ഇക്കോസ്പോർടിന് വെല്ലുവിളിയാകുമോ വിറ്റാര ബ്രെസ? ഒരു താരതമ്യം

By Praseetha

വാഹനപ്രേമികളെല്ലാം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാണ് മാരുതി സുസുക്കിയുടെ പുതിയ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ. ഇതേ സെഗ്മെന്റിൽ വിജയകിരീടമണിഞ്ഞ ഫോഡ് ഇകോസ്പോർടിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മാരുതിയുടെ ചെറു എസ്‌യുവിയെത്തിയിരിക്കുന്നത്. അമേരിക്കൻ നിർമാതാവായ ഫോഡ് ഒരു വർഷം മുൻപാണ് ഇകോസ്പോർടുമായി വിപണിയിലെത്തിച്ചേർന്നത്. അന്നുമുതൽ ഇകോസ്പോർട് കോംപാക്ട് എസ്‌യുവി സെഗ്മെന്റ് അടക്കി വാഴാൻ തുടങ്ങി.

സൂപ്പർബ് vs ക്യാമറി ഒരു പോരാട്ട കഥ

ഫോഡ് എസ്‍യുവിയേക്കാൾ വിലക്കുറവിലാണ് വിറ്റാരയെത്തുന്നത് എന്നാണ് മറ്റൊരു ആകർഷണീയത. മാരുതി ആറ് വേരിയന്റിലാണ് വിറ്റാരയെ ഇറക്കിയിരിക്കുന്നത്. ഇകോസ്പോർട്ടിനാകട്ടെ അഞ്ച് വേരിയന്റുകൾ വീതമാണുള്ളത്. വേറെ എടുത്തുപറയാനായി ഉള്ളത് ഇകോസ്പോർട്ടിന് ഡീസൽ കൂടാതെ എഎംടി ഉൾപ്പെടുത്തിയ പെട്രോൾ വേരിയന്റുണ്ട്. എന്നാൽ വിറ്റാരയ്ക്ക് മാനുവൽ ഗിയർബോക്സുള്ള ഡീസൽ വകഭേദം മാത്രമാണുള്ളത്. എന്തുതന്നെയായാലും വിറ്റാര ഫോഡ് എസ്‌യുവിക്ക് ഭീഷണിയായി തീരുമോ? ഒരു താതതമ്യം ആകാം.

ഡിസൈൻ-വിറ്റാര ബ്രെസ

ഡിസൈൻ-വിറ്റാര ബ്രെസ

ഒരു മോഡേൺ കോംപാക്ട് എസ്‌യുവിക്കാവശ്യമായ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ വാഹനമാണ് ബ്രെസ. യൂറോപ്പ്യൻ വിപണിയിൽ വിറ്റഴിക്കുന വിറ്റാരയ്ക്ക് സമാനമായ ഡിസൈനാണിതിന് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്കിടയിലായി സ്ഥാപിച്ചിട്ടുള്ള വലിയ ക്രോം ഫിനിഷ് ഗ്രില്ലാണ് വിറ്റാരയ്ക്ക് കൂടുതൽ ചന്തം നൽകുന്നത്.

ഡിസൈൻ-ഇകോസ്പോർട്

ഡിസൈൻ-ഇകോസ്പോർട്

ഗ്ലോബൽ ബി-സെഗ്മെന്റ് ഫിയസ്റ്റ പ്ലാറ്റ്ഫോമിനെ ആധാരമാക്കിയാണ് ഫോഡ് ഇകോസ്പോർട് രൂപകല്പന ചെയ്തിട്ടുള്ളത്. മുൻവശത്തെ വലുപ്പമേറിയ ഗ്രില്ലും വീതി കുറഞ്ഞ ഹെഡ്‌ലൈറ്റും പിന്നിലായി ഘടിപ്പിച്ചുട്ടുള്ള സ്പെയർ വീലും ചേർന്ന് ഇകോസ്പോർടിനെ ഒരുത്തമ എസ്‌യുവിയാക്കി മാറ്റുന്നു.

എൻജിൻ-വിറ്റാര ബ്രെസ

എൻജിൻ-വിറ്റാര ബ്രെസ

സ്വിഫ്റ്റ് ഹാച്ച്ബാക്കുകളിൽ പതീക്ഷിച്ചിട്ടുള്ള 1.3ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്ത് പകരുന്നത്. 5സ്പീഡ് മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള ഈ എൻജിന് 89 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കുമാണുള്ളത്.

എൻജിൻ-ഇകോസ്പോർട്

എൻജിൻ-ഇകോസ്പോർട്

ഡീസൽ, പെട്രോൾ വകഭേദങ്ങളാണ് ഫോഡ് എസ്‌യുവിക്കുള്ളത്. 1.5ലിറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്നത് 110ബിഎച്ച്പി കരുത്തും 140എൻഎം ടോർക്കുമാണ്. 1.5ലിറ്റർ ഡീസൽ എൻജിൻ 99ബിഎച്ച്പി കരുത്തും 205എൻഎം ടോർക്കുമാണ് പ്രദാനം ചെയ്യുന്നത്. ഇതുകൂടാതെ 124ബിഎച്ച്പി കരുത്തും 170എൻഎം ടോർക്കുമുള്ള 1.0ലിറ്റർ ഇക്കോബൂസ്റ്റ് എൻജിൻ കൂടി ഈ ഫോഡ് വാഹനത്തിനുണ്ട്.

 വിറ്റാര ബ്രെസ ഫീച്ചറുകൾ

വിറ്റാര ബ്രെസ ഫീച്ചറുകൾ

  • ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ
  • പ്രോജക്ടർ ഹെഡ് ലാമ്പുകൾ
  • 16 ഇഞ്ച് അലോയ് വീലുകൾ
  • റെയിൻ സെൻസറിംഗ് വൈപ്പറുകൾ
  • കീലെസ് എൻട്രി
  • പുഷ് ബട്ടൺ സ്റ്റാർട്
  • ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
  • ഇൻഫോടെയിൻമെന്റ് സിസ്റ്റം
  • ആപ്പിൾ കാർ പ്ലെ
  • ഇകോസ്പോർട് ഫീച്ചറുകൾ

    ഇകോസ്പോർട് ഫീച്ചറുകൾ

    • ടിൽറ്റ്-ടെലിസ്കോപിക് സ്റ്റിയറിംഗ്
    • ഹൈറ്റ് അഡ്ജസ്റ്റബൾ ഡ്രൈവർ സീറ്റ്
    • ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒവിആർഎമുകൾ
    • 2ഡിൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
    • ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
    • സുരക്ഷാസംവിധാനങ്ങൾ- വിറ്റാര ബ്രെസ

      സുരക്ഷാസംവിധാനങ്ങൾ- വിറ്റാര ബ്രെസ

      • എബിഎസ്
      • ഇബിഡി
      • ഡ്രൈവർ എയർബാഗുകൾ
      • പാസഞ്ചർ എയർബാഗുകൾ
      • റിവേസ് പാർക്കിംഗ് ക്യാമറ
      •  സുരക്ഷാസംവിധാനങ്ങൾ- ഇകോസ്പോർട്

        സുരക്ഷാസംവിധാനങ്ങൾ- ഇകോസ്പോർട്

        • 6 എയർബാഗുകൾ
        • എബിഎസ്
        • ഇബിഡി
        • സ്പീഡ് സെൻസറിംഗ് ലോക്ക്
        • എൻജിൻ ഇമ്മോബലൈസർ
        • ഫോർഡ് എമർജൻസി എക്സിറ്റ്
        • വിധി

          വിധി

          ഇതിൽ ഏതാണ് മികച്ചതായി തോന്നുന്നത്? രണ്ട് കോംപാക്ട് എസ്‌യുവികളുടെ വിലയിലും ചെറിയ സാമ്യതയുണ്ട് എന്നാൽ വിറ്റാരയ്ക്കാണ് താരതമ്യേന കുറവ്. കരുത്തുറ്റ എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള ഫോഡ് ഇകോസ്പോർട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനങ്ങളിലൊന്നാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. നേരെമറിച്ച് വിറ്റാര ബ്രെസ വിപണിയിൽ പുതിയതാണെങ്കിൽ കൂടിയും മാരുതിയുടെ വിപുലമായ സർവീസ് നെറ്റ്‌വർക്ക് കാരണം വില്പനയിൽ മുൻപന്തിയിൽ എത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.

          ഇക്കോസ്പോർടിന് വെല്ലുവിളിയാകുമോ വിറ്റാര ബ്രെസ? ഒരു താരതമ്യം

          മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും താരതമ്യം ചെയ്യുന്നു

          ഡിസയറും സെസ്റ്റും തമ്മിലുള്ള ഒരു എഎംടി താരതമ്യം-വായിക്കൂ

More from DriveSpark

Article Published On: Thursday, March 10, 2016, 13:41 [IST]
English summary
Maruti Vitara Brezza vs Ford EcoSport Comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X