മെഴ്‌സിഡിസ് എ-ക്ലാസ് ഹാച്ച് റിവ്യൂ

എല്ലാവരും ചെറിയ കാറുകളിലേക്ക് നീങ്ങുന്ന കൗതുകകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍. എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ അത്യാഡംബര കാറുകള്‍ വരെ ചെറിയ രൂപത്തില്‍ കൈയിലെത്തുവാന്‍ ഓരോ ഉപഭോക്താവും ആഗ്രഹിക്കുന്ന കാലം വന്നിരിക്കുന്നു. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതെന്നു തന്നെ പറയാം, ലോകോത്തര സാങ്കേതികതകള്‍ ചെറു കാറുകളിലേക്ക് മത്സരബുദ്ധിയോടെ ചേര്‍ക്കപ്പെടുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ ഈ ട്രന്‍ഡ് തുടങ്ങിയിട്ട്.

പുതിയ കാലത്തിന്റെ ഈ സ്വഭാവത്തെ ഏറ്റവും മികച്ച രീതിയില്‍ മെഴ്‌സിഡിസ് ബെന്‍സ് പിടിച്ചെടുത്തതിന്റെ ഫലമാണ് എ-ക്ലാസ് ഹാച്ച്ബാക്ക്.

Mercedes A-Class Review

2013 മെയ് 30നാണ് മെഴ്‌സിഡിസ് ബെന്‍സ് എ ക്ലാസ് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയത്.

Mercedes A-Class Review

എ ക്ലാസ് ഹാച്ചിന്റെ ഡിസൈനറായ മാര്‍ക്ക് ഫതേഴ്സ്റ്റണ്‍ കിടിലന്‍ പണി തന്നെയാണ് ചെയ്തിരിക്കുന്നത് ഈ ഹാച്ച്ബാക്കില്‍. സെഗ്മെന്റില്‍ ഏറ്റവും മികച്ച ഡ്രാഗ് കോഎഫിഷ്യന്‍സിയുള്ളതാണ് ഈ ഹാച്ച്. എയ്‌റോഡൈനമിക്‌സിന് വലിയ പ്രാധാന്യമാണ് ഫതേഴ്സ്റ്റണ്‍ നല്‍കിയത്.

Mercedes A-Class Review

ഒരുപക്ഷെ, മെഴ്‌സിഡിസിന്റെ വലിയ കാറുകളെക്കാള്‍ മികവുറ്റ റോഡ് പ്രസന്‍സ് ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട് എന്നുപറയാം. ഇതിന് കാരണം വലിപ്പമേറിയ ഗ്രില്ലുകള്‍ തന്നെയാണ്. ബിഎംഡബ്ല്യൂ വണ്‍ സീരീസ്, വോള്‍വോ വി40 എന്നിവ പോലുള്ള വാഹനങ്ങളോട്, ഡിസൈന്‍പരമായി വിലയിരുത്തുകയാണെങ്കില്‍, മികച്ച നിലയില്‍ തന്നെ ഏറ്റു നില്‍ക്കാന്‍ കഴിയും എ-ക്ലാസ്സിന്.

Mercedes A-Class Review

ഈയിടെ ലോഞ്ച് ചെയ്ത ബി-ക്ലാസ് ഹാച്ചിന് സമാനമായ മുന്‍വശമാണ് എ-ക്ലാസ്സിനുള്ളത്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡികളുടെ സാന്നിധ്യം കാണാം. അലൂമിനിയം കൊണ്ട് നിര്‍മിച്ചെടുത്ത ഗ്രില്ലിന്റെ തിളക്കം റോഡില്‍ വാഹനത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കും.

Mercedes A-Class Review

ചെറുഹാച്ച്ബാക്ക് എന്നു പേര് പറയുമ്പോഴും വാഹനത്തിന്റെ നീളം വളരെ ചെറുതല്ല എന്നറിയുക. 2699 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. ഒരു സെഡാനിന്റെ വലിപ്പം ഈ ഹാച്ച്ബാക്ക് സൂക്ഷിക്കുന്നു.

Mercedes A-Class Review

മെഴ്‌സിഡിസ് ആഡംബരത്തിന്റെ കുലീനത പിന്‍വശത്തിന്റെ ഡിസൈനിലും കാണാം. എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍ ആദ്യമേ ആകര്‍ഷിക്കും കണ്ണുകളെ. ട്വിന്‍ എക്‌സോസ്റ്റ് പൈപ്പുകളും കാണാം.

Mercedes A-Class Review

ഒരു പ്രീമിയം ഹാച്ച്ബാക്കിന് എന്തുകൊണ്ടും യോജിക്കുന്ന, ആഡംബരം വിളിച്ചറിയിക്കുന്ന ഇന്റീരിയറാണ് എ ക്ലാസ് ഹാച്ചിനുള്ളത്.

Mercedes A-Class Review

മികവുറ്റ ആശയവിനിമയം സാധ്യമാക്കുന്ന നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ ഡിസ്‌പ്ലേ കാറിനകത്ത് കാണാം.

Mercedes A-Class Review

മൂന്ന് ആരങ്ങളുള്ള മെവ്‌സിഡിസ് ബെന്‍സ് സ്റ്റീയറിംഗ് ഒരു പരാതിക്കും ഇടനല്‍കാതെ പ്രവര്‍ത്തിക്കും. എര്‍ഗണോമിക്‌സ് സശ്രദ്ധം പാലിക്കുന്ന ഡിസൈനാണ് കണ്‍സോളിന്.

Mercedes A-Class Review

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് എ ക്ലാസ് ഹാച്ചിന്റെ ബോണറ്റിനടിയില്‍.

Mercedes A-Class Review

തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളില്‍ മികവുറ്റ സ്ഥിരതയും ആത്മവിശ്വാസവും ഈ വാഹനം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മികച്ച നിരത്തുകള്‍ ഈ വാഹനത്തെ സന്തോഷിപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ.

മൈലേജ്

മൈലേജ്

ഇന്ധനടാങ്കിന്റെ ശേഷി 50 ലിറ്ററാണ്. 6 ലിറ്റര്‍ റിസര്‍വ്. ലിറ്ററിന്, റോഡില്‍ 8.06 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ വാഹനത്തിന് കഴിയും. എആര്‍എഐ-യുടെ കണക്ക് പ്രകാരം ടെസ്റ്റ് കണ്ടീഷനില്‍ 15.5 കിലോമീറ്റര്‍ മൈലേജ് നല്‍കും എ ക്ലാസ്.

ഗുണവും ദോഷവും

ഗുണവും ദോഷവും

ഗുണം:

  • മികച്ച ഇന്റീരിയര്‍
  • തകര്‍പ്പന്‍ ഫീച്ചറുകള്‍
  • സ്മൂത്ത് റൈഡ് പ്രദാനം ചെയ്യാന്‍ കഴിയുന്ന 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്.
  • ദോഷം:

    • പവര്‍ ഡെലിവെറിയില്‍ ഇത്തിരി പിന്നാക്കമാണ് എന്‍ജിന്‍
    • ഹെഡ്‌റൂം അല്‍പം കുറവാണ്. ഉയരം ഇത്തിരി കൂടിയവര്‍ കഷ്ടപ്പെടും
    • വില

      വില

      ചിത്രത്തിലേക്ക് നോക്കൂ...

More from DriveSpark

Article Published On: Sunday, October 6, 2013, 15:49 [IST]
English summary
Mercedes-Benz India did not wish to waste any time in unleashing the luxurious premium family friendly hatchback A-class in India. Here is a review on Mercedes-Benz A-Class.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X