EQ നിരയിലേക്ക് പുത്തൻ എൻട്രിയുമായി മെർസിഡീസ്; കുഞ്ഞൂട്ടൻ EQA ക്രോസ്ഓവറിന്റെ റിവ്യൂ വിശേഷങ്ങൾ ഇങ്ങനെ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്, ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിപണികളിൽ ഒരു ഇലക്ട്രിക് വിപ്ലവത്തിന് തന്നെ ചുക്കാൻ പിടിക്കുകയാണ്. എന്നിരുന്നാലും, ഇന്ത്യയിൽ നിലവിൽ EQS, EQE SUV, EQB എന്നിവയുടെ രൂപത്തിൽ മൂന്ന് ഇവികൾ മാത്രമാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുള്ളൂ. എന്നാൽ ഇപ്പോൾ, സ്റ്റട്ട്ഗാർട്ട് ആസ്ഥാനമായുള്ള ആഡംബര ബ്രാൻഡ്, അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച മെർസിഡീസ് EQA -യുടെ രൂപത്തിൽ തങ്ങളുടെ നാലാമത്തെ ഇലക്ട്രിക് മോഡൽ രാജ്യത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 2017 -ൽ കൺസെപ്റ്റ് EQA -യുടെ രൂപത്തിൽ ആദ്യമായി ഇത് പ്രിവ്യൂ ചെയ്‌തിരുന്നു.

പ്രൊഡക്ഷൻ -സ്പെക്ക് EQA ക്രോസ്ഓവർ 2021 -ൻ്റെ തുടക്കത്തിൽ നിരത്തുകളിൽ എത്തി, പുതുക്കിയ EQB -യ്‌ക്കൊപ്പം നിലവിലെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് 2023 ഓഗസ്റ്റിൽ അന്താരാഷ്ട്ര വിപണികളിൽ എത്തിയിരുന്നു. യൂറോപ്പിൽ ആദ്യമായി ലോഞ്ച ചെയ്തതിനു ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞ്, മുഖം മിനുക്കിയ EQA ഇപ്പോൾ നമ്മുടെ തീരത്തേക്ക് മെർസിഡീസ് അവതരിപ്പിക്കുകയാണ്, അടുത്തിടെ ജയ്പൂരിലെ പിങ്ക് സിറ്റിയിൽ ഈ ഇലക്ട്രിക് മോഡലിനെഎക്സ്പീരിയൻസ് ചെയ്യാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു.

EQA

ഡിസൈനും ഫീച്ചറുകളും: ഫെയ്‌സ്‌ലിഫ്റ്റ്ഡ് മെർസിഡീസ് EQA -യ്ക്ക് നേരിയ പുതുക്കൽ കമ്പനി നൽകിയിട്ടുണ്ട്, എന്നാൽ EQ പ്രോഗ്രാമിൽ സാധാരണമായിട്ടുള്ള കുറച്ച് ഡിസൈൻ സവിശേഷതകൾ ഇത് നിർമ്മാതാക്കൾ നിലനിർത്തുന്നു. മുൻവശത്ത് ബ്ലോക്ക്ഡ്-ഓഫ് പിയാനോ ബ്ലാക്ക് ഗ്രില്ലും അതിൻ്റെ മധ്യഭാഗത്ത് വലിയ ത്രീ പോയിന്റഡ് മെർസിഡീസ് ലോഗോയും, അതോടൊപ്പം ചെറിയ ത്രീ പോയന്റഡ് സാറ്റാറുകൾ കൊണ്ട് നിർമ്മിച്ച ഒരു സ്റ്റാർ പാറ്റേണും ഉൾക്കൊള്ളുന്നു. കൂടാതെ മുൻവശത്തെ ഏപ്രണിൽ ക്രോം ഘടകങ്ങളും നമുക്ക് കാണാം.

ഗ്രില്ലിൻ്റെ ഇരുവശത്തും ഇന്റഗ്രേറ്റഡ് DRL-കളുള്ള അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളും EQ മോഡലുകളിൽ സാധാരണമായ ബ്ലൂ നിറത്തിലുള്ള എലമെന്റും നമുക്ക് കാണാം. ഗ്രില്ലിന് മുകളിൽ നീളുന്ന ഒരു ചെറിയ ലൈറ്റ്ബാറും ഹെഡ്‌ലൈറ്റുകളെ കണക്ട് ചെയ്യുന്നു. 19 ഇഞ്ച് AMG ലൈറ്റ്-അലോയി വീലുകളാണ് ഇന്ത്യയ്ക്കായി EQA 250+ -ന്റെ വശങ്ങളിലെ പ്രധാന ആകർഷണം.

സൈഡ് സിൽസിൻ്റെ ചില ഭാഗങ്ങൾ പോലെ വിൻഡോയ്ക്ക് ചുറ്റും ഒരു ക്രോം ഫിനിഷ് നമുക്ക് കാണാം. വശക്കാഴ്ച്ചയിൽ GLA -യ്ക്ക് സമാനമാണ് EQA എന്നതിൽ യാതൊരു തർക്കവുമില്ല. പിന്നിൽ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റ് നമുക്ക് കാണാം, ചില സങ്കീർണ്ണമായ വിശദാംശങ്ങളും അത് ഉൾക്കൊള്ളുന്നു. പിൻവശത്തുള്ള മെർസിഡീസ് ബാഡ്‌ജിന് അടിയിലാണ് റിയർ വ്യൂ ക്യാമറയുടെ സ്ഥാനം, അത് ആവശ്യമുള്ളപ്പോൾ പുറത്തുവരുന്നു, കൂടാതെ റിയർ ബമ്പറിൽ ക്രോം ഘടകങ്ങളും നമുക്ക് കാണാം.

പുതിയ EQA -യുടെ ഉള്ളിലേക്ക് നീങ്ങുമ്പോൾ, ആധുനിക മെർസിഡീസ് മോഡലുകളിൽ നാ പ്രതീക്ഷിക്കുന്ന ആഡംബര ഘടകങ്ങളുടെ സാധാരണ നിര നമ്മെ സ്വാഗതം ചെയ്യുന്നു. ഡാഷിൻ്റെ മധ്യഭാഗത്തും വലത് ഭാഗത്തും ട്വിൻട ഡിസ്‌പ്ലേകളാണ് ആധിപത്യം പുലർത്തുന്നത്, അതേസമയം ഇടത് ഭാഗത്ത് നമുക്ക് ആംബിയൻ്റ് ലൈറ്റിംഗ് ഓണാക്കുമ്പോൾ പ്രകാശിക്കുന്ന, വളരെ ആകർഷകമായ ഒരു സ്റ്റാർ പാറ്റേൺ ട്രിം ഫീച്ചർ ചെയ്യുന്നു.

EQA

ഫ്ലാറ്റ് ബോട്ടം സ്‌പോർട്‌സ് സ്റ്റിയറിംഗ് വീൽ, റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച ഗ്രേ നിറത്തിലുള് സിന്തറ്റിക് ലെതറിൽ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഫാബ്രിക്കിൽ തീർത്ത സീറ്റുകൾ, ടർബൈൻ സ്റ്റൈൽ എസി വെൻ്റുകളിൽ റോസ് ഗോൾഡ് ഫിനിഷ് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ.

ഇല്യുമിനേറ്റഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഡോർ സിൽ പ്ലേറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആക്ടീവ് ചാർക്കോൾ ഫിൽട്ടറുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഒരു വയർലെസ് ഫോൺ ചാർജർ, അഞ്ച് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവയും വാഹനത്തിനുള്ളിൽ മെർസിഡീ് സജ്ജീകരിച്ചിരിക്കുന്നു. ഇരട്ട ഡിസ്‌പ്ലേകൾ ഏറ്റവും പുതിയ MBUX ജെൻ 2 സോഫ്‌റ്റ്‌വെയറിലാണ പ്രവർത്തിക്കുന്നത്.

ഇത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിനൊപ്പം ജെസ്റ്റർ കൺട്രോളുകളും നൽകുന്നു. ഇൻഫോടെയിൻമെൻ്റ് സ്‌ക്രീനിന് ഓഗ്‌മെൻ്റഡ് റിയാലിറ്റി ടേൺ-ബൈ-ടേൺ നാവിഗേഷനും സപ്പോർട്ട് ചെയ്യാൻ കഴിയും എന്നതും ശ്രദ്ധേയമാണ്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന 12 സ്പീക്കറുകൾ ഉൾക്കൊള്ളുന്ന 710 -വാട്ട് ബർമെസ്റ്റർ സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ് ഇൻഫോടെയ്ൻമെൻ്റ് സജ്ജീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് വളരെ മികച്ച മ്യൂസിക്ക് ഓഡിയോ എക്സ്പീരിൻസ് വാഗ്ദാനം ചെയ്യുന്നു.

ഇനി സേഫ്റ്റി കിറ്റിൻ്റെ കാര്യത്തിൽ, ഡ്രൈവറുടെ കാൽമുട്ടുകൾക്ക് ഉൾപ്പടെ ഒന്നിലധികം എയർബാഗുകൾ, റൺ-ഫ്ലാറ്റ് ടയറുകൾ, കൂടാതെ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലൈവ് ട്രാഫിക് മോണിറ്ററിംഗ്, 360 -ഡിഗ്രി ക്യാമറ സിസ്റ്റം എന്നിങ്ങനെയുള്ള ADAS ഫീച്ചറുകൾ ഉൾപ്പെടെയുള്ളത് നിറഞ്ഞതാണ് മെർസിഡീസ് EQA.

EQA

സ്‌പെക്ക്, റേഞ്ച്, ചാർജിംഗ്: ഇന്ത്യയിൽ എത്തുന്ന ഓൾ-ഇലക്‌ട്രിക് EQ ലൈനപ്പിലെ ഏറ്റവും ചെറുതാണ് മെർസിഡീസ് EQA എന്നാൽ ഇത് ഒരു ചെറിയ കാറല്ല എന്നത് ശ്രദ്ധിക്കണം. EQA -യ്ക്ക് 4,463 mm നീളവും 1,834 mm വീതിയും 1,624mm ഉയരവും അളക്കുന്നു, കൂടാതെ 2,729mm വീൽബേസുമുണ്ട്.

വാഹനത്തിൻ്റെ ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് മെർസിഡീസ് EQA 250+ -ന് കരുത്തേകുന്നത്. ഈ മോട്ടോർ 190 bhp മാക്സ് പവറും 385 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, EQA -യെ 8.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ ഈ ഹൃദയത്തിന് കഴിയും. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗത.

70.5 kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് മോട്ടോറിന് പവർ നൽകുന്നത്, അത് സിംഗിൾ ചാർജിൽ 560 കിലോമീറ്റർ (WLTP ടെസ്റ്റിംഗ്) റേഞ്ച് നൽകുന്നു. ബാറ്ററി പായ്ക്ക് 100 kW ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് വെറും 35 മിനിറ്റിനുള്ളിൽ 10-ൽ നിന്ന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ സഹായിക്കുന്നു. 11 kW എസി ഹോം ചാർജറിൽ ഫുൾ ചാർജ് ചെയ്യാൻ ഏഴ് മണിക്കൂറും 15 മിനിറ്റും എടുക്കും.

ഡ്രൈവിംഗ് ഇംപ്രഷനുകളും പ്രായോഗികതയും: ഡ്രൈവിംഗിൽ, മറ്റ് എല്ലാ ഇലക്ട്രിക് കാറുകളെയും പോലെ മെർസിഡീസ് EQA -യും നഗരങ്ങളിലും ഓപ്പൺ റോഡുകളിലും നന്നായി തന്നെ പ്രവർത്തിക്കുന്നു. മോട്ടോറിൽ നിന്നുള്ള പവർ ഔട്ട്‌പുട്ട് വളരെ മികവുറ്റതാണ്. കംഫർട്ട് മോഡിൽ, വളവുകൾ വീശിയെടുക്കുമ്പോൾ അല്പം ഫ്ലോട്ട് ചെയ്യുന്നതായി അനുഭവപ്പെടും, എന്നാൽ സ്‌പോർട്‌സ് മോഡിലേക്ക് മാറുമ്പോൾ ഇതിനെ മെരുക്കാൻ കഴിയും.

കൂടാതെ EQA -യിലെ സസ്‌പെൻഷൻ സജ്ജീകരണം ബമ്പുകൾക്ക് മുകളിലൂടെ പോകുമ്പോൾ അല്പം ദൃഢമായി തോന്നും. EQA -യിലെ ബ്രേക്കുകൾ നന്നായി പ്രവർത്തിക്കുന്നു, എന്നാൽ ചില സമയങ്ങളിൽ അവ അല്പം ഗ്രാബിയായി തോന്നുന്നു. EQA -യിലെ റീജെൻ ബ്രേക്കിംഗ് ക്രമീകരിക്കാവുന്നതും അതിൻ്റെ ഉയർന്ന സെറ്റിംഗിൽ ആക്സിലറേറ്റർ മാത്രം ഉപയോഗിച്ച് വാഹനമോടിക്കാൻ ഏറെ കുറെ നമ്മെ അനുവദിക്കുന്നു.

ഇനി പ്രായോഗികതയുടെ കാര്യത്തിൽ, മുൻ സീറ്റുകൾ EQA -യിലെ വളരെ മികച്ച സ്പെയ്സാണ്. അവയ്ക്ക് ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റും ഒന്നിലധികം തലത്തിലുള്ള ലംബർ സപ്പോർട്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ റോഡിൻ്റെ കമാൻഡിംഗ് വ്യൂവും അനുവദിക്കുന്നു. ഈ സീറ്റുകൾക്കും ബൂട്ടിനും താഴെയായി ബാറ്ററി ഫിറ്റ് ചെയ്തിരിക്കുന്നതിനാൽ EQA -യുടെ പിൻഭാഗം അല്പം ഇടുങ്ങിയതായി അനുഭവപ്പെടുന്നു, അതായത് ICE - പവർ ചെയ്യുന്ന GLA-യുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റുകൾ താഴ്ന്നാണ്.

സൺറൂഫിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും മാന്യമായ ഹെഡ്‌റൂം വാഹനം അനുവദിക്കുന്നു, എങ്കിലും സീറ്റിംഗ് പൊസിഷൻ നിങ്ങൾ സുഖകരമെന്ന് വിളിക്കുന്നില്ല. ഏകദേശം 340 ലിറ്റർ ലഗേജ് (GLA 435 ലിറ്റർ വാഗ്ദാനം ചെയ്യുന്നു) മാത്രമേ സംഭരിക്കാൻ കഴിയൂ എന്നതിനാൽ ബൂട്ട് സ്‌പെയ്‌സും അല്പം കുറവാണ്. എങ്കിലും രണ്ട് പേർ മാത്രമാണുള്ളത് എങ്കിൽ പിന്നിലെ സീറ്റുകൾ മടക്കി 1300 ലിറ്റർ ബൂട്ട് സ്പെയ്സ് നമുക്ക് ആക്സസ് ചെയ്യാവുന്നതാണ്.

അഭിപ്രായം: പുതിയ മെർസിഡീസ് EQA 250+ എന്നത് സാധാരണ മെർക്ക് ഫാഷനിൽ ഒരുക്കിയിരിക്കുന്ന സാങ്കേതികവും സവിശേഷതകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ഇലക്ട്രിക് ക്രോസ്ഓവറാണ്, എന്നിരുന്നാലും പിന്നിലെ സ്പെയ്സ് അതിൻ്റെ ICE സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം വിട്ടുവീഴ്ച ചെയ്തതായി തോന്നുന്നു. ഇന്ത്യൻ നിരത്തുകളിലെ ഒട്ടുമിക്ക സാഹചര്യങ്ങളെയും നേരിടാൻ നൈപുണ്യമുള്ള മോഡലാണിത്.

നിലവിൽ ലഭിച്ച ചുരുങ്ങിയ സമയത്തിനിടയിൽ ബാറ്ററി പൂർണ്ണമായി ടെസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും, ഒറ്റ ചാർജിൽ ഏകദേശം 450 കിലോമീറ്റർ റേഞ്ച് ഇത് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ നിങ്ങൾ മെഡസിഡീസിന്റെ EQ ലൈനപ്പിലേക്ക് ഒരു ആമുഖം തേടുകയാണെങ്കിൽ, EQA നിങ്ങൾക്കുള്ള കാറാണ്, എന്നാൽ പ്യുവർ ഇവി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടാത്തതിൽ നിന്നുള്ള പ്രായോഗികത വിട്ടുവീഴ്ചകൾ ഉൾക്കൊള്ളേണ്ടിവരും.

More from DriveSpark

Article Published On: Monday, July 8, 2024, 10:00 [IST]
English summary
Mercedes benz eqa crossover ev review design specs features and range explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X