Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

കാലങ്ങളായി, മാരുതി സുസുക്കി എന്നത് എല്ലായ്പ്പോഴും ചെറു കാറുകൾ ഹാച്ച്ബാക്കുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു നിർമ്മാതാക്കൾ എന്ന ചിത്രമാണ് നമ്മുടെ മനസിൽ പതിഞ്ഞിരിക്കുന്നത്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സെൻ, ആൾട്ടോ, 800, സ്വിഫ്റ്റ്, റിറ്റ്‌സ്, വാഗൺആർ തുടങ്ങിയ കാറുകൾ മൂലം ഈ വർക്ക്‌ഹോഴ്‌സിനെ ആശ്രയിക്കുന്ന ഇന്ത്യൻ കുടുംബങ്ങളുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്ന ഒരു മുഖമുദ്രയാണ് മാരുതി. ഹാച്ച്ബാക്കുകൾ മാത്രമല്ല ബ്രാൻഡ് ജിപ്‌സി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ രണ്ട് എസ്‌യുവികളും മുൻകാലങ്ങളിൽ നിർമ്മിച്ചു. എന്നിരുന്നാലും, അവ തീവ്രമായ വാഹനപ്രേമികളെ ലക്ഷ്യമിട്ടിരുന്ന മോഡലുകളായിരുന്നതിനാൽ വിൽപ്പനയിൽ പിന്നോട്ടായിരുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

അതിന് ശേഷം ട്രെൻഡ് മാറുകും, ഇന്ത്യക്കാർ എസ്‌യുവികളെ ഇഷ്ടപ്പെടാനും ആരംഭിച്ചു, ഈ സാഹചര്യത്തിൽ മാരുതി സുസുക്കിക്ക് ഒരു എസ്‌യുവി ആവശ്യമായിരുന്നു. കേവലം ശേഷിയുള്ളതല്ലാതെ നന്നായി വിൽക്കുകയും ചെയ്യുന്ന ഒരു മോഡലായിരുന്നു ബ്രാൻഡിന് ആവശ്യം. ഇതിനായി, 2016 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ, മാരുതി സുസുക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിക്കൊണ്ട് ബ്രാൻഡിനായി ചരിത്രം കുറിക്കുന്ന ഒരു പ്രൊഡക്ട് പ്രദർശിപ്പിക്കുകയുണ്ടായി. അതായിരുന്നു, വിറ്റാര ബ്രെസ, അവതരണത്തിന് ശേഷം വാഹനം ഒരു ഇൻസ്റ്റന്റ് ഹിറ്റായിരുന്നു എന്ന് നമുക്ക് നിസംശയം പറയാം.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സുസുക്കിയുമായുള്ള കരാറിന്റെ ഭാഗമായി ടൊയോട്ട പോലും തങ്ങളുടെ ആദ്യത്തെ റീബാഡ്ജ് ചെയ്ത ഉൽപ്പന്നമായി എസ്‌യുവിയെ തെരഞ്ഞെടുത്തത് വിറ്റാര ബ്രെസ വളരെ ആകർഷകമായ ഒരു സാധ്യതയായതിനാലാണ്. ഇപ്പോൾ, എസ്‌യുവിയുടെ അടുത്ത തലമുറയും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അനാവരണം ചെയ്തിരിക്കുകയാണ്, ഈ എസ്‌യുവിയിൽ വലിയ മാറ്റങ്ങളുണ്ട്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയും മഹാബലിപുരത്തെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയും ഞങ്ങൾ പുതിയ മാരുതി സുസുക്കി ബ്രെസ ഓടിച്ചു. അതിന്റെ കൂടുതൽ വിശേഷങ്ങളും മറ്റ് വിശദ്ധമായ വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക:

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ & സ്റ്റൈൽ

നിങ്ങൾക്ക് പഴയ ബ്രെസയുടെ ഡിസൈൻ ഇഷ്ടപ്പെട്ടെങ്കിൽ, ഇത് വളരരെയധികം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. പുത്തൻ മോഡൽ കൂടുതൽ മസ്കുലാർ ആയി കാണപ്പെടുന്നു, മുമ്പത്തേതിനേക്കാൾ ഒരു എസ്‌യുവിഷ് സ്റ്റൈൽ ഇതിൽ കാണപ്പെടുന്നു. ഡിസൈൻ ലൈനുകൾ കാറിന്റെ ബാക്കി ഭാഗങ്ങളുമായി തികച്ചും ബ്ലെൻഡായി പോകുന്നു. കൂടാതെ, ഇത് പഴയതിനേക്കാൾ ബോക്സി സ്റ്റൈലിംഗുമായി വരുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ മാരുതി സുസുക്കി ബ്രെസ എല്ലാ കോണുകളിൽ നിന്നും പുതിയതാണെങ്കിലും, മുൻവശമാണ് ഏറ്റവും കൂടുതൽ പുതുമ തോന്നിപ്പിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഡിആർഎല്ലുകളോ പുതിയ ഗ്രില്ലോ ആകട്ടെ, അത് എസ്‌യുവിക്ക് ഒരു തനതായ സ്റ്റൈലിംഗ് നൽകുന്നു എന്നതാണ് ശ്രദ്ധേയം.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

വാഹനം കാണുമ്പോൾ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന ആദ്യ ഘടകം പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണമായിരിക്കും. ദൂരെ നിന്ന് നോക്കിയാൽ, ഒരു ചതുരാകൃതിയിലുള്ള ഡിസൈൻ പോലെ തോന്നും, എന്നാൽ സൂക്ഷ്മമായി നോക്കിയാൽ അതിന് ചില വളവുകൾ ഉണ്ടെന്ന് മനസ്സിലാകും. എൽഇഡി ഡിആർഎല്ലുകൾ തികച്ചും ഗംഭീരമായി കാണപ്പെടുന്നു, കൂടാതെ ഹെഡ്‌ലാമ്പുകൾ പുതിയ ഗ്രില്ലിൽ തടസ്സമില്ലാതെ ലയിക്കുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

വാഹനത്തിൽ നൽകിയിരിക്കുന്ന ഗ്രില്ല് അല്പം സങ്കീർണ്ണമാണ്. വലിയ സുസുക്കി ലോഗോയ്ക്ക് ഇതിൽ പ്രാധാന്യം ലഭിക്കുന്നു, പുതിയ ബമ്പറും വളരെ ബൾക്കിയാണ്. ഫോഗ് ലാമ്പുകൾ വളരെ ചെറുതാണ്, ഇവ ബ്ലാക്ക് ക്ലാഡിംഗിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ക്ലാഡിംഗ് ഫുൾ ബമ്പറിലും കാണപ്പെടുന്നു കൂടാതെ സൈഡ് പ്രൊഫൈലിലേക്കും എക്സ്റ്റെൻഡ് ചെയ്തിരിക്കുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഹെഡ്‌ലാമ്പുകൾ അല്പം താഴെയായി സ്ഥാപിച്ചിരിക്കുന്നതിനാൽ ബോണറ്റ് വൃത്താകൃതിയിലല്ല. അതിന് താഴെ ഒരു സിൽവർ സ്കഫ് പ്ലേറ്റും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. വശത്തേക്ക് നീങ്ങുമ്പോൾ, വീലുകൾ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് 16 ഇഞ്ച് വീലുകളാണ് പുത്തൻ ബ്രെസയിൽ വരുന്നത്. താഴ്ന്ന വേരിയന്റുകൾക്ക് പെയിന്റ് ചെയ്ത വീലുകളും ബേസ് വേരിയന്റ് സ്റ്റീൽ വീലുകളുമായി വരുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

വീൽ ആർച്ചുകൾ അല്പം ഫ്ലെയർഡാണ്, ഇത് എസ്‌യുവിക്ക് മസ്കുലാർ സ്റ്റാൻസ് നൽകുന്നു. ഡിസൈൻ ലൈനുകൾ ഇപ്പോൾ സ്ട്രെയിറ്റാണ്, ഇതാണ് ബ്രെസയ്ക്ക് ബോക്‌സി രൂപം നൽകുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ, മുൻവശത്ത് നിന്ന് വശങ്ങളിലേക്കും ക്ലാഡിംഗ് തുടരുന്നു. ഈ മാറ്റ് ബ്ലാക്ക് ക്ലാഡിംഗ് വീൽ ആർച്ചുകളിലും ഡോറുകളിലും കൂടുതൽ തിക്കാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ ബ്രെസയുടെ A, B, C, D പില്ലറുകൾ എല്ലാ വേരിയന്റുകളിലും ബ്ലാക്ക്-ഔട്ട് ചെയ്തിരിക്കുന്നു, അതേസമയം ZXi, ZXi+ വേരിയന്റുകളിൽ മാത്രം റൂഫും ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു. ഈ കോമ്പിനേഷൻ ശരിക്കും വളരെ ആകർഷകമായി തോന്നുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

എന്നാൽ പുത്തൻ ബ്രെസയിൽ കൂടുതൽ ആകർഷകമായത്, പിൻഭാഗമാണ്. സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ മികച്ചതും മെലിഞ്ഞതുമാണ്, അതേസമയം ടെയിൽ ഗേറ്റിന്ററെ വലുപ്പം അല്പം ചുരുങ്ങിയിട്ടുണ്ട്. ലോഡിംഗ് ലിപ് മുമ്പത്തേതിനേക്കാൾ അല്പം കൂടുതലാണ് എന്നാണ് ഇതിനർത്ഥം. ബ്രെസ മോണിക്കറിന് റിയർ സെക്ഷനിൽ വളരെ പ്രാധാന്യമുണ്ട്, അതുപോലെ സുസുക്കി ലോഗോയും എടുത്ത് കാണാം.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

താഴെ രണ്ട് ഹൊറിസോണ്ടൽ റിഫ്ലക്ടറുകളുള്ള ഒരു സിൽവർ സ്കഫ് പ്ലേറ്റ് ഉണ്ട്. നമ്പർ പ്ലേറ്റ് റിസെസ്സും വളരെ മികച്ചതായി തോന്നുന്നു. മൊത്തത്തിൽ, പിൻഭാഗമാണ് പുതിയ ബ്രെസയുടെ ഏറ്റവും മികച്ച സെക്ഷൻ എന്ന് പറയാൻ എളുപ്പമാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ആകെമൊത്തം, പുതിയ ബ്രെസ സ്‌പോർടിയും യൂത്ത്ഫുള്ളുമായി ഒരു റീഫ്രഷിംഗ് രൂപകൽപ്പനയാണ് വാഗ്ദാനം ചെയ്യുന്നത്. റോഡുകളിൽ ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും എന്നത് ഉറപ്പാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

കോക്ക്പിറ്റ് & ഇന്റീരിയർ

പുതിയ ബ്രെസയിലെ ഇന്റീരിയറും കോക്ക്പിറ്റും ചെറുപ്പമാണെങ്കിലും വളർന്നു പക്വത പ്രാപിച്ചിരിക്കുന്നു. മാരുതി സുസുക്കി പറയുന്നത് ഇത് 'ഹോട്ട് & ടെക്കി' ആണെന്നാണ്. ഞങ്ങളും ഒരു പരിധി വരെ സമ്മതിക്കുന്നു. ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ഇന്റീരിയറാണ് പുതിയ ബ്രെസയുടെ സവിശേഷത. കറുപ്പിന് തീർച്ചയായും ചെറുപ്പമാണ്, തവിട്ട് അൽപ്പം പക്വതയുള്ളതാണ്. ഈ വൈരുദ്ധ്യം പുതിയ ബ്രെസയിൽ ഉടനീളം കാണാൻ സാധിക്കും.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

കാലങ്ങളായി തുടരുന്ന അതേ സ്റ്റൈൽ ആണ് സ്റ്റിയറിംഗ് വീലിൽ കാണാൻ പറ്റുന്നത്. ഡിസൈനിൽ മാറ്റങ്ങളൊന്നുമില്ല, സ്വിഫ്റ്റ്, പുതിയ ബലേനോ തുടങ്ങിയ മോഡലുകളിലും ഇതേ തന്നെയാണ്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും, കൂടാതെ ഫ്ലാറ്റ്-ബോട്ടം ഡിസൈനിനൊപ്പം സിൽവർ ഇൻസെർട്ടും സുസുക്കി ബ്രെസയെ അൽപ്പം സ്പോർട്ടി ആക്കുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഫുൾ കളർ MID ഉള്ള അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. വാഹനത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ MID പ്രദർശിപ്പിക്കുന്നു, അത് വളരെ മനോഹരമായിട്ടുണ്ട്. ഈ ഇൻസ്ട്രുമെന്റേഷൻ ബ്രെസയിൽ വലിയ മാറ്രം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. MID -യുടെ ഇടതുവശത്ത് അനലോഗ് ടാക്കോമീറ്ററും വലതുവശത്ത് സ്പീഡോമീറ്ററും നൽകിയിരിക്കുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

MID കൂടാതെ, ഡ്രൈവർക്ക് MID-യിൽ ഡ്രൈവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളും കാണാനാകും. ഇത് തീർച്ചയായും ഒരു ഫാൻസി സ്റ്റഫ് ആണ്, പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ ലോംഗ് ഡ്രൈവുകളിൽ ഇത് വളരെ പ്രയോജനപ്രദമാകും. ഇടതുവശത്ത് ബ്രഷ് ചെയ്ത അലുമിനിയം മൂലകത്തോടുകൂടിയ ഡാഷ്‌ബോർഡും വളരെ മനോഹരമായിട്ടുണ്ട്

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിലെ പ്രധാന ആകർഷണം. താഴ്ന്ന വേരിയന്റുകളിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നു, ടോപ്പ്-സ്പെക്ക് ZXi+ വേരിയന്റിൽ വലിയ 9.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് ഫീച്ചർ ചെയ്യുന്നു. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾപ്പെടുന്നു. 4 സ്പീക്കർ, 2 ട്വീറ്റർ ARKAMYS ഓഡിയോ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ മ്യൂസിക് സിസ്റ്റത്തിന്റെ പ്രധാന സവിശേഷതകൾ.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

വളരെ മികച്ച ശബ്ദമാണ് സിസ്റ്റത്തിന്, എടുത്ത് പറയത്തക്കതായി പരാതികളൊന്നുമില്ല. അതുമാത്രമല്ല ഈ വിലനിലവാരത്തിൽ നിന്ന് ഇതിലധികം പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ ബ്രെസയുടെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മികച്ചതാണ്. അതേ ടച്ച്‌സ്‌ക്രീൻ 360-ഡിഗ്രി ക്യാമറയിൽ നിന്നുള്ള ഇമേജറിയും പ്രദർശിപ്പിക്കുന്നു. ഒരാൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി ക്യാമറ ആംഗിളുകൾ ഉണ്ട്, അത് അടുത്ത തലമുറ സുസുക്കി കണക്ട് കണക്റ്റിവിറ്റി സ്യൂട്ടിനൊപ്പം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് താഴെ എസി വെന്റുകളും അവയ്ക്ക് താഴെ ക്ലൈമറ്റ് കൺട്രോളുകളുമുണ്ട്. പുതിയ ബ്രെസയിൽ നിന്ന് നിങ്ങൾ ശരിക്കും പ്രീമിയം വൈബുകൾ ഫീൽ ചെയ്യാൻ തുടങ്ങുന്നത് ഇവിടെയാണ്. പഴയ ബ്രെസയേക്കാൾ, പുതിയ ബ്രെസയിൽ താപനിലയ്ക്കും ഫാൻ വേഗതയ്ക്കും ടോഗിൾ സ്വിച്ചുകൾ ഇടയിൽ ഒരു ചെറിയ എൽസിഡി ഡിസ്‌പ്ലേയുണ്ട്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിലേക്ക് എത്തിയാൽ, മുൻവശത്ത് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് കണക്‌റ്റ് ചെയ്യാനുമുള്ള USB സ്ലോട്ടുകൾ ഉണ്ട്. യുഎസ്ബി പോർട്ടുകൾക്ക് താഴെയായി വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാഡ് ഉണ്ട്, റിവ്യൂ സമയത്ത് ഇത് വളരെ പ്രയോജനകരമായി ഞങ്ങൾക്ക് തോന്നി

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സെൻട്രൽ കൺസോളിന്റെ ബാക്കി ഭാഗമായ ഗിയർ ലിവർ, ഹാൻഡ് ബ്രേക്ക് എന്നിവ വളരെ ലളിതമാണ്. ഞങ്ങൾ ആദ്യം സൂചിപ്പിച്ചത് പോലെ, പുതിയ മാരുതി സുസുക്കി ബ്രെസയുടെ ഇൻ്റീരിയർ യുവത്വവും ആധുനികവുമാണ് എന്നാൽ അതോടൊപ്പം തന്നെ പക്വതയാർന്നതുമാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

കംഫർട്ടും പ്രാക്ടിക്കാലിറ്റിയും

എപ്പോഴും മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ശക്തമായ രണ്ട് മേഖലയാണ് കംഫർട്ടും പ്രാക്ടിക്കാലിറ്റിയും. ആളുകൾ ബ്രെസയെ കാണുന്നത് തങ്ങളുടെ ജീവിതവുമായി എളുപ്പത്തിൽ ചേർന്നു പോകുകയും, ഡ്രൈവ് ചെയ്യാൻ എളുപ്പവുമായിട്ടാണ്. അത് കൊണ്ട് തന്നെയാണ് ബ്രെസ വലിയ തോതിൽ വിറ്റുപോകുന്നതും. ബ്രെസയ്ക്ക് നിലനിൽക്കാൻ അത്തരമൊരു പ്രശസ്തി ഉള്ളതിനാൽ, പുതിയ മാരുതി സുസുക്കി ബ്രെസയുടെ തുടക്കം മുതൽ തന്നെ അതിന്റെ പ്രവർത്തനം വെട്ടിക്കുറച്ചിരുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ ബ്രെസ പഴയത് പോലെ പ്രായോഗികവും സൗകര്യപ്രദവുമാണെന്ന് റിപ്പോർട്ടുചെയ്യുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ബ്രെസയുടെ സീറ്റുകൾ വളരെ സൗകര്യപ്രദമാണ്, കൂടാതെ ഒരാൾക്ക് മണിക്കൂറുകളോളം സമയം ചെലവഴിച്ചാലും ഒരു മടുപ്പും വരില്ല. മാരുതി സുസുക്കി പുതിയ ബ്രെസയെ ഒരു 'സിറ്റി-ബ്രെഡ്' എസ്‌യുവിയായി പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിലും, പുതിയ ബ്രെസയിലെ ദീർഘദൂര യാത്രകൾ യാത്രക്കാർക്ക് വളരെ നല്ല കംഫർട്ട് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് മാത്രമല്ല പിന്നിലും അതേ കംഫർട്ട് നൽകുന്നുണ്ട്. പിന്നിലെ യാത്രക്കാർക്ക് ധാരാളം സ്ഥലമുണ്ട്. ഹെഡ്‌റൂം ലെഗ് റൂമും വളരെ മികച്ചതാണ്. തൈ സപ്പോർട്ട് കുറച്ചുകൂടി മികച്ചതാകാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്, പക്ഷേ അത് അത്ര പ്രധാന കാര്യമൊന്നുമല്ല. കപ്പ്‌ഹോൾഡറുകൾ സംയോജിപ്പിച്ചിരിക്കുന്ന ഒരു മടക്കി താഴെയുള്ള ആംറെസ്റ്റ് നിങ്ങൾക്ക് ലഭിക്കും.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പിന്നിലെ യാത്രക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ പ്രത്യേക എസി വെന്റുകളും യുഎസ്ബി പോർട്ടുകളും നൽകുന്നുണ്ട്. പ്രായോഗികതയുടെ കാര്യത്തിൽ, പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും HUD ഉം വളരെ പ്രായോഗികവും ദൈനംദിന ഉപയോഗപ്രദവുമായ രണ്ട് സവിശേഷതകളാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഗ്ലോവ്‌ബോക്‌സിന് സാമാന്യം നല്ല സ്പേസുണ്ട്, അതുപോലെ തന്നെ ഡോർ പോക്കറ്റുകൾക്കും. നിങ്ങൾക്ക് സീറ്റ്ബാക്ക് പോക്കറ്റുകളും മുൻ സീറ്റുകൾക്ക് പിന്നിൽ ഒരു കൊളുത്തും ലഭിക്കുന്നുണ്ട്, പിന്നിലെ യാത്രക്കാർക്ക് അതിൽ ഒരു ചെറിയ ബാഗോ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും തൂക്കിയിടാം.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ബൂട്ട് സ്പേസിന്റെ കാര്യത്തിൽ, പുതിയ മാരുതി സുസുക്കി ബ്രെസയുടെ പിന്നിൽ 328 ലിറ്റർ സ്ഥലമുണ്ട്. പിൻസീറ്റ് മടക്കിവെച്ചാൽ വീണ്ടും വർധിപ്പിക്കുവാൻ സാധിക്കും. ഇന്ത്യൻ വിപണിയിൽ ബ്രെസ ഒരു പ്രായോഗിക ഓഫറായി തുടരുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമെൻസും ഡ്രൈവിംഗ് ഇംപ്രഷനുകളും

ഡീസൽ എഞ്ചിൻ ഓപ്ഷനില്ലാത്ത സെഗ്‌മെന്റിലെ ഏക എസ്‌യുവിയാണ് മാരുതി സുസുക്കി ബ്രെസ. ഒരു മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മാത്രമേ ഓഫറിൽ ഉള്ളൂ, ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ജോടിയാക്കാം.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

എന്തുകൊണ്ട് ഡീസൽ എഞ്ചിൻ ഇല്ല എന്ന കാര്യത്തിൽ മാരുതി സുസുക്കി വളരെ വാചാലമാണ്. ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് പെട്രോൾ എഞ്ചിനുകൾ കുറഞ്ഞ അളവിൽ മലിനീകരണം പുറപ്പെടുവിക്കുന്നു എന്നതും പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ തമ്മിലുള്ള കുറഞ്ഞ വില വ്യത്യാസവും ഡീസൽ കാറുകളുടെ ഡിമാൻഡ് കുറയ്ക്കുമെന്നത് ഒരു വസ്തുതയാണ്. ഡീസൽ കാറുകളുടെ ഡിമാൻഡ് കുറയുന്നതിന് നാം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഡീസൽ എഞ്ചിൻ നിരയിൽ നിന്ന് നീക്കം ചെയ്ത ആദ്യത്തെ ബ്രാൻഡുകളിലൊന്നാണ് മാരുതി സുസുക്കി.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് കരുത്ത് പകരുന്ന എഞ്ചിൻ കുറച്ച് കാലമായി നിലവിലുള്ളതാണ്, എന്നാൽ ഇപ്പോൾ അത് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യയുമായി അപ്പ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഇതിൽ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ഒരു ഓക്സിലറി ബാറ്ററിയും ഉൾപ്പെടുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

1,463 സിസി K15C ഡ്യുവൽ ജെറ്റ് ഡ്യുവൽ-VVT ഫോർ സിലിണ്ടർ എഞ്ചിനാണിത്. 6,000 rpm -ൽ പരമാവധി 101.6 bhp പവർ ഔട്ട്പുട്ടും 4,400 rpm -ൽ 136.8 Nm പീക്ക് torque ഉം ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. മാരുതി സുസുക്കി XL6 -ലും ഇതേ എഞ്ചിൻ തന്നെയാണ് കാണപ്പെടുന്നത്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

ഈ എഞ്ചിൻ ഉപയോഗിച്ച്, കുറഞ്ഞ NVH ലെവലിൽ നിങ്ങൾക്ക് സുഗമമായ ഡ്രൈവ് ലഭിക്കും. എസ്‌യുവി നിഷ്‌ക്രിയമായി തുടരുമ്പോൾ എഞ്ചിൻ ഓഫായി എന്ന് കരുതാൻ എസ്‌യുവിയിലെ യാത്രക്കാരെ കബളിപ്പിക്കുന്ന തരത്തിൽ എഞ്ചിൻ സൈലന്റാണ്. പവർ, torque കണക്കുകൾ തകർപ്പൻ അല്ലെങ്കിലും സാരമായ പെർഫോമെൻസിന് മതിയാകും.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

അതോടൊപ്പം, പുതിയ ബ്രെസ പഴയ മോഡലിനേക്കാൾ അല്പം വേഗത്തിൽ ആക്സിലറേറ്റ് ചെയ്യാനാവുമെന്ന് റിപ്പോർട്ടുചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എല്ലാ ഗിയറുകളിലും ഇത് അനുഭവപ്പെടുന്നു, ഡ്രൈവബിലിറ്റി മികച്ചതാണ്. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ ഞങ്ങൾ ഓടിച്ചു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

മാനുവൽ ഗിയർബോക്‌സിൽ ലൈറ്റ് ക്ലച്ച് ഉണ്ട്, ഇത് നഗര സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നത് വളരെ അനായാസമാക്കുന്നു. ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ വാഹനമോടിക്കുന്നവരിൽ ചില എതിരാളികളെപ്പോലെ ഇത് ശാരീരികമായി പ്രഷർ ചുമത്തുന്നില്ല. ഗിയർ ലിവർ ഭാരം കുറഞ്ഞതും ഗിയർ ത്രോകൾ എളുപ്പവുമാണ്. ഇത് വളരെ ലോംഗുമല്ല, വളരെ ഷോർട്ടുമല്ല. അനുപാതങ്ങളും തികച്ചും പൊരുത്തപ്പെടുന്നതാണ്, ഇതിൽ പരാതിപ്പെടാൻ ഒന്നും തന്നെയില്ല.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

അതുത്തതായി torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് നീങ്ങാം. Torque കൺവെർട്ടർ ട്രാൻസ്മിഷനുകൾ സാധാരണയായി വലിയ എഞ്ചിനുകളുമായി നന്നായി യോജിക്കുന്നു, അതിന്റെ വെളിച്ചത്തിൽ, പുതിയ ബ്രെസയിൽ ഗിയർബോക്‌സ് മികച്ചതാക്കാമായിരുന്നുവെന്ന് ഞങ്ങൾക്ക് തോന്നി. പ്രതീക്ഷിച്ചതുപോലെ, ഒരു കിക്ക്ഡൗൺ ഉണ്ട്, റെസ്പോൺസ് അല്പം മന്ദഗതിയിലാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും, നിങ്ങൾക്ക് ഗിയർബോക്‌സ് മാനുവൽ മോഡിലേക്ക് സ്ലോട്ട് ചെയ്യാനും ഗിയർ മാറ്റാൻ സ്റ്റിയറിംഗ് വീലിന് പിന്നിലെ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിക്കാനും കഴിയും. ഇത് ഗിയർബോക്‌സിന്റെ ലാഗ് ഒരു പരിധിവരെ പരിഹരിക്കുന്നു. എന്നിരുന്നാലും, ട്രാൻസ്മിഷന്റെ കൃത്യതയ്ക്കായി ഞങ്ങൾ മാനുവൽ ഗിയർബോക്സാണ് ചൂസ് ചെയ്യുന്നത്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

റൈഡിന്റെ കാര്യത്തിലും ഹാൻഡ്‌ലിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല. സ്റ്റിയറിംഗ് വളരെ ഭാരം കുറഞ്ഞതും നഗരപ്രദേശങ്ങളിൽ അനായാസമായ ഹാൻഡ്‌ലിംഗ് നൽകുന്നതിനൊപ്പം മികച്ച ടേണിംഗ് റേഡിയസ് ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. എന്നിരുന്നാലും, ഉയർന്ന വേഗതയിൽ ഇത് ഞങ്ങൾ ആഗ്രഹിക്കുന്നത്ര ഉറപ്പുള്ളതല്ല.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

മുൻ വിറ്റാര ബ്രെസയുടെ അതേ സസ്‌പെൻഷനും ബ്രേക്ക് സജ്ജീകരണവും ഇതിൽ ഉപയോഗിക്കുന്നു. സസ്പെൻഷൻ വളരെ സോഫ്റ്റല്ല, എന്നാൽ വളരെ റിജിഡുമല്ല. ഇത് ഹമ്പുകളെ നന്നായി അബ്സോർബ് ചെയ്യുന്നു, മാത്രമല്ല കൂടുതൽ ബോഡി റോളും ഉണ്ടാക്കുന്നില്ല.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

യാത്ര വളരെ സുഖകരമാണ്, ഇതിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും സീറ്റുകൾക്കാണ്. അവലോകനത്തിൽ ഞങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ അവ വളരെ സൗകര്യപ്രദമാണ്. ഇത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഹാൻഡ്‌ലറല്ല, അതിനാൽ തന്നെ ഇത് വളവുകളിൽ വീശിയെടുക്കാൻ ഉദ്ദേശിച്ചുള്ളതല്ല. മാരുതി സുസുക്കി പറയുന്നത് ഇത് ഒരു സിറ്റി-ബ്രീഡ് എസ്‌യുവിയാണെന്നും അത്തരത്തിലുള്ള ഉപയോഗത്തിനാണ് പുതിയ ബ്രെസ ഏറ്റവും മികച്ചതെന്നുമാണ്.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ ബ്രെസയ്ക്ക് മതിയായ ബ്രേക്കിംഗ് കഴിവുകൾ ഉണ്ട്, അവ ഒട്ടും മോശമല്ല. മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് ഇതിന്റെ സവിശേഷത. എല്ലാത്തിനുമുപരി, മാരുതി സുസുക്കി ബ്രെസയ്ക്ക് ലോംഗ് ഡ്രൈവുകൾ കൈകാര്യം ചെയ്യാൻ കഴിയും, അതോടൊപ്പം നഗരപ്രദേശങ്ങളിൽ വാഹനം ഏറ്റവും രസകരമായിരിക്കും.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

സുരക്ഷയും പ്രധാന സവിശേഷതകളും

2016 -ൽ പുറത്തിറങ്ങിയ ഒന്നാം തലമുറ വിറ്റാര ബ്രെസയേക്കാൾ ഏറെ സുരക്ഷിതമാണ് പുതിയ മാരുതി സുസുക്കി ബ്രെസ. കൂടാതെ ഇപ്പോൾ ഫീച്ചറുകളാൽ ഇത് നിറഞ്ഞിരിക്കുന്നു.

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ മാരുതി സുസുക്കി ബ്രെസ സേഫ്റ്റി ഫീച്ചറുകൾ:

- ഹെഡ്-അപ്പ് ഡിസ്പ്ലേ

- 360-ഡിഗ്രി ക്യാമറ

- ഡ്രൈവർ & കോ-ഡ്രൈവർ എയർബാഗുകൾ

- ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം

- ഹിൽ ഹോൾഡ് അസിസ്റ്റ്

- സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനുകൾ

- സുസുക്കി-TECT ബോഡി

- എഞ്ചിൻ ഇമ്മൊബിലൈസർ

- ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ

- ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

പുതിയ മാരുതി സുസുക്കി ബ്രെസയുടെ പ്രധാന സവിശേഷതകൾ:

- 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

- ഫുൾ-കളർഡ് MID

- ഇലക്ട്രിക് സൺറൂഫ്

- റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ട്

- ഇലക്ട്രിക് ORVM -കൾ

- സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

കളർ ഓപ്ഷനുകൾ

സിംഗിൾ-ടോൺ:

- ബ്രേവ് കാഖി

- സ്പ്ലെൻഡിഡ് സിൽവർ

- സിസ്ലിംഗ് റെഡ്

- എക്സുബെറന്റ് ബ്ലൂ

- പേൾ ആർട്ടിക് വൈറ്റ്

- മാഗ്മ ഗ്രേ

ഡ്യുവൽ ടോൺ:

- മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫിനൊപ്പം സ്പ്ലെൻഡിഡ് സിൽവർ

- മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫിനൊപ്പം സിസ്ലിംഗ് റെഡ്

- ആർട്ടിക് വൈറ്റ് റൂഫിനൊപ്പം ബ്രേവ് കാഖി

Brezza Since -2016; കാലങ്ങൾക്കിപ്പുറം പുത്തൻ ഉടുപ്പിട്ട് എസ്‌യുവി; റിവ്യൂ വിശേഷങ്ങൾ

അഭിപ്രായം

ആദ്യ തലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസ പ്രായോഗികത, വിശ്വാസ്യത, ഉപയോഗക്ഷമത, സുഖസൗകര്യങ്ങൾ എന്നിവയുടെ മികച്ച സംയോജനം കണ്ടെത്തിയിരുന്നു. ഈ കോമ്പിനേഷൻ നേരത്തെ വലിയ തോതിലുള്ള വിൽപ്പനയ്ക്ക് കാരണമായി. ഇപ്പോൾ, ഇതേ കോമ്പിനേഷൻ പുതിയ ബ്രെസയെ വലിയ അളവിൽ വിൽക്കാൻ ഇടയാക്കും. എന്നിരുന്നാലും, ഇത്തവണ അത് മികച്ച സ്റ്റൈലിംഗിനൊപ്പം എത്തും. മാരുതി സുസുക്കിയുടെ കൈകളിൽ തീർച്ചയായും ഒരു മാർക്കറ്റ് വിന്നർ തന്നെയാണ് പുതുതലമുറ ബ്രെസ.

More from DriveSpark

Article Published On: Wednesday, July 6, 2022, 17:00 [IST]
English summary
New gen maruti suzuki brezza first drive review engine specs and features explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X