പുത്തൻ കാർ എടുക്കാൻ പ്ലാനുണ്ടോ? ഒന്നു വെയിറ്റ് ചെയ്താൽ മാരുതിയുടെ 6 പുത്തൻ മോഡലുകൾ കൂടെ നോക്കാം

2023 ഓഗസ്റ്റിൽ വിറ്റഴിച്ച വാഹനങ്ങളുടെ കണക്കുകൾ പുറത്തു വരുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ഫോർ വീലർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ പത്ത് വാഹനങ്ങളിൽ എട്ടെണ്ണവും മാരുതി സുസുക്കിയിൽ നിന്നുള്ളതാണ്. ജൂണിൽ വാഗൺആറിൽ നിന്ന് തട്ടിയെടുത്തതിന് ശേഷം സ്വിഫ്റ്റ് ഒന്നാം സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു.

വിപണിയിൽ മാരുതി സുസുക്കിയുടെ നിലവിലെ അവസ്ഥ മികവുറ്റതാണെങ്കിലും, തങ്ങളുടെ കരുത്ത് നിലനിർത്താനും കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ബൗണ്ടറികൾ മുന്നോട്ട് കൊണ്ടുപോകാനും കമ്പനി ആഗ്രഹിക്കുന്നു. ഈ ലേഖനത്തിൽ, 2025 അവസാനത്തോടെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളിൽ നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആറ് പുതിയ വാഹനങ്ങളെയാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മാരുതിയുടെ വരാനിരിക്കുന്ന 6 പുത്തൻ മോഡലുകൾ

1. ന്യൂ ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ് & ഡിസയർ: സെഡാൻ പതിപ്പിനൊപ്പം വിൽപ്പനയിലെ നിലവിലെ ചാമ്പ്യനും ഒരു മുഖം മിനുക്കലിനു ഒരുങ്ങുകയാണ്. ഇരു കാറുകൾക്കും മൊത്തത്തിലുള്ള രൂപഭാവം അതേപടി കമ്പനി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, അല്പം അപ്‌ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും വാഹനങ്ങൾക്ക് ഒരു ന്യൂ ലുക്ക് നൽകും.

മെക്കാനിക്കൽ വശങ്ങളുമായി ബന്ധപ്പെട്ട് മിക്കവാറും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല, 90 PS മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അതേ 1.2 -ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ തന്നെയാവും ഇവയിൽ തുടരുന്നത്. അപ്പ്ഡേറ്റ് ചെയ്യുന്ന മോഡലുകളിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നിർമ്മാതാക്കൾ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നത് ഒരു നിഗൂഢതയായി തന്നെ തുടരുന്നു.

മാരുതിയുടെ വരാനിരിക്കുന്ന 6 പുത്തൻ മോഡലുകൾ

അതിന്റെ സ്ഥിരീകരണത്തിനായി ലോഞ്ച് വരെ നാം കാത്തിരിക്കേണ്ടി വരും. ഇന്റീരിയറുകൾക്ക് അപ്‌ഡേറ്റ് ചെയ്ത ബലേനോ/ഫ്രാങ്ക്‌സ് എന്നിവയിൽ നിന്നുള്ള ഘടകങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 -ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് യൂണിറ്റും വന്നേക്കാം.

2. പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് & ഡിസയർ ഹൈബ്രിഡ്: ഹൈബ്രിഡ് മോഡലിനെ ലുക്സിന്റെ കാര്യത്തിൽ നോർമൽ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ കുറച്ച് മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയറും വരാനിരിക്കുന്ന സ്വിഫ്റ്റിന് സമാനമായിരിക്കും, എന്നാൽ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം പവർട്രെയിനായിരിക്കും.

മാരുതിയുടെ വരാനിരിക്കുന്ന 6 പുത്തൻ മോഡലുകൾ

ബാറ്ററി പാക്കിനൊപ്പം 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) എഞ്ചിനുമായി ഇത് ഒരു ഇലക്ട്രിക് മോട്ടോർ പായ്ക്ക് ചെയ്യും. NA എഞ്ചിൻ 90 PS പവർ 113 Nm torque എന്നിവ പുറപ്പെടുവിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ 13.5 PS പവറും 30 Nm torque ഉം വികസിപ്പിക്കുന്നു.

ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമാവും എത്തുക എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ഗിയർബോക്സ് ഗ്രാൻഡ് വിറ്റാരയിൽ നിന്നുള്ള അതേ CVT യൂണിറ്റ് ആയിരിക്കുമോ അതോ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് AMT യൂണിറ്റ് ആയിരിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

മാരുതിയുടെ വരാനിരിക്കുന്ന 6 പുത്തൻ മോഡലുകൾ

3. മാരുതി സുസുക്കി eVX: ഇന്ത്യയിൽ സാവധാനം എന്നാൽ സ്റ്റേബിളായി ട്രാക്ഷൻ നേടിക്കൊണ്ടിരിക്കുന്ന ഇവി സെഗ്‌മെന്റിലേക്കുള്ള മാരുതിയുടെ ചുവടുവെയ്പ്പായിരിക്കും മാരുതി സുസുക്കി eVX. നിലവിൽ, ഇവി ഇപ്പോഴും ഡെവലപ്മെന്റ് ഘട്ടങ്ങളിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, 2025 ആദ്യ പാദം അല്ലെങ്കിൽ രണ്ടാം പാദത്തിൽ ഇത് ലോഞ്ച് ചെയ്യപ്പെടും.

ലോഞ്ച് ടൈംലൈൻ ഉറപ്പില്ലെങ്കിലും, വാഹനത്തിന്റെ വില ഏകദേശം 25 ലക്ഷം രൂപയായിരിക്കും എന്നാണ് ഞങ്ങൾക്ക് പ്രതീക്ഷിക്കുന്നത്. ഇത് ഒരു അഞ്ച് സീറ്റർ എസ്‌യുവിയായിരിക്കും. 60 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണമാവും ഇവിയ്ക്ക് ലഭിക്കുക, ഇത് സിംഗിൾ ചാർജിൽ 550 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റിനൊപ്പം ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരാനിരിക്കുന്ന ഇലക്ട്രിക് മോഡലിൽ പ്രതീക്ഷിക്കാം. എംജി ZS ഇവി, ഹ്യുണ്ടായി കോന, മഹീന്ദ്ര XUV400, ടാറ്റ നെക്‌സോൺ ഇവി മാക്‌സ് എന്നിവയാണ് സെഗ്‌മെന്റിലെ eVX -ന്റെ നിലവിലെ പ്രധാന എതിരാളികൾ.

4. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര XL (ഏഴ് സീറ്റർ): ഗ്രാൻഡ് വിറ്റാര XL നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന്റെ ഏഴ് സീറ്റർ പതിപ്പാണ്. മൂന്നാം നിര സീറ്റുകൾക്ക് അനുയോജ്യമായ രീതിയിൽ വീൽബേസ് എക്സ്റ്റെൻഡ് ചെയ്യുമ്പോഴും ഡിസൈൻ എലമെന്റുകൾ സമാനമായി തുടരുമെന്ന് നമുൾക്ക് പ്രതീക്ഷിക്കാം.

മാരുതിയുടെ വരാനിരിക്കുന്ന 6 പുത്തൻ മോഡലുകൾ

സുസുക്കിയുടെ ഗ്ലോബൽ-C പ്ലാറ്റ്‌ഫോമിൽ തന്നെയാവും ഇത് ഒരുങ്ങുന്നത്. മൂന്നാം നിര ചേർത്തത് ഒഴിച്ചാൽ ഇന്റീരിയറിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല, കൂടാതെ എല്ലാ യാത്രക്കാർക്കും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് XL6 -ലേതിന് സമാനമായി രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ മാത്രമേ ഉണ്ടാകൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Tuesday, September 19, 2023, 15:44 [IST]
English summary
Upcoming maruti car in india from swift facelift to grand vitara xl
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X