കൈലാക്ക്! ബോൾഡ് & ഹോട്ട്, കുഞ്ഞൻ എസ്‌യുവിയുമായി വിപണി പിടിക്കാൻ സ്കോഡ

ഇന്ത്യയിലെ സ്കോഡയുടെ യാത്ര എന്ന പച്ചപരവതാനി വിരിച്ച വഴികളിലൂടെ ആയരുന്നില്ല, ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇതോടൊപ്പം ഉണ്ടായിരുന്നു, എന്നാൽ ചെക്ക് റിപബ്ലിക്കൻ കമ്പനി ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, യാത്ര വീണ്ടും ഉയർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി എന്നു വേണം പറയാൻ. കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും ഉപയോഗിച്ച്, ഇന്ത്യയിലെ സ്കോഡയുടെ വാർഷിക വിൽപ്പന കണക്കുകൾ 50,000 യൂണിറ്റുകൾ കവിഞ്ഞു. ഇപ്പോൾ, കൈലാക്ക് സബ് -ഫോർ മീറ്റർ എസ്‌യുവി ഉപയോഗിച്ച് ഈ വിൽപ്പന കണക്കുകൾ ഇരട്ടിയാക്കാനാണ് നിർമ്മാതാക്കളുടെം ശ്രമം.

ഇന്ത്യൻ വിപണിയിലെ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB-A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡജലാണ് കൈലാക്ക്. ഈ പറഞ്ഞ മൂന്ന് മോഡലുകളിൽ ഏറ്റവും ചെറുതാണിത് എന്നത് ശ്രദ്ധിക്കണം. പാൻ ഇന്ത്യ മത്സരത്തിൽ സമർപ്പിച്ച 2 ലക്ഷത്തിലധികം എൻട്രികളിൽ നിന്നാണ് കൈലാക്കിന്റെ പേര് തിരഞ്ഞെടുത്തത്. ഒരു മലയാളിയാണ് ഈ പേര് നിർദ്ദേശിച്ചത്.

രൂപകൽപ്പനയും സവിശേഷതകളും: ഒറ്റനോട്ടത്തിൽ, പുതിയ കൈലാക്ക് ഒരു കുട്ടി സ്കോഡ കുഷാഖിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവത്തിലാണ് എത്തിയിരിക്കുന്നത്, എന്നിരുന്നാലും പുതിയ എസ്‌യുവിക്ക് അതിന്റെ വലിയ സഹോദരനിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില ഡിസൈൻ ഘടകങ്ങളുണ്ട്. ഇവയിൽ പ്രധാനം പുതിയ സ്ലിം-ഡൗൺ ഗ്രില്ലും DRL -കൾക്കും ഹെഡ്‌ലൈറ്റുകൾക്കുമായി സ്പ്ലിറ്റ് LED ലൈറ്റിംഗ് കോൺഫിഗറേഷനുമാണ്. കൈലാക്കിന്റെ മുൻവശത്തിന്റെ താഴത്തെ പകുതിയിൽ ബ്ലാക്ക് ക്ലാഡിംഗും ഒരു സിൽവർ ഫോക്സ് ബാഷ് പ്ലേറ്റും വരുന്നുണ്ട്.

വശങ്ങളിൽ, കൈലാക്കിൽ ഫ്ലേർഡ് -ഔട്ട്പുട്ടും വീൽആർച്ചുകളും ഫ്ലഷ് ഡോർ ഹാൻഡിലുകളും ബ്ലാക്ക് റൂഫ് റെയിലുകളും വലിയ C -പില്ലറും ഉണ്ട്. DRL -ൽ നിന്ന് റിയർ ഡോറിന്റെ അവസാനം വരെ നീളുന്ന ഒരേയൊരു പ്രധാന ക്യാരക്ടർലൈൻ നമുക്ക് ഇതിൽ കാണാം. കൈലാക്കിന് കൂടുതൽ പരുക്കൻ രൂപം നൽകുന്നതിന് വീൽആർച്ചുകളിലും വശങ്ങളിലും മുൻവശത്തു വരുന്ന അതേ ബ്ലാക്ക് ക്ലാഡിംഗ് നൽകിയിട്ടുണ്ട്. കൈലാക്ക് 17 ഇഞ്ച് അലോയി വീലുകളിലാണ് വരുന്നത്.

പിൻഭാഗത്തേക്ക് നീങ്ങിയാൽ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ അതിൽ തന്നെ ഹൈ മൗണ്ട്ഡഡ് ടെയിൽലൈറ്റുമുണ്ട്. രണ്ട് നോർമൽ ടെയിൽലൈറ്റുകളിലും വ്യത്യസ്തമായ ഒരു LED ലൈറ്റിംഗ് സിഗ്നേച്ചർ കാണാം, കൂടാതെ സ്കോഡ ലെറ്ററിംഗ് ഉൾക്കൊള്ളുന്ന ഡാർക്ക് പ്ലാസ്റ്റിക് എലമെന്റാൽ ഇവ ബന്ധിപ്പിച്ചിരിക്കുന്നു. പിൻ ബമ്പറും മുന്നിലത്തേതു പോലെ കട്ടിയുള്ളതായി കാണപ്പെടുന്നു, കൂടാതെ പരിചിതമായ ബ്ലാക്ക് ക്ലാഡിംഗും സിൽവർ ബാഷ് പ്ലേറ്റ് എലമെന്റും ഉണ്ട്.

അകത്തേക്ക് കയറിയാൽ, നിങ്ങൾ മുമ്പ് ഒരു കുഷാക്കിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, കൈലാക്കിൽ പോവുന്നത് പോലെ തോന്നും. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കൺട്രോളുകളാണ് വാഹനത്തിനുള്ളിൽ, 8.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഇൻഫോടെയിൻമെന്റ് യൂണിറ്റിനായി 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയാൽ ഡാഷ്‌ബോർഡും ഏറെ കുറെ സമാനമാണ്.

കൈലാക്കിന്റെ സീറ്റുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, കൂടാതെ ആർട്ടിഫിഷൽ ലെതർ അപ്ഹോൾസ്റ്ററിയും ഇതിലുണ്ട്. ഫ്രണ്ട് സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേഷൻ ഉള്ളതുമാണ്, പിൻ സീറ്റുകളും വളരെ സുഖകരമാണ്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ഇതിനുണ്ട്.

ചെറിയ വീൽബേസ് കാരണം കുഷാക്കിനെപ്പോലെ വലിയ വിശാലമായ സ്പെയ്സ് ഇല്ലെങ്കിലും, ഉയരമുള്ള യാത്രക്കാർക്ക് പിന്നിൽ മാന്യമായ ഹെഡ് & ക്നീ റൂം ഉണ്ട്, ഇത് യാത്രകളെ തടസ്സരഹിതമാക്കുന്നു. എന്നിരുന്നാലും, കൈലാക്കിന്റെ പിൻ സീറ്റിൽ മൂന്ന് മുതിർന്നവർക്ക് ഇരിക്കാൻ അല്പം ഇടുങ്ങിയതായിരിക്കും.

സവിശേഷതകളുടെ കാര്യത്തിൽ, കൈലാക്കിന്റെ ക്ലാസിലെ ഒരു ആധുനിക എസ്‌യുവിയിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതെല്ലാം ഇതിലുണ്ട്. സൺറൂഫ്, കീലെസ് എൻട്രി, വയർലെസ് ഫോൺ ചാർജിംഗ്, ഒരു കൂൾഡ് ഗ്ലൗബോക്സ് എന്നിവ എല്ലാം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. കൈലാക്കിൽ 446 ലിറ്റർ ബൂട്ട് സ്പേസ് ലഭ്യമാണ് കൂടാതെ, എക്സ്ട്ര സ്പെയ്സ് ആവശ്യമുണ്ടെങ്കിൽ, കൂടുതൽ സംഭരണ ​​സ്ഥലം നേടുന്നതിന് നിങ്ങൾക്ക് 60:40 സ്പ്ലിറ്റിൽ റിയർ സീറ്റുകൾ മടക്കിക്കളയാം.

കൈലാക്ക് ക്രാഷ് സേഫ്റ്റിക്ക് വേണ്ടി പരീക്ഷിക്കപ്പെട്ടിരുന്നു, ഭാരത് NCAP5 -സ്റ്റാർ റേറ്റിംഗ് വാഹനം നൽകുന്നു. സ്കോഡ കൈലാക്കിൽ ആറ് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്കോഡ ഘടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, കൈലാക്കിൽ ADAS സിസ്റ്റം ഇല്ല.

More from DriveSpark

Article Published On: Saturday, January 25, 2025, 11:00 [IST]
English summary
Skoda kylaq suv review design and specs explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X