ക്വിഡ് vs ഓൾട്ടോ കെ10- ഒരു എഎംടി പോരാട്ടം

By Praseetha

മാരുതി സുസുക്കി ഓൾട്ടോയാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന വാഹനം. ജനവരിയിൽ ഈ വാഹനത്തിന്റെ മൂന്ന് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഓൾട്ടോയുടെ ഈ പുതിയ റെക്കോർഡ് മറികടക്കണം എന്ന ലക്ഷ്യത്തോടെ റിനോ ചെറുവാഹനം ക്വിഡുമായി എത്തിയിരിക്കുന്നു.

റിനോ ക്വിഡ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

അടുത്തിടെ നടന്ന ഓട്ടോഎക്സ്പോയിലാണ് റിനോ ക്വിഡിന്റെ 1.0ലിറ്റർ എഎംടിയെ അവതരിപ്പിച്ചത്. നിവവിലുള്ള ഓള്‍ട്ടോ എഎംടിയുമായി കിടപിടിക്കാൻ ക്വിഡിനാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ഇവ തമ്മിലുള്ള താരതമ്യം ചുവടെ ചേർത്തിരിക്കുന്നു.

ഡിസൈൻ- ക്വിഡ്

ഡിസൈൻ- ക്വിഡ്

ക്വിഡ് 800സിസിയുടെ ഡിസൈനാണ് എഎംടി വേരിയന്റിന് പകർന്ന് നൽകിയിട്ടുള്ളത്. സൈഡ് പാനലിൽ ഗ്രാഫിക്സും, പിൻവശത്തായി ഈസി-ആർ ബാഡ്ജിംഗും ഉൾപ്പെടുത്തിയിരിക്കുന്നു. 4.1 ടച്ച് സ്ക്രീനിന് താഴെയായിട്ടാണ് ഈസി-ആർ ഡയൽ സ്ഥാപിച്ചിട്ടുള്ളത്. ഡയൽ തിരിച്ച് കൊണ്ട് ന്യൂട്രൽ, ഡ്രൈവ്, റിവേഴ്സ് മോഡുകളിലേക്ക് മാറ്റാവുന്നതാണ്.

 ഡിസൈൻ- ഓൾട്ടോ കെ10

ഡിസൈൻ- ഓൾട്ടോ കെ10

ഓൾട്ടോ കെ10 എഎംടിക്ക് മുൻഗാമികളെ അപേക്ഷിച്ച് ഒരു അഗ്രസീവ് ലുക്കാണ് നൽകിയിട്ടുള്ളത്. വലുപ്പമേറിയ ഹെഡ്‌ലാമ്പുകളും, സ്പോർടി എയർഡാമുകളുമാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. കൂടാതെ കമ്പനിയിതിന്റെ വീൽ 13ഇഞ്ചാക്കി ഉയർത്തിയിട്ടുമുണ്ട്. പതിവ് എജിഎസ് ഗിയർനോബ് തന്നെയാണ് കെ 10ൽ ഉപയോഗിച്ചിട്ടുള്ളത്.

എൻജിൻ-ക്വിഡ്

എൻജിൻ-ക്വിഡ്

1.0ലിറ്റർ സ്മാർട് കൺട്രോൾ എഫിഷ്യൻസി എൻജിനാണ് റിനോ ക്വിഡ് എഎംടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഈ എൻജിൻ ഘടിപ്പിച്ചിട്ടുള്ളത്.

എൻജിൻ- ഓൾട്ടോ കെ10

എൻജിൻ- ഓൾട്ടോ കെ10

ഓൾട്ടോ കെ10ന് കരുത്തേകാൻ 67കുതിരശക്തിയും 90എൻഎം ടോർക്കുമുള്ള 1.0ലിറ്റർ ത്രീ സിലിണ്ടർ കെ നെക്സ്റ്റ് എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ 5സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്.

ഫീച്ചറുകൾ-ക്വിഡ്

ഫീച്ചറുകൾ-ക്വിഡ്

800സിസി ക്വിഡിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം ഫിനിഷ്ഡ് എയർ വെന്റുകൾ,നാവിഗേഷൻ ഉൾക്കൊള്ളിച്ച 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 300 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് എഎംടി വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫീച്ചറുകൾ-ഓൾട്ടോ കെ10

ഫീച്ചറുകൾ-ഓൾട്ടോ കെ10

നിലവിൽ മാരുതി സുരക്ഷാ ഫീച്ചറുകളായ എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ ഓൾട്ടോ കെ10ൽ ഉപയോഗിച്ചിട്ടില്ല. 2017 ആകുമ്പോഴേക്കും ഗവൺമെന്റ് എല്ലാ വാഹനങ്ങളിലും സുരക്ഷാസംവിധാനങ്ങൾ നിർബന്ധമാക്കുമെന്നതിനാൽ, മാരുതി ഇനിയങ്ങോട്ട് ഈ ഫീച്ചറുകൾ ഓൾട്ടോയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

സേഫ്റ്റി-ഓൾട്ടോ കെ10

സേഫ്റ്റി-ഓൾട്ടോ കെ10

മാരുതി ഓൾട്ടോ കെ10ൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഗവൺമെന്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്നതിനാൽ വരും കാലങ്ങളിൽ സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച കെ10 ലഭ്യമായിരിക്കും.

സേഫ്റ്റി-ക്വിഡ്

സേഫ്റ്റി-ക്വിഡ്

ക്വിഡ് 800സിസിയിൽ എബിഎസ്, ഇബിഡി ഒഴികെ ഡ്രൈവർ സൈഡ് എയർബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ അവശ്യ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ക്വിഡ് എഎംടിയെ ഇറക്കിയിട്ടുള്ളത്.

ദില്ലി എക്സ്ഷോറൂം വില

ദില്ലി എക്സ്ഷോറൂം വില

  • മാരുതി സുസുക്കി ഓൾട്ടോ കെ10 എജിഎസ്- 4.06ലക്ഷം രൂപ
  • റിനോ ക്വിഡ് 1.0 എഎംടി- 3.10-3.90 ലക്ഷം രൂപ
  • വിധി

    വിധി

    വില്പനയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മാരുതി ഓൾട്ടോയുമായി കടുത്ത മത്സരത്തിലേർപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ക്വിഡ് എഎംടി എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഓൾട്ടോയ്ക്ക് ഇപ്പോഴും ഇന്ത്യക്കാരുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇത്തരത്തിലുള്ള അടുപ്പം ക്വിഡ് എഎംടിക്ക് നേടിയെടുക്കാൻ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

    കൂടുതൽ വായിക്കൂ

    മാരുതി എസ് ക്രോസ്സും ഹ്യൂണ്ടായ് ക്രെറ്റയും ഒരു താരതമ്യം

    മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും താരതമ്യം ചെയ്യുന്നു

Most Read Articles

Malayalam
English summary
Renault Kwid 1.0 AMT Vs Maruti Suzuki Alto K10 AMT Comparison
Story first published: Friday, March 4, 2016, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X