ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

രാജ്യത്തെ ഏറ്റവും ശക്തമായ ശ്രേണിയായി മാറിക്കൊണ്ടിരിക്കുകയാണ് സബ്-കോംപാക്ട് എസ്‌യുവി സ്‌പെയ്‌സ്. സമീപകാലത്ത് നിരവധി മോഡലുകളാണ് ഈ ശ്രേണിയില്‍ മത്സരത്തിനായി എത്തുന്നതും.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

ഈ വിഭാഗത്തില്‍ ഇപ്പോള്‍ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നുള്ള 8 ലധികം ഓഫറുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് 2021 ഓഗസ്റ്റില്‍ വില്‍പ്പനയില്‍ മുന്നിലുള്ളത്. വിപണിയില്‍ എത്തിയ കാലം മുതല്‍ ഈ ശ്രേണി ഭരിക്കുന്നതും വിറ്റാര ബ്രെസ തന്നെയെന്ന് വേണം പറയാന്‍.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

മാരുതി സുസുക്കി കഴിഞ്ഞ മാസം വിറ്റാര ബ്രെസയുടെ 12,906 യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചു. ഇത് പ്രതിമാസം സബ് -4 മീറ്റര്‍ എസ്‌യുവി വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, കാര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറുകയും ചെയ്തു.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 6,903 യൂണിറ്റ് സബ്-കോംപാക്ട് എസ്‌യുവികളാണ് വിറ്റത്. അതായത് 87 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിരിക്കുന്നതെന്ന് ചുരുക്കം.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

2021 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാര്‍ കൂടിയായിരുന്നു വിറ്റാര ബ്രെസ. ബ്രാന്‍ഡില്‍ നിന്നുള്ള ബലേനോയ്ക്കും ആള്‍ട്ടോയ്ക്കും പിന്നില്‍ തന്നെ സ്ഥാനം കണ്ടെത്താന്‍ മോഡലിന് സാധിച്ചിട്ടുണ്ട്.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വിറ്റാര ബ്രെസയുടെ കരുത്ത്. ഈ യൂണിറ്റ് 105 bhp പരമാവധി കരുത്തും 138 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ചേര്‍ന്നാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ ഏറ്റെടുക്കുന്നത്. പോയ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം. തുടക്കത്തില്‍ ഡീസല്‍ വേരിയന്റും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തിരുന്നു.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

സബ് -4 മീറ്റര്‍ എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്ന ഫീച്ചറുകളില്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎം, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, മഴ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

സുരക്ഷ ഫീച്ചറുകളില്‍, കാറില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുണ്ട്.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

നിലവില്‍, മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ അടിസ്ഥാന വകഭേദത്തിന് 7.51 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പിനായി 11.19 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300, മഹീന്ദ്ര ബൊലേറോ നിയോ, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്ക്കെതിരേയാണ് വിറ്റാര ബ്രെസ മത്സരിക്കുന്നത്.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, സെപ്റ്റംബര്‍ മാസത്തില്‍ ഉത്പാദനം 60 ശതമാനം വരെ കുറയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെമി കണ്ടക്ടര്‍ ക്ഷാമം കാരണമാണ് ഉത്പാദനം കുറയുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

2021 ആഗസ്റ്റില്‍, സുസുക്കി മോട്ടോര്‍ ഗുജറാത്ത് (SMG) കരാര്‍ നിര്‍മ്മാണ കേന്ദ്രം സെമി കണ്ടക്ടര്‍ കുറവ് കാരണം മൂന്ന് നോണ്‍-പ്രൊഡക്ഷന്‍ ദിവസങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, സെപ്റ്റംബറില്‍, ഹരിയാനയും SMG-യിലും ഉല്‍പാദന കാലതാമസം നേരിടുമെന്നാണ് സൂചന.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

നിലവില്‍, രണ്ട് സ്ഥലങ്ങളിലുമുള്ള മൊത്തം വാഹന ഉല്‍പാദന ശേഷി അതിന്റെ സാധാരണ ഉല്‍പാദന ശേഷിയുടെ 40 ശതമാനത്തോളം വരും. ജൂണില്‍ പ്ലാന്റുകള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ മാരുതി 1,70,719 യൂണിറ്റുകള്‍ നിര്‍മ്മിച്ചുവെന്നും കമ്പനി അറിയിച്ചു.

ശ്രേണിയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് Vitara Brezza; വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവെന്ന് Maruti Suzuki

തത്ഫലമായി, 40 ശതമാനം ശേഷിയില്‍, സെപ്റ്റംബറില്‍ കമ്പനി ഏകദേശം 68,000 വാഹനങ്ങള്‍ നിര്‍മ്മിക്കും. 2021 ഇന്ത്യന്‍ വാഹന വിപണി ഉത്സവ സീസണിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത് ബ്രാന്‍ഡിന് വലിയ തിരിച്ചടിയാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Most Read Articles

Malayalam
English summary
Maruti suzuki says vitara brezza sales increased 87 percent in august 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X