ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

2019-ൽ ഇന്ത്യൻ വിപണിയിൽ ഒരു വിസ്ഫോടനം സൃഷ്ടിക്കാൻ തയ്യാറായി സെൽറ്റോസുമായി എത്തിയവരാണ് കൊറിയൻ വാഹന നിർമാതാക്കളായ കിയ. നാല് വർഷം കൊണ്ട് രാജ്യത്തെ അഞ്ചാമത്തെ വലിയ കാർ വാഹന നിർമാതാക്കളായി മാറാൻ സാധിച്ചു. ആ സമയത്ത് തന്നെ എതിരാളികളായ മാരുതി സുസുക്കി, എം‌ജി, ടൊയോട്ട തുടങ്ങിയവരിൽ നിന്ന് ശക്തമായ മോഡലുകൾ വിപണിയിലെത്തിരുന്നു എങ്കിലും സെൽറ്റോസിൻ്റെ ജനപ്രീതി ഒട്ടും കുറഞ്ഞിരുന്നില്ല.

നാല് വർഷത്തിനിപ്പുറം ആദ്യമായി സെൽറ്റോസിന് ഫെയ്‌സ്‌ലിഫ്റ്റുമായി എത്തുമ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസിൽ ഉയർന്നിരുന്നു. എന്തൊക്കെ മാറ്റങ്ങളായിരിക്കും അകത്തും പുറത്തും കൊണ്ടുവന്നിരിക്കുന്നത്, പെർഫോമൻസും, സേഫ്റ്റിയും കൂട്ടിയിട്ടുണ്ടോ എന്നിങ്ങനെയുളള ചോദ്യങ്ങൾക്കുളള മറുപടിക്കായി പുത്തൻ കിയ സെൽറ്റോസ് നാഗ്പൂരിൽ ഓടിച്ചു നോക്കുകയും ചെയ്തു. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വിശേഷങ്ങളറിയാൻ തുടർന്ന് വായിക്കുക.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ: ഒറ്റനോട്ടത്തിൽ, സെൽറ്റോസിൻ്റെ മുൻഗാമിയുമായി താരതമ്യം ചെയ്താൽ സെൽറ്റോസ് 2.0-ൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. മുൻവശത്ത് പുതിയ ഗ്രില്ലും അത് പോലെ തന്നെ മധ്യഭാഗം വരെ നീളുന്ന ഡേ റ്റൈം റണിങ്ങ് ലൈറ്റുകളുൾപ്പടെ ഫ്രണ്ട് ഫാസിയ മുഴുവൻ മാറ്റിയിരിക്കുകയാണ്. ഗ്രില്ലിന് താഴെയായി ലെവൽ 2 അഡാസ് റഡാറും കാണാൻ സാധിക്കും. പുത്തൻ ഹെ‌ഡ്‌‌ലൈറ്റ് യൂണിറ്റും ഇൻഡിക്കേറ്ററുകളും മികച്ചതായിട്ടുണ്ട്. മുഴുവൻ എൽഈഡി യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയ മോഡലിൽ കിയ യുടെ ലോഗോ ഗ്രില്ലിന് മുകളിൽ സിൽവർ ക്രോം ഫിനിഷിലായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ മോഡലിൽ മുകളിൽ ഹുഡിലാണ് നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വരുകയാണെങ്കിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് പുത്തൻ അലോയ് വീലുകളാണ്. വേരിയൻ്റുകളനുസരിച്ച് നാല് അലോയ വീലുകളും 16 മുതൽ 18 ഇഞ്ച് വലിപ്പമുളള വീലുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

പിന്നിലേക്ക് എത്തിയാൽ ആദ്യം കണ്ണുടക്കുന്നത് പുതിയ കണക്റ്റഡ് ടെയിൽ ലാംമ്പാണ്. GT മോഡലിൽ രണ്ട് ആക്ടിവ് എക്സ്ഹോസ്റ്റ് ലഭിക്കുന്നുണ്ട്. പെട്ടെന്ന് കാഴ്ചചയിൽ രണ്ട് എക്സ്ഹോസ്റ്റുകളും പ്രവർത്തിക്കുന്നതാണോ അതോ ഫെയ്ക്ക് ആണോ എന്ന് സംശയം തോന്നാമെങ്കിലും രണ്ടും പ്രവർത്തനക്ഷമമാണ്. ഇത്രയുമൊക്കെയാണ് പുതിയ സെൽറ്റോസ് 2.O -ൽ വന്നിരിക്കുന്ന പുറത്തുളള മാറ്റങ്ങൾ.

അകത്തേക്ക് കടന്നാൽ പുതിയ മാറ്റങ്ങൾ പെട്ടെന്ന് തന്നെ മനസിലാക്കാൻ സാധിക്കും. മോഡലിൻ്റെ ഓരോ വേരിയൻ്റിലും വ്യത്യസ്ത അപ്ഹോൾസ്റ്ററി കമ്പനി നൽകുന്നുണ്ട്. GT മോഡലിൽ മുഴുവൻ കറുപ്പ് നിറത്തിലുളള ക്യാബിനും അതോടൊപ്പം തന്നെ മികച്ച അപ്ഹോൾസ്റ്ററികളും നൽകിയിട്ടുണ്ട്. EV6-ൽ നിന്ന് കടമെടുത്ത രണ്ട് 10.25-ഇഞ്ച് ഡിസ്‌പ്ലേകളാണ് പുതിയ സെൽറ്റോസിൽ നൽകിയിരിക്കുന്നത്. വലതുവശത്തെ സ്ക്രീനിൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായി പ്രവർത്തിക്കുമ്പോൾ ഇടതുവശത്തുള്ളത് ഇൻഫോടെയ്ൻമെന്റിനായുള്ള HD ടച്ച്‌സ്‌ക്രീൻ സ്‌ക്രീനാണ്.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്നതാണ്, കൂടാതെ ബോസിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു. കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുടെ ബോട്ട് ലോഡ് ആക്‌സസ് ചെയ്യുന്നതിനും കാറുമായി നിങ്ങളുടെ സ്മാർട്ട് വാച്ചോ ഫോണോ ജോടിയാക്കാൻ കിയ കണക്ടുമായി ബന്ധിപ്പിക്കാൻ ഈ സ്ക്രീനിലൂടെ സാധിക്കും.

അത് മാത്രമല്ല സെൽറ്റോസ് ക്യാബിനിൽ ഒരു ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സംവിധാനവും ഉണ്ട്, ഇത് ഡ്രൈവർക്കും കോ ഡ്രൈവർക്കും ഇഷ്ടമുളള രീതിയിൽ തണുപ്പോ ചൂടോ നിലനിർത്താൻ സഹായിക്കും. സീറ്റുകൾ വളരെ കംഫർട്ടാണ് അത് പോലെ , മുൻ സീറ്റുകൾ രണ്ടും വെൻ്റിലേറ്റഡാണ്, പിന്നിൽ ആറടി ഉയരത്തിലുള്ളവർക്ക് പോലും വളരെ സുഖമായി യാത്ര ചെയ്യാൻ സാധിക്കും.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് തുറക്കാനും അടയ്‌ക്കാനും കഴിയുന്ന ഒരു കൂറ്റൻ പനോരമിക് സൺറൂഫാണ് സെൽറ്റോസിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. സെൽറ്റോസിൻ്റെ ഒരു കുറവായി എതിരാളികൾ പറഞ്ഞിരുന്ന ഒരു കുറവായിരുന്നു സൺറൂഫ്. എന്നാൽ എതിരാളികളെ ഒരു മൂലയ്ക്കിരുത്തുന്ന മറുപടിയാണ് കിയ സെൽറ്റോസ് 2.O -യിലൂടെ നൽകിയിരിക്കുന്നത്.

വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് സെൽറ്റോസിലെ മറ്റ് സവിശേഷതകളായി എടുത്തുപറയാനുളളത്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഐഎസ്ഒഫിക്സ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും പുതിയ സെൽറ്റോസിനുണ്ട്.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

സ്റ്റോപ്പ്-ആൻഡ്-ഗോ സംവിധാനമുളള ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളളിഷൻ വാർണിങ്ങ്, ലെയ്‌ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് കൊളിഷൻ വാർണിങ്ങ് ലെവൽ 2 അഡാസിലെ എടുത്ത് പറയേണ്ട സവിശേഷതകളിൽ ചിലത്.

ഓപ്‌ഷനുകൾ ധാരാളം: കിയ സെൽറ്റോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ആകെ 5 ഗിയർബോക്സ് ഓപ്ഷനുകളുമാണ് ഉളളത്. പുത്തൻ സെൽറ്റോസ് 113 bhp പവറും 144 nm പീക്ക് ടോർക്കും ഉള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിർത്തിട്ടുണ്ട്, കൂടാതെ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐവിടി ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. മാറ്റമില്ലാതെ തുടരുന്നു 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 114 bhp പവറും 250 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ iMT, ഓട്ടോമാറ്റിക് 6-സ്പീഡ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

1.5 ലിറ്റർ ടർബോ-പെട്രോൾ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന എഞ്ചിൻ ഓപ്ഷൻ. 160 bhp പവറും 253 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് iMT, 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് പുതിയ എഞ്ചിൻ വരുന്നത്. സെൽറ്റോസിന് അളവുകളിൽ പഴയ മോഡലുമായി മാറ്റങ്ങളൊന്നും വരുന്നില്ല - 4,365 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,645 മില്ലിമീറ്റർ ഉയരവും 2,610 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് വാഹനത്തിനുളളത്. സെൽറ്റോസിന് 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 433 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നുണ്ട്.

ഡ്രൈവിംഗ് ഇംപ്രഷൻ: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത സെൽറ്റോസിൻ്റെ പുതിയ ടർബോചാർജ്ഡ് എഞ്ചിനും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓടിക്കാൻ സാധിച്ചു. 5,500 ആർപിഎമ്മിൽ 160 bhp പവറും 1,500-നും 3,500 ആർപിഎമ്മിനും ഇടയിൽ 253 nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ വിഭാഗത്തിലെ ഏറ്റവും ശക്തമേറിയത്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് എഞ്ചിൻ മോഡുകൾ ലഭിക്കുന്നുണ്ട്. നിങ്ങൾ ഇക്കോയിൽ നിന്ന് സ്‌പോർട്ടിലേക്ക് മാറുമ്പോൾ ത്രോട്ടിൽ പ്രതികരണം വളരെ പ്രകടമായി തന്നെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

തുടക്കത്തിൽ തന്നെ എഞ്ചിനിൽ നിന്നുള്ള പവർ ഡെലിവറി ലഭിക്കുന്നുണ്ട്. 7-സ്പീഡ് DCT ഗിയർബോക്‌സ് വളരെ സുഗമമായി ഷിഫ്റ്റ ചെയ്യുന്നുണ്ട്. ഇത് സെൽറ്റോസിനെ സിറ്റി ഡ്രൈവിൽ ഉപയോഗം എളുപ്പമാക്കുന്നു. എന്നാലും നിങ്ങൾ ഇക്കോ മോഡിലാണ് പോകുന്നതെങ്കിൽ നിങ്ങൾക്ക് വാഹനത്തെ മറികടക്കാന അൽപ്പം സമയം വേണ്ടി വരുമെന്നതാണ് സത്യം.

സസ്പെൻഷൻ സജ്ജീകരണം അൽപ്പം കടുപ്പമേറിയതാണെങ്കിലും ഇവളരെ മികച്ചത് തന്നെയാണ്. ഇത് നമ്മുടെ റോഡുകളിലെ കുണ്ടും കുഴികളും വളരെ നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്, അത് മാത്രമല്ല സസ്പെൻഷൻ അൽപ്പം കട്ടിയുളളതായത് കൊണ്ട് തന്നെ വാഹനത്തിന് ബോഡി റോൾ വളരെ കുറവാണ് എന്ന് മനസിലാക്കാൻ സാധിച്ചു.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വളരെ ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായിട്ടാണ് തോന്നിയത്, ഇത് റോഡിലെ കുണ്ടും കുഴിയും ഒഴിവാക്കാൻ പെട്ടെന്ന് വാഹനം വെട്ടിക്കാൻ സഹായിക്കും. ഒരു പ്രത്യേക കാര്യം എന്ന് പറഞ്ഞാൽ നിങ്ങൾ ഇക്കോ മോഡിൽ നിന്ന് സ്പോർട്സ് മോഡിലേക്ക് മാറ്റുമ്പോൾ വാഹനത്തിൻ്റെ സ്റ്റിയറിങ്ങിന് കട്ടി കൂടുകയും വാഹനം ഹാൻഡിലിങ്ങ് ചെയ്യുന്നതിൽ വലിയ സഹായകരവുമാണ്.

പുതിയ സെൽറ്റോസ് 2.O -യുടെ ഏറ്റവും മികച്ച ഓഫറാണ് ലെവൽ 2 അഡാസ്. നിങ്ങളുടെ യാത്രയിൽ നിങ്ങൾക്ക് സുരക്ഷയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്രയും പവറുളള വാഹനം നിങ്ങൾക്ക് വളരെ ലളിതമായിട്ട് തന്നെ സിറ്റിയിലൂടേയും എല്ലാം ഓടിക്കാൻ സാധിക്കും. എന്ന് കരുതി ആരും വേഗത പരീക്ഷിക്കാൻ നിൽക്കരുത്. വാഹനം എപ്പോഴും നിയമങ്ങൾ അനുസരിച്ച് മാത്രം ഓടിക്കുക.

ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O, കൂട്ടിന് ഇടിവെട്ട് പെർഫോമൻസും; റിവ്യൂ വിശേഷങ്ങൾ

ഒരു പുതിയ ടർബോ പെട്രോൾ എഞ്ചിൻ, ADAS എന്നിവയും കൂടുതൽ മികച്ച കിറ്റുകളും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ പുത്തൻ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ സംയോജിപ്പിച്ച് നോക്കിയാൽ പുതിയ കിയ സെൽറ്റോസിനെ അതിന്റെ ക്ലാസിലെ ഏറ്റവും മികച്ച എസ്‌യുവിയാക്കി മാറ്റുന്നുണ്ട്. ദൈനംദിന യാത്രകൾക്കും നിങ്ങളുടെ ബജറ്റ് 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു വാഹനമാണ് ഇത്.

More from DriveSpark

Article Published On: Sunday, July 23, 2023, 10:00 [IST]
English summary
Kia seltos facelift review design engine performance adas and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X