ഡീസലിനോട് പ്രിയം കുറയും, ടർബോ പെട്രോൾ കരുത്തുമായി സഫാരി! 170 PS പവറുളള ഡാർക്ക് എഡീഷൻ, റിവ്യു വായിക്കാം
ഇന്ത്യൻ എസ്‌യുവി നിരയിൽ ഏറെ പ്രിയങ്കരമായ ടാറ്റ സഫാരി, പുതിയ ടർബോ പെട്രോൾ എഞ്ചിൻ കരുത്തോടെ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. ആകർഷകമായ കറുപ്പ് നിറത്തിലുള്ള ഡിസൈനുമായി ഡാർക്ക് എഡിഷൻ മോഡലിലാണ് എത്തുന്നത്. ഈ പുതിയ പതിപ്പ് എങ്ങനെയാണ് മികച്ച പ്രകടനവും അതുല്യമായ ഡിസൈനും കൂടി സമന്വയിപ്പിച്ചിരിക്കുന്നത് എങ്ങനെയുണ്ട് എന്നാണ് നിങ്ങളുമായി ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. ടാറ്റ സഫാരി ഡാർക്ക് എഡിഷന്റെ എക്സ്റ്റീരിയർ ഡിസൈനിൽ കറുപ്പിനാണ് പ്രാധാന്യം. ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റുകളും 'സഫാരി' ബാഡ്‌ജിംഗും വാഹനം മനോഹരമാക്കുന്നുണ്ട്. 19 ഇഞ്ച് അലോയ് വീലുകളും, സ്പോർട്ടി ഭാവം നൽകുന്ന ചുവപ്പ് ബ്രേക്ക് കാലിപ്പേഴ്സും ഇതിന്റെ പ്രത്യേകതകളാണ്.
LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന മുൻഭാഗം സഫാരിയുടെ തനതായ ഡിസൈൻ നിലനിർത്തുന്നുണ്ട്. 'സഫാരി' എന്ന് ബാഡ്ജിങ്ങ് ചെയ്തിരിക്കുന്നത് ഈ പ്രത്യേക പതിപ്പിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. മോഡേൺ എൽഇഡി ടെയിൽലൈറ്റുകൾ വാഹനത്തിൻ്റെ പിൻഭാഗത്തിന് പ്രീമിയം ലുക്ക് നൽകുന്നു.

സഫാരി ഡാർക്ക് എഡിഷന്റെ ഉൾവശത്തും പുറംഭാഗത്തിന്റെ കറുപ്പും ചുവപ്പും ചേർന്ന തീം തന്നെയാണ് തുടരുന്നത്. മുൻസീറ്റുകൾക്ക് വെന്റിലേഷനും ഇലക്ട്രോണിക് ക്രമീകരണങ്ങളുമുണ്ട്. ഡ്രൈവർ സീറ്റിൽ മെമ്മറി ഫംഗ്ഷനും നൽകിയിരിക്കുന്നു. രണ്ടാം നിരയിലെ യാത്രക്കാർക്കായി വിംഗ്‌ലെറ്റ് സപ്പോർട്ടുകളോടുകൂടിയ ഹെഡ്‌റെസ്റ്റുകളും, വിൻഡോ ഷേഡുകളും ലഭ്യമാണ്.
കൂടുതൽ ലെഗ്‌റൂമിനായി പിന്നിലിരുന്ന് മുൻസീറ്റുകൾ ക്രമീകരിക്കാൻ സഹായിക്കുന്ന 'ബോസ് മോഡ്' ഫംഗ്ഷൻ, റിക്ലൈൻ ചെയ്യാവുന്ന പിൻസീറ്റുകൾ, മൂന്നാം നിരയ്ക്കായുള്ള എസി കൺട്രോളുകൾ എന്നിവ ഉൾവശത്തെ ശ്രദ്ധേയമായ ചില പ്രധാന സവിശേഷതകളായി എടുത്തു പറയേണ്ടതാണ്. 10 സ്പീക്കറുകളും സബ്‌വൂഫറുമുള്ള പ്രീമിയം ജെബിഎൽ സൗണ്ട് സിസ്റ്റം മികച്ച അനുഭവം നൽകുന്നു.

സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ആംബിയന്റ് ലൈറ്റിംഗും ആഡംബര ഫീലാണ് അനുഭവപ്പെടുന്നത്. വ്യക്തമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 14 ഇഞ്ച് സാംസങ് ഇൻഫോടൈൻമെന്റ് സ്ക്രീൻ, മുൻ-പിൻ ക്യാമറകളോടുകൂടിയ ഡാഷ്‌കാം സിസ്റ്റം എന്നിവയും പ്രധാനമാണ്. മികച്ച കാഴ്ചയ്ക്കായി റിവേഴ്‌സ് ചെയ്യുമ്പോൾ താഴേക്ക് ചരിഞ്ഞുവരുന്ന, മെമ്മറി ഫംഗ്ഷനുള്ള മിററുകളും വാഹനത്തിലുണ്ട്.
പുതിയ ടാറ്റ സഫാരി ഡാർക്ക് എഡിഷന്റെ എഞ്ചിൻ വിശേഷങ്ങളിലേക്ക് നോക്കിയാൽ 1.5L TGDi ടർബോ പെട്രോൾ എഞ്ചിൻ 170 PS പരമവധി പവറും 280 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. നീളം: 4668 mm-യും വീതി: 1922 mm ഉയരം: 1795 mm വീൽബേസ്: 2741 mm ഗ്രൗണ്ട് ക്ലിയറൻസ് 205 mm ആണ്.

ടാറ്റയുടെ വമ്പൻ എസ്‌യുവിയുടെ ബൂട്ട് സ്പേസ് 420 ലിറ്റർ ആണെങ്കിൽ മൂന്നാം നിര സീറ്റുകൾ മടക്കിയാൽ 827 ലിറ്റർ ആയി വർധിപ്പിക്കാൻ സാധിക്കും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുകൾ. ഡീസൽ പതിപ്പിനേക്കാൾ മികച്ച പ്രതികരണശേഷി പുതിയ എഞ്ചിൻ നൽകുന്നു. ടർബോചാർജർ പ്രവർത്തിക്കുമ്പോൾ എസ്‌യുവിക്ക് മികച്ച വേഗത കൈവരിക്കാൻ പ്രാപ്തമാണ്.
വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനായി നോർമൽ, വെറ്റ്, ഓഫ്-റോഡ് എന്നിങ്ങനെയുള്ള ടെറയിൻ റെസ്പോൺസ് മോഡുകൾ സഫാരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ മോഡലിന്റെ ഔദ്യോഗിക ഇന്ധനക്ഷമത ഇതുവരെ ലഭ്യമല്ലെങ്കിലും, ഓട്ടോമാറ്റിക് വേരിയന്റിന് 14.8 മുതൽ 16.3 kmpl വരെ മൈലേജാണ് പ്രതീക്ഷിക്കുന്നത്. യഥാർത്ഥ മൈലേജ് ഡ്രൈവിംഗ് രീതികളെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

സഫാരി ഡാർക്ക് എഡിഷനിൽ ലെവൽ 2 ADAS ഉൾപ്പെടെ അത്യാധുനിക സുരക്ഷാ ഫീച്ചറുകളുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ സഹായകമായ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ് അസിസ്റ്റ്, ലെയ്ൻ സെൻട്രിംഗ് അസിസ്റ്റ് എന്നിവ പ്രധാനമാണ്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. പാർക്കിംഗിന് ഏറെ സഹായിക്കുന്ന 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറയും ഇതിലുണ്ട്.
വെന്റിലേറ്റഡ് മുൻസീറ്റുകളും (6 സീറ്റർ പതിപ്പുകളിൽ രണ്ടാം നിരയിലും) സുഖകരമായ യാത്ര ഉറപ്പാക്കുന്നു. ബാക്ക്ലിറ്റ് ലോഗോയുള്ള പുതിയ 4-സ്പോക്ക് സ്റ്റിയറിംഗ് വീൽ ഡിസൈനിന് മാറ്റുകൂട്ടുന്നു. പവർഡ് ടെയിൽഗേറ്റ്, ടച്ച്-ബേസ്ഡ് HVAC കൺട്രോളുകൾ എന്നിവ ആധുനികമായ അനുഭവം നൽകുകയും സുരക്ഷിതവും മികച്ചതുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ, സ്ഥലസൗകര്യം, സ്റ്റൈലിഷ് ലുക്ക് എന്നിവ ആഗ്രഹിക്കുന്നവർക്ക് ടാറ്റ സഫാരി ഡാർക്ക് എഡിഷൻ മികച്ച തിരഞ്ഞെടുപ്പാണ്. രൂപകൽപ്പന, കരുത്ത്, സുരക്ഷ എന്നിവ ഈ മോഡലിൽ സന്തുലിതമാണ്. ഡീസൽ നിയന്ത്രണങ്ങളുള്ള മേഖലകളിൽ ഡീസൽ വാഹനങ്ങളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








