ഹോണ്ട ബിആർവിയും ഹ്യുണ്ടായ് ക്രേറ്റയും: ഒരു താരതമ്യം
കോംപാക്ട് എസ്‌യുവി സെഗ്മെന്റ് ഇന്ത്യയിൽ അനുദിനം വളർന്ന് കൊണ്ടിരിക്കുകയാണ്. ഈ സെഗ്മെന്റിൽ വില്പന നിരക്കിൽ ഏറ്റവും മുൻപന്തിയലുള്ള ഒരേയൊരു വാഹനം ഹ്യുണ്ടായ് ക്രേറ്റയാണ്. ക്രെറ്റയ്ക്ക് ഒരേയൊരു എതിരാളി എന്നുപറയാൻ ഈ സെഗ്മെന്റിൽ ഉണ്ടായിട്ടുള്ളത് റിനോ ഡസ്റ്റർ മാത്രമാണ്. ഇപ്പോഴിതാ കൂടുതൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഹോണ്ട ബിആർവിയും രംഗത്തെത്തിയിരിക്കുന്നു.
2016 ഓട്ടോഎക്സ്പോയിലൂടെയായിരുന്നു ഹോണ്ട ബിആർവിയുടെ ഈ സെഗ്മെന്റിലേക്കുള്ള അരങ്ങേറ്റം. വിപണിയിൽ ഒരു കടുത്ത മത്സരത്തിനൊരുങ്ങുന്ന ഇരു വാഹനങ്ങളുടേയും ഫീച്ചർ, സ്പെസിഫിക്കേഷൻ, ഡിസൈൻ, വില എന്നിവ സംബന്ധിച്ച ഒരു താരതമ്യം ആയാലോ?

ദില്ലി ഓൺ റോഡ് വില
9.74 ലക്ഷം മുതലാണ് ഹ്യുണ്ടായ് ക്രെറ്റയുടെ വില
ഏകദേശം 10 ലക്ഷം മുതലാണ് ഹോണ്ട ബിആർവിയുടെ വില നിശ്ചയിച്ചിരിക്കുന്നത്.
ഡിസൈൻ
ബ്രിയോ, മൊബിലിയോ പ്ലാറ്റ്ഫോമിലാണ് ബിആർവി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു മസിലൻ ശരീരഭംഗി നൽകാനായി ചുറ്റിനും ബ്ലാക്ക് ക്ലാഡിംഗ് നൽകിയിട്ടുണ്ട്. ഒരു എസ്‌യുവിക്ക് ഉണ്ടാകേണ്ടുന്ന കരുത്തുറ്റ ഘടനതന്നെയാണ് ബിആർവി കൈവരിച്ചിരിക്കുന്നത്.
ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് ഡിസൈൻ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയാണ് ക്രെറ്റയുടെ രൂപകല്പന നടത്തിയിട്ടുള്ളത്. എലൈറ്റ് i20ക്ക് സമാനമായ ചില ഡിസൈൻ ഘടകങ്ങൾ കാണാമെങ്കിലും ലക്ഷണമൊത്ത രൂപഭംഗിയാണ് ക്രേറ്റയ്ക്കുള്ളത്.
എൻജിൻ & ഗിയർബോക്സ്
പെട്രോൾ, ഡീസൽ എൻജിനുകളാണ് ബിആർവിയ്ക്ക് കരുത്തേകുന്നത്. 117 കുതിരശക്തിയും 145എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും 99കുതിരശക്തിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനുമാണ് ഘടിപ്പിച്ചിരിക്കുന്നത്. മാനുവൽ ഗിയർബോക്സാണ് രണ്ട് എൻജിനിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്.
ഒരു പെട്രോളും രണ്ട് ഡീസൽ എൻജിൻ ഓപ്ഷനുകളാണ് ക്രെറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 122 കുതിരശക്തിയും 154എൻഎം ടോർക്കും നൽകുന്ന 1.6ലിറ്റർ പെട്രോൾ എൻജിനിൽ 6സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.4 ലിറ്റർ ഡീസൽ എൻജിൻ 89 കുതിരശക്തിയും 224എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഇതിന്റെ 1.6 ലിറ്റർ ഡീസൽ എൻജിനാകട്ടെ 126കുതിരശക്തിയും 295എൻഎം ടോർക്കുമാണ് ഉള്ളത്.
6സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഡീസൽ വേരിയന്റുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ക്രെറ്റയുടെ ടോപ്പ് സെപ്ക് വേരിയന്റിലാണ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്രെറ്റ പെട്രോൾ 15.29km/l മൈലേജും, 1.4 ഡീസൽ 21.38km/l മൈലേജും, 1.6ലിറ്റർ ഡീസൽ 19.6km/l മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്.
ഫീച്ചറുകൾ
മൊബിലിയോയിലുള്ളത് പോലുള്ള മൂന്ന് നിര സീറ്റുകളാണ് ബിആർവിയിലുള്ളത്. 16 ഇഞ്ച് വീലുകൾ, പവർ വിന്റോസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടച്ച് സ്ക്രീൻ ഓഡിയോ/വീഡിയോ നാവിഗേഷൻ സിസ്റ്റം, കീലെസ് എൻട്രി, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
ടച്ച് സ്ക്രീൻ ഇന്റർഫേസോടുകൂടിയ ഓഡിയോ/വീഡിയോ നാവിഗേഷൻ, പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള സ്മാർട്ട് കീ, 17 ഇഞ്ച് വീൽസ്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്റ്റയറിംഗ് മൗണ്ടണ്ട് കൺട്രോൾ, എൽഇഡി ലാമ്പുകൾ എന്നീ ഫീച്ചറുകളാണ് ക്രെറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സേഫ്റ്റി
എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നീ സുരക്ഷാസംവിധാനങ്ങളാണ് ബിആർവിയിൽ ഉള്ളത്. സുരക്ഷയ്ക്കായി സൈഡ്-കർട്ടൻ എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ് എന്നീ സംവിധാനങ്ങളാണ് ക്രെറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിധി
സിറ്റിക്കകത്തും ദീർഘദൂര യാത്രയ്ക്കും യോജിച്ച വിധത്തിലുള്ള എല്ലാ ഘടകങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതും ന്യായമായ വിലയുള്ളതുമായ ഒരു വാഹനമാണ് ഹ്യുണ്ടായ് ക്രെറ്റ. ഇതിന്റെ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഡീസൽ മോഡലുകൾ സിറ്റിക്കകത്ത് ഉപയോഗിക്കാൻ വളരെ ഉപകാരപ്രദമാണ്.
ഹോണ്ട ഒരു കോംപറ്റേറ്റീവ് പ്രൈസിലാണ് ബിആർവി ഇറക്കുന്നതെങ്കിൽ സെയിൽസിന്റെ കാര്യത്തിൽ ക്രെറ്റയെ മറികടക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. കൂടാതെ ക്രെറ്റ ഒരു 5സീറ്ററാണെങ്കിൽ 7 സീറ്റർ ആണെന്നുള്ള ഒരു ഗുണം കൂടിയുണ്ട് ഹോണ്ട ബിആർവിക്ക്.


Click it and Unblock the Notifications

































