പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ?

By Praseetha

ക്രിസ്റ്റ എന്ന പേരിലറിയപ്പെടുന്ന ന്യൂജറേഷൻ ഇന്നോവ പഴയേതിന്റെ വെറുമൊരു രൂപഭേദം മാത്രമല്ല അടിമുടി മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. പഴയ ഇന്നോവയേക്കാൾ വലുപ്പമേറിയതും കൂടുതൽ സുന്ദരനുമാണ് ക്രിസ്റ്റ. പഴയ ഇന്നോവയിലുണ്ടായിരുന്ന എല്ലാ കുറവുകളും പരിഹരിച്ചാണ് ക്രിസ്റ്റയെ എത്തിച്ചിട്ടുള്ളത്.

ഏവരുടേയും പ്രിയപ്പെട്ട ഇന്നോവ ഇനിയൊരു ഓർമ്മ മാത്രം

എങ്ങനെയാണോ ഇന്നോവ ഇന്ത്യക്കാരുടെ പ്രിയ വാഹനമായത് അതേരീതിയിൽ ക്രിസ്റ്റയേയും സ്വീകരിക്കുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു. ഈ രണ്ട് തലമുറക്കാർ തമ്മിലുള്ള ഒരു താരതമ്യം നടത്തിയാലോ?

ഡിസൈൻ-ക്രിസ്റ്റ

ഡിസൈൻ-ക്രിസ്റ്റ

മൊത്തത്തിലുള്ള അഴിച്ചു പണിയാണ് പുതിയ ക്രിസ്റ്റയിൽ നടത്തിയിട്ടുള്ളത്. ക്രോം സ്ലാറ്റുകളോടു കൂടിയ ഹെക്സാഗണൽ ഗ്രില്ലും സ്വപെറ്റ് ബാക്ക് എൽഇഡി പ്രോജക്ടർ ഹെഡാ‌ലാമ്പുകളുമാണ് മുൻവശത്തെ മോടി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ഗ്രില്ലുമായി ഇഴുകി ചേരുന്ന വിധത്തിലാണ് ഹെഡ്‌ലാമ്പുകൾ പിടിപ്പിച്ചിരിക്കുന്നത്. താഴെ ബംബറിൽ ഫോഗ് ലാമ്പിന് കൂടെ തന്നെയാണ് ടേൺ ഇന്റിക്കേറ്ററുകളും ഘടിപ്പിച്ചിട്ടുള്ളത്.

ഡിസൈൻ-പഴയ ഇന്നോവ

ഡിസൈൻ-പഴയ ഇന്നോവ

ഫോർ സ്ലാറ്റ് ക്രോം ഗ്രില്ലുകളാണ് പഴയ ഇന്നോവയുടെ മുൻഭാഗത്തായി നൽകിയിട്ടുള്ളത്. ഇവിടെ ടേൺ ഇന്റിക്കേറ്റർ ഹെഡ്‌ലാമ്പിന്റെ ഭാഗമായിട്ട് തന്നെയാണ് നൽകിയിട്ടുള്ളത്. ഫോഗ് ലാമ്പ് മാത്രമായിട്ട് താഴെയുള്ള ബംബറിലും നൽകിയിരിക്കുന്നു. ക്രിസ്റ്റയുമായി താരതമ്യം ചെയ്യുമ്പോൾ പഴയതിന് കൂടുതലായും റൗണ്ട് ഷേപ്പാണുള്ളത്.

പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ

മൊത്തത്തിലുള്ള ഡിസൈൻ റേറ്റിംഗ്

ഇന്നോവ ക്രിസ്റ്റ 8/10

പഴയ ഇന്നോവ 7.5/10

എൻജിൻ-ക്രിസ്റ്റ

എൻജിൻ-ക്രിസ്റ്റ

147ബിഎച്ച്പി കരുത്തും 359എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന പുതിയ 2.4ലിറ്റർ കെഡി സീരീസ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് പുത്തൻ എപിവിക്ക് കരുത്തേകുന്നത്. 5സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടിത്തിയിട്ടുണ്ട്.

എൻജിൻ-പഴയ ഇന്നോവ

എൻജിൻ-പഴയ ഇന്നോവ

പഴയ ഇന്നോവയ്ക്ക് കരുത്തേകിയിരുന്നത് 2.5ലിറ്റർ കെഡി സീരീസ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ്. 100 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കുമായിരുന്നു ഇത് ഉല്പാദിപ്പിച്ചിരുന്നത്. 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരുന്നു നൽകിയിരുന്നത്.

മൊത്തത്തിലുള്ള എൻജിൻ റേറ്റിംഗ്

ഇന്നോവ ക്രിസ്റ്റ 8/10

പഴയ ഇന്നോവ 7.5/10

ഫീച്ചറുകൾ: ഇന്നോവ ക്രിസ്റ്റ

ഫീച്ചറുകൾ: ഇന്നോവ ക്രിസ്റ്റ

  • 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
  • ന്യൂ ചാസിസ്
  • കീലെസ് എൻട്രി
  • ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍
  • വുഡ്-അലുമിനിയം ഇന്‍സേര്‍ട്ടുകള്‍
  • 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി
  • വോയ്‌സ് കമാന്‍ഡ് റെക്കഗ്‌നിഷന്‍
  • 8സീറ്റർ ലെഔട്ട്
  • ക്യാപ്റ്റൻ സീറ്റ്
  •  ഫീച്ചറുകൾ: പഴയ ഇന്നോവ

    ഫീച്ചറുകൾ: പഴയ ഇന്നോവ

    • വലിയ ഫ്രണ്ട് ഗ്രിൽ
    • വലുപ്പമേറിയ എയർ ഡാം
    • 8സീറ്റർ ലെഔട്ട്
    • ക്യാപ്റ്റൻ സീറ്റ്
    • ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
    • പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ

      മൊത്തത്തിലുള്ള ഫീച്ചർ റേറ്റിംഗ്

      ഇന്നോവ ക്രിസ്റ്റ 8/10

      പഴയ ഇന്നോവ 7.5/10

      സേഫ്റ്റി: ഇന്നോവ ക്രിസ്റ്റ

      സേഫ്റ്റി: ഇന്നോവ ക്രിസ്റ്റ

      • 6 എയർബാഗുകൾ
      • എബിഎസ്
      • ഇബിഡി
      • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
      • സേഫ്റ്റി: പഴയ ഇന്നോവ

        സേഫ്റ്റി: പഴയ ഇന്നോവ

        • 2എയർബാഗുകൾ
        • എബിഎസ്
        • എൻജിൻ ഇമ്മോബലൈസർ
        • പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ

          മൊത്തത്തിലുള്ള സേഫ്റ്റി റേറ്റിംഗ്

          ഇന്നോവ ക്രിസ്റ്റ 8/10

          പഴയ ഇന്നോവ 7.5/10

          വില

          വില

          11ലക്ഷത്തിനും 12നുമിടയിലാണ് ക്രിസ്റ്റയുടെ വില. പഴയ ഇന്നോവയ്ക്ക് വേരിയന്റുകൾക്ക് അനുസരിച്ച് 11.18 മുതൽ 16.48ലക്ഷം വരെയാണ് വില നൽകിയിരുന്നത്.

          വിലയിലുള്ള റേറ്റിംഗ്

          ഇന്നോവ ക്രിസ്റ്റ 8/10

          പഴയ ഇന്നോവ 8/10

          വിധി

          വിധി

          ഒരുപാട് പുത്തൻ ഫീച്ചറുകളാണ് പുതിയ ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഴയ ഇന്നോവയെ അപേക്ഷിച്ച് കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടിത്തിയിട്ടുണ്ട്. കോമേഷ്യൽ ആവശ്യങ്ങൾക്കായിരുന്നു കൂടുതലായും പഴയ ഇന്നോവ ഉപയോഗിച്ചിരുന്നത്. എന്നാൽ ക്രിസ്റ്റ പ്രൈവറ്റ് ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. പഴയ ഇന്നോവ പിൻവലിച്ചതിനാൽ ക്രിസ്റ്റയുടെ വില്പനയെ ബാധിക്കുകയുമില്ല.

          പഴയ ഇന്നോവയേക്കാൾ മികച്ചതാണോ ക്രിസ്റ്റ

          ക്രാഷ് ടെസ്റ്റ് ഫോർ സ്റ്റാർ റേറ്റിംഗുമായി ഇന്നോവ ക്രിസ്റ്റ

          ടൊയോട്ട പ്രിയസ് ഹൈബ്രിഡ് ഇന്ത്യയുടെ ഭാവി വാഗ്ദാനം

More from DriveSpark

Article Published On: Thursday, March 17, 2016, 16:20 [IST]
English summary
Innovation Born Again: Comparing The New Toyota Innova Crysta With The Old
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X