1000 കിലോമീറ്ററിന് വെറും 500 രൂപ; കുഞ്ഞൻ സൈസിൽ വമ്പൻ പാക്കേജുമായി എംജി കോമെറ്റ് ഇവി

ഇലക്‌ട്രിക് വാഹനങ്ങളുടെ യുഗത്തിലേക്ക് സാവധാനം നാം അടുത്തുകൊണ്ടിരിക്കുകയാണ്, പെട്ടെന്ന് അല്ലെങ്കിലും ഒരു നാൾ തീർച്ചയായും ഫ്യൂച്ചർ മോബിലിറ്റി ഇവികളായി മാറും. കുടുംബ പ്രേക്ഷകരേയും, പെർഫോമെൻസ് പ്രേമികളേയും മറ്റും തൃപ്തിപ്പെടുത്തുന്ന വലിയ വലിപ്പത്തിലുള്ളതും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതുമായ ഇലക്ട്രിക് വാഹനങ്ങൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു.

എന്നിരുന്നാലും, ഇന്നുവരെ പൂർണമായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തെ നേരിടേണ്ട തലമുറയെ ആവേശം കൊള്ളിക്കുന്ന ഒരു ഇവി വന്നിട്ടില്ല. എന്നാൽ ഒരു കാർ നിർമ്മാതാവ് ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അല്പം വിചിത്രവും എന്നാൽ പ്രായോഗികവുമായ ഒരു പരിഹാരം കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും?

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

ഈ ചോദ്യത്തിന്റെ ഉത്തരം ഞങ്ങൾക്ക് ലഭിച്ചത് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലാണ്. പുറത്ത് നിന്ന് വളരെ കുഞ്ഞനായ എംജി കോമെറ്റ് ഇവിയാണ് ഞങ്ങളെ ഇവിടേയ്ക്കു വരവേറ്റത്. ഡൽഹിയിലെ തെരുവുകളിൽ കോമെറ്റ് ഇവി പൂർണ്ണമായി ടെസ്റ്റ് ചെയ്യാൻ ഒരു അവസരം ഞങ്ങൾക്ക് ലഭിച്ചു. രാജ്യത്തിന്റെ ഇവി ഭാവിക്കായി എംജി മോട്ടോർ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് നമുക്ക് ഈ കുഞ്ഞൻ വ്യക്തമാക്കി തന്നു.

എംജി കോമെറ്റ് ഇവി ഡിസൈനും ഫീച്ചറുകളും:

എംജി കോമെറ്റ് ഇവി ഒറ്റ വാക്കിൽ വളരെ ക്യൂട്ടാണ്. രണ്ട് ഡോറുകളുള്ള കോമെറ്റ് ഇവിയുടെ മൊത്തത്തിലുള്ള ചെറിയ അളവുകൾ അതിലേക്ക് വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു. കോമെറ്റ് ഇവിയുടെ മുൻഭാഗം മൈക്രോ ഇവിയുടെ വിൻഡ്‌സ്‌ക്രീനിന് മുന്നിൽ ചെറുതായി അങ്ങനെ പറ്റിനിൽക്കുന്നു. കോമെറ്റിന്റെ ചാർജിംഗ് പോർട്ടിനെ മറയ്ക്കുന്ന കുട്ടി ഡോർ തിരിച്ചറിയുന്നതിന് ഒരു സഹായകമായി ഒരു ഇല്യുമിനേറ്റഡ് എംജി ബാഡ്ജാണ് സെന്റർ സ്റ്റേജിൽ സ്ഥാനം പിടിക്കുന്നത്.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

ഇല്യുമിനേറ്റഡ് ബാഡ്ജിന് മുകളിൽ കോമെറ്റിന്റെ വീതി കവർ ചെയ്യുന്ന ഒരു ലൈറ്റ്ബാർ ശൈലിയിലുള്ള DRL എംജി നൽകിയിട്ടുണ്ട്. ORVM-കളിലെ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് ക്രോം സ്ട്രിപ്പുകൾ വഴി ഈ DRL ഡിസൈൻ എംജി കോമെറ്റ് ഇവിയുടെ വശങ്ങളിലേക്ക് കൂടുതൽ എക്സ്റ്റെന്റ് ചെയ്യുന്നു.

എംജി കോമെറ്റ് ഇവിയുടെ ചെറു ബോണറ്റിന് താഴത്തെ ഭാഗത്തായി ഇരുവശത്തും വെർട്ടിക്കലായി സെറ്റ് ചെയ്തിരിക്കുന്ന ലൈറ്റുകൾ കാണാം. ഇവയിൽ ട്വിൻ ഹെഡ്‌ലൈറ്റുകളും മുൻവശത്ത് ഒരു ചെറിയ എയർ ഇൻടേക്കിന്റെ ഇരുവശത്തും ഒരു ടേൺ ഇൻഡിക്കേറ്ററും ഉൾപ്പെടുന്നു. വശങ്ങലിലേക്ക് നീങ്ങുമ്പോൾ വീലുകൾക്കിടയിലുള്ള ഏതാണ്ട് മുഴുവൻ നീളവും കവർ ചെയ്ത് നീണ്ടുകിടക്കുന്ന വലിയ സിംഗിൾ ഡോറാണ് നമ്മുടെ എല്ലാം കണ്ണിൽ പതിയുന്നത്.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

ഇതിന് തൊട്ടുപിന്നാലെ, കോമെറ്റ് ഇവിയുടെ ഗ്ലാസ് ഹൗസ് ഏരിയ വർധിപ്പിക്കുന്ന ഒരു വെർട്ടിക്കൽ ത്രീ ക്വാട്ടർ വിൻഡോ പാനൽ നമുക്ക് കാണാനാവും. എംജിയുടെ മൈക്രോ ഇവി 12 ഇഞ്ച് സ്റ്റീൽ വീലുകളുമായിട്ടാണ് വരുന്നത്, ഇത് കൂടുതൽ രസകരമാക്കാൻ സ്റ്റൈലിഷ് വീൽ കവറുകളും എംജി വാഗ്ദാനം ചെയ്യുന്നു.

എംജി കോമെറ്റ് ഇവി യുടെ പിൻഭാഗം മൈക്രോകാറിന്റെ മുൻഭാഗവുമായി സാമ്യമുള്ളതാണ്. വെർട്ടിക്കൽ റിയർ വിൻഡ്‌സ്‌ക്രീനിന് താഴെ സ്ഥിതി ചെയ്യുന്നത് വാഹനത്തിന്റെ പൂർണ്ണ വീതിയുള്ള ലൈറ്റ്ബാറാണ്, അത് വലിയൊരു ബ്രേക്ക് ലൈറ്റായി പ്രവർത്തിക്കുന്നു.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

ബ്രേക്ക് ലൈറ്റിന് താഴെയായി എംജി ബാഡ്ജ് (ഇല്ല്യുമിനേറ്റഡ് അല്ല) നൽകിയിരിക്കുന്നു, കൂടാതെ പുതിയ കോമെറ്റ് ഇവിയുടെ പിൻ ബമ്പറിന് മുകളിൽ കൊടുത്തിരിക്കുന്ന വെർട്ടിക്കൽ യൂണിറ്റുകളായ LED ടെയിൽലൈറ്റുകളും കാണാം.

എംജി കോമെറ്റ് ഇവിയുടെ ഡോറുകൾ തുറന്ന് കഴിഞ്ഞാൽ, വളരെ മിനിമലിസ്റ്റിക്കും ആധുനികവുമായ ഒരു ക്യാബിനാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. ഇൻസ്ട്രുമെന്റേഷൻ, ഇൻഫോടെയിൻമെന്റ് സജ്ജീകരണങ്ങൾക്കായി ട്വിൻ 10.25 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഡാഷ് ബോർഡിൽ ആധിപത്യം പുലർത്തുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ വയർലെസ് ആയി സപ്പോർട്ട് ചെയ്യുന്ന ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റാണ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഒപ്പം ട്വിൻ-സ്പീക്കർ ഓഡിയോ സിസ്റ്റവുമായി ഇത് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലിൽ നൽകിയിരിക്കുന്ന കൺട്രോളുകൾ ഉപയോഗിച്ച് ഓഡിയോ നിയന്ത്രിക്കാനാകും.

എംജി കോമെറ്റ് ഇവിയുടെ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 55+ ഫീച്ചറുകൾ ഉൾപ്പെടുന്ന മൈക്രോകാറിന്റെ കണക്‌റ്റഡ് കാർ സ്യൂട്ടുമായി ഉപഭോക്താക്കൾക്ക് കണക്‌റ്റ് ചെയ്യുന്ന ഒരു സ്പെയ്സ് കൂടിയാണ്. റിയർ വ്യൂ പാർക്കിംഗ് ക്യാമറയുടെ ഡിസ്‌പ്ലേയായും ഈ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ പ്രവർത്തിക്കുന്നു.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

മാനുവൽ എയർ കണ്ടീഷനിംഗ് സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്, ഇവ കൺട്രോൾ ചെയ്യാൻ സഹായിക്കുന്ന മൂന്ന് നോബുകൾ ഇൻഫോടെയിൻമെന്റ് സ്ക്രീനിന് താഴെയായി നൽകിയിരിക്കുന്നു. ഹാൻഡ്‌ബ്രേക്കിനായി ഒരു ഓൾഡ് സ്‌കൂൾ മാനുവൽ ലിവർ നൽകിയിരിക്കുമ്പോൾ, ഫ്രണ്ട് സീറ്റുകൾക്കിടയിലുള്ള റോട്ടറി നോബാണ് ഗിയർ സെലക്ടറിന്റെ റോൾ നിർവ്വഹിക്കുന്നത്.

എംജി കോമെറ്റ് ഇവിയുടെ സീറ്റുകൾ ക്യാബിനിലെ മറ്റ് ഭാഗങ്ങൾ പോലെയുള്ള അതേ ഡ്യുവൽ-ടോൺ ഗ്രേ തീമിലാണ് ഒരുക്കിയിരിക്കുന്നത്. നോർമൽ സൈസിലുള്ള കാറുകളെ അപേക്ഷിച്ച് സീറ്റുകളുടെ വലിപ്പം അല്പം കുറവാണെങ്കിലും അവ തികച്ചും കംഫർട്ടബിളാണ്.

എം‌ജി കോമെറ്റ് ഇവി ഒരു ഫോർ സീറ്റർ മോഡലാണ്, രണ്ട് ഡോറുകളെ ഉള്ളൂവെങ്കിലും പിൻ സീറ്റുകളിലേക്കുള്ള ആക്സസ് വളരെ എളുപ്പമാണ്. ഫ്രണ്ട് പാസഞ്ചർ സീറ്റിനുള്ള വൺ-ടച്ച് ടംബിൾ ഫംഗ്ഷനും പിൻ നിരയിലെ സീറ്റുകളിലേക്ക് അനായാസം കടക്കാൻ അനുവദിക്കുന്ന നീളമുള്ള ഡോറുകളും വളരെ മികച്ചതാണ്.

പുതിയ എംജി കോമെറ്റ് ഇവി എത്രത്തോളം സുരക്ഷിതമാണെന്ന് ആകാംഷയും ആശങ്കയും ഉള്ളവർക്ക് ആശ്വസിക്കാൻ വകയുണ്ട്. കോമെറ്റ് ഇവിയുടെ ഹൈ-സ്ട്രെംഗ്ത്ത് ബോഡി 17 ഹോട്ട് സ്റ്റാമ്പ്ഡ് പാനലുകളുടെ സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS, TPMS, റിവേഴ്‌സിംഗ് ക്യാമറ, സെൻസറുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, കുട്ടികളുടെ സീറ്റുകൾക്കായി ISOFIX ആങ്കർ പോയിന്റുകൾ എന്നിവ സേഫ്റ്റി പാക്കേജിന്റെ ഭാഗമായി കോമെറ്റ് ഇവി മൈക്രോ കാറിൽ എംജി വാഗ്ദാനം ചെയ്യുന്നുണ്ട്.

എംജി കോമെറ്റ് ഇവി സ്പെസിഫിക്കേഷനുകളും അളവുകളും:

നീളത്തിന്റെ കാര്യത്തിൽ ടാറ്റ നാനോയേക്കാൾ 125 mm കുറവോടെ വരുന്ന എംജി കോമെറ്റ് ഇവി ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന ഏറ്റവും ചെറിയ കാറാണ്. എംജി കോമെറ്റ് ഇവിക്ക് 2,974 mm നീളവും 1,505 mm വീതിയും 1,640 mm ഉയരവുമുണ്ട്. അതോടൊപ്പം 2,010 mm വീൽബേസും 4.2 മീറ്റർ ടേണിംഗ് സർക്കിളുമാണ് വാഹനത്തിൽ വരുന്നത്.

17.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിക്ക് കരുത്ത് പകരുന്നത്. ബാറ്ററി യൂണിറ്റ് സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും എന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കോമെറ്റ് ഇവി എസി ചാർജിംഗിനെ സപ്പോർട്ട് ചെയ്യും, 3.3 kW ചാർജിംഗ് കേബിൾ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ സമയം എടുക്കും, 10 ശതമാനത്തിൽ നിന്ന് 80 ശതമനം ചാർജ് കൈവരിക്കാൻ അഞ്ച് മണിക്കൂർ വേണ്ടി വരും.

41.4 bhp മാക്സ് പവറും 110 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന കോമെറ്റ് ഇവിയുടെ പിൻ ആക്‌സിലിലേക്ക് ഫിറ്റ് ചെയ്തിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറിലേക്കാണ് ബാറ്ററി പാക്ക് പവർ അയയ്ക്കുന്നത്.

കുഞ്ഞൻ സൈസിൽ വമ്പർ പാക്കേജുമായി എംജി കോമെറ്റ് ഇവി

എംജി കോമെറ്റ് ഇവി ഡ്രൈവിംഗ് ഇംപ്രഷൻസ്:

എംജി കോമെറ്റ് ഇവിയുടെ സ്റ്റാർട്ടിംഗ് പ്രക്രിയയും വാഹനത്തിന്റെ മറ്റ് സവിശേഷതകൾ പോലെ തന്നെ വിചിത്രവും രസകരവുമാണ്. കോമെറ്റ് ഇവി മുന്നോട്ട് നീങ്ങുന്നതിനായി ബ്രേക്ക് പെഡലിൽ രണ്ടുതവണ ടാപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. അത് പോലെ തന്നെ കോമെറ്റ് ഇവിയുടെ പവർട്രെയിൻ വളരെ സൈലന്റാണ്, ആക്സിലറേറ്ററിൽ കാൽ അമർത്തുമ്പോൾ മൈക്രോ കാർ ലീനിയർ രീതിയിൽ പവർ പുറപ്പെടുവിക്കുന്നു. അത് കൊണ്ട് തന്നെ പുതിയ കോമെറ്റ് ഇവിക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കുന്നത് തികച്ചും നിസാരമായ കാര്യമാണ്.

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് എംജിയുടെ ഇലക്ട്രിക് മൈക്രോ കാർ വാഗ്ദാനം ചെയ്യുന്നത്. ഇക്കോയും നോർമലും ഏകദേശം സാമ്യമുളളത് തന്നെയാണ്, എന്നാൽ സ്‌പോർട് എന്ന മോഡ് വാഹനത്തിന്റെ പവറിൽ അല്പം കൂടി ഷാർപ്പിനെസ് നൽകുന്നു എന്നതാണ് പ്രത്യേകത.

സ്റ്റിയറിംഗിന്റെ കാര്യം നോക്കുകയാണെങ്കിൽ, കുഞ്ഞൻ സ്റ്റിയറിംഗിൽ ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് മാത്രമേ കമ്പനി വാഗ്ദാനം ചെയ്യുന്നുള്ളൂ. എന്നിരുന്നാലും, ഒരു സിറ്റി റൈഡിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് കമ്പനി സ്റ്റിയറിംഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. എംജി കോമെറ്റ് ഇവി എന്നത് ഒരു ടോൾ ബോയ് ഡിസൈനും, ചെറിയ വീൽബേസും, ചെറിയ വീലുകളും, അത് പോലെ തന്നെ സോഫ്റ്റ് സസ്പെൻഷൻ എന്നിവയുടെ ഒരു മിക്സഡ് ഫോമാണ്.

സസ്‌പെൻഷൻ വളരെ സോഫ്റ്റർ സൈഡിലാണ് എങ്കിലും നമ്മുടെ നാട്ടിലെ കുണ്ടും കുഴിയും ഒക്കെ ചാടുമ്പോൾ അത് തീർച്ചയായും അല്പം കഠിനം തന്നെയാണ്. 12 ഇഞ്ച് വീലുകൾക്ക് നൽകാൻ കഴിയുന്ന കംഫർട്ടിന് പരിമിതികളുണ്ടല്ലോ. എന്നാൽ ബ്രേക്കുകളുടെ കാര്യം നോക്കുകയാണെങ്കിൽ വളരെ മികച്ച ബ്രേക്കിംഗാണ് എംജി കോമെറ്റിന് കമ്പനി നൽകിയിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമാണ് വാഹനത്തിലുളളത്. ഫ്രണ്ടിൽ ഡിസ്കും റിയറിൽ ഡ്രംമുമാണ് കോമെറ്റിന് ലഭിക്കുന്നത്.

വാഹനത്തിന്റെ റേഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ പുതിയ കോമെറ്റ് ഇവി സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് എംജി മോട്ടോർ അവകാശപ്പെടുന്നത്. ഡൽഹിയിൽ ഇത് പരീക്ഷിക്കാൻ ഞങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെങ്കിലും, 170 കിലോമീറ്റർ വരെയുളള റേഞ്ച് തള്ളിക്കളയാനാവില്ല എന്നതാണ് സത്യം.

എംജി കോമറ്റ് ഇവിയെ കുറിച്ചുള്ള ഫൈനൽ ഇംപ്രഷനുകൾ:

തങ്ങളുടെ ആദ്യ കാർ പോലും ഇലക്ട്രിക് ആവാൻ സാധ്യതയുള്ള ഒരു തലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ചെറിയ ഇലക്ട്രിക് മൈക്രോകാർ ആണ് എംജി കോമെറ്റ് ഇവി എന്ന് പറയാം. കൗതുകമുണർത്തുന്ന ഭംഗിയുള്ള ഡിസൈനും അതിശയിപ്പിക്കുന്ന വലിപ്പത്തിലുള്ള ഇന്റീരിയറും തിരക്കിനിടയിൽ പോലും നമ്മെ ബോറടിപ്പിക്കാത്ത ഡ്രൈവും കൊണ്ട്, എംജിയിൽ നിന്നുള്ള കോമെറ്റ് ഇവി, ഇലക്ട്രിക് യുഗത്തിലേക്ക് ചുവടു വെയ്ക്കാൻ ശ്രമിക്കുന്ന ജെൻ Z ഡ്രൈവർമാക്ക് അനുയോജ്യമായ ഇവി ആയിരിക്കാം.

More from DriveSpark

Article Published On: Thursday, April 27, 2023, 12:01 [IST]
English summary
Mg comet ev review design features range and driving experience explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X