓപ്പറേറ്റ് ചെയ്യാനുള്ള ഓപ്ഷനുകൾ നൽകുന്നു.

ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് ADAS സിസ്റ്റം ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ കാമ്രി എന്നതും ശ്രദ്ധേയമാണ്, പെഡസ്ട്രിയൻ ഡിറ്റക്ഷൻ പ്രീ-കൊളീഷൻ അസിസ്റ്റ്, റഡാർ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ, ലെയിൻ -ട്രേസിംഗ് അസിസ്റ്റ് എന്നിവയും അതിലേറെയും ഇതിൽ ഉൾപ്പെടുന്നു. 2025 ടൊയോട്ട കാമ്രിയിൽ 9 എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇരു വശത്തും പാർക്കിംഗ് സെൻസറുകളും സ്റ്റെബിലിറ്റി & ട്രാക്ഷൻ കൺട്രോളും സഹിതം പായ്ക്ക് ചെയ്തതാണ്.

ഫീച്ചറുകളും അളവുകളും: 2025 ടൊയോട്ട കാമ്രി ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്, കൂടാതെ ഇതിന് 4,920 mm നീളവും 1,840 mm വീതിയും 1,455 mm ഉയരവും 2,825 mm വീൽബേസും ലഭിക്കുന്നുണ്ട്. പുതിയ കാമ്രി 165 mm ഗ്രൗണ്ട് ക്ലിയറൻസും 1,645 കിലോഗ്രാം ഭാരവുമായി വരുന്നു. അതോടൊപ്പം നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (Ni-MH) ബാറ്ററി പായ്ക്കുമായി വരുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ കണക്ട് ചെയ്യുന്ന അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റമാണ് 2025 കാമ്രിക്ക് കരുത്ത് പകരുന്നത് എന്നത് ശ്രദ്ധിക്കണം.

2025

കാമ്രിയുടെ ഹൈബ്രിഡ് പവർട്രെയിനിന്റെ സിസ്റ്റം ഔട്ട്‌പുട്ട് മുൻ തലമുറയുടെ 215 bhp പവറിൽ നിന്ന് ഏകദേശം 227 bhp -യായി ഉയർന്നിട്ടുണ്ട്, ഇത് ഏകദേശം 12 bhp -യുടെ വർധനവാണ്. കാമ്രിയുടെ ഹൈബ്രിഡ് പവർപ്ലാന്റ് e-CVT ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു.

ഡ്രൈവിംഗ് ഇംപ്രഷനുകൾ: ഡ്രൈവ് ചെയ്യുമ്പോൾ, പുതിയ കാമ്രിക്ക് മുമ്പത്തേക്കാൾ അല്പം കൂടുതൽ ആവേശം തോന്നുന്നു, പക്ഷേ ടോയോട്ടയുടെ ഇന്ത്യയ്‌ക്കായുള്ള മുൻനിര ഹൈബ്രിഡ് സെഡാന്റെ മൊത്തത്തിലുള്ള ശാന്തവും സുഗമവുമായ പെരുമാറ്റത്തിന് മാറ്റം ഒന്നുമില്ല. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ കാമ്രി തുടർന്നും വാഗ്ദാനം ചെയ്യുന്നു.

നഗരത്തിനകത്തും ലൈറ്റ് ആക്‌സിലറേഷനിലും, ഇലക്ട്രിക് മോട്ടോറിലാണ് വാഹനം പ്രവർത്തിക്കുന്നത്, ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യാൻ മാത്രമാണ് എഞ്ചിൻ മാത്രം കിക്ക് ഇൻ ചെയ്യുന്നത്. ഈ ഇവി ഡ്രൈവ് ഇക്കോ മോഡുമായി സംയോജിപ്പിക്കുമ്പോൾ, നാം ഓടിക്കുന്നത് ഒരു ആഡംബര സെഡാനാണോ അതോ ഒരു ബജറ്റ് മൈലേജ് കാറാണോ എന്ന് ആശ്ചര്യപ്പെടും വിധമുള്ള കണക്കുകൾ കാമ്രി നൽകുന്നു.

എന്നിരുന്നാലും, മോഡ് ഒന്നു മാറ്റി കാമ്രിയെ സ്‌പോർട്‌സ് മോഡിലേക്ക് ഇട്ടാൽ കാര്യങ്ങൾ കീഴ്മേൽ മറിയും, വളരെ വേഗത്തിൽ മൂന്നക്ക വേഗതയിൽ എത്തുന്നതായി നമുക്ക് കാണാം. e-CVT സാധാരണയായി സിൽക്കി സ്മൂത്തായിരിക്കുമ്പോൾ, കാമ്രിയിൽ ഇത് നമുക്ക് പരിചിതമായ റബ്ബർ ബാൻഡ് ഇഫക്റ്റ് തിരികെ കൊണ്ടുവരുന്നു.

പുതിയ കാമ്രിയുടെ സസ്പെൻഷൻ വളരെ നന്നായി സജ്ജീകരിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ഇത് ഒട്ടുമിക്ക ബമ്പുകളും ഷാർപ്പ് റട്ടുകളും എളുപ്പത്തിൽ തരണം ചെയ്യാനാവും, എന്നാൽ ഉയർന്ന വേഗതയിൽ, ചില റോഡിലെ അപാകതകൾ നമുക്ക് ഫീൽ ചെയ്തേക്കാം.

നല്ല വെയ്റ്റുള്ള സ്റ്റിയറിംഗ് വീലിനൊപ്പം അല്പം സ്‌പോർട്ടി ആയ ഈ സജ്ജീകരണം, നാം ഒരു ഹൈവേയിലൂടെയോ ഒരു കോർണറിലൂടെയോ വാഹനത്തെ പുഷ് ചെയ്യുകയാണെങ്കിൽ പുതിയ കാമ്രി നല്ല ആത്മവിശ്വാസവും മനോധൈര്യവും വാഗ്ദാനം ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്.

അഭിപ്രായങ്ങൾ: പുതിയ 2025 ടൊയോട്ട കാമ്രി അതിവ്റെ ഏറ്റവും പുതിയ പതിപ്പിൽ അല്പം സ്‌പോർട്ടിയർ എക്സ്റ്റീരിയർ ഡിസൈനും, പുത്തൻ ടെക് പായ്ക്ക്ഡ് ഇന്റീരിയറും, ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്ടിയർ ഡ്രൈവിംഗ് സജ്ജീകരണവും ടൊയോട്ടയുടെ ഐതിഹാസികമായ വിശ്വാസ്യതയും 48 ലക്ഷം രൂപ എക്‌സ് -ഷോറൂം വിലയിലാണെങ്കിലും, പുതിയ 2025 കാമ്രി അതിന്റെ ജർമ്മൻ എതിരാളികൾക്ക് ഒരു മികച്ച ബദലായി തോന്നുന്നു..

More from DriveSpark

Article Published On: Friday, December 20, 2024, 16:57 [IST]
English summary
2025 toyota camry hybrid sedan review specs and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X