സെയ്ല്‍ സെഡാന്‍ വിശേഷങ്ങള്‍

സെയ്‍ല്‍ യുവ ഹാച്ച്ബാക്കിന്‍റെ വില്‍പന വിപ്ലവകരമൊന്നുമല്ലെങ്കിലും വിപണിശ്രദ്ധ വന്‍തോതില്‍ ഷെവര്‍ലെയിലേക്ക് കൊണ്ടുവരാന്‍ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. നിരൂപകരുടെ കടുത്ത വാക്കുകള്‍ക്കൊന്നും സെയ്ല്‍ നിന്നുകൊടുക്കുന്നില്ല എന്നത് വാഹനപ്രേമികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. എന്നാല്‍ സെയ്ല്‍ യുവയെക്കാള്‍ നിരൂപകരുടെ പ്രശംസ പുതിയ സെയ്ല്‍ സെഡാന്‍ പതിപ്പിന് ലഭിക്കുന്നുണ്ട്. പ്രധാന എതിരാളിയായ സ്വിഫ്റ്റ് ഡിസൈറിനെ കാണുമ്പോള്‍ ചിലര്‍ക്കുണ്ടാകാറുള്ള ആ 'വൈക്ലബ്യം' സെയ്‍ല്‍ സൃഷ്ടിക്കുന്നില്ല എന്നത് ആദ്യകാഴ്ചയില്‍ തന്നെ എല്ലാവരും പറയുന്നു. ബൂട്ടിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് സെഡാന്‍ കാറിനെ അതായിത്തന്നെ നിലനിര്‍ത്തുന്നു.

യുവയില്‍ നിന്ന് കാര്യമായ വ്യത്യാസം ബി പില്ലര്‍ വരെ അനുഭവപ്പെടില്ല. ഗ്രില്ലും ഹെ‍‍ഡ്‍ലാമ്പുകളുമെല്ലാം സമാനത പേറുന്നു. പിന്‍വശത്തെത്തുമ്പോള്‍ ബൂട്ടിന്‍റെ സാന്നിധ്യം വരുത്തുന്ന സ്വാഭാവികമായ മാറ്റങ്ങള്‍ മാത്രം. അവ എത്രയും സ്വാഭാവികമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

വശങ്ങളിലും പിന്‍വശത്തുമുള്ള ഡിസൈന്‍ വളരെ ലളിതമാണ്. വലിപ്പമേറിയ ബൂട്ടാണ് മറ്റൊരു പ്രത്യേകത. യുവയില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് സെയ്ല്‍ സെഡ‍ാന്‍ ഇന്‍റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. കൂടുതല്‍ താഴെ വായിക്കാം.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

മുന്‍വശത്തെ ഡിസൈന്‍ സെയ്‍ല്‍ ഹാച്ച്ബാക്കില്‍ നിന്ന് നേരെ എടുത്തുവെച്ചിരിക്കുകയാണ്. ഈ ഡിസൈന്‍ 'കിടു' എന്ന വിശേഷണത്തിന് തികച്ചും അര്‍ഹമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

370 ലിറ്ററാണ് ബൂട്ട് സ്പേസ്. പിന്‍ കാബിനിലെ സീറ്റ് മുന്നോട്ട് ചായ്ക്കാന്‍ പറ്റില്ല. ഈ സൗകര്യം സെയ്ല്‍ ഹാച്ച്ബാക്ക് നല്‍കുന്നുണ്ട്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

8 ആരങ്ങളുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ കോര്‍വെറ്റിന്‍റെ ഡിസൈനിനെ ആധാരമാക്കിയാണ് സെയ്‍ലിന്‍റെ കോക്‍പിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് അവകാശവാദമെങ്കിലും ഒരല്‍പം സാധാരണത്വം ഫീല്‍ ചെയ്യുന്നിടത്തെക്ക് കാര്യങ്ങള്‍ ചുരുങ്ങിയത് കാണാതിരിക്കാനാവില്ല. സെന്‍റര്‍ കണ്‍സോളില്‍ ഒരു ചെകുത്താന്‍ ഒളിഞ്ഞിരിക്കുന്നത് കാണുക.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

മനോഹരമായി രൂപകല്‍പന ചെയ്ത ഹെഡ‍്‍ലാമ്പുകള്‍ കാണുക.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

സെയ്ല്‍ യുവ ഹാച്ച്ബാക്കിനെപ്പോലെ തന്നെ ധാരാളം സ്പേസ് ഉള്ളിലുള്ളത് ശ്രദ്ധേയം. ലഗ്ഗേജ് സ്പേസും ഉദാരമാണ്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

പിന്‍ കാബിനിലെ ആംറെസ്റ്റ് അതിമനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ഫോണുമായി ബന്ധിപ്പിക്കാവുന്ന ഫണ്‍ വൈഡ് ഓഡിയോ സിസ്റ്റം.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് സെയ്‍ലിനുള്ളത്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

സാധാരണ എയര്‍ കണ്ടീഷനിംഗ് സിസ്റ്റമാണ് സെയ്‍ലില്‍ കാണാന്‍ കഴിയുക.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

മൂന്നുപേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന പിന്‍ സീറ്റുകള്‍.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ഡ്രൈവര്‍ സൈഡ് വിന്‍ഡോ നിയന്ത്രണങ്ങള്‍

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ബൂട്ട്, ഫ്യുവല്‍ കാപ് എന്നിവ ഈ സ്വിച്ചുകള്‍ വഴി തുറക്കാം.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീയറിംഗ് വീലുകള്‍ ഡ്രൈവറുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് വഴങ്ങിക്കൊടുക്കുന്നു.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ഡിജിറ്റല്‍, അനലോഗ് സ്പീഡോമീറ്ററുകള്‍ കാണാം.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

സുരക്ഷാമാനദണ്ഡങ്ങളില്‍ ഒട്ടും വീഴ്ച വരുത്തുന്നില്ല സെയ്‍ല്‍. മുന്‍വശത്ത് ഡ്രൈവര്‍ക്കും യാത്രക്കാരനും എയര്‍ബാഗ് സംരക്ഷണമുണ്ട്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

എബിഎസ് സംവിധാനം നിര്‍ണായക ഘട്ടങ്ങളില്‍ എങ്ങനെ കാറിന്‍റെ സ്ഥിരത നിലനിര്‍ത്തുന്നുവെന്ന് ഈ ഗ്രാഫിക്സില്‍ നിന്ന് മനസ്സിലാക്കാം.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ബോഡി കളേഡ് സൈഡ് വ്യൂ മിറര്‍.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് 76.93 കുതിരകളുടെ ശക്തി പകരുന്നു, 4000 ആര്‍പിഎമ്മില്‍. 205 എന്‍എം ചക്രവീര്യം പ്രദാനം ചെയ്യുന്നു, 1750 ആര്‍പിഎമ്മില്‍ ഈ എന്‍ജിന്‍.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

6000 ആര്‍പിഎമ്മില്‍ 84.82 കുതിരശക്തി നല്‍കുന്ന പെട്രോള്‍ എന്‍ജിനാണ് സെയ്‍ലിലുള്ളത്. 5000 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കാണ് പകരുന്നത്.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍

മാരുതി സുസൂക്കി ഡിസൈറുമായാണ് കളി എന്നതിനാല്‍ സെയ്‍ലിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത്തരമൊരു പരാജയം സെയ്‍ല്‍ അര്‍ഹിക്കുന്നില്ല എന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ തിരിച്ചറിയാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുക.

More from DriveSpark

Article Published On: Wednesday, February 6, 2013, 16:43 [IST]
English summary
Chevrolet has launched the Sail Sedan in India with a highly competitive price tag of INR4.99 lakhs. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X