ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ എത്യോസ് സഫാരി

By Praseetha

എസ്‍യുവിയുടേയും ഹാച്ച്ബാക്കിന്റേയും ഘടനകൾ ഉൾക്കൊണ്ട് പരുക്കൻ രൂപഭംഗിയോടു കൂടി ടൊയോട്ട അവതരിപ്പിച്ചൊരു ക്രോസോവർ വാഹനമാണ് എത്യോസ് ക്രോസ്. എത്യോസ് ക്രോസിന്റെ ടെസ്റ്റ് ഡ്രൈവിംഗിനായി ഞങ്ങൾ തിരഞ്ഞെടുത്ത് ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ്. കർണാടക ബോർഡർ കടന്ന് ഗാട്ട് റോഡിലൂടെ താമരശ്ശേരി ചുരമിറങ്ങിയുള്ള യാത്ര അത്യധികം ആവേശകരമായിരുന്നു.

ടൊയോട്ട

മഴയും കേരളത്തിലെ റോഡുകളുടെ സ്ഥിതിയും അല്പം വെല്ലുവിളിയുയർത്തുന്നതാണെങ്കിലും ടെസ്റ്റ് ഡ്രൈവിംഗിനിതൊരു തടസം സൃഷ്ടിച്ചില്ല. താമരശ്ശേരി ചുരമിറങ്ങി കണ്ണൂർക്കുള്ള യാത്ര തുടർന്നു. തലശ്ശേരിക്കും കണ്ണൂരിനുമിടയിലുള്ള മുഴപ്പിലങ്ങാട് ബീച്ചിലുള്ള ഒരു ഡ്രൈവിംഗ് അനുഭൂതി ഓന്നു വേറെതന്നെയാണ്.

ലോകത്തിലെ ഡ്രൈവിംഗ് ബീച്ചുകളിൽ ആറാം സ്ഥാനത്തുള്ള ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. 5.5 കിലോമീറ്റർ ദൈർഘ്യമുള്ള ഏറ്റവും നീളംകൂടിയ ഡ്രൈവിംഗ് ബീച്ചുള്ളതും കേരളത്തിലാണെന്നുള്ള പ്രത്യേകതയുമുണ്ട്.

ആഞ്ഞടിക്കുന്ന തിരമാലകളിലൂടെയും മണൽപരപ്പിലൂടേയും വാഹനമോടിച്ച് ആ അനുഭൂതി തിരിച്ചറിയണമെങ്കിൽ ഡ്രൈവിംഗ് ബീച്ചായ മുഴപ്പിലങ്ങാടിൽ തന്നെ എത്തണം. മികച്ച175എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമായതിനാൽ തിരമാലകൾക്കിടയിലൂടെയും മണൽപരപ്പിലൂടേയുമുള്ള യാത്ര സുഖകരമായിരുന്നു.

വളവുകളിൽ ശരാശരി നല്ല ട്രാക്ഷനും മികച്ച ടേണിംഗ് റേഡിയസും വാഹനത്തിന്റെ ഹാന്റലിംഗ് വളരെ എളുപ്പമുള്ളതാക്കി തീർത്തു. ഫോർവീൽ ഡ്രൈവ് ഓപ്ഷൻ ഇല്ലാത്തതിനാൽ ചെങ്കുത്തായ പ്രദേശങ്ങളിലെ ഡ്രൈവിംഗ് അല്പമൊരു ബുദ്ധിമുട്ടേറിയതായിരുന്നു. എത്യോസ് ക്രോസിൽ ഓഫ് റോഡിംഗ് നടത്തണമെങ്കിൽ അല്പമൊരു ശ്രദ്ധ പുലർത്തിയാൽ ഈ വാഹനത്തിലും സാധ്യമാക്കാം.

ടൊയോട്ട

89ബിഎച്ച്പി കരുത്തുള്ള 1.5ലിറ്റർ പെട്രോൾ എൻജിൻ, 79ബിഎച്ച്പി കരുത്തുള്ള 1.2ലിറ്റർ പെട്രോൾ എൻജിൻ, 67ബിഎച്ച്പിയുള്ള 1.4ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് എത്യോസ് ക്രോസിന് കരുത്തേകുന്നത്. പരുക്കൻ രൂപഭാവമുള്ള ബോഡി കിറ്റാണ് വാഹത്തിന് വേറിട്ടൊരു രൂപഭംഗി നൽകുന്നത്.

ബോഡി മുഴുവൻ വ്യാപിച്ചിട്ടുള്ള കറുപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് ബാൻഡ്, സിൽവർ സ്കിഡ് പ്ലേറ്റ്, റിയർ സ്പോയിലർ, റൂഫ് റെയിലുകൾ, ഡയമണ്ട് ഫിനിഷിംഗുള്ള 15 ഇഞ്ച് അലോയ് വീലുകൾ എന്നീ സവിശേഷതകളാണ് എത്യോസ് ക്രേസിനെ കൂടുതൽ സുന്ദരനാക്കുന്നത്.

ടൊയോട്ട

മികച്ച വിശാലതയാണ് അകത്തളത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർസീറ്റും വേണ്ടവിധത്തിൽ ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റും യാത്രസുഖം വർധിപ്പിക്കുന്നു. മികച്ച 251 ലിറ്റർ ബൂട്ട് സ്പേസ് നൽകുന്നതിനാൽ ഒരുവിധം വലിയ ലഗേജുകളെല്ലാം ഉൾക്കൊള്ളിക്കാവുന്നതാണ്.

സ്‌പോര്‍ട്ടി സീറ്റുകള്‍, ബ്ലാക്ക് ഇന്റീരിയര്‍, റിയര്‍ ഡീഫോഗറും വൈപ്പറും, യു എസ് ബി കണക്ടിവിറ്റി, ബ്ലൂടൂത്ത്, 2 ഡിന്‍ ഓഡിയോ സിസ്റ്റം, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍സ്, എ ബി എസ്, ഇ ബി ഡി എന്നിവയാണ് ഈ ക്രോസവറിന്റെ പ്രത്യേകതകൾ.

ടൊയോട്ട

ടൊയോട്ട എത്യോസ് പെട്രോൾ വി വേരിയന്റിന്റെ ഗുണദോഷങ്ങൾ

ഗുണങ്ങൾ
സ്മൂത്ത് എൻജിൻ
മികവേറിയ എയർ കണ്ടീഷനിംഗ്
സുഖകരമായ സീറ്റുകൾ
മികച്ച ക്യാബിൻ സ്പേസ്
മികച്ച സ്റ്റോറേജ് സ്പേസ്

ദോഷങ്ങൾ
ഓഫ് റോഡിംഗിന് പറ്റിയതല്ല
വൈദ്യുത നിയന്ത്രിത ഒആർവിഎമുകളുടെ കുറവ്
ഓട്ടോ ഡോർ ലോക്കുകളുടെ അഭാവം
ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ അഭാവം

More from DriveSpark

Article Published On: Tuesday, August 2, 2016, 13:56 [IST]
English summary
Review: Toyota Etios Cross — A Crossover Drive To God's Own Country
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X