കൊമേർഷ്യൽ ഇവികളിൽ ഇവ വേറെ ലെവൽ; സ്വിച്ച് IeV3, IeV4 മോഡലുകളുടെ റിവ്യൂ വിശേഷങ്ങൾ
പാസഞ്ചർ വാഹന രംഗത്ത് മാത്രമല്ല കൊമേർഷ്യൽ വാഹന മേഘലയിലും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ്, ഇക്കൂട്ടത്തിൽ ഇവി കൊമേർഷ്യൽ വാഹന രംഗത്തെ ഒരു നിറസാനിധ്യമാണ് സ്വിച്ച് മൊബിലിറ്റിയും. അടുത്തിടെ, സ്വിച്ച് IeV4, IeV3 ഇലക്ട്രിക് കൊമേർഷ്യൽ മോഡലകളുടെ 2024 പതിപ്പുകൾ പരീക്ഷിക്കാൻ ഞങ്ങൾക്കും ഒരു അവസരം ലഭിച്ചു. ചെന്നൈയിലെ അശോക് ലെയ്‌ലാൻഡ് ടെക്‌നിക്കൽ സെൻ്ററിൽ നടന്ന എക്സ്പീരിയൻസിൽ, ഹൈ-സ്പീഡ് ട്രാക്ക് പെർഫോമൻസ്, ഗ്രേഡിയൻ്റ് ഹാൻഡ്‌ലിംഗ്, ഓപ്പൺ ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങിയ നിരവധി ടെസ്റ്റുകൾ ഉൾപ്പെടുന്നതാണ്.
ഡിസൈൻ & ഏയ്സ്തെറ്റിക്സ്: സ്വിച്ച് IeV3, IeV4 ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പനയെ അവയുടെ ഇന്റേണൽ കംബഷൻ എഞ്ചിൻ സഹോദരങ്ങളായ അശോക് ലെയ്‌ലാൻഡ് ദോസ്ത്, ബഡാ ദോസ്ത് എന്നിവ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സ്ലീക്കായ ഹെഡ്‌ലാമ്പുകൾ, തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച ക്ലോസ്ഡ് ഗ്രില്ല്, വളരെ പ്ലാനിംഗോടെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോർട്ട്, ഇവി -സ്പെക്ക് ഗ്രാഫിക്സ് എന്നിവ ഈ വാഹനങ്ങളെ സമകാലികവും കാര്യക്ഷമവുമായ രൂപഭാവത്തിൽ വേറിട്ടുനിൽക്കാൻ അനുവദിക്കുന്നു.

ഇരു മോഡലുകളുടേയും ഇൻ്റീരിയർ സൗകര്യപ്രദവും കാര്യക്ഷമവുമായ വർക്ക്‌സ്‌പെയ്‌സ് പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്ന് വ്യക്തമാണ്, USB ചാർജിംഗ് പോർട്ടുകളും IeV4 -ലെ അത്യാധുനിക ഡ്യുവൽ -ടോൺ ഡാഷ്‌ബോർഡും പോലുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു, ഇത് മൊത്തത്തിലുള്ള ഡ്രൈവിംഗും എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നു.
സ്പെസിഫിക്കേഷൻ & അളവുകൾ: ഹുഡിന് കീഴിൽ, സ്വിച്ച് IeV3 -ൽ 190 Nm ടോർക്ക് പുറപ്പെടുവിക്കുന്ന 40 kW മോട്ടോർ കമ്പനി സജ്ജീകരിച്ചിരിക്കുന്നു, അതേസമയം സ്വിച്ച് IeV4 230 Nm ടോർക്ക് വാഗ്ദാനം ചെയ്യുന്ന കൂടുതൽ ശക്തമായ 60 kW മോട്ടോറുമായിട്ടാണ് വരുന്നത്. IeV3, IeV4 എന്നിവയ്‌ക്കുള്ള പേലോഡ് കപ്പാസിറ്റി യഥാക്രമം 1200 കിലോഗ്രാം, 1700 കിലോഗ്രാം എന്നിങ്ങനെയാണ്.

IeV4 കൂടുതൽ ഗണ്യമായ ലോഡുകൾ ഉൾക്കൊള്ളാൻ ഒരു വലിയ കാർഗോ സ്പെയസ് നൽകുന്നു. IeV3, IeV4 സ്‌റ്റോറേജ് ഡെക്കിൻ്റെ അളവുകൾ യഥാക്രമം 8അടി x 5അടി x 1.6അടി, 9അടി x 5അടി x 1.7അടി എന്നിങ്ങനെയാണ്. കരുത്തിലും കപ്പാസിറ്റിയിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രണ്ട് വാഹനങ്ങളും കാര്യക്ഷമത കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒറ്റ ചാർജിൽ ഗണ്യമായ റേഞ്ചും ന്യായമായ ചാർജിംഗ് സമയവും വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവിംഗ് ഇംപ്രഷനുകൾ:
ഹൈ-സ്പീഡ് ട്രാക്ക്: രണ്ട് വാഹനങ്ങളും ഹൈ-സ്പീഡ് ട്രാക്കിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് തന്നെ പറയാം. IeV4, പ്രത്യേകിച്ച്, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പോലും അസാധാരണമായ സ്റ്റെബിലിറ്റിയും സുഖവും പ്രദർശിപ്പിച്ചു. എന്നിരുന്നാലും, ശ്രദ്ധേയമായ ബോഡി റോളും റെസ്പോൺസ് കുറഞ്ഞ സ്റ്റിയറിംഗ് സിസ്റ്റവുമായി IeV3 -ക്ക് അല്പം മെച്ചപ്പെടുത്തലുകൾ വേണമെന്ന് തോന്നി.

ഓപ്പൺ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്: ശൂന്യമായ ഗ്രൗണ്ടിൽ, രണ്ട് വാഹനങ്ങളും ശ്രദ്ധേയമായ മാനുവറബിലിറ്റി പ്രകടമാക്കി. IeV4 -ൻ്റെ ടൈറ്റ് ടേണിംഗ് റേഡിയസും റെസ്‌പോൺസീവ് സ്റ്റിയറിംഗും ഡ്രൈവ് ചെയ്യുന്നത് വളരെ സന്തോഷകരമാക്കി, അതേസമയം IeV3 -യും അല്പം കുറഞ്ഞ അജിലിറ്റിയോടെ മികച്ച പ്രകടനം കാഴ്ചവച്ചു.
ഗ്രേഡിയൻ്റ് ടെസ്റ്റ്: ഗ്രേഡിയൻ്റ് ടെസ്റ്റ് രണ്ട് മോഡലുകൾ തമ്മിലുള്ള ചില വ്യത്യാസങ്ങൾ വ്യക്തമായി വെളിപ്പെടുത്തി. IeV3 ഡ്രൈവ് മോഡിൽ കുത്തനെയുള്ള 10.6° ഗ്രേഡിയൻ്റ് കയറാൻ പാടുപെട്ടു, ഹിൽ കൺട്രോൾ ആക്ടിവേഷൻ ആവശ്യമാണ്. സ്‌പോർട്‌സ് മോഡിൽ, കയറ്റത്തിൽ സഹായിക്കാൻ ബാറ്ററി അധിക പവർ നൽകുന്നു. മറുവശത്ത്, IeV4, 10.6° ഗ്രേഡിയൻ്റ് അനായാസം കൈകാര്യം ചെയ്തു.
അഭിപ്രായം: സ്വിച്ച് IeV4 -നെ സ്വിച്ച് IeV3 -യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ഇലക്ട്രിക് കൊമേർഷ്യൽ വാഹനത്തിൽ മികച്ച സ്റ്റെബിലിറ്റിയും സൗകര്യവും മൊത്തത്തിലുള്ള പ്രകടനവും ആഗ്രഹിക്കുന്ന ഡ്രൈവർമാർക്കായി IeV4 വേറിട്ടുനിൽക്കുന്നു എന്ന് വളരെ വ്യക്തമാണ്, എന്നാൽ 15.3 ലക്ഷം രൂപ എന്ന ഉയർന്ന വില ഇതിനായി നൽകണം.
എന്നിരുന്നാലും, IeV3 കാര്യക്ഷമവും താങ്ങാനാവുന്നതുമായ ഇലക്‌ട്രിക് വാഹനം തേടുന്നവർക്ക് ഒരു പ്രായോഗിക ഓപ്ഷൻ അവതരിപ്പിക്കുന്നു, 12.33 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വരുന്നത്. വാഹനത്തിൻ്റെ പ്രകടനം, IeV4 -നേക്കാൾ അല്പം കുറവാണെങ്കിലും, വിവിധ വാണിജ്യ ആവശ്യങ്ങൾക്ക് തക്കതായ ആവശ്യകതകൾ ഇപ്പോഴും നിറവേറ്റുന്നു.


Click it and Unblock the Notifications








