വാഗണ്‍ ആര്‍ - സ്റ്റിംഗ്രേ താരതമ്യം

ആര് ആരെ തിന്നും എന്ന കാര്യത്തിലാണ് ഇപ്പോള്‍ സന്ദേഹങ്ങള്‍ പെരുകുന്നത്. ഗ്രാന്‍ഡ് ഐ10 സ്വിഫ്റ്റിനെ തിന്നുമോ എന്നും സ്റ്റിംേ്രഗ ഹാച്ച്ബാക്ക് ഐ20യെ തിന്നുമോ എന്നുമെല്ലാം സംശയങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഇവയെല്ലാം ഉപഭോക്താവിന്റെ ആശങ്കകളാണെന്നു പറയാന്‍ കഴിയില്ല. എങ്കിലും ഉപഭോക്താക്കള്‍ക്ക് ഇവയെയൊന്നും അവഗണിക്കാന്‍ സാധിക്കില്ല എന്ന കാര്യത്തില്‍ സന്ദേഹത്തിന് വഴിയില്ല. എവിടെയാണ് തങ്ങളുടെ വാഹനം എന്ന അന്വേഷണത്തില്‍ ഉപഭോക്താവിനെ സഹായിക്കുന്നതില്‍ ഇവയ്ക്കുള്ള പങ്ക് ഒരല്‍പം വലുതാണ്.

എങ്കില്‍ ആ ചോദ്യം ഒന്നുകൂടി ഉന്നയിക്കാന്‍ നമ്മളെ ഒന്നനുവദിക്കുക. ആരെ തിന്നാനാണ് സ്റ്റിംഗ്രേ എത്തിയിരിക്കുന്നത്? ഈ ചോദ്യത്തിന് കിറുകൃത്യമായ ഒരുത്തരം ലഭിക്കാത്തതിനാല്‍ ഓട്ടോ ബ്ലോഗര്‍മാര്‍ക്കിടയില്‍ കാര്യപ്പെട്ട സന്ദേഹം നിലനിന്നിരുന്നു സ്റ്റിംഗ്രേ ലോഞ്ചിന്റെ ആദ്യ ദിനങ്ങളില്‍. പിന്നീടിത് മാഞ്ഞുപോകുന്നതായാണ് കണ്ടത്. മാരുതിയുടെ നിലപാട് വ്യക്തമായിരുന്നു. വാഗണ്‍ ആറിനെക്കാള്‍ ഒരല്‍പം ഉയര്‍ന്ന വിലയില്‍ ലഭിക്കുന്ന, കഴിയുമെങ്കില്‍ മാത്രം ഐ20യുടെയും ഫോക്‌സ്‌വാഗണ്‍ പോളോയുടെയുമെല്ലാം അടിസ്ഥാന വേരിയന്റുകളെ ഒന്നുപദ്രവിക്കാന്‍ കഴിയുന്ന ഒരു വാഹനം. ഈ ഉപദ്രവവും മത്സരവുമൊന്നും കൂടാതെ തന്നെ സ്റ്റിംഗ്രേയ്ക്ക് ഉപഭോക്താക്കളെ കിട്ടും എന്ന കാര്യത്തില്‍ മാരുതിക്ക് സന്ദേഹമൊട്ടും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഹ്യൂണ്ടായ് ഐ20യുടെ അടിസ്ഥാന വേരിയന്റായ ഐ20 ഇറയെക്കാള്‍ മികച്ച സന്നാഹങ്ങളാണ് സ്റ്റിംഗ്രേയുടെ ഉയര്‍ന്ന ഓപ്ഷണല്‍ വേരിയന്റ് (രണ്ടും ഏതാണ്ട് സമാനമായ വിലയില്‍ ലഭിക്കുന്നു) നല്‍കുന്നത്. പോളോയുടെ അടിസ്ഥാന വേരിയന്റിനെയും സന്നാഹങ്ങളുടെ കാര്യത്തില്‍ കടത്തിവെട്ടുന്നുണ്ട് സ്റ്റിംഗ്രേ പലയിടത്തും. താരതമ്യേന കരുത്ത് കുറഞ്ഞ എന്‍ജിനാണ് സ്റ്റിംഗ്രേക്കുള്ളതെന്നുകൂടി പറയേണ്ടിയിരിക്കുന്നു.

മാരുതി വാഗണ്‍ ആറിനെക്കാള്‍ സ്റ്റൈലിഷായ വാഹനമാണ് സ്റ്റിംഗ്രേ. ഇത് ആദ്യമായി വാഹനം വാങ്ങുന്ന, കുടുംബഭാരമേറ്റെടുത്ത ഒരു ഇന്ത്യന്‍ യുവാവിനെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. വാഗണ്‍ ആറില്‍ നിന്ന് സ്റ്റിംഗ്രേയെ മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം ഈ സ്റ്റൈല്‍ ഫാക്ടറാണ്. ഇവിടെ ഈ രണ്ട് വാഹനങ്ങളും എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന കാര്യത്തിലേക്ക് വസ്തുനിഷ്ഠമായ ഒരെത്തിനോട്ടം നത്താന്‍ ആഗ്രഹിക്കുന്നു. സമാനമായ താല്പര്യമുള്ളവര്‍ കൂടെ വരിക.

വില

വില

ശരാശരി 50,000 രൂപയുടെ വ്യത്യാസമാണ് വാഗണ്‍ ആറും സ്റ്റിംഗ്രേയും നിലനിര്‍ത്തുന്നത്. ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് മുംബൈ എക്‌സ്‌ഷോറൂം വിലയാണ്. വാഗണ്‍ ആര്‍ വില തുടങ്ങുന്നത് 3.58 ലക്ഷത്തിലും അവസാനിക്കുന്നത് 4.13 ലക്ഷത്തിലുമാണ്. വാഗണ്‍ ആര്‍ നിറുത്തിയിടത്തു നിന്ന് കൃത്യമായി തുടങ്ങുന്നു സ്റ്റിംഗ്രേ. 4.10 ലക്ഷത്തില്‍ തുടങ്ങുന്ന സ്റ്റിംേ്രഗ വില 4.67 ലക്ഷത്തില്‍ അവസാനിക്കുന്നു.

പ്രകടനം

പ്രകടനം

1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിനാണ് സ്റ്റിംഗ്രേക്കുള്ളത്. 67.1 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുക. വാഗണ്‍ ആറുമായി ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവും ഇല്ല. ട്യൂണിംഗ് വ്യതിയാനത്തിനും മറ്റും മെനക്കെട്ടിട്ടില്ല മാരുതി. എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത് ഒരേ 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.

പുറം

പുറം

ഡിസൈനിലെ ശൈലീപരമായ വ്യതിയാനങ്ങള്‍ വളരെ പ്രത്യക്ഷമാണ്. സ്റ്റിംഗ്രേയെ ഒരു സ്റ്റൈലന്‍ നഗരവാഹനമായി പരിഗണിക്കേണ്ടതുണ്ട്. കൈകൈര്യക്ഷമതയിലും മറ്റും വാഗണ്‍ ആറും ഒരു നഗരവാഹനമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും സ്റ്റൈലിന്റെ കാര്യത്തില്‍ സ്റ്റിംേ്രഗ കൂടുതല്‍ മികവ് നേടുന്നു. ക്രോം ഫിനിഷ് നല്‍കിയ ആധുനിക ഡിസൈനിലുള്ള ഗ്രില്‍, അലോയ് വീലുകള്‍, മികവുറ്റ ശില്‍പത്തിലുള്ള ടെയ്ല്‍ ലാമ്പുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് മറ്റൊരു എടുത്തു പറയേണ്ട സാന്നിധ്യം സ്റ്റിംഗ്രേയില്‍. വലിയ എയര്‍ഡാമുകള്‍ പുതിയ കാലത്തിന്റെ സൗന്ദര്യശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഫോഗ് ലാമ്പ് ഹൗസിംഗ് എയര്‍ഡാമില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇത് വാഗണ്‍ ആറില്‍ നിന്ന് വലിയ വിട്ടുനില്‍ക്കല്‍ നല്‍കുന്ന ഘടകങ്ങളിലൊന്നായി കാണാം.

വാഗണ്‍ ആറിന്റെ ഉയര്‍ന്ന പെട്രോള്‍ വേരിയന്റ് വരുന്നത് എബിഎസ് സന്നാഹത്തോടെയാണ്. ഏതാണ്ട് അടുത്ത വിലയില്‍ നില്‍ക്കുന്ന സ്റ്റിംേ്രഗ ഓപ്ഷണല്‍ വേരിയന്റില്‍ പക്ഷെ എബിഎസ് സന്നാഹം ലഭ്യമല്ല. പകരം നിരവധി അധിക സവിശേഷതകള്‍ വേറെ നല്‍കിയിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ വഴി 'പിള്ളതീനി' ഇഫക്ട് ഒഴിവാക്കാന്‍ മാരുതിക്ക് സാധിക്കും.

അകം

അകം

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ അടക്കം നിരവധി പുതു സവിശേഷതകള്‍ കാണാം സ്റ്റിംഗ്രേയില്‍. കറുപ്പ് തീമാണ് അകത്തിന് നല്‍കിയിരിക്കുന്നത്. കറുപ്പിനോടൊപ്പം ഒരല്‍പം നീലച്ഛവിയും ഇടയ്ക്കിടെ (ഇന്‍ട്രുമെന്റ് ക്ലസ്റ്ററിലടക്കം) പരന്നിരിക്കുന്നതായി കാണാം. ബീജ്, കറുപ്പ് നിറങ്ങളുടെ സംയോജനത്തിലാണ് വാഗണ്‍ ആര്‍ വരുന്നത്.

വിധി

വിധി

മാരുതിയുടെ വിശ്വാസ്യതയാണ് ഈ വാഹനത്തിന്റെ പ്രധാന പ്രകടനം. ഈ വാഹനം സ്വന്തമാക്കാന്‍ തീരുമാനിക്കുമ്പോള്‍, ബോക്സി ടാള്‍ബോയ് ശില്‍പഭംഗിയിലുള്ള ഒരു സ്റ്റൈലന്‍ ഹാച്ച്ബാക്ക്, മികച്ച സവിശേഷതകളോടൊപ്പം മാരുതി സുസൂക്കി നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കരുത്തോടെ നിരത്തിലിറക്കാന്‍ തീരുമാനിക്കുകയാണ് താങ്കള്‍.

More from DriveSpark

Article Published On: Thursday, August 29, 2013, 19:48 [IST]
English summary
Maruti Stingray a replica of WagonR? We have received tons of inquiries, with regards to the differences in the Stingray and WagonR.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X