ഓഡി എ4 ഒരു തകർപ്പൻ ആഡംബരക്കാർ പുതുമകളെന്തോക്കെയെന്നറിയാം..

Written By:

ഇന്ത്യൻ വിപണിയിലെ ആഡംബര കാർ സെഗ്മെന്റിൽ ഓഡിക്ക് ഉജ്ജ്വല വിജയം പ്രദാനം ചെയ്തൊരു മോഡലാണ് എ4. 2008-ൽ അരങ്ങേറ്റം കുറിച്ച ഈ മോഡൽ ഇന്ത്യയിലൊരു സ്ഥാനമുറപ്പിക്കാൻ ജർമ്മൻ നിർമാതാക്കൾക്ക് എല്ലാ പിൻതുണയും നൽകി. എന്നാൽ ബിഎംഡബ്ല്യൂ 3 സീരീസ്, മെഴ്സിഡസ് ബെൻസ് സി ക്ലാസ് വാഹനങ്ങളുടെ സാന്നിധ്യം ഓഡി എ4 ന്റെ പൊലിമ നഷ്ടപ്പെടുന്നതിന് കാരണമായി.

To Follow DriveSpark On Facebook, Click The Like Button
ഓഡി

വിപണിയിൽ എതിരാളികളോട് കിടപിടിച്ച് നിൽക്കാൻ മുഖംമിനുക്കിയ എ4 മോഡലിനെ ഓഡി അവതരിപ്പിച്ചു. എന്നാലിത് കേവലമൊരു മുഖം മിനുക്കൽ മാത്രമല്ല അകത്തും പുറത്തും ഒരുപോലെ നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എ4ന്റെ പുത്തൻ തലമുറയെ അവതരിച്ചത്.

  

ഒറ്റനോട്ടത്തിൽ മുൻമോഡലുമായി വളരെയോറെ സാമ്യത തോന്നുമെങ്കിലും ആൻഗുലാർ ഹെഡ്‌ലാമ്പ്, പുതുക്കിയ ടെയിൽ ലാമ്പ്, കുറച്ച് കൂടി ആകർഷകമായ ഹെക്സാഗണൽ ഗ്രിൽ എന്നിവയാണ് പ്രകടമായിട്ടുള്ള ചില പുതുമകൾ.

0.5 ഇഞ്ച് വീൽബേസും 1.0 ഇഞ്ച് നീളവുമുള്ള പുതിയ എ4ന് വലുപ്പ കൂടുതൽ തോന്നിയേക്കാം അതേസമയം 120 കിലോഗ്രാമോളം ഭാരം കുറച്ചിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഓഡി
  

അകത്തളത്തിൽ ലാളിത്യവും അതേസമയം ആഡംബരത തോന്നിപ്പിക്കുന്ന ഫീച്ചറുകളാണ് ഉൾക്കൊണ്ടിരിക്കുന്നത്. തികച്ചും പുതുമയേറിയ ഡാഷ് ബോർഡാണ് പുതിയ എ4ന്റേത്.

അപ്ഹോൾസ്ട്രെയും ഇന്റീരിയർ പാനലിങിലും മെച്ചപ്പെടുത്തൽ വരുത്തിയിട്ടുണ്ട്. പരമ്പരാഗത രീതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ മാറ്റി ഓഡിയുടെ വെർച്വൽ കോക്പിറ്റിന്റെ ഭാവം നൽകിയിരിക്കുന്നു.

സെന്റർ കൺസോൾ സ്റ്റാക്ക്, ത്രീ സ്പോക്ക് മൾട്ടി ഫംങ്ഷൻ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, 8.3 ഇഞ്ച് ടച്ച് എംഎംഐ ഡാഷ്ടോപ് സ്ക്രീൻ, ക്യൂഐ വയർലെസ് ചാർജിംഗ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ ഫംങ്ഷണാലിറ്റി എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഓഡി
  

പുതിയ1.4ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് എ4ന്റെ പുത്തൻ തലമുറയ്ക്ക് കരുത്തേകുന്നത്. 150ബിഎച്ച്പിയും 250എൻഎം ടോർക്കുമുള്ള 1.4ലിറ്റർ എൻജിന് വെറും 8.5 സെക്കന്റു മാത്രം മതി പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ.

മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയുള്ള എ4 17km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരേയൊരു അഭാവം എന്നു പറയാനായിട്ട് ഓഡിയുടെ ഓൾ വീൽ ഡ്രൈവ് ക്വാട്രോ ടെക്നോളജി ഇതിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ്.

ഓഡി

എന്നിരുന്നാലും മികച്ച ഹാന്റലിംഗും സുഖപ്രദമായ ഡ്രൈവിംഗ് അനുഭൂതിയും പ്രദാനചെയ്യുന്നൊരു ആഡംബര വാഹനം തന്നെയാണിത്.

8 എയർബാഗ്, പ്രീ-കോളീഷൻ ബ്രേക്കിംഗ്, ആക്ടീവ് ക്രൂസ് കൺട്രോൾ, ലെയിൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട് മോണിട്ടറിംഗ്, അറ്റെൻഷൻ വാണിംഗ് എന്നീ മികച്ചതരം സുരക്ഷാ സന്നാഹങ്ങളാണ് എ4ൽ ഒരുക്കിയിട്ടുള്ളത്.

ഓഡി
  

വിധി

ഗുണനിലവാരവും ഡ്രൈവിംഗ് അനുഭൂതിയും പുതിയ തലത്തിലേക്കുയർത്തും വിധം എംഎൽബി ഇവോ പ്ലാറ്റ്‌ഫോമിൽ നിർമാണം കഴിപ്പിച്ചിട്ടുള്ള എ4 വിപണിയിലെ മറ്റ് എതിരാളികളുമായി കിടപിടിച്ചുനിൽക്കാൻ കെൽപ്പുള്ളതാണ്.

ഓഡി എ4 വേരിയന്റുകളും ദില്ലി എക്സ്ഷോറും വിലയും

ഓഡി എസ്4 പ്ലസ്: 38,10,000 രൂപ

ഓഡി എസ്4 ടെക്നോളജി: 41,20,000 രൂപ

 
കൂടുതല്‍... #ഓഡി #audi #റിവ്യൂ #review
English summary
First Drive: The 2017 Audi A4 Back In Form — The Best A4 — After 9 Generations
Story first published: Friday, September 23, 2016, 16:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X