മഹീന്ദ്ര വെരിറ്റോ വൈബ് വിശദാംശങ്ങള്‍

മഹീന്ദ്ര വേരിറ്റോ വൈബ് വിപണിയില്‍ ലോഞ്ച് ചെയ്തു. 1461സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വൈബ് 5,63,496 രൂപ വില(മുംബൈ എക്സ്ഷോറൂം)യിലാണ് തുടങ്ങുന്നത്. തുടക്കത്തില്‍ മൂന്ന് പതിപ്പുകള്‍ നല്‍കും വൈബിന്. ഡി2, ഡി4, ഡി6 എന്നിവ. ഇവയില്‍ ഡി2 ആണ് ബേസ് വേരിയന്‍റ്.

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ 8 വാല്‍വ് ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 65 കുതിരശേഷി പകരാന്‍ ശേഷിയുള്ളതാണ്. 2000 ആര്‍പിഎമ്മില്‍ 160 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും. വൈബിന് വെരിറ്റോയുടേതിന് സമാനമായ മൈലേജ് നിരക്കാണുള്ളത്; ലിറ്ററിന് 20.8 കിലോമീറ്റര്‍.

ഹാച്ച്ബാക്ക് എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു ചെറിയ ആശയക്കുഴപ്പം ചിലര്‍ക്കുള്ളതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. 'നോച്ച്ബാക്ക്' (notchback) എന്നാണ് വാഹനത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. മഹീന്ദ്രയുടെ പ്രസ് റിലീസാകാട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

നോച്ച്ബാക്ക് എന്നതിന് ലളിതമായ വിശദീകരണം, വല്ലാതെ പിന്നാക്കം തള്ളി നില്‍ക്കാത്ത ബൂട്ട് ഉള്ള കാര്‍ എന്നാണ്. ഇത് സാധാരണ സെഡാനുകള്‍ക്ക് ഉള്ള അത്രയും വലിയ ബൂട്ട് പേറുകയില്ല എന്നര്‍ത്ഥം. ഈ നിര്‍വചനം വെച്ച് പിടിച്ചാലും വൈബിനെ നോച്ച്ബാക്ക് ആക്കാന്‍ പറ്റുമോ എന്ന കാര്യം സന്ദേഹത്തിലിരിക്കുന്നു. ഇതേ നിര്‍വചനമനുസരിക്കുകയാണെങ്കില്‍ പുതിയ സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ടാറ്റ ഇന്‍ഡിഗോ സിഎസ് എന്നീ വാഹനങ്ങള്‍ നോച്ച്ബാക്ക് പരിധിയില്‍ വരും എന്നത് കൂടി പരിഗണിക്കണം. വെരിറ്റോ വൈബ് ഹാച്ച്ബാക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

എക്സറ്റീരിയര്‍

എക്സറ്റീരിയര്‍

ഫ്രണ്ട് ഗ്രില്‍ കാര്‍ബണ്‍ ഫിനിഷ് ചെയ്തതാണ്. അത്‍ലറ്റിക് അലോയ്കള്‍, വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, ബോഡി നിറമുള്ള ബംപറുകള്‍, വശങ്ങളിലില്‍ ആഘാതം ചെറുക്കാന്‍ ശേഷിയുള്ള ബീമുകള്‍, റൂഫ് റെയിലുകള്‍ എന്നിവ എക്സ്റ്റീരിയര്‍ സവിശേഷതകളില്‍ പെടുന്നു. എല്‍ഇഡി പിന്‍ ലാമ്പുകള്‍ വാഹനത്തിനുണ്ട്. ബോഡി നിറമുള്ള ഡോര്‍ ഹാന്‍ഡിലുകളും ലഭ്യമാക്കുന്നു.

ഇന്‍റീരിയര്‍

ഇന്‍റീരിയര്‍

ഫാബ്രിക് അപ്‍ഹോള്‍സ്റ്ററി, പാര്‍സല്‍ ഷെല്‍ഫ്, മുന്‍-പിന്‍ വാതിലുകളില്‍ ഫാബ്രിക്, സ്പോര്‍ടിയായ ഗിയര്‍ ലിവര്‍ നോബ്, സെന്‍റര്‍ കണ്‍സോളില്‍ സ്റ്റോറേജ് സൗകര്യം, മൊബൈല്‍ ഹോള്‍ഡര്‍, ബോട്ടില്‍ ഹോള്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്‍റീരിയറില്‍ കാണാം.

സുരക്ഷ

സുരക്ഷ

ഇബിഡിയോടു കൂടിയ എബിഎസ് സന്നാഹം, ഡ്രൈവര്‍ എയര്‍ബാഗ്, ഹോലജന്‍ ഹെഡ്‍ലാമ്പ്, ഫ്രണ്ട് ഡിസ്ക് ബ്രേക്, ഫ്രണ്ട് ഡിസ്ക് ബ്രേക്, ഇലക്ട്രിക്കല്‍ പിന്‍വാതില്‍ ചൈല്‍ഡ് ലോക്ക് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങള്‍.

പിന്നാമ്പുറം

പിന്നാമ്പുറം

വെരിറ്റോ സെഡാന്‍ രാജ്യത്തെ ഏറ്റവും വലിയ ബൂട്ടളവുള്ള വാഹനങ്ങളിലൊന്നാണ്. 500 ലിറ്ററാണ് വെരിറ്റോയുടെ ബൂട്ട് സ്പേസ്, വെരിറ്റോ വൈബും തരക്കേടില്ലാത്ത ബൂട്ട്സ്പേസ് നില കൈവരിച്ചിരിക്കുന്നു. 330 ലിറ്ററാണ് വൈബിന്‍റെ പിന്നളവ്.

വൈബ് പിന്നളവ്

വൈബ് പിന്നളവ്

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിന് 315 ലിറ്ററും ഹോണ്ട അമേസിന് 400 ലിറ്ററുമാണ് പിന്നളവ്. വെരിറ്റോയുടെ പ്രത്യേക ശാരീരിക സവിശേഷതയും ഉള്ളളവും പിന്നളവുമെല്ലാം വെച്ച് കണക്കു കൂട്ടിയാല്‍ കോംപാക്ട് സെഡാനുകളോടാണ് മത്സരം വരിക എന്നൂഹിക്കാം.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

വെരിറ്റോ വൈബ് 3991 എംഎം നീളത്തിലാണ് ഒതുക്കിയിട്ടുള്ളത്. മറ്റ് അളവുതൂക്കങ്ങളെല്ലാം വെരിറ്റോയുടേതിന് സമാനമാണ്.

എല്‍ഇഡി 'ലൈറ്റ് സ്ട്രീമിംഗ്'

എല്‍ഇഡി 'ലൈറ്റ് സ്ട്രീമിംഗ്'

പിന്‍ലൈറ്റിന് എല്‍ഇഡി 'ലൈറ്റ് സ്ട്രീമിംഗ്' ടെയ്ല്‍ ലാമ്പുകളാണ് വാഹനത്തിനുള്ളത്.

വൈബ് ഇന്‍റീരിയര്‍ സ്പേസ്

വൈബ് ഇന്‍റീരിയര്‍ സ്പേസ്

നാല് മീറ്റര്‍ വിഭാഗത്തിലുള്ള എല്ലാ കറുകളെക്കാളും മികച്ച ഇന്‍റീരിയര്‍ സ്പേസ് പ്രദാനം ചെയ്യുന്നുണ്ട് വൈബ് എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പിന്‍വശത്ത് മൂന്ന് ഹെഡ്‍റെസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് മുതിര്‍ന്നവര്‍ക്ക് സുഖകരമായി ഇരിപ്പുറപ്പിക്കാനും കാലുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുവാനും വൈബിന്‍റെ ഉള്‍സൗകര്യം അനുവദിക്കുന്നതായി മഹീന്ദ്ര പറയുന്നു. ഇത് മറ്റ് ഹാച്ച്ബാക്കുകളും കോംപാക്ട് സെഡാനുകളുമെല്ലാം നല്‍കുന്നതിനെക്കാള്‍ മികച്ച ഇന്‍റീരിയര്‍ വൈബിനുണ്ടെന്ന് മഹീന്ദ്ര ഊന്നുന്നു.

ഡ്രൈവര്‍ എയര്‍ബാഗ്

ഡ്രൈവര്‍ എയര്‍ബാഗ്

മഹീന്ദ്ര ഡി6 വേരിന്‍റില്‍ എബിഎസ്, ഇബിഡി, ഡ്രൈവര്‍ എയര്‍ബാഗ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളുണ്ട്.

വൈബിനുള്ളം

വൈബിനുള്ളം

മുന്‍-പിന്‍ ഹെയര്‍ റെസ്റ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്. സിഡി പ്ലേയറോടുകൂടിയ 2ഡിന്‍ മ്യൂസിക് സിസ്റ്റം, എംപി3, യുഎസ്ബി തുടങ്ങിയവയും ഇന്‍റീരിയറില്‍ കണ്ടെത്താം. പവര്‍ വിന്‍ഡോകള്‍, ക്രോം ഫിനിഷുള്ള ഇന്‍സ്ട്രുമെന്‍റ് പാനല്‍ തുടങ്ങിയവയുമുണ്ട്. ടോപ് എന്‍ഡ് വേരിയന്‍റിലാണ് ഇവയധികവും വരുന്നത് എന്നുമോര്‍ക്കുക.

നിറങ്ങള്‍

നിറങ്ങള്‍

ഏഴ് നിറങ്ങളിലാണ് വെരിറ്റോ വൈബ് ലഭിക്കുക. ഡയമണ്ട് വൈറ്റ്, ഫിയറി ബ്ലാക്, ടൊറീഡര്‍ റെഡ്, ജാവ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, ഡോള്‍ഫിന്‍ ഗ്രേ, അക്വ റഷ്. ഇവയില്‍ അവസാനം വന്നയാള്‍ പുതിയതാണ്.

വൈബിന്റെ മുന്‍ കാബിന്‍

വൈബിന്റെ മുന്‍ കാബിന്‍

ഹാന്‍ഡ് ബ്രേക്

ഹാന്‍ഡ് ബ്രേക്

ഗിയർ ഷിിഫ്റ്റ് ലിവർ നോബ്

ഗിയർ ഷിിഫ്റ്റ് ലിവർ നോബ്

അലോയ്

അലോയ്

More from DriveSpark

Article Published On: Wednesday, June 5, 2013, 15:45 [IST]
English summary
Mahindra Verito Vibe has been launched in Indian market at 5.6 lakhs. Here are the specifications and details of the Vibe hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X