ടെസ്‌ല വന്നാലും ഹാരിയർ ഇവിയുടെ തട്ട് താണ് തന്നെയിരിക്കും; വിശദമായ റിവ്യു വായിക്കാം

ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞതിന് ശേഷം വച്ചടി വച്ചടി കയറ്റമായിരുന്നു. ടിഗോർ, പഞ്ച്,നെക്സോൺ,ടിയാഗോ അങ്ങനെ ലൈനപ്പ് എത്തി നിൽക്കുന്നത് ഹാരിയർ ഇവിയിലാണ്. കരുത്തും പെർഫോമൻസും അതിനമപ്പുറം കിടിലൻ റേഞ്ചുമായി എത്തിയ ഹാരിയർ ഇവിയുമായി ചിലവഴിക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചു. വാഹനത്തിൻ്റെ ഫീച്ചറുകൾ, ഡ്രൈവിങ്ങ് ഇംപ്രഷൻ എന്നിവയെല്ലാം വിശദമായി തന്നെ അറിയാൻ സാധിച്ചു. ടാറ്റയുടെ കരുത്തനായ ഈ മോഡലിൻ്റെ എല്ലാ വിധ വിശദാംശങ്ങളും ഇതിനകം തന്നെ പ്രിയപ്പെട്ട വായനക്കാരിലേക്ക് എത്തിച്ചിരുന്നു. ടാറ്റ ഹാരിയർ ഇവിയുടെ വിശദമായ റിവ്യൂ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

തുടക്കം ഡിസൈനിൽ നിന്ന് തന്നെയാവാം. ഹാരിയർ ഇവിയുടെ മുൻവശത്തായി ബോഡി കളർ ഗ്രില്ലിന് മുകളിലായി LED DRL സ്ട്രിപ്പ് നൽകിയിട്ടുണ്ട്. മികച്ച ഡൈനാമിക് ഇൻഡിക്കേറ്ററുകൾ DRL ആയി സംയോജിപ്പിച്ചിരിക്കുകയാണ്. പൂർണ്ണമായിട്ടും LED ലൈറ്റിംഗ് സംവിധാനമാണ് നൽകിയിരിക്കുന്നത്. ഇതിൽ ബൈ-ഫങ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നിവയൊക്കെ മുൻവശത്തെ ലുക്ക് വർധിപ്പിക്കുന്നു.

tata harrier ev detailed review in malayalam

ഹെഡ്‌ലൈറ്റുകൾക്ക് സമീപമുള്ള എയർ വെന്റുകൾ ബ്രേക്ക്, ടയർ കൂളിംഗിനായി എയർ ഫ്ലോ നൽകാൻ സഹായിക്കുന്നവയാണ്, ഇത് വാഹനത്തിൻ്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബംബറിന് താഴെയായി ലെവൽ 2 ADAS ഫീച്ചറുകളെ പിന്തുണയ്ക്കുന്ന ഫ്രണ്ട് റഡാറും ക്യാമറയും ഉണ്ട്. സ്റ്റാൻഡേർഡ് ഹാരിയറിന് സമാനം തന്നെയാണ് സൈഡ് പ്രൊഫൈൽ. EV ബാഡ്ജിംഗ് വശങ്ങളിൽ കാണാം. മികച്ച യാത്രയ്ക്ക് വേണ്ടി 19-ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്.

പിയാനോ ബ്ലാക്ക് റൂഫ് റെയിലുകളും, ക്രേം ഫിനിഷുകളുടെ അഭാവവും എസ്‌യുവിക്ക് മികച്ച രൂപം നൽകുന്നു. പിന്നിൽ, കണക്റ്റഡ് LED ടെയിൽ‌ലൈറ്റുകൾ, റൂഫ് സ്പോയിലർ, ഹൈ-മൗണ്ടഡ് സ്റ്റോപ്‌ ലാമ്പ്, കറുത്ത നിറത്തിലുള്ള ഹാരിയർ .EV ബാഡ്‌ജ് എന്നിവയുണ്ട്. 502 ലിറ്റർ സ്ഥലം വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ട്രങ്കിൽ (frunk) റിയർ-വീൽ ഡ്രൈവ് മോഡലുകളിൽ 67 ലിറ്റർ വരെയും, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളിൽ 35 ലിറ്റർ വരെയും സ്ഥലം ലഭിക്കുന്നുണ്ട്.

tata harrier ev detailed review in malayalam

ഇനി അകത്തേക്ക് കയറിയാലുളള വിശേഷങ്ങൾ നോക്കിയാൽ ആദ്യം തന്നെ കണ്ണിലുടക്കുന്നത് വലിയ പനോരമിക് സൺറൂഫാണ്. മാനുവൽ റിയർ വിൻഡോ സൺഷെയ്ഡുകൾ, ആവശ്യത്തിന് ലെഗ്‌റൂം എന്നിവയെല്ലാം അകത്ത് ഒരുക്കിയിട്ടുണ്ട്. സീറ്റുകൾ വളരെ കംഫർട്ടാണ്. കൂടാതെ, ദൂര യാത്രകളിൽ അധിക സപ്പോർട്ട് നൽകുന്ന വിംഗ്ലെറ്റുകളുള്ള, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ടാറ്റ ഹാരിയർ ഇവിയിൽ നൽകിയിട്ടുണ്ട്.

പിൻസീറ്റിൽ കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റും ലഭിക്കുന്നു. സെൻ്റർ സീറ്റിൽ ഹെഡ്‌റെസ്റ്റ് കമ്പനി നൽകിയിട്ടില്ല. "ബോസ് മോഡ്" ഫംഗ്‌ഷൻ, പിന്നിലെ യാത്രക്കാരെ മുൻവശത്തെ സീറ്റ് ഇലക്ട്രോണിക് ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്നു. പിന്നിലെ യാത്രക്കാർക്ക് 65W ഫാസ്റ്റ്-ചാർജിംഗ് ടൈപ്പ്-സി പോർട്ടുകളും, അധിക സ്റ്റോറേജ് സ്പേസുകളും നൽകിയിരിക്കുന്നത് വലിയ കാര്യം തന്നെയാണ്.

tata harrier ev detailed review in malayalam

മുൻവശത്ത്, റിയർ ഡാഷ്‌കാം ആയി പ്രവർത്തിക്കുന്ന ക്യാമറയോടുകൂടിയ ഡിജിറ്റൽ റിയർ-വ്യൂ മിറർ (IRVM) ഉണ്ട്. റെക്കോർഡിംഗിനായി മിററിൽ ഒരു മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 14.5-ഇഞ്ച് ഇൻഫോടൈൻമെൻ്റ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആമസോൺ അലക്സ എന്നിവയെ പിന്തുണയ്ക്കുന്നു. കാലാവസ്ഥ, വാഹന ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഇതിലൂടെ അറിയാൻ കഴിയും.

എസി വെൻ്റുകൾക്ക് താഴെയായി ടച്ച് സെൻസിറ്റീവ് കൺട്രോളുകളും, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 360-ഡിഗ്രി ക്യാമറ സംവിധാനം, വയർലെസ് ചാർജിംഗ് പാഡ്, അധിക ഫാസ്റ്റ്-ചാർജിംഗ് പോർട്ടുകൾ എന്നിവ കണക്റ്റഡ് അനുഭവം ഉറപ്പാക്കുന്നു. ഓഫ്-റോഡ് മോഡ് സെലക്ടർ, മഞ്ഞ്, ചെളി, മണൽ, റോക്ക് ക്രൗൾ, ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എന്നിവ നൽകുന്നു. Eco, Boost, Sport എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് ഉളളത്.

tata harrier ev detailed review in malayalam

മുൻ സീറ്റുകൾക്ക് വെൻ്റിലേഷനും, ഇലക്ട്രിക്കൽ ക്രമീകരണവും, നീല സ്റ്റിച്ചിംഗോടുകൂടിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററിയും കാണാം. ഡാഷ്‌ബോർഡിൽ കാർബൺ ഫൈബറിനോട് സാമ്യമുള്ള ടെക്സ്ചർ നൽകിയിരിക്കുന്നത് വാഹനത്തിൻ്റെ പ്രീമിയം ഫീൽ വർധിപ്പിക്കുന്ന ഒരു ഘടകമാണ്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലോഗോകളും, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഉൾക്കൊള്ളുന്നു. NFC കാർഡ് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ ആപ്പ് വഴി കീലെസ് എൻട്രി സാധ്യമാക്കുന്നു, കൂടാതെ B-പില്ലറിലും, ക്യാബിൻ്റെ അകത്തും സെൻസറുകൾ നൽകിയിട്ടുണ്ട്.

ഹാരിയർ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭ്യമാണ്. 65 kWh, 75 kWh. റിയർ-വീൽ ഡ്രൈവ് വേരിയൻ്റിൽ ഏതെങ്കിലും ബാറ്ററി പായ്ക്ക് തിരഞ്ഞെടുക്കാം. എന്നാൽ, ക്വാഡ്-മോട്ടോർ ഓൾ-വീൽ ഡ്രൈവ് 75 kWh ബാറ്ററി പായ്ക്കിൽ മാത്രമേ ലഭ്യമാകൂ. ടോപ് വേരിയൻ്റ് 390 bhp പവറും, 505 Nm torque ഉം നൽകുന്നു. 6 സെക്കൻഡിനുള്ളിൽ 0-100 km/h വേഗത കൈവരിക്കാനും ഹാരിയർ ഇവിക്ക് സാധിക്കും.

tata harrier ev detailed review in malayalam

65 kWh ബാറ്ററിയിലുള്ള റിയർ-വീൽ ഡ്രൈവിന് 538 കിലോമീറ്റർ വരെയും, 75 kWh ബാറ്ററി പതിപ്പിന് 622 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.റിയൽ വേൾഡ് റേഞ്ച് 500 കിലോമീറ്ററിൽ കൂടുതലായിരിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ട്. വിലയൊക്കെ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു എങ്കിലും ഒരിക്കൽ കൂടെ പങ്കുവയ്ക്കുകയാണ്. റിയർ-വീൽ ഡ്രൈവ് വേരിയൻ്റിന് 21.5 ലക്ഷം രൂപ മുതലാണ് വില. ടോപ്പ് എൻഡ് വേരിയൻ്റായ ക്വാഡ്-മോട്ടോർ ഓൾ-വീൽ ഡ്രൈവ് മോഡലിന് 30.3 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഇനി വാഹനത്തെ കൈയിൽ കിട്ടിയപ്പോൾ തോന്നി കാര്യങ്ങൾ കൂടെ പറയുകയാണെങ്കിൽ ഹാരിയർ ഇവി, പ്രത്യേകിച്ച് ബൂസ്റ്റ് മോഡിൽ, വേഗത്തിൽ ആക്സിലറേഷൻ കയറുന്നുണ്ട്. നഗരങ്ങളിലും ഹൈവേകളിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. സസ്‌പെൻഷൻ സുഖകരമായ യാത്ര നൽകുന്ന രീതിയിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. എന്നാൽ, വലിയ ബാറ്ററി പായ്ക്കും എസ്‌യുവി ബോഡി സ്റ്റൈലും കാരണം, അൽപ്പം ബോഡി റോൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

tata harrier ev detailed review in malayalam

ഓൾ-വീൽ ഡ്രൈവ് വേരിയൻ്റ്, വിവിധതരം ടെറൈനുകൾക്കായി തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളോടുകൂടി മികച്ച ഓഫ്-റോഡ് കഴിവ് നൽകുന്നു. ബ്രേക്കിംഗ് പ്രകടനം മികച്ചതാണ്. സുരക്ഷയ്ക്കായി നാല് ഡിസ്ക് ബ്രേക്കുകളും, ആറ് എയർബാഗുകളും നൽകിയിട്ടുണ്ട്. എന്നിരുന്നാലും, പ്രാരംഭ പെഡൽ അനുഭവം മൃദുവായിരിക്കാം, ചില ഡ്രൈവർമാർക്ക് ഇതിനോട് ചെറിയ ക്രമീകരണങ്ങൾ ആവശ്യമായി വന്നേക്കാം.

ചാർജിംഗ് ഓപ്ഷനുകളിൽ, 3.3 kW വാൾ ചാർജർ (75 kWh ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 30 മണിക്കൂർ), 7.2 kW ഹോം ചാർജർ (12-15 മണിക്കൂർ), 120 kW DC ഫാസ്റ്റ് ചാർജിംഗ് (ഏകദേശം 25 മിനിറ്റിനുള്ളിൽ 0-80%) എന്നിവ ഉൾപ്പെടുന്നു. ടാറ്റയുടെ 60 kW ഫാസ്റ്റ് ചാർജർ ശൃംഖല, ഉപയോക്താക്കൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യം നൽകുന്നു.

ടാറ്റ ഹാരിയർ ഇവി, മികച്ച റേഞ്ച്, പ്രകടനം, ഫീച്ചറുകൾ എന്നിവയെല്ലാം കൊണ്ട് തന്നെ കൊടുക്കുന്ന കാശിനുളള മുതലുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. വിശാലവും, സുഖകരവും, മികച്ച ഫീച്ചറുകളുമുള്ള, വലിയ റേഞ്ച് ആവശ്യമുള്ള, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുള്ള ഒരു ഫാമിലി വാഹനമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഹാരിയർ ഇവി അതിന് മികച്ച ഒരു ഓപ്ഷൻ തന്നെയാണ്. എല്ലാവരും അടുത്തുളള ടാറ്റ ഷോറൂമിൽ പോയി ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 20, 2025, 11:00 [IST]
English summary
Tata harrier ev review features driving impression explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X