മേഘങ്ങളെ തൊടാം NISSAN MAGNITE-നൊപ്പം! കാടും മലയും കടന്നൊരു യാത്രാവിവരണം
പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മലനിരകളും വളവുകളുമാണ് ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയെ വ്യത്യസ്തമാക്കുന്നത്. അവിടേയ്ക്കുളള നമ്മുടെ യാത്രയ്ക്ക് കൂട്ടായി നിസാൻ മാഗ്നൈറ്റ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചത് ഒരു മികച്ച തീരുമാനം തന്നെയായിരുന്നു എന്ന് യാത്രയിലൂടനീളം മനസിലായി. രാവിലെ സൂര്യൻ ചേട്ടൻ തലപ്പൊങ്ങിയപ്പേഴേക്കും ഞങ്ങൾ ഇല്ലിക്കൽകല്ലിലേക്കുളള കയറ്റം കയറിക്കൊണ്ടിരിക്കുകയായിരുന്നു. മാഗ്നൈറ്റിന്റെ സ്മൂത്ത് എൻജിൻ റെസ്പോൺസും സ്റ്റീയറിങ്ങും സിറ്റിയുടെ തിരക്ക് നിറഞ്ഞ റോഡുകളിൽ നിന്നും മലമ്പാതയിലേക്ക് തിരിയുമ്പോൾ നിസാൻ മാഗ്നൈറ്റ് നമ്മൾക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല കേട്ടോ. കയറ്റത്തിൽ തന്നെ വലിയ ഹംമ്പുകളിൽ ഒന്നും തന്നെ അടി തട്ടാതെ വളരെ സുഗമമായി പോകാൻ മാഗ്നൈറ്റിന് സാധിച്ചിട്ടുണ്ട്.
എത്ര വലിയ കയറ്റത്തിലും CVT ടർബോ തൻ്റെ ജോലി വളരെ കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. മലമുകളിൽ എത്തുമ്പോൾ കാണുന്ന മേഘങ്ങളും അങ്ങ് ദൂരെ മലനിരകളും നിങ്ങളുടെ മനസിനെ കീഴടക്കും. യാത്രയിലുടനീളം നിങ്ങളുടെ സുഖത്തിന് വേണ്ടി കംഫർട്ടബിൾ സീറ്റുകളും അത് പോലെ തന്നെ നന്നായി ട്യൂൺ ചെയ്ത സസ്പെൻഷനും ദീർഘയാത്രയിലും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നുണ്ട്.

മലയോര യാത്രകളിൽ മൈലേജ് ഒരു വലിയ ആശങ്കയാണ്. എന്നാൽ നിസാൻ മാഗ്നൈറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച ഇന്ധനക്ഷമത നൽകിയത് ഞങ്ങളുടെ യാത്രയുടെ ചെലവ് കുറയ്ക്കാൻ സഹായിച്ചുവെന്നത് മാത്രമല്ല ആശങ്കയും ഇല്ലാതാക്കി. നിസാൻ മാഗ്നൈറ്റ് ഒരു ട്രാവൽ കാറാണ് എന്ന് പറയാനുള്ള പ്രധാന കാരണം അതിൻ്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്,കംഫർട്ടബിൾ ഡ്രൈവിംഗ് പോസിഷൻ എന്നിവയൊക്കെയാണ്.
ഇല്ലിക്കൽ കല്ലിലേക്കുള്ള ഈ യാത്ര വ്യക്തമാക്കി തരുന്ന ഒരു കാര്യ എന്താണെന്ന് വച്ചാൽ നിസാൻ മാഗ്നൈറ്റ് എന്നാൽ അതൊരു സിറ്റി റൈഡിൽ മാത്രം ഒതുങ്ങുന്ന എസ്‌യുവി മാത്രമല്ല. മലവഴികളും ദീർഘയാത്രകളിലും ആത്മവിശ്വാസത്തോടെ നിങ്ങൾക്കൊപ്പം നിൽക്കുന്ന ചങ്ങാതി കൂടിയാണ്. ചില യാത്രകൾ നമ്മെ പുതിയ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെങ്കിൽ ചിലത് വാഹനത്തെ കൂടുതൽ മനസിലാക്കാൻ സാധിക്കുന്നവയായിരിക്കും.

നിസാൻ മാഗ്നൈറ്റിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് നോക്കിയാൽ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ മാഗ്‌നൈറ്റ് ഓഫര്‍ ചെയ്യുന്നു. 72 bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്ന്. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100bhp പവറും 160Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നാചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്. മാഗ്നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ പ്യൂരിഫയര്‍, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് പ്രധാന പധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍ അടക്കം നിരവധി സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഫലമായി മാഗ്നൈറ്റ് ശ്രേണിയില്‍ 1 ലക്ഷം രൂപ വരെയാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ ബേസ് മോഡലായ വിസിയ മാനുവലിന്റെ വില ഇപ്പോള്‍ 5.61 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 9.93 ലക്ഷം രൂപ മാത്രമാണ് വിലവരുന്നത്. ജിഎസ്ടി 2.0 വഴി സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 74,999 രൂപയ്ക്ക് വിറ്റിരുന്ന കിറ്റിന് ഇപ്പോള്‍ 3,000 രൂപ കുറഞ്ഞിട്ടുണ്ട്. നിങ്ങളുടെ അടുത്തുളള നിസാൻ ഷോറൂമിൽ ചെന്ന് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








