ഇലക്ട്രിക് ഗജവീരന്മാരുടെ നിരയിലേക്ക് അടുത്ത കൊമ്പനും! അറിയാം മെർസിഡീസ് EQE എസ്‌യുവിയുടെ വിശേഷങ്ങൾ
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ എന്നതിനാൽ, EQ ഇലക്ട്രിക് മോഡലുകളുടെ ഒരു പുഷ് ഇവിടെ അനുഭവപ്പെടുന്നതിൽ നമുക്ക് അതിശയിക്കാനില്ല.
കഴിഞ്ഞ ഒരു വർഷത്തിൽ, ഇന്ത്യൻ നിരത്തുകളിലേക്ക് മുൻനിര EQS സെഡാന്റെ ചുവടുവെപ്പ് നാം കണ്ടു, അതുപോലെ തന്നെ വളരെ പ്രായോഗികമായ EQB ഏഴ് സീറ്റർ എസ്‌യുവിയും വിപണിയിൽ എത്തി. സ്റ്റട്ട്‌ഗാർട്ടിന്റെ EQ പോർട്ട്‌ഫോളിയോയിൽ നിന്ന് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്ന ഏറ്റവും പുതിയ മോഡൽ EQE എസ്‌യുവി ആണ്. കശ്മീരിലെ മനോഹരമായ പർവത നിരകൾക്കിടയിൽ EQE എസ്‌യുവി എക്സ്പീരിയൻസ് ചെയ്യാൻ മെർസിഡീസ് ഞങ്ങളെ ഗുൽമാർഗിലേക്ക് ക്ഷണിച്ചിരുന്നു, വാഹനത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതാ.

ഡിസൈനും ഫീച്ചറുകളും - സ്റ്റാർ ട്രെക്ക് ഇന്റീരിയറിനൊപ്പം പരിചിതമായ EQ എക്സ്റ്റീരിയർ: ഇന്ത്യയ്‌ക്കായുള്ള പുതിയ മെർസിഡീസ് EQE എസ്‌യുവിയിൽ, ഒറ്റ നോട്ടത്തിൽ തന്നെ മെർക്കിന്റെ EQ ഇലക്ട്രിക് ബ്രാൻഡിൽ നിന്നുള്ള എല്ലാ എക്സ്റ്റീരിയർ ഡിസൈൻ ഹൈലൈറ്റുകളും നമുക്ക് ഈ ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്ക് ചുറ്റും നോക്കുമ്പോൾ തന്നെ ശരിക്കും മനസിലാക്കാൻ സാധിക്കുന്നു.
മുൻവശത്ത്, നോർമൽ ICE ഗ്രില്ല് EQ ലൈനപ്പിന്റെ സീൽഡ്-ഓഫ് സജ്ജീകരണത്തിന് വഴിമാറുന്നതായി കാണാം, മധ്യഭാഗത്ത് ഒരു വലിയ മെർസിഡീസ് ലോഗോയും സ്ഥാപിച്ചിരിക്കുന്നു. നിരവധി ത്രീ പോയിന്റഡ് സ്റ്റാറുകൾ വരുന്ന വളരെ ആകർഷകമായ ഒരു ബ്ലാക്ക് ബാഗ്രൗണ്ടിലാണ് ലോഗോ പ്ലേസ് ചെയ്തിരിക്കുന്നത്.

ഫോക്‌സ് ഗ്രില്ലിന് മുകളിലായി അഡാപ്റ്റീവ് ഹൈ ബീം സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഡിജിറ്റൽ ലൈറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും അവയെ കണക്ട് ചെയ്തിരിക്കുന്ന ഒരു ലൈറ്റ്ബാറും നമുക്ക് കാണാം. രജിസ്ട്രേഷൻ പ്ലേറ്റിന് താഴെ ഇൻടേക്കിന് ചുറ്റും ഒരു ക്രോം ട്രിമ്മും ബമ്പറിൽ വരുന്നു.
EQE എസ്‌യുവിയുടെ വശങ്ങളിൽ 20 ഇഞ്ച് എയ്‌റോ അലോയി വീലുകളാണ് ആദ്യമായി നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. അത് കൂടാതെ ഡോർ ഹാൻഡിലുകളിലും വിൻഡോ സറൗണ്ടിലും തിളങ്ങുന്ന ക്രോം എലമെന്റുകൾ, വലതുവശത്തെ പിൻ വീൽ ആർച്ചിന് തൊട്ടുമുകളിലുള്ള ചാർജിംഗ് പോർട്ട് എന്നിവയാണ് പ്രധാന സവിശേഷതകൾ.

മെർസിഡീസ് EQE -യുടെ പിൻഭാഗത്ത്, റൂഫിൽ പ്ലേസ് ചെയ്തിരിക്കുന്ന ചെറിയ സ്‌പോയിലർ, ഹൈ മൗണ്ട് ബ്രേക്ക് ലൈറ്റിനൊപ്പം EQ ലൈനപ്പ്-നിർദ്ദിഷ്ട 3D ഹെലിക്‌സ് കണക്റ്റഡ് ടെയിൽലൈറ്റുകൾ എന്നിവ പോലുള്ള ഡിസൈൻ ഹൈലൈറ്റുകൾ ഉൾപ്പെടുന്നു. ടെയിൽലൈറ്റുകൾക്ക് താഴെ ത്രീ പോയിന്റഡ് സ്റ്റാർ ബാഡ്ജ് നൽകിയിരിക്കുന്നു, ബൂട്ട് ആക്സസ് ചെയ്യുന്നതും ഇത് ഉപയോഗിച്ചാണ്.
EQE എസ്‌യുവിയുടെ ക്യാബിനിനുള്ളിൽ കാലുകുത്തുമ്പോൾ, ചില വർഷങ്ങൾക്കുമുമ്പ് സയൻസ് ഫിക്ഷനുകളിൽ മാത്രം കണ്ടിരുന്ന ഒരു മായാ ലോകത്തേക്ക് നാം എത്തിയ പോലെ തോന്നും. എഡ്ജ്-ടു-എഡ്ജ്, 56 -ഇഞ്ച് MBUX ഹൈപ്പർസ്‌ക്രീൻ സജ്ജീകരണം, വാരി പുണരുന്ന EQE എസ്‌യുവിയുടെ സീറ്റുകൾ എന്നിവ എല്ലാം മികച്ച എക്സ്പീരിയൻസാണ് വാഗ്ദാനം ചെയ്യുന്നത്.

EQS -ലെ പോലെ, ഹൈപ്പർസ്‌ക്രീൻ യഥാർത്ഥത്തിൽ ടെമ്പർഡ് ഗ്ലാസിന്റെ കട്ടിയുള്ള പാളിക്ക് പിന്നിലായി സെറ്റ് ചെയ്തിരിക്കുന്ന മൂന്ന് ഡിസ്‌പ്ലേകളാണ്. ഓരോ വശത്തും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ട്, സ്റ്റിയറിംഗിന് പിന്നിലുള്ളത് ഇൻസ്ട്രുമെന്റേഷനായി പ്രവർത്തിക്കുന്നു, ഇടതുവശത്തുള്ള അടുത്ത സ്ക്രീൻ യാത്രയ്ക്കിടെ ഫ്രണ്ട് പാസഞ്ചറിന് അല്പം എന്റർടെയിൻമെന്റ് നൽകുന്നു.
17.7 ഇഞ്ച് വലിപ്പവുമായി വരുന്ന മിഡിൽ സ്‌ക്രീനാണ് ഇവയിൽ ഏറ്റവും വലുത്, കൂടാതെ EQE എസ്‌യുവിയുടെ ഇൻഫോടെയിൻമെന്റ് സജ്ജീകരണം ഇത് നിയന്ത്രിക്കുന്നു. ബിൽറ്റ്-ഇൻ നാവിഗേഷൻ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെ വിവിധ ആപ്പുകളെ ഈ സ്‌ക്രീൻ സപ്പോർട്ട് ചെയ്യുന്നു, ഒപ്പം ക്യാബിനെ ഒരു കൺസേർട്ട് ഹാളാക്കി മാറ്റുന്ന അതിശയകരമായ 15 -സ്പീക്കർ ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു.

ഈ സ്‌ക്രീനുകൾക്കെല്ലാം പുറമേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും EQE എസ്‌യുവിയിൽ മെർസിഡീസ് സജ്ജീകരിച്ചിരിക്കുന്നു. കൂറ്റൻ പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, എയർ ഫിൽട്ടറേഷൻ സിസ്റ്റം, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അകത്തളങ്ങൾ എല്ലായ്‌പ്പോഴും നല്ലതും പുതുമയുള്ളതുമായി നിലനിർത്താൻ സുഗന്ധം പരത്തുന്ന ഡിഫ്യൂസിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും ഇതിലുണ്ട്.
EQE എസ്‌യുവിയുടെ സീറ്റുകളിൽ ഇരിക്കുന്നത് തികച്ചും സന്തോഷകരമായ ഒരു ഫീൽ ആണ്. വെന്റിലേറ്റഡ് ഫ്രണ്ട് കംഫർട്ട് സീറ്റുകൾ നമ്മെ തണുപ്പിക്കുകയും മികച്ച ലംബർ സപ്പോർട്ട് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മസാജ് ഫംഗ്‌ഷനോടൊപ്പം, തിരക്കേറിയ ജോലി കഴിഞ്ഞുള്ള ഡ്രൈവ് പോലും ഒരു ആശ്വാസകരമായ യാത്രയാക്കി മാറ്റുന്നു.

പിന്നിലെ സീറ്റുകളും മുന്നിലേതിനേക്കാൾ ഒട്ടും മോശമല്ല എന്ന് വ്യക്തമായി പറയാം, മടുപ്പുളവാക്കുന്ന നീണ്ട യാത്രകൾ ഭൂതകാല വഷയങ്ങൾ ആണെന്ന് ഉറപ്പുനൽകുന്ന കാര്യമായ സപ്പോർട്ടും കംഫർട്ടും ഇവ വാഗ്ദാനം ചെയ്യുന്നു. ഉയരമുള്ള ആളുകൾക്ക് പോലും സുഖമായി യാത്രചെയ്യാൻ മതിയായ ഇടം പിന്നിലുണ്ട് എന്ന് നിർമ്മാതാക്കൾ ഉറപ്പുവരുത്തുന്നു.
EQE എസ്‌യുവിയുടെ ക്യാബിൻ യാത്രക്കാർക്ക് കംഫർട്ട് നൽകുന്നതിനൊപ്പം കഴിയുന്നത്ര സുരക്ഷിതമായി അവരെ സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കാൻ, ലെവൽ 2 ADAS, ഒന്നിലധികം എയർബാഗുകൾ, ഡിജിറ്റൽ ലൈറ്റിംഗ് സിസ്റ്റം, 360 -ഡിഗ്രി ക്യാമറ, പാർക്കിംഗ് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകൾ മെർസിഡീസ് ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

സ്പെസിഫിക്കേഷനുകളും അളവുകളും - ഇലക്ട്രിക് ചാർജ്: പുതിയ മെർസിഡീസ് EQE എസ്‌യുവിക്ക് 4,863 mm നീളവും 1,940 mm വീതിയും 1,685 mm ഉയരവും 3,030 mm വീൽബേസുമുണ്ട്. കൂടാതെ EQE എസ്‌യുവിക്ക് 2.5 ടണ്ണിലധികം ഭാരവും 520 ലിറ്റർ ബൂട്ട് സ്പെയ്സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു വലിയ 90.56 kWh ബാറ്ററി പായ്ക്കുമായി കണക്ട് ചെയ്തിരിക്കുന്ന ഒരു ഡ്യുവൽ-മോട്ടോർ സജ്ജീകരണമാണ് ഈ ഇലക്ട്രിക് എസ്‌യുവിയെ ശക്തിപ്പെടുത്തുന്നത്. EQE 500 എസ്‌യുവിയുടെ ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം 402 bhp പവറും 858 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് EQE എസ്‌യുവിയെ 4.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ അനുവദിക്കുന്നു. മണിക്കൂറിൽ 210 കിലോമീറ്ററാണ് എസ്‌യുവിയുടെ ടോപ്പ് സ്പീഡ്.

EQE എസ്‌യുവിയുടെ കൂറ്റൻ ബാറ്ററി സിംഗിൾ ചാർജിൽ 550 കിലോമീറ്റർ WLTP റേഞ്ച് നൽകും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. EQE എസ്‌യുവിയ്‌ക്കൊപ്പം 11kW എസി ചാർജർ (9.5 മണിക്കൂർ 0-100% ചാർജ്) മെർസിഡീസ് നൽകുന്നു, കൂടാതെ 170kW DC ഫാസ്റ്റ് ചാർജിംഗിനേയും ഇവി പിന്തുണയ്ക്കുന്നു.
ഇന്ത്യയ്‌ക്കായുള്ള മെർസിഡീസ് EQE എസ്‌യുവി 174 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു. EQE എസ്‌യുവിയിൽ ഘടിപ്പിച്ചിട്ടുള്ള എയർ സസ്പെൻഷൻ സജ്ജീകരണം ഉപയോഗിച്ച് ഇത് 25 mm വരെ ഉയർത്താം എന്നതും ശ്രദ്ധേയമാണ്. ഇത് വളരെ മികച്ചതും കംഫർട്ടബിലുമായ ഒരു ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവിംഗ് ഇംപ്രഷൻസ് - സൈലന്റ് സ്മൂത്ത് ഓപ്പറേറ്റർ: മെർസിഡീസ് EQE എസ്‌യുവി സ്മൂത്തും നിശ്ശബ്ദവുമായ ഒരു ഓപ്പറേറ്ററുടെ ശരിയായ എസൻസുമായിട്ടാണ് വരുന്നത്, എന്നാൽ നിങ്ങൾ വേഗതയ്ക്കായി പെഡൽ അമർത്തുമ്പോൾ അല്പം ഫൺ നൽകാൻ വാഹനം ഒട്ടും തന്നെ മടിക്കുന്നില്ല.
ഇക്കോ, കംഫർട്ട്, സ്പോർട്ട്, ഓഫ്-റോഡ്, ഇൻഡിവിജ്വൽ എന്നീ ഡ്രൈവിംഗ് മോഡുകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്താലും EQE-യുടെ ഡ്രൈവ്ട്രെയിൻ വളരെ റിഫൈൻഡാണ്. നാം ഇക്കോയിൽ നിന്ന് സ്‌പോർട്ടിലേക്ക് മാറുമ്പോൾ നമ്മുടെ ഡ്രൈവ് മോഡിനെ ആശ്രയിച്ച് സ്റ്റിയറിംഗ് സ്വയം ക്രമീകരിക്കുന്നു.

നാം ആയിരിക്കുന്ന മോഡിനെ ആശ്രയിച്ച് എയർ സസ്പെൻഷൻ അതിന്റെ സജ്ജീകരണം ഓട്ടോമാറ്റിക്കായി മാറ്റുകയും എല്ലാ യാത്രകളും കഴിയുന്നത്ര സുഗമമാക്കുകയും ചെയ്യുന്നു. EQE എസ്‌യുവി റോഡിലെ കുണ്ടും കുഴിയും വളരെ അനായാസം കൈകാര്യം ചെയ്യുന്നു. കൂടുതൽ പുഷ് ചെയ്താൽ കോർണറുകളിൽ വാഹനം അജൈലായി അനുഭവപ്പെടുന്നു.
വളരെ നന്നായി പ്രവർത്തിക്കുന്ന മൂന്ന് തലത്തിലുള്ള റീജെൻ ബ്രേക്കിംഗും ഓഫറിൽ ഉണ്ട്. എന്നിരുന്നാലും, ബ്രേക്ക് പെഡൽ എക്സ്പീരിയൻസിന്റെ കാര്യത്തിൽ അത്ര മികച്ചതായി തോന്നുന്നില്ല, അത് മെർസിഡീസിന് പരിഹരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഞങ്ങളുടെ അഭിപ്രായം: ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ മൂന്നാമത്തെ ഓൾ-ഇലക്‌ട്രിക് EQ മോഡലാണ് മെർസിഡീസ് EQE എസ്‌യുവി. EQE SUV 500 എന്ന വളരെ കംഫർട്ടബിളായ ഈ എസ്‌യുവി നിലവിൽ ഒരു CBU ആയി വിറ്റഴിക്കപ്പെടുന്നതിനാൽ, അല്പം ഉയർന്ന വിലയാണ് വാഹനത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications








