മഹീന്ദ്ര കെയു‌വി100 റിവ്യൂ : ഒരു പൂർണ വിവരണം

By Praseetha

മഹീന്ദ്ര കെയു‌വി100 ഇന്ത്യൻ വിപണിയിൽ വിജയകരമായി ലോഞ്ച് ചെയ്തിരിക്കുന്ന വിവരം ഏവർക്കും അറിയാം. നമ്പർ വണ്‍ എസ്‌യുവി മേക്കറായ മഹീന്ദ്രയില്‍ നിന്നുള്ള ഒമ്പതാമത്തെ വാഹനമാണിത്. യുവതലമുറയെ മുന്നിൽകണ്ട് ഇറക്കിയ ഈ എസ്‌യു‌വിയിൽ കമ്പനി വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്. കെയു‌വി100 സംബന്ധിച്ച് നിങ്ങളറിയേണ്ട എല്ലാ വിവരങ്ങളും വളരെ വ്യക്തമായി ചുവടെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്ളൈഡുകളിലേക്ക് നീങ്ങാം

മോഡലുകൾ

മോഡലുകൾ

ഫൈവ് അല്ലെങ്കിൽ സിക്സ് സീറ്റർ ആയിട്ടായിരിക്കും കെയു‌വി100 ലഭിക്കുക. 12 വ്യത്യസ്ത വേരിയന്റുകളിൽ ഇവ വിപണിയിൽ ലഭ്യമായിരിക്കും.

ഡിസൈൻ

ഡിസൈൻ

മസിലൻ ശരീരഭംഗിയോട് കൂടിയ ഈ എസ്‌യുവിക്ക് കാഴ്ചയിൽ ഒരു അഗ്രസീവ് ലുക്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ റോ‍ഡിൽ ഏവരുടേയും ശ്രദ്ധയാകർഷിക്കുമെന്നതിൽ സംശയമില്ല.

ഡിസൈൻ

ഡിസൈൻ

യുവതലമുറയെ ഹരം കൊള്ളിക്കുന്ന തരത്തിലുള്ള രൂപഭംഗി നൽകുന്നതിൽ മഹീന്ദ്ര പ്രത്യേകം ശ്രദ്ധപുലർത്തിയിട്ടുണ്ട്. ഫീച്ചറുകൾ,ലക്ഷ്വറി, സേഫ്റ്റി എന്നീ ഘടകങ്ങൾ വേണ്ടത്പോലെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു ചെറിയ പാക്കേജ് തന്നെയാണ് കെയു‌വി100.

എൻജിൻ

എൻജിൻ

1.2ലിറ്റർ പെട്രോൾ അല്ലെങ്കിൽ 1.2ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ഇതിലുണ്ടാവുക. ത്രീ സിലിണ്ടർ എൻജിനുകളാണ് ഇവ രണ്ടും.

എൻജിൻ

എൻജിൻ

82കുതിരശക്തിയും 114എൻഎം ടോര്‍ക്കുമാണ് 1.2ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. ഡീസൽ എൻജിൻ 77കുതിരശക്തിയും 190എൻഎം ടോർക്കും നൽകുന്ന ടർബോചാർജ്ഡ് എൻജിനാണ്.

ഗിയർബോക്സ്

ഗിയർബോക്സ്

രണ്ട് എൻജിനുകളിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

മൈലേജ്

മൈലേജ്

ലിറ്ററിന് 18.15കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിൻ നൽകുന്നത്. ഡീസൽ എൻജിൻ ലിറ്ററിന് 25.32കിലോമീറ്റർ മൈലേജാണ് നൽകുക.

ഫീച്ചറുകൾ

ഫീച്ചറുകൾ

കെയു‌വി100ന് മുൻവശത്തും പിറകിലുമായി ആം റെസ്റ്റുകൾ ഉണ്ട് അതോടൊപ്പം കപ്പ് ഹോൾഡറുകളും നൽകിയിട്ടുണ്ട്. ഇതിന് നാല് പവർ വിന്റോകളാണ് കൊടുത്തിരിക്കുന്നത്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഡ്രൈവർ സീറ്റാകട്ടെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ് ഉള്ളത്. ഇതുവഴി സൗകര്യപൂർവം ഇരുന്ന് ഡ്രൈവ് ചെയ്യാനുള്ള സൗകര്യമൊരിക്കിയിരിക്കുന്നു.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഇലുമിനേറ്റഡ് ഇഗ്നിഷ്യൻ, മൾട്ടി ഫങ്ഷണൽ സ്റ്റയറിംഗ് വീൽ, കൂൾഡ് ഗ്ളോവ് ബോക്സ്, ടു ഡ്രൈവ് മോഡുകൾ, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫീച്ചറുകൾ

ഫീച്ചറുകൾ

എന്റർടെയിൻമെന്റ് ഫീച്ചറുകളിൽ ബ്ളൂടൂത്ത്, ഓക്സ്, യുഎസ്ബി കണക്ഷനടക്കമുള്ള 6 സ്പീക്കർ സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഫോളോ മീ ഹോം ഹെഡ് ലാമ്പുകൾ, സ്പീഡ് സെൻസറിംഗ് ഡോർ ലോക്ക്, 243 ലിറ്റർ ബൂട്ട് സ്പേസ് (പിൻ സീറ്റ് മടക്കി വെക്കുകയാണെങ്കിൽ 473 ലിറ്റർ വരെ എക്സ്പാന്റ് ചെയ്യാവുന്നതാണ്), ഓട്ടോമാറ്റിക് ഹാസാർഡ് ലൈറ്റ് എന്നിവ മറ്റ് ഫീച്ചറുകളിൽ പെടുന്നു.

സേഫ്റ്റി

സേഫ്റ്റി

2017ൽ വരാനിരിക്കുന്ന സേഫ്റ്റി സ്റ്റാൻന്റേഡ് ഫീച്ചറാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും ഉണ്ട്. ടോപ്പ് സപെക് വേരിയന്റിൽ ഡ്യുവൽ ബാഗുകളും എൻജിൻ ഇമ്മോബിലൈസറും ഉണ്ടായിരിക്കും.

കളർ

കളർ

ഫെയരി ഓറഞ്ച്, ഡാസ്ലിംഗ് സിൽവർ, പേൾ വൈറ്റ്, മിഡ്നൈറ്റ് ബ്ളാക്, ഫ്ളാംബെയന്റ് റെഡ്, അക്വാമറൈൻ, ഡിസൈനർ ഗ്രേ എന്നീ വ്യത്യസ്ത കളറുകളിൽ കെയുവി100 ലഭ്യമാണ്.

മഹീന്ദ്ര കെയു‌വി100 റിവ്യൂ : ഒരു പൂർണ വിവരണം

മഹീന്ദ്രയുടെ കെയുവി100 ഫ്ളിപ്കാർട്ടിൽ ലഭ്യമാണ് മാത്രമല്ല ജനവരി 18 മുതൽ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു.

എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

  • കെ2 6 സീറ്റർ- 541097 രൂപ
  • കെ2 +6സീറ്റർ- 563488 രൂപ
  • കെ4 5 സീറ്റർ- 576719 രൂപ
  • കെ4 6 സീറ്റർ- 581808 രൂപ
  • എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

    എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

    • കെ4 +5സീറ്റർ- 599110രൂപ
    • കെ4 + 6സീറ്റർ- 604199 രൂപ
    • കെ6 5സീറ്റർ - 641857 രൂപ
    • കെ6 6സീറ്റർ- 646946 രൂപ
    • എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

      എറണാകുളം എക്സ്ഷോറൂം വില-ഡീസൽ

      • കെ6 +5സീറ്റർ- 664248 രൂപ
      • കെ6 +6സീറ്റർ- 669337 രൂപ
      • കെ8 5സീറ്റർ- 697835 രൂപ
      • കെ8 6സീറ്റർ- 702923 രൂപ
      • എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

        എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

        • കെ2 6 സീറ്റർ- 459675 രൂപ
        • കെ2 +6സീറ്റർ- 482066 രൂപ
        • കെ4 5 സീറ്റർ- 495297 രൂപ
        • കെ4 6 സീറ്റർ- 500386 രൂപ
        • എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

          എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

          • കെ4 +5സീറ്റർ- 517688 രൂപ
          • കെ4 + 6സീറ്റർ- 522777 രൂപ
          • കെ6 5സീറ്റർ - 555346 രൂപ
          • കെ6 6സീറ്റർ- 560435 രൂപ
          • എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

            എറണാകുളം എക്സ്ഷോറൂം വില-പെട്രോൾ

            • കെ6 +5സീറ്റർ- 577737 രൂപ
            • കെ6 +6സീറ്റർ- 582826 രൂപ
            • കെ8 5സീറ്റർ- 611323 രൂപ
            • കെ8 6സീറ്റർ- 616412 രൂപ

More from DriveSpark

Article Published On: Tuesday, January 19, 2016, 15:20 [IST]
English summary
Mahindra KUV100 Review: A Complete Overview Of The KUV100
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X