എസ്‌യുവി സെഗ്മെൻ്റിലെ യുദ്ധഭൂമിയിൽ പുതിയ പോരാളി; സിട്രൺ C3 എയർക്രോസ് റിവ്യൂ
ഇന്ത്യയിലെ ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ ഇപ്പോൾ വലിയ മാറ്റങ്ങളും പോരാട്ടങ്ങളുമാണ് നടക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റയും മഹീന്ദ്രയും ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ പരസ്പരം മത്സരിച്ചുക്കൊണ്ടിരിക്കുകയാണ്. യുദ്ധം അൽപ്പം കൂടെ മുറുകാൻ എല്ലാ കാർ നിർമാതാക്കളും പോരാട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. ഹോണ്ട പോലും ഒരു പുത്തൻ മോഡലുമായി എത്തണമെങ്കിൽ പോരാട്ടം അത്രമാത്രം കനത്തു എന്ന് വേണം മനസിലാക്കാൻ.
നിലവിൽ ഇന്ത്യൻ മണ്ണിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് നിർമ്മാതാക്കളായ സിട്രൺ കൂടെ ഈ പോരാട്ടത്തിൽ ചേരാൻ തീരുമാനിക്കുമ്പോൾ എന്തായരിക്കും സംഭവിക്കുക? ഈ ഫ്രഞ്ച് എസ്‌യുവി ഓടിക്കാനും റോഡുകളിൽ സിട്രോൺ സി3 എയർക്രോസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താനുമായി ഞങ്ങൾ ചെന്നൈയിലേക്കും ഈസ്റ്റ് കോസ്റ്റ് റോഡിലേക്കും പോയതിൻ്റെ കൂടുതൽ വിശേഷങ്ങളറിയാൻ തുടർന്നു വായിക്കുക.

ഡിസൈൻ, ഇന്റീരിയർ, പ്രാക്ടിക്കാലിറ്റി: സിട്രോൺ C3 എയർക്രോസ്, അതിന്റെ ഡിസൈനിനെ സംബന്ധിച്ചിടത്തോളം, സ്റ്റിൽട്ടുകളിൽ വലിച്ചു നീട്ടിയ C3 ഹാച്ച്ബാക്കാണ് എന്നേ തോന്നു. എന്നിരുന്നാലും, C3 എയർക്രോസിന് അതിന്റേതായ പ്രത്യേകതകൾ ഉണ്ട്, അത് ഹാച്ച്ബാക്ക് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. കമ്പനിയുടെ സി-ക്യൂബ്ഡ് ഫോർമുലയിൽ നിന്നുള്ള രണ്ടാമത്തെ വാഹനമായ C3 എയർക്രോസ് എസ്‌യുവി, ഹാച്ച്ബാക്കിന്റെ അതേ ഹെഡ്‌ലാമ്പുകളും DRL-കൾക്കും അപ്പർ ഗ്രിൽ വിഭാഗത്തിനും Y- ആകൃതിയിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്.
എയർക്രോസിന്റെ മുൻ ഡിസൈൻ സാധാരണ C3 യിൽ നിന്ന് വ്യത്യസ്തമാണ്. C3 എയർക്രോസിലെ ഗ്രിൽ ഹാച്ചിനെ അപേക്ഷിച്ച് താഴേക്ക് നീളുന്ന രജിസ്ട്രേഷൻ പ്ലേറ്റ് ഉൾക്കൊള്ളുന്ന ബമ്പറിന്റെ ഭാഗം വലിയ ഗ്രില്ലുകൊണ്ട് വിഭജിക്കുക്കുകയാണ്, താഴെയായി സിൽവർ ഫാക്സ് ബാഷ് പ്ലേറ്റും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും നൽകിയിരിക്കുന്നു.

C3 എയർക്രോസിന്റെ വശങ്ങൾ എല്ലാവർക്കും പരിചിതമായത് തന്നെയാണ് എസ്‌യുവിയുടെ 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് അറിയാനുളള മികച്ച സ്ഥലമാണ് വാഹനത്തിൻ്റെ വശങ്ങൾ എന്ന് പറയുന്നത്. ഫ്ലേർഡ്-ഔട്ട് വീൽ ആർച്ചുകൾ ക്വാഡ്രാറ്റിക് ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകൾക്ക് മുകളിലായി എടുത്തുകാണാം.
C3 എയർക്രോസ് എസ്‌യുവിയുടെ പിൻഭാഗത്തായി 3-D C-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ, കറുത്ത പ്ലാസ്റ്റിക് സ്ട്രിപ്പുകൾ, ചെറിയ പിൻ വിൻഡ്‌സ്‌ക്രീൻ, അതോടൊപ്പം ബമ്പറിലെ ചങ്കി ഫോക്‌സ് ബാഷ് പ്ലേറ്റ് എന്നിവ ഉപയോഗിച്ച് സിട്രോൺ ഷെവ്‌റോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 3-D C-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ വളരെ മികച്ചതായി തന്നെ കാണുന്നുണ്ട്.

C3 എയർക്രോസിലേക്കും അതിന്റെ മുൻസീറ്റുകളിലേക്കും നോക്കുകയാണെങ്കിൽ, ഒറ്റനോട്ടത്തിൽ തന്നെ, ഡാഷ്ബോർഡ് C3 ഹാച്ചിലുള്ളതിന് ഏതാണ്ട് സമാനമായതിനാൽ നിങ്ങൾക്ക് വലിയ ഞെട്ടലുണ്ടാക്കില്ല എങ്കിലും 10.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഹാച്ചിൽ നിന്നുള്ളതാണ് പക്ഷേ എന്നാൽ 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ പുതിയതായി അവതരിപ്പിച്ചിരിക്കുന്നതാണ്.
പഴയ ടൊയോട്ട ക്വാളിസിനെ സ്നേഹിക്കുന്നവർക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒരു എസി സെറ്റപ്പിനായി ഒരു കൂട്ടം ബ്ലോവറുകൾ മുന്നിലിരിക്കുന്നവരുടെ തലയ്ക്ക് തൊട്ടുപിന്നിലായി നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നത് കൊണ്ട് ഒരു സൺറൂഫിൻ്റെ അഭാവം കാണാൻ കഴിയുന്നുണ്ട്. മുൻവശത്തെ സീറ്റുകൾ മാന്യമായി തന്നെയാണ് കവർ ചെയ്തിരിക്കുന്നത് , ഒപ്പം നടുവിനും കാലിൻ്റെ തുടയ്ക്കും നല്ല സപ്പോർട്ട് ലഭിക്കുന്നുണ്ട്.

പക്ഷേ അവ ലോംഗ് ഡ്രൈവുകൾക്ക് വളരെ കടുപ്പമുള്ളവയായിരിക്കും. കാരണം കുഷ്യനിംഗ് പ്രതീക്ഷയ്ക്കൊത്ത് വരാത്തത് കൊണ്ട്, പിൻസീറ്റിലും ഏറ്റവും പിന്നിലും ഈ അവസ്ഥ തന്നെയാണ്. 5+2 സീറ്റർ വേരിയന്റിലെ അവസാന നിരയിലെ സീറ്റുകൾ കുട്ടികൾക്കുള്ളതാണ്. മുതിർന്നവർക്ക് കാൽമുട്ടിന്റെയും ഹെഡ്‌റൂമിന്റെയും അഭാവം അവിടെ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ കോൺഫിഗറേഷനിൽ, നടുവിലെ വരിക്ക് ഒരു ആംറെസ്റ്റ് ലഭിക്കുന്നില്ല, ഇത് രണ്ട് പേർ മാത്രം ഇരിക്കുമ്പോൾ അരോചകമായേക്കാൻ സാധ്യതയുണ്ട്.
511-ലിറ്റർ ബൂട്ട്സ്പേസ് സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലുതാണ്, അത് മാത്രമല്ല വലിയ യാത്രാബാഗുകളും മറ്റും കൊണ്ടുപോകാൻ കഴിയും. എന്നിരുന്നാലും, 5+2 ൽ, ഈ ഇടം ചെറുതായി കുറയുന്നുണ്ട്. എന്നിരുന്നാലും, അഞ്ച് പേരെ മാത്രം കയറ്റുമ്പോൾ സീറ്റുകൾ മടക്കി എടുക്കാം എന്നത് വളരെ മികച്ച ഒരു സംവിധാനം തന്നെയാണ്. C3 എയർക്രോസിൽ ഫ്രഞ്ച് കമ്പനിയുടെ MyCitroen Connect കണക്റ്റഡ് ഫീച്ചറുകളുമുണ്ട്.

സ്യൂട്ടിൽ ജിയോ-ഫെൻസിംഗ്, ഫ്യൂവൽ സ്റ്റാറ്റസ് പരിശോധനകൾ, ഒറ്റ-ക്ലിക്ക്, ഇൻട്രൂഷൻ SOS അലേർട്ടുകൾ എന്നിവയും മറ്റുള്ളവയും ഉൾപ്പെടുന്നു, ഇത് മൊത്തം 35 വരെ ചേർക്കുന്നു. നിരവധി സുരക്ഷാ ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ സി3 എയർക്രോസ്, ഇത് ഒരു വേരിയന്റിൽ മാത്രമായി വരുന്നതിനാൽ, തീർച്ചയായും ഒരു നല്ല കാര്യമാണ്. സിട്രോൺ സി3 എയർക്രോസിൽ ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടിപിഎംഎസ്, ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുണ്ട്.
സ്പെസിഫിക്കേഷനുകൾ: സിട്രോൺ സി3 എയർക്രോസിന് 4,300 mm നീളവും 1,796 mm വീതിയും 1,654 mm ഉയരവും 2,671 mm നീളമുള്ള വീൽബേസും ഉണ്ട്. സീറ്റിംഗ് കോൺഫിഗറേഷൻ അനുസരിച്ച് എസ്‌യുവിയുടെ ബൂട്ടിന്റെ വലുപ്പം 444 മുതൽ 511 ലിറ്റർ വരെയാണ്. ഏറ്റവും പിന്നിലെ സീറ്റുകൾ മടക്കിയെടുക്കാവുന്നത് കൊമ്ട് അത് മടക്കി എടുത്താൽ മാത്രമേ പരമാവധി ബൂട്ട് സ്പേസായ 511 ലിറ്റർ ലഭിക്കു എന്ന കാര്യം പ്രത്യേകം ഓർക്കണം.

5,500 ആർപിഎമ്മിൽ 108.4 bhp പവറും 1,750 ആർപിഎമ്മിൽ 190 nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് സിട്രോൺ സി3 എയർക്രോസിൻ്റെ പവർ ഉറവിടം. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ എഞ്ചിൻ 18.5km/l മൈലേജ് നൽകുന്നു.
യാത്രയിൽ, ഈ എഞ്ചിൻ ഒരു സാധാരണ പഴയ ടർബോ യൂണിറ്റാണ്. എന്നാൽ അൽപ്പം കാത്തിരിക്കൂ, ഏകദേശം 2,000rpm-ൽ ടർബോ പ്രവർത്തിക്കുമ്പോൾ, നിങ്ങൾക്ക് 5,500rpm മാർക്കിലേക്ക് മികച്ച പവറാണ് ലഭിക്കുന്നത്, അതിനുശേഷം അത് വീണ്ടും കുറയുന്നു. ചെറിയ ടർബോ നട്ടർ ഒരു ട്രാക്റ്റ് ചെയ്യാവുന്ന യൂണിറ്റാണ്, മൂന്നാം ഗിയറിൽ പോലും നിങ്ങളെ 20km/h മുതൽ ട്രിപ്പിൾ അക്കങ്ങൾ വരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നതാണ് പ്രത്യേകത.

സിക്സ് സ്പീഡ് ഗിയർബോക്‌സ് വലിയ ദൈർഘ്യമേറിയതല്ല എന്നത് കൊണ്ട് തന്നെ, ഇത് സുഗമമായി ഗിയർ മുകളിലേക്കും താഴേക്കും മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. ഭാരം കുറഞ്ഞ ക്ലച്ച് പെഡലും സ്റ്റിയറിംഗും ചേർന്നുള്ള ഷിഫ്റ്റർ, C3 എയർക്രോസിലെ നഗര ട്രാഫിക്കിൽ സഞ്ചരിക്കുന്നത് ഭാരമേയല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.
കുണ്ടും കുഴിയുമായ റോഡുകൾ കൈകാര്യം ചെയ്യുന്നത് ഒരുപോലെയല്ല, ഫ്രഞ്ച് എസ്‌യുവി അതിന്റെ മൃദുലമായ സസ്‌പെൻഷൻ സജ്ജീകരണത്തിലൂടെ ബമ്പുകൾ വളരെ സോഫ്റ്റാക്കി മാറ്റുന്നു. എന്നിരുന്നാലും, സി3 എയർക്രോസ് വളവുകളിൽ മികച്ചതും പ്രതീക്ഷിച്ചതുമായ ഒരു പ്രകടനം കാണിക്കുന്നില്ല. എയർക്രോസിലെ ബ്രേക്കുകൾ തുടക്കത്തിൽ നന്നായി പിടിച്ചു നിർത്തുകയും പെട്ടെന്ന് തന്നെ വേഗത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ഫ്രഞ്ച് എസ്‌യുവിയെ എത്ര വേഗതയിലും പിടിച്ചു നിർത്താൻ സഹായിക്കുന്നു.
സിട്രൺ സി3 എയർക്രോസ് ഇന്ത്യൻ കാർ വിപണിയിലെ തിരക്കേറിയ എസ്‌യുവി സെഗ്മെൻ്റിൽ വേറിട്ടുനിൽക്കുമെന്ന് ഉറപ്പാക്കുന്ന ഫീച്ചറുകളുടെ ഒരു നീണ്ടനിര ഫ്രഞ്ച് കമ്പനിക്ക് അനുകൂലമാവാനാണ് സാധ്യത. എന്നാലും വാഹനത്തിൻ്റെ വില പ്രഖ്യാപിക്കുമ്പോൾ അത് എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എങ്കിൽ അൽപ്പം പ്രയാസമായിരിക്കും, എന്നിരുന്നാലും സിട്രണിൻ്റെ ഫീച്ചറുകൾ നിങ്ങൾക്ക് മറ്റൊരു അനുഭവം നൽക്കുന്നു എഹ്കിൽ ഇത് മികച്ച ഒരു ഓപ്ഷൻ തന്നെയാണ്.


Click it and Unblock the Notifications








