രാജകീയ യാത്രയെന്നത് പറച്ചിലല്ല, അനുഭവിച്ചറിയാം! എംജി M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ റിവ്യൂ വായിക്കാം

എക്‌സിക്യൂട്ടീവ് യാത്രകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആഡംബരവും, വിശാലതയും, അത്യാധുനിക സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളുന്ന എംജിയുടെ പ്രീമിയര്‍ ഇലക്ട്രിക് എംപിവിയാണ് എംജി M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വീതിയും നീളവുമുള്ള എംപിവി എന്ന നിലയില്‍ ഇത് ശ്രദ്ധ നേടുന്നു. ഓള്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍, പ്രീമിയം ഇന്റീരിയര്‍ ഫീച്ചറുകള്‍ എന്നിവക്കൊപ്പം ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുഖകരമായ യാത്ര നല്‍കുന്നുവെന്നതാണ് ഈ പ്രീമിയം ഇലക്ട്രിക് എംപിയുടെ പ്രധാന പ്രത്യേകത. പുത്തന്‍ മോഡല്‍ എങ്ങിനെയുണ്ടെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്റെ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഡിസൈന്‍: M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്റെ എക്‌സ്റ്റീരിയറില്‍ ആകര്‍ഷകമായ സ്‌റ്റൈലിംഗ് ഘടകങ്ങളും, ധാരാളം ക്രോം ആവരണവും നല്‍കിയിരിക്കുന്നു. മുന്‍വശത്ത് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എംജി ബാഡ്ജിംഗ്, പാര്‍ക്കിംഗ് ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള (ADAS) റഡാര്‍ എന്നിവയുണ്ട്. വലിയ ഗ്രില്ലും, ക്രോം ഫിനിഷും ലിമോസിന്റെ പ്രീമിയം ലുക്ക് ഉയര്‍ത്തുന്നു. വശങ്ങളിലേക്ക് നീങ്ങിയാല്‍ 19-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും, 235/55 R19 ടയറുകളും കാണാം.

mg m9 review

ലോവര്‍ ബോഡിയിലും വിന്‍ഡോ ലൈനിലും ക്രോം ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. വലിയ ക്വാര്‍ട്ടര്‍ പാനലും, സ്ലൈഡിംഗ് ഡോറുകളും എക്‌സിക്യൂട്ടീവ് ക്ലാസ് പരിവേഷം നല്‍കുന്നു. പിന്നില്‍ 'വാട്ടര്‍ഫാള്‍' ശൈലിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇവി ബാഡ്ജിംഗ്, കൂടാതെ ക്രോം ട്രിമ്മുള്ള പവര്‍ഡ് ടെയില്‍ഗേറ്റും ഉണ്ട്. ഇലക്ട്രിക് പ്ലാറ്റ്ഫോം അധിക സ്റ്റോറേജിനായി 55 ലിറ്റര്‍ ഫ്രങ്ക് വാഗ്ദാനം ചെയ്യുന്നു. 465-1,700 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഗേജുകള്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കും ധാരാളം ഇടം നല്‍കുന്നു.

ഇന്റീരിയര്‍: എംജി M9 ലിമോസിന്റെ ഉള്‍വശം സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. ഡ്രൈവര്‍ക്കും, മുന്‍ യാത്രക്കാരനും 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളും, ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളും, മെമ്മറി സെറ്റിംഗുകളും ഉണ്ട്. ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തില്‍ 12.3-ഇഞ്ച് ടച്ച്സ്‌ക്രീനും, 7-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്നു. ഇത് വാഹനത്തിന്റെ മിക്കവാറും എല്ലാ ഫംഗ്ഷനുകളും പ്രദര്‍ശിപ്പിക്കുന്നു.

mg m9 review second row seat

16-വേ ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ്‌മെന്റ്, വെന്റിലേഷന്‍, 8 മോഡുകളുള്ള മസാജ്, ഹീറ്റിംഗ്, എക്‌സ്റ്റന്‍ഡബിള്‍ ലെഗ് റെസ്റ്റുകള്‍ എന്നിവയുള്ള രണ്ട് ക്യാപ്റ്റന്‍ സീറ്റുകളുമാണ് രണ്ടാം നിരയുടെ പ്രധാന ആകര്‍ഷണം. ഓരോ സീറ്റിലും 5.2-ഇഞ്ച് ടച്ച് കണ്‍ട്രോള്‍ പാനല്‍, കപ്പ് ഹോള്‍ഡറുകള്‍, യുഎസ്ബി ടൈപ്പ്-A, ടൈപ്പ്-C ചാര്‍ജിംഗ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയുണ്ട്.

കൂടാതെ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയും ഉണ്ട്. മൂന്നാമത്തെ നിരയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാന്‍ പറ്റിയ ഹെഡ്റൂമും, ലെഗ്റൂമും ഉണ്ട്. കൂടാതെ, ചാര്‍ജിംഗ് പോയിന്റുകളും സ്റ്റോറേജും നല്‍കിയിട്ടുണ്ട്. പക്ഷെ, റിയര്‍ ക്വാര്‍ട്ടര്‍ വിന്‍ഡോകള്‍ക്ക് സണ്‍ഷെയ്ഡുകള്‍ ലഭ്യമല്ല.

mg m9 review rear profile

വലിപ്പവും സ്‌പെസിഫിക്കേഷനും: M9 ഇവിക്ക് 90 kWh ബാറ്ററി പായ്ക്ക് ഉള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇത് 245 PS പവര്‍ നല്‍കാന്‍ പ്രാപ്തമാണ്. റേഞ്ച് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും, യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 450 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ്, എസി ചാര്‍ജിംഗ് എന്നിവയെ ഈ കാര്‍ പിന്തുണക്കുന്നു.

ഡ്രൈവിംഗ് ഇംപ്രഷന്‍: സുഖകരമായ യാത്ര സമ്മാനിക്കുന്നതിനായി എംജി ഈ കാറില്‍ സോഫ്റ്റ് സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. വലുപ്പവും, ഭാരവും കാരണം ബോഡി റോള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും മികച്ച റൈഡിംഗ് നിലവാരം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. സ്റ്റിയറിംഗ് സിസ്റ്റം സിറ്റി, ഹൈവേ ഡ്രൈവിംഗിന് അനുയോജ്യമാണ്. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്.

mg m9 review steering wheel

വാഹനത്തിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ ഇത് മികച്ച വേഗത നല്‍കുന്നു. 0-100 km/h ആക്‌സിലറേഷന്‍ സമയത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. വലിയ വിന്‍ഡോകളും, മിററുകളും ലഭിക്കുന്നതിനാല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മനോഹരമായി കാഴ്ചകള്‍ കാണാം. ഡ്രൈവര്‍മാരെ നിര്‍ത്തി ഉപയോഗിക്കാന്‍ പറ്റിയ ഒരു വാഹനമായാണ് M9 അധികവും ഉപയോഗിക്കാന്‍ സാധ്യതയുള്ളത്. എന്നാല്‍ നിങ്ങള്‍ ഇതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാലും നിരാശപ്പെടില്ല.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഇന്ത്യയില്‍ ഇലക്ട്രിക് എംപിവി സെഗ്‌മെന്റില്‍ സ്‌പെയ്‌സ്, ആഡംബരം, ടെക്‌നോളജി എന്നിവ സമന്വയിപ്പിക്കുകയാണ് എംജി M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍. വിശാലവും, സൗകര്യപ്രദവുമായ ക്യാബിന്‍, ഉയര്‍ന്ന നിലവാരമുള്ള സുഖസൗകര്യങ്ങള്‍, 7 എയര്‍ബാഗുകള്‍, ADAS, ഫാറ്റിഗ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്.

mg m9 review front

ഏകദേശം 75 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബിസിനസ്, അല്ലെങ്കില്‍ ഫാമിലി യാത്രകള്‍ക്ക് എംജി M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ ഒരു മികച്ച ചോയിസായിരിക്കും. ഉത്സവ സീസണിന്റെ മുമ്പ് വരും ആഴ്ചകളില്‍ ഈ കാറിന്റെ വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, July 11, 2025, 8:30 [IST]
English summary
Mg m9 presidential limousine electric mpv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X