ഇനി ബസാള്‍ട്ടിന്റെ ആറാട്ട്! സിട്രണ്‍ എസ്‌യുവി കൂപ്പെ എങ്ങെനെയുണ്ടെന്നറിയാൻ വരൂ...

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ 2019-ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. 2021-ല്‍ കമ്പനി തങ്ങളുടെ മുന്‍നിര എസ്‌യുവിയായ C5 എയര്‍ക്രോസ് പുറത്തിറക്കി. ഒരു ഇവി ഉള്‍പ്പെടെ ഇതുവരെ മൊത്തം നാല് ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള അഞ്ചാമത്തെ ഉല്‍പ്പന്നമാണ് ബസാള്‍ട്ട്. ഗോവയില്‍ കൂപ്പെ എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. കുറച്ച് മണിക്കൂറുകള്‍ ഓടിച്ചതില്‍ നിന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്.

ഡിസൈന്‍: വളരെ രസകരമായ ഡിസൈനിലാണ് ബസാള്‍ട്ട് വരുന്നത്. ഇതിന് സ്ലോപ്പിംഗ് റൂഫ്ലൈന്‍ ഉണ്ട്. അത് ട്രങ്കിലേക്ക് ചേരുന്ന കൂപ്പെ ഡിസൈന്‍ നല്‍കുന്നു. മുന്‍വശത്ത് കാറിന് എല്‍ഇഡി ഡിആര്‍എല്ലുകളും ഒരു എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും ലഭിക്കുന്നു. കൂടാതെ പിയാനോ ബ്ലാക്ക് ഫിനിഷിംഗും കുറച്ച് ക്രോമും എലമെന്റുകളും ഉണ്ട്. ഫോഗ് ലൈറ്റ് ഒരു ഹാലൊജന്‍ യൂണിറ്റാണ്. വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ചുറ്റും ബോഡി ക്ലാഡിംഗും ലഭിക്കുന്നു.

citroen basalt front profile

സൈഡ് മിററുകളും റൂഫും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ സ്ലോപ്പിംഗ് റൂഫ്‌ലൈനും റാപ്പറൗണ്ട് 3D ടെയില്‍ലൈറ്റുകളും കാണാം. പുറകില്‍ നിങ്ങള്‍ക്ക് ഒരു ഷാര്‍ക്ക്ഫിന്‍ ആന്റിനയും ഡീഫോഗറുകളും ലഭിക്കും. എന്നാല്‍ റിയര്‍ വൈപ്പറുകള്‍ കാണാന്‍ സാധിക്കില്ല. അല്‍പ്പം താഴെ പ്യുര്‍ടെക്, സിട്രണ്‍, ബസാള്‍ട്ട് എന്നീ ബാഡ്ജിംഗുകള്‍ കാണാന്‍ സാധിക്കും. എസ്‌യുവി കൂപ്പെക്ക് റിവേഴ്‌സ് ക്യാമറ ലഭിക്കുന്നുണ്ടെങ്കിലും അവ അഡാപ്റ്റീവ് അല്ല.

ഇന്റീരിയര്‍: അകത്തളത്തില്‍ ബസാള്‍ട്ടിന് ട്രിപ്പിള്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ലഭിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ടച്ച്സ്‌ക്രീനും ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോളും 15W വയര്‍ലെസ് ചാര്‍ജറും ലഭിക്കും. കാറിനകത്ത് നിങ്ങള്‍ക്ക് ധാരാളം സ്റ്റോറേജ് സ്പെയ്സും ലഭിക്കും. C3 എയര്‍ക്രോസില്‍ കാണുന്ന അതേ 7 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് ഇതിന് ലഭിക്കുന്നത്.

citroen basalt dashboard

സ്‌ക്രീനിന് 3 വ്യത്യസ്ത തീമുകള്‍ ഉണ്ട്. ഡ്രൈവറുടെ ആവശ്യാനുസരണം ഇവ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. കാറിനെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരുവശത്തും സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ബസാള്‍ട്ടില്‍ സിട്രണ്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിന് ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്റ് മാത്രമേയുള്ളൂ. ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റ് ഇല്ല.

ഈ കാറിന്റെ മുന്നിലെയും പിറകിലെയും സീറ്റുകള്‍ വളരെ സൗകര്യപ്രദവും അധിക കുഷ്യനിംഗ് ഉള്ളതുമാണ്. എന്നിരുന്നാലും പിന്‍സീറ്റില്‍ അണ്ടര്‍ തൈ സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയതാണ് പുതിയ കാര്യം. 3 ലെവല്‍ അഡ്ജസ്റ്റബിള്‍ ഫീച്ചര്‍ നിമിത്തം ഉയരമുള്ള ആളുകള്‍ക്ക് ദീര്‍ഘനേരം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കൂടാതെ പിന്‍ഭാഗത്തെ ഹെഡ്റെസ്റ്റുകള്‍ക്ക് സൈഡ് വിംഗുകള്‍ ഉള്ളതിനാല്‍ സുഖകരമായ ഉറക്കവും സാധ്യമാകും.

citroen basalt rear arm rest

പിന്നില്‍ എസി വെന്റുകളും 2 ചാര്‍ജിംഗ് സോക്കറ്റുകളും ഇതിന് ലഭിക്കുന്നു. മൊത്തത്തില്‍ സിട്രൺ ബസാള്‍ട്ട് ക്യാബിന്‍ പ്രീമിയം അനുഭവം സാധ്യമാക്കുകയും മാന്യമായ ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ് മുതലായ ചില സവിശേഷതകളും ബസാള്‍ട്ടിന് നഷ്ടമാകുന്നു.

എഞ്ചിനും ഹാന്‍ഡ്‌ലിംഗും: രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിട്രണ്‍ ബസാള്‍ട്ട് ഓഫര്‍ ചെയ്യുന്നത്. 82 bhp കരുത്തില്‍ 115 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 1.2 NA മോട്ടോറാണ് ഒന്ന്. ഞങ്ങള്‍ ഓടിച്ചത്, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച ബസാള്‍ട്ടാണ്. 109 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവലില്‍ 190 Nm ഉം ഓട്ടോമാറ്റിക്കില്‍ 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

citroen basalt engine

ഞങ്ങള്‍ ഓട്ടോമാറ്റിക് വേരിയന്റാണ് ഓടിച്ചത്. ബസാള്‍ട്ടിന് ഒരു ലീനിയര്‍ ആക്സിലറേഷന്‍ ഉണ്ട്. പക്ഷേ ഇതിന് മികച്ച മിഡ് റേഞ്ചും ടോപ്പ് എന്‍ഡും ലഭിക്കുന്നു. മൂന്നക്ക വേഗത ഉടന്‍ കൈവരിക്കാന്‍ സാധിക്കുന്നു. കൂടാതെ ഗിയര്‍ ഷിഫ്റ്റുകള്‍ ലാഗിയല്ലാതെ മികച്ചു നില്‍ക്കുന്നു. എന്നിരുന്നാലും, സ്റ്റിയറിംഗിന് അല്‍പ്പം ഹെവിയായി അനുഭവപ്പെടുന്നു. കാരണം ഉയര്‍ന്ന വേഗതയില്‍ അല്‍പ്പം ഹെവി സ്റ്റിയറിംഗ് വീലാണ് ലൈറ്റ് ആയതിനേക്കാള്‍ നല്ലത്.

സ്റ്റിയറിംഗ് റെസ്‌പോണ്‍സും മികച്ചതാണ്. കൂടാതെ ചെറിയ ഇന്‍പുട്ടില്‍ തന്നെ കാര്‍ ലെയ്ന്‍ മാറ്റുന്നു. സസ്പെന്‍ഷനെ സജ്ജീകരണത്തെ കുറിച്ച് പറയുമ്പോള്‍, ബസാള്‍ട്ടിലെ സസ്‌പെന്‍ഷന്‍ സജ്ജീകരണം നിങ്ങള്‍ക്ക് ഒരു ഫ്‌ലൈയിംഗ് കാര്‍പെറ്റ് ഫീല്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒരു പരിധി വരെ അവര്‍ അതില്‍ വിജയിച്ചുവെന്ന് പറയാം. രണ്ട് ഡ്രൈവിംഗ് സാഹചര്യങ്ങളിലും സസ്‌പെന്‍ഷന്‍ മികച്ച് നില്‍ക്കുന്നു. ഗട്ടറുകളിലും കുഴികളിലും ചാടുമ്പോള്‍ ക്യാബിനില്‍ ഇത് ചെറിയ തോതില്‍ മാത്രമാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്.

citroen basalt rear profile

എന്‍വിഎച്ച് ലെവലുകള്‍ മാന്യമാണെങ്കിലും അല്‍പ്പം കൂടി മെച്ചപ്പെടുത്താമായിരുന്നു. റെവ് ലെവല്‍ ഉയരുമ്പോള്‍ ക്യാബിനിനുള്ളില്‍ ശബ്ദം മുഴങ്ങുന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്. 6 എയര്‍ബാഗുകള്‍, ABS, EBD, ISOFIX എന്നിവയടക്കം നിരവധി സേഫ്റ്റി ഫീച്ചറുകളും ബസാള്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്നു. എസ്‌യുവി കൂപ്പെക്ക് തെരഞ്ഞെടുക്കുന്ന എഞ്ചിന്‍ ഓപ്ഷന് അനുസരിച്ച് ലിറ്ററിന് 18 മുതല്‍ 19.5 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്മന്റിലേക്കുള്ള ആവേശകരമായ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കുകയാണ് സിട്രണ്‍ ബസാള്‍ട്ട്. കാറിന് സവിശേഷമായ ഡിസൈനും മാന്യമായ ഫീച്ചര്‍ പട്ടികയുമുണ്ട്. അത് തീര്‍ച്ചയായും യൂത്തിനെ ആകര്‍ഷിക്കും. കാണാന്‍ ഭംഗിയുള്ള നന്നായി ഓടിക്കാന്‍ പറ്റുന്ന ഡീസന്റ് പവറുള്ള ഒരു കാറാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിട്രണ്‍ ബസാള്‍ട്ട് പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, August 9, 2024, 11:30 [IST]
English summary
Citroen basalt suv coupe review design features driving impressions mileage explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X