കൂടുതല്‍ സീറ്റുകള്‍, സുഖയാത്ര... ഹൈക്രോസിനെ വെല്ലുമോ ഇമാക്‌സ് 7? റിവ്യൂ വിശേഷങ്ങള്‍ വായിക്കാം

അന്താരാഷ്ട്ര വിപണികളില്‍ ടെസ്ലയെപ്പോലുള്ളവരുമായി മത്സരിക്കുന്ന ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) 2021-ല്‍ e6 ഇലക്ട്രിക് എംപിവിയിലൂടെയാണ് ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയിലേക്ക് എത്തിയത്. ചൈനീസ് കമ്പനി ആയതിനാല്‍ BYD-ക്ക് ഇന്ത്യന്‍ വിപണിയില്‍ പടര്‍ന്ന് പന്തലിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. 2022-ല്‍ BYD e6 ഇലക്ട്രിക് എംപിവി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും അതിനെ തുടര്‍ന്ന് അറ്റോ 3 (Atto 3) കോംപാക്റ്റ് ക്രോസ്ഓവര്‍ ഇവി പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം മാര്‍ച്ചില്‍ സീല്‍ (Seal) ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ പുറത്തിറക്കിയത്.

2024 ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ സോംഗ് മാക്‌സ് ഇവിയായി അവതരിപ്പിച്ച ഫെയ്‌സ്ലിഫ്റ്റഡ് e6 ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യയില്‍ അരങ്ങേറിയിരിക്കുകയാണ്. പുതിയ BYD ഇമാക്‌സ് 7 അതിന്റെ മുന്‍ഗാമിയേക്കാള്‍ മികച്ചതാണോ?. അത് എത്രമാത്രം മാറിയിരിക്കുന്നു എന്നൊക്കെ അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താനായി ഇവി ചെന്നൈയില്‍ വെച്ച് ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഇലക്ട്രിക് എംപിവിയുടെ വിശദമായ ഡ്രൈവ് റിവ്യൂ ചുവടെ വായിക്കാം.

byd emax 7

ഡിസൈനും മാറ്റങ്ങളും: മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്‌ഡേറ്റഡ് ലുക്കിലാണ് ഇമാക്‌സ് 7 വരുന്നത്. 'ഡ്രാഗണ്‍ ഫേസ്' ഡിസൈന്‍ സ്വീകരിച്ചതാണ് പ്രധാന മാറ്റം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഒരു ക്രോം ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതായി കാണുന്നു. BYD നെയിംപ്ലേറ്റ് ഇതിലാണ് വരുന്നത്. വശങ്ങളില്‍ ഇന്‍ടേക്കുകളുള്ള പുതിയ ഫ്രണ്ട് ബമ്പറും സാധാരണ ഐസിഇ വാഹനത്തില്‍ കാണുന്നതുപോലെ ഒരു വലിയ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കുകളുമാണ് മുന്‍വശത്തെ മറ്റ് പ്രധാന ഹൈലൈറ്ററുകള്‍.

ചില ലെവല്‍ 2 ADAS സിസ്റ്റം കിറ്റുകളാണ് അവിടെ വരിക. e6 ഇലക്ട്രിക് എംപിവിയുമായി തട്ടിച്ച്‌നോക്കുമ്പോള്‍ പുതിയ BYD ഇമാക്‌സ് 7-ന്റെ വശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. 225/55 R17 ടയറുകളുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകളിലാണ് ഇമാക്‌സ് 7 ഓടുന്നത്. പിന്നില്‍ ഫേസ്ലിഫ്റ്റഡ് എംപിവിക്ക് കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പുകളും ഒരു ക്രോം കണക്റ്റിംഗ് എലമെന്റുകളും BYD , ഇമാക്‌സ്7 ബാഡ്ജിംഗുകളും ലഭിക്കുന്നു.

byd emax 7 rear design

BYD ഇമാക്‌സ് 7-ല്‍ ഒരു ഇലക്ട്രിക് ടെയില്‍ഗേറ്റ് ഉണ്ട്. 180 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ഇത് 400 ലിറ്റര്‍ വര്‍ധിപ്പിച്ച് 580 ലിറ്ററായി ഉയര്‍ത്താം. ഇലക്ട്രിക് എംപിവിയുടെ ക്യാബിനിലാണ് സമൂലമായ മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നത്. e6-ലെ കറുത്ത ക്യാബിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇമാക്‌സ് 7-ന് അല്‍പ്പം ക്ലാസും സ്‌റ്റൈലും സമന്വയിക്കുന്ന ബ്രൗണ്‍ കളര്‍വേ ഫീച്ചര്‍ ചെയ്യുന്ന ഫോക്‌സ് ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് ലഭിക്കുന്നത്.

6, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഇമാക്‌സ് 7 വാഗ്ദാനം ചെയ്യുന്നു. സീറ്റുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഫ്രണ്ട് സീറ്റുകള്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നവയായതിനാല്‍ (ഡ്രൈവറിന് 6-വേയും ഫ്രണ്ട് പാസഞ്ചറിന് 4-വേയും) യാത്ര ആസ്വാദ്യകരമാക്കുന്നു. നടുവിലെ വരി 7 സീറ്ററിന് ബെഞ്ച് രൂപത്തിലോ 6 സീറ്റര്‍ വേരിയന്റിന് രണ്ട് ക്യാപ്റ്റന്‍ സീറ്റുകളോ വാഗ്ദാനം ചെയ്യുന്നു. ക്യാപ്റ്റന്‍ സീറ്റുകള്‍ ഇരിക്കാന്‍ സുഖകരമാണ്.

byd emax 7 third row seat

ആവശ്യാനുസരണം ഇത് മുന്നോട്ടും പിന്നോട്ടും നീക്കാം. ഈ സീറ്റുകള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റികളിലെ ട്രാഫിക് ജാമുകളിലും ഉറങ്ങാന്‍ അനുയോജ്യമാണ്.മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇമാക്‌സ് 7-ന്റെ ക്യാബിനിലെ ഏറ്റവും വലിയ മാറ്റം മൂന്നാം നിര സീറ്റുകളാണ്. e6 രണ്ട്-വരി 5 സീറ്റര്‍ ആയിരുന്നു. മൂന്നാമത്തെ നിര സീറ്റുകള്‍ കുട്ടികള്‍ക്കോ അധികം ഉയരമില്ലാത്ത മുതിര്‍ന്നവര്‍ക്കോ അനുയോജ്യമാണ്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും ഇമാക്സ് 7 അവതരിപ്പിക്കുന്നു. 5 ഇഞ്ച് മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ഒരു പുതിയ സ്റ്റിയറിംഗ് വീലും ഉണ്ട്. പുതിയ ഗിയര്‍ ലിവര്‍, ഡ്രൈവ് മോഡ് സെലക്ടര്‍, ഡിഫോഗറുകള്‍ക്കുള്ള കണ്‍ട്രോളറുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ സെന്‍ട്രല്‍ കണ്‍സോളിലും പുതിയ സ്വിച്ച് ഗിയര്‍ കാണാം.

byd emax 7 display

പവര്‍ട്രെയിനിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ട്. പ്രീമിയം, സുപ്പീരിയര്‍ പതിപ്പുകളില്‍ സുപ്പീരിയറിലാണ് വലിയ ബാറ്ററി പായ്ക്ക് ഫീച്ചര്‍ ചെയ്യുന്നത്. BYD ഇമാക്‌സ് 7 പ്രീമിയം 55.4kWh ബാറ്ററി പായ്‌ക്കോടെയാണ് വരുന്നത്. 161 bhp പവറും 310 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 420 കിലോമീറ്റര്‍ റേഞ്ചാണ് പ്രീമിയം അവകാശപ്പെടുന്നത്. ഇമാക്‌സ് 7 പ്രീമിയം 10 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗതയില്‍ കുതിക്കുന്നു.

180 കിലോമീറ്ററാണ് പരമാവധി വേഗത. മറുവശത്ത്, BYD ഇമാക്‌സ് 7 സുപ്പീരിയര്‍ ഒരു വലിയ 71.8kWh ബാറ്ററി പായ്ക്ക് നല്‍കുന്നു. ഇത് ഫുള്‍ചാര്‍ജില്‍ 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സിംഗിള്‍ ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ 201 bhp ആയി ഉയരുമ്പോള്‍ പീക്ക് ടോര്‍ക്ക് 310 Nm തന്നെയാണ്. സുപ്പീരിയര്‍ 8.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത.

byd emax 7 interior

രണ്ട് ബാറ്ററി പായ്ക്കുകളും 7kW എസി ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. പ്രീമിയം 89kW ഡിസി ചാര്‍ജിംഗും സുപ്പീരിയര്‍ ചാര്‍ജിംഗ് വേഗത 115kW ആയി ഉയര്‍ത്തുന്നു.BYD ഇമാക്‌സ് 7-ന്റെ മറ്റ് ഹൈലൈറ്റുകളില്‍ ഒന്ന് കൂറ്റന്‍ പനോരമിക് റൂഫാണ്. കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും വരികള്‍ക്കുള്ള എസി സിസ്റ്റത്തിനായി റൂഫ് മൗണ്ടഡ് വെന്റുകള്‍, 360-ഡിഗ്രി ക്യാമറ, മള്‍ട്ടിപ്പിള്‍ യുഎസ്ബി A, C പോര്‍ട്ടുകളും ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകളും ഇതില്‍ വരുന്നു.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകള്‍ ഇലക്ട്രിക് എംപിവിയില്‍ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലാന്‍ഡെ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍ 2 ADAS സജ്ജീകരണവും ഉണ്ട്.

byd emax 7

ഡ്രൈവിംഗ് ഇംപ്രഷനുകള്‍: മുന്‍ഗാമിയെ വളരെ ആസ്വാദ്യകരമായ ഒരു വാഹനമാക്കിയ എല്ലാ ഗുണങ്ങളും ഇമാക്‌സ് 7 നിലനിര്‍ത്തുന്നു. പ്രത്യേകിച്ച് മറ്റാരെങ്കിലും നിങ്ങള്‍ക്കായി ഡ്രൈവ് ചെയ്യുന്ന സന്ദര്‍ഭത്തില്‍. ഇലക്ട്രിക് മോട്ടോറില്‍ നിന്നുള്ള പവര്‍ ഡെലിവറി ലീനിയര്‍ ആയതിനാല്‍ സിറ്റി ഡ്രൈവിംഗ് മികച്ചതാകുന്നു. കുറഞ്ഞ വേഗതയില്‍ സ്റ്റിയറിംഗ് വളരെ ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നതിനാല്‍ തിരക്കേറിയ നഗര വീഥികളിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു. ഹൈവേയില്‍ ഉയര്‍ന്ന വേഗതയില്‍ സ്റ്റിയറിംഗ് ഹെവിയായി അനുഭവപ്പെടും.

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫറില്‍ ഉണ്ട്. ഇക്കോയില്‍ റെസ്‌പോണ്‍സ് വളരെ ശാന്തമാണ്. അതേസമയം ഇലക്ട്രിക് എംപിവിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ലീനിയര്‍ റെസ്‌പോണ്‍സാണ് നോര്‍മല്‍ വാഗ്ദാനം ചെയ്യുന്നത്. സ്പോര്‍ട്സ് മോഡില്‍ തല്‍ക്ഷണ ടോര്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ മൂന്നക്ക വേഗത തൊടാന്‍ അനുവദിക്കുന്നു.

byd emax 7 mode

ഒരു ഇവിയില്‍ ഞങ്ങള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് ഇമാക്‌സ് 7-ല്‍ ഫീച്ചര്‍ ചെയ്യുന്നത്. പ്രത്യേകിച്ചും ഈ വിലനിലവാരത്തില്‍. ഇമാക്‌സ് 7-ന്റെ ഭാരം കൂടുതലാണെങ്കിലും സസ്പെന്‍ഷന്‍ അത്ര കടുപ്പമുള്ളതല്ല. BYD ഇമാക്‌സ് 7-ന്റെ ബ്രേക്കിംഗ് സിസ്റ്റത്തില്‍ മുന്‍വശത്ത് വെന്റിലേറ്റഡ് ഡിസ്‌കുകളും പിന്നില്‍ സാധാരണ ഡിസ്‌കുകളും അടങ്ങിയിരിക്കുന്നു. സ്റ്റാര്‍ട്ടിംഗില്‍ ചെറിയ ബിറ്റ് ഉണ്ടാകുമെങ്കിലും ഓടിത്തുടങ്ങിയാല്‍ ഇവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിന്റെ ഇലക്ട്രിക് എതിരാളിയില്‍ ലഭിച്ച പരിഷ്‌കാരങ്ങള്‍ ഇമാക്‌സ് 7-നെ നിങ്ങള്‍ പരിഗണിക്കേണ്ട ഒരു ഇലക്ട്രിക് കാറായി മാറ്റുന്നു. സമയക്കുറവ് മൂലം ഇലക്ട്രിക് എംപിവിയുടെ റേഞ്ച് പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എങ്കിലും കമ്പനിയുടെ ബ്ലേഡ് ബാറ്ററി പായ്ക്കുകള്‍ ഇന്ത്യന്‍ റോഡുകളില്‍ നന്നായി പ്രവര്‍ത്തിക്കുമെന്നാണ് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

More from DriveSpark

Article Published On: Monday, October 28, 2024, 9:00 [IST]
English summary
Byd emax 7 review design changes powertrain driving impressions feature range detailed in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X