ഇത് വേറെ ലെവൽ മുഖം മിനുക്കൽ! കിക്ക്സിനെ ഇപ്പോ കണ്ടാൽ ആരും ഒന്നു മോഹിച്ചു പോവും; നിസാന്റെ അടുത്ത വജ്രായുധമോ?
പുതിയ രൂപത്തിലും ഭാവത്തിും 2024 മോഡൽ കിക്ക്‌സിനെ നിസാൻ അവതരിപ്പിച്ചിരിക്കുകയാണ്.മുമ്പത്തേക്കാൾ അളവുകളുടെ കാര്യത്തിൽ പുതിയ കിക്ക്‌സിന് എല്ലാ കോണുകളിൽ നിന്നും അല്പം വലുതാണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം. അതോടൊപ്പം ഇന്തോനേഷ്യയിലും മറ്റ് ചില വിദേശ വിപണികളിലും വിൽക്കുന്ന മിത്‌സുബിഷി എക്‌സ്-ഫോഴ്സ് എസ്‌യുവിയുമായി വളരെയധികം സാമ്യമുണ്ട് എന്നും തോന്നാം.
വിപണിയിൽ നിന്ന് പിൻവാങ്ങുന്ന കിക്ക്‌സ് എസ്‌യുവിക്ക് വിപണിയെ ആശ്രയിച്ച് രണ്ട് വ്യത്യസ്ത പതിപ്പുകൾ ഉണ്ടായിരുന്നു. രണ്ട് പതിപ്പുകൾക്കും സമാനമായ എക്സ്റ്റീരിയർ രൂപകൽപ്പനയാണ്, എങ്കിലും മറ്റ് റെനോ, നിസാൻ എസ്‌യുവികളായ ഡസ്റ്റർ, ക്യാപ്‌ചർ എന്നിവയുമായി പങ്കിട്ട B0 പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്ന മോഡലാണ് ഇന്ത്യക്ക് ലഭിച്ചത്.

നോർത്ത് അമേരിക്ക, ആസിയാൻ മേഖല, തുടങ്ങി ചില വിപണികളിൽ വിറ്റുപോയ V പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കിക്‌സിൻ്റെ രണ്ടാം പതിപ്പ്. ഈ പതിപ്പ് അതിൻ്റെ പ്ലാറ്റ്ഫോം നിസാന്റെ തന്നെ മോഡലുകളായ മൈക്ര, സണ്ണി എന്നിവയുമായി പങ്കിട്ടു. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന രണ്ടാം തലമുറ കിക്ക്‌സ് എല്ലാ വിപണികൾക്കും ഒരു സിംഗിൾ പ്ലാറ്റ്‌ഫോമിൽ സജ്ജീകരിച്ചിരിക്കുന്നു.
പുതിയ കിക്ക്സ് എസ്‌യുവി ഇപ്പോൾ മിത്സുബിഷിയിൽ നിന്നും ആസിയാൻ മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തുന്ന എക്‌സ്-ഫോഴ്‌സ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിൻ്റെ പ്ലാറ്റ്‌ഫോം, ബോഡി പാനലുകൾ, ഇൻ്റീരിയർ എലമെന്റുകൾ, മറ്റ് ചില മെക്കാനിക്കൽ ഘടകങ്ങൾ എന്നിവ ഇത് പങ്കിടുന്നു. കിക്ക്‌സിന് അടിവരയിടുന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ച് നിസാൻ വലിയ വെളിപ്പെടുത്തലുകൾ നടത്താതിരിക്കുമ്പോൾ, ഒട്ടനവധി അപ്‌ഡേറ്റുകളുമായി വളരെക്കാലമായി മാർക്കറ്റിൽ നിലനിൽക്കുന്ന മിത്‌സുബിഷി GS പ്ലാറ്റ്‌ഫോമിൻ്റെ ഒരു ഡെറിവേറ്റീവാണിത് എന്നതാണ് സത്യം.

പുതിയ കിക്ക്‌സ് എസ്‌യുവിക്കും എക്‌സ്-ഫോഴ്‌സിനും പുറമെ, ഇന്തോനേഷ്യയിലെ എക്‌സ്-പാൻഡർ, നിസാൻ ലിവിനിയ എംപിവികൾക്കും ഇത് അടിസ്ഥാനമിടുന്നു. പല വിപണികളിലും നിസാൻ്റെ എൻട്രി ലെവൽ എസ്‌യുവിയായി പ്രവർത്തിക്കുന്ന കിക്ക്സ് ലോകമെമ്പാടും ലെഫ്റ്റ് & റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ വിൽക്കപ്പെടും. ഡോറുകളും റൂഫും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടെയുള്ള സ്റ്റൈലിഷ് പുതിയ നിസാൻ കിക്ക്സിൻ്റെ ചില ബോഡി പാനലുകൾ എക്സ്-ഫോഴ്സ് എസ്‌യുവിയുമായി സമാനമാണ്.
സ്‌മാർട്ട് കൂപ്പെ ശൈലിയിലുള്ള ടാപ്പറിംഗ് റൂഫ്‌ലൈനോടുകൂടിയ സമാനമായ ഗ്ലാസ്‌ഹൗസും വാഹനത്തിന് ലഭിക്കുന്നു. ചുറ്റും മാറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുള്ള ചങ്കി ലുക്കിംഗ് വീൽ ആർച്ചുകൾ പുതിയ കിക്ക്സിന് ലഭിക്കുന്നു. ടോപ്പ് വേരിയൻ്റുകളോടൊപ്പം ഒരു കൺസെപ്റ്റ് കാറിൽ വരുന്നതു പോലെയുള്ള 19 ഇഞ്ച് അലോയി വീലുകളും വരുന്നു.

അടുത്തതായി സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, പുതിയ കിക്സിന്ക് ഗ്രില്ലിന് ചുറ്റും ഒരു വലിയ ബ്ലാക്ക് ഫിനിഷ്ഡ് ഏരിയയ്ക്കുള്ളിൽ ഹൊറിസോണ്ടൽ എൽഇഡികൾ തടസ്സമില്ലാതെ സംയോജിപ്പിക്കുന്നത് കാണാം. പിൻഭാഗത്ത്, യൂണിക്ക് ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ടെയിൽഗേറ്റിൻ്റെ വീതി കവർ ചെയ്യുന്ന ഒരു ബ്ലാക്ക് എലമെന്റുമായി ലയിക്കുന്നു.
അകത്തളത്തിൽ, പുതിയ കിക്ക്സിന് മുമ്പത്തേക്കാൾ കൂടുതൽ പ്രീമിയം മെറ്റീരിയലുകൾ ലഭിക്കും എന്ന് നിസാൻ അവകാശപ്പെടുന്നു. മറ്റ് ഫീച്ചറുകൾക്കൊപ്പം വലിയ 12.3 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സ്‌ക്രീനാണ് ഉള്ളിലെ പ്രധാന ആകർഷണം. ഡാഷ്‌ബോർഡിന് എക്‌സ്-ഫോഴ്‌സിന്റേത് പോലെ ഒരു ഡബിൾ ലെയേർഡ് ലുക്ക് ലഭിക്കുന്നുണ്ട്, എന്നാൽ ഇത് കൂടുതൽ മികച്ചതായി കാണപ്പെടുന്നു.

HVAC, ക്ലൈമറ്റ് കൺട്രോൾ, നാല് USB-C പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്‌ക്കായുള്ള ടച്ച്-സെൻസിറ്റീവ് കൺട്രോളുകൾ എന്നിവ ഇതിന് ലഭിക്കുന്നു. മിത്സുബിഷി എക്സ്-ഫോഴ്സിൽ നൽകാത്ത ഒരു പനോരമിക് സൺറൂഫും പുതിയ കിക്ക്സിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ചില വേരിയന്റുകൾക്ക് ഹെഡ്‌റെസ്റ്റ് മൗണ്ടഡ് ബോസ് സ്പീക്കറുകളും ലഭിക്കുന്നു, അത് ഞങ്ങൾക്ക് വളരെ ഇഷ്ടായി.
ഇൻ്റലിജൻ്റ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടുന്ന നിസാൻ സേഫ്റ്റി ഷീൽഡ് 360 ADAS സ്യൂട്ട് പുതിയ കിക്ക്സിൽ സ്റ്റാൻഡേർഡ് ആയി വരുന്നു. ടോപ്പ് വേരിയൻ്റിന് നിസാൻ പ്രൊപിലോട്ട് അസിസ്റ്റ് സിസ്റ്റം ഒരു ഫീച്ചർ അപ്‌ഗ്രേഡായി ലഭിക്കുന്നു. ഔട്ട്‌ഗോയിംഗ് കിക്ക്‌സ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിസാന് വലിയ മെച്ചം ഒന്നും നൽകിയിരുന്നില്ല.

അതിനുശേഷം ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ബജറ്റ് ഓറിയൻ്റഡ് മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുമായി ഒരൊറ്റ മോഡലുമായി മാത്രം നിലനിൽക്കുന്നു. നിസാൻ, റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി ഒരു എംപിവി താമസിയാതെ കൊണ്ടുവരും, കൂടാതെ പുതിയ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കി നിസാൻ റീബാഡ്ജ് എസ്‌യുവിയും ലിസ്റ്റിൽ ഉണ്ട്, എന്നിരുന്നാലും, പുതിയ നിസാൻ കിക്ക്‌സ് ഉടൻ ഇന്ത്യയിലേക്ക് വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications








