ഇന്‍ഡിക വിസ്ത ഡി90 റിവ്യൂ

രാജ്യത്തെ ചെറുകാറുകള്‍ക്കിടയില്‍ ധാരാളമൊന്നും കണ്ടുവരാത്ത ഒരു ജനുസ്സാണ് സ്പോര്‍ട്സ് പതിപ്പുകള്‍. ഈ ഇല്ലായ്മ നിമിത്തം മോഡിഫിക്കേഷനെ ആശ്രയിക്കുന്നവരെ നമ്മുടെ റോഡുകളില്‍ കണ്ടെത്താനാവും. സ്വിഫ്റ്റിന് സ്പോര്‍ട്സ് പതിപ്പുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഐ20യുടെ കുതിരശേഷി കൂടിയ ഒരു പതിപ്പുണ്ടെങ്കിലും അത് ഡിസൈനില്‍ സ്പോര്‍ടിയാകാനുള്ള ശ്രമമൊന്നും തന്നെ നടത്തുന്നില്ല. പിന്നെയൊരു വാഹനമുള്ളത് സ്കോഡ ഫാബിയ സ്കൗട്ടാണ്. ഈ വാഹനത്തിന്‍റെ വില യുവാക്കള്‍ക്ക് എത്രമാത്രം എത്തിപ്പിടിക്കാവുന്നതാണെന്ന ചേദ്യമുണ്ട്. ഇവിടെയാണ് പുതിയ ഇന്‍ഡിക വിസ്ത ഡി90യുടെ പ്രസക്തി. രണ്ടു ദിവസം മുന്‍പാണ് ഈ വാഹനം വിപണിയിലെത്തിയത്.

ചെറുകാര്‍ വിഭാഗത്തില്‍ വലിയ തോതിലുള്ള രാസമാറ്റം സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ് വിസ്ത സ്പോര്‍ട്സ് പതിപ്പിന്‍റെ പ്രവേശം. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കണ്ടെത്താം.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക കാറുകളില്‍ ഉപയോഗിച്ചുവരുന്ന അതേ എന്‍ജിന്‍ തന്നെയാണ് ഇന്‍ഡിക വിസ്ത ഡി 90യിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കരുത്തിലും പ്രകടനത്തിലും വന്‍ മുന്നേറ്റം സാധ്യമാകുന്ന വിധത്തില്‍ ഗൗരവതരമായ ട്യൂണിംഗ് വ്യതിയാനം വരുത്തിയിരിക്കുന്നു. ഇതേ ഫിയറ്റ് എന്‍ജിന്‍ തന്നെയാണ് പൂന്തോ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിലും ഉപയോഗിക്കുന്നത്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

88 കുതിരകളെയാണ് (4000 ആര്‍പിഎമ്മില്‍) ഈ എന്‍ജിനില്‍ പൂട്ടിയിരിക്കുന്നത്. 200 എന്‍എം എന്ന കിടിലന്‍ ചക്രവീര്യനിലയും കൈവരിച്ചിരിക്കുന്നു. വിസ്തയില്‍ നിന്ന് സാങ്കേതികതലത്തിലുള്ള ഈ സുപ്രധാന വ്യതിയാനത്തോടൊപ്പം രൂപകല്‍പനാപരമായ മാറ്റങ്ങളും പുതിയ വാഹനം വഹിക്കുന്നു.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

എന്‍ജിന്‍ പവറില്‍ വരുത്തിയിരിക്കുന്ന മുന്നേറ്റത്തിന് പ്രധാന ഉത്തരവാദി കൂടെ ഘടിപ്പിച്ചിട്ടുള്ള വേരിയബ്ള്‍ ജ്യോമട്രി ടര്‍ബോചാര്‍ജ്ജറാണ്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

വെറും 6.3 സെക്കന്‍ഡുകള്‍ കൊണ്ട് 60 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ വിജിടി ഘടിപ്പിച്ച എന്‍ജിന്‍ സഹായിക്കുന്നു. ഈ സെഗ്മെന്‍റില്‍ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത മികവുറ്റ ടോര്‍ക്ക് നിലയാണ് ഡി90-ക്കുള്ളത്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

44 ലിറ്റര്‍ ടാങ്കാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിസ്തയില്‍ സാധാരണ ഉപയോഗിക്കുന്ന ടാങ്കിനെ അപേക്ഷിച്ച് 7 ലിറ്റര്‍ അധികം ഇന്ധനം നിറയ്ക്കാം. സമാനമായ എന്‍ജിനില്‍ നിന്ന് കൂടുതല്‍ കരുത്തും ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു എന്നതിനര്‍ത്ഥം, മൈലേജില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. എങ്കിലും കമ്പനിയുടെ വാഗ്ദാനമനുസരിച്ച് എന്‍ജിന്‍ ലിറ്ററിന് 21.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു! എപ്പടി? സുമ്മാ അതറ്തില്ലവാ?!!

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

സ്പോര്‍ടി സൗന്ദര്യം പകരുന്ന ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. റിയര്‍ സ്പോയ്‍ലര്‍ ഘടിപ്പിച്ചിട്ടുണ്ട്. വശങ്ങളിലെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ബാരല്‍ ഹെഡ്‍ലാമ്പ്, 2 ടോണ്‍ അലോയ് വീല്‍ എന്നിവയാണ് എക്സ്റ്റീരിയറില്‍ വന്നിരിക്കുന്ന മറ്റ് മാറ്റങ്ങള്‍. ഇന്‍റീരിയറില്‍ ഡാഷ്‍ബോര്‍ഡ് കാഴ്ചയില്‍ മാന്‍സ സെഡാനെ ഓര്‍മിപ്പിക്കും.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

സൂര്യപ്രകാശം സെന്‍സര്‍ ചെയ്യുന്ന ഒരുപകരണം ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് എയര്‍ കണ്ടീഷനിംഗ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. ഒപ്പം, ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ പ്രകാശം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ സാങ്കേതികത ടാറ്റയുടെ സ്വന്തമാണെന്നുമറിയുക.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

പുതിയ ടച്ച്സ്ക്രീന്‍ സ്റ്റീരിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, ജിപിഎസ്, കാഡ് റീഡര്‍ തുടങ്ങിയ സന്നാഹങ്ങളും ഉള്ളിലുണ്ട്. സ്റ്റീയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങളും വാഹനത്തിലുണ്ട്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

ഡി90-യുടെ പരമാവധി വേഗത 158 കിലോമീറ്ററാണ്. രണ്ട് ട്രിം ലെവലുകളില്‍ വാഹനം ലഭിക്കും. ഡി90 വിഎക്സ്, ഡി90 സെഡ്എക്സ്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

സുരക്ഷാസന്നാഹങ്ങളാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ക്രമ്പ്ള്‍ സോണ്‍സ്, സൈഡ് ഇന്‍ട്രൂഷന്‍ ബീമുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, കീലെസ് എന്‍ട്രി എന്നിവ സുരക്ഷാ സംവിധാനങ്ങളില്‍ പെടുന്നു.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

ഫസ്റ്റ് ഇന്‍ ക്ലാസ് എന്ന അവകാശവാദത്തോടെ നിരവധി സവിശേഷതകള്‍ വിസ്ത 90 പേറുന്നുണ്ട്. പുതിയ സാങ്കേതിക സൗകര്യങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതില്‍ ടാറ്റ എന്നും ഉദാരത കാണിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിതി എന്ന പേരില്‍ ടാറ്റ വാഹനങ്ങള്‍ അനുഭവിക്കുന്ന അയിത്തത്തെ മറികടക്കാന്‍ ഇത്തരം മുന്നേറ്റപരമായ നീക്കങ്ങള്‍ സഹായിക്കുന്നുണ്ട്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

കാബിന്‍ നോയ്‍സ് കുറയ്ക്കുന്നതിന് ഗൗരവപ്പെട്ട നീക്കങ്ങള്‍ ടാറ്റ നടത്തിയിട്ടുള്ള പ്രത്യേകം കാണണം. കൂടിതല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് 105 കിലോഗ്രാം അധികം ഉരുക്കിന്‍റെ സാന്നിധ്യം വാഹനത്തിലുണ്ട്.

ഇന്‍ഡിക വിസ്ത ഡി90

ഇന്‍ഡിക വിസ്ത ഡി90

നിറക്കൂട്ടുകള്‍ തീര്‍ച്ചയായും യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. എക്സ്റ്റീരിയറില്‍ റൂഫിന് നല്‍കിയിരിക്കുന്ന മാറ്റ് ഫിനിഷിലെ കറുപ്പ് വേഗതയുടെ സൗന്ദര്യത്തെ ആരാധിക്കുന്നവര്‍ക്കുള്ളതാണ്. ഉള്ളില്‍ എബണി ബ്ലാക്കും സഹാറ ബീജും ചേര്‍ന്ന് സ്പോര്‍ടി അന്തരീക്ഷം തീര്‍ക്കുന്നു.

നിറങ്ങള്‍

നിറങ്ങള്‍

അള്‍ട്രാ വയലറ്റ്

പ്രൊസിലൈന്‍ വൈറ്റ്

സ്പൈസ് റെഡ്

കവേണ്‍ ഗ്രേ

ജെറ്റ് സില്‍വര്‍

വില

വില

5.99 ലക്ഷത്തിലാണ് വിസ്ത ഡി90 വില തുടങ്ങുന്നത് (ദില്ലി എക്സ്ഷോറൂം). രണ്ട് വര്‍ഷം/75000 കിലോമീറ്റര്‍ വരെ വാറന്‍റിയില്‍ ഡി 90 ലഭിക്കും.

More from DriveSpark

Article Published On: Thursday, January 31, 2013, 17:33 [IST]
English summary
Tata Motors has launched a new premium hatchback named as the Tata Vista D90. Here is a review of Tata Vista D90.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X