ഫോർച്യൂണറിനെ തറപറ്റിക്കാനാകുമോ ജർമൻ എഞ്ചിനീയറിംഗ് മാസ്മരികതക്ക്? ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ റിവ്യൂ
ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പുതിയ 7 സീറ്റര്‍ എസ്‌യുവിയായ ടെയ്‌റോണ്‍ R-ലൈൻ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. സ്‌പോര്‍ട്ടി ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ഇന്റീരിയര്‍ ഫീച്ചറുകളും ഒരുമിക്കുന്ന ടെയ്‌റോണ്‍ R-ലൈനില്‍ ഫോക്‌സ്വാഗണിന്റെ ജര്‍മന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം പ്രകടമാണ്. നൂതന സാങ്കേതികവിദ്യകളും സുഖസൗകര്യങ്ങളും നിറഞ്ഞ ഈ എസ്‌യുവി അതിന്റെ സെഗ്‌മെന്റില്‍ ശക്തമായ ഓപ്ഷനായി മാറാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് ഫോക്‌സ്‌വാഗണ്‍ ടെയ്‌റോണ്‍ R-ലൈന്‍ ഓടിച്ച് നോക്കാന്‍ അവസരം ലഭിച്ചു. ഈ പ്രീമിയം എസ്‌യുവി നിരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ വിശദമായ ഡ്രൈവ് റിവ്യൂ ചുവടെ വായിക്കാം.
എക്സ്റ്റീരിയര്‍
ആകര്‍ഷകമായ ഫ്രണ്ട് ഡിസൈന്‍ ഉള്‍ക്കൊള്ളിച്ചാണ് ടെയ്‌റോണ്‍ R-ലൈൻ വരുന്നത്. ഇതില്‍ കണക്ടഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആര്‍എല്‍) ഇല്യുമിനേറ്റഡ് ഫോക്‌സ്‌വാഗണ്‍ ലോഗോയും ഉണ്ട്. മുന്‍വശത്ത് ലോഗോ വെള്ള നിറത്തില്‍ തിളങ്ങുന്നു. ഗ്രില്ലില്‍ R-ലൈന്‍ ബാഡ്ജിംഗും പിയാനോ ബ്ലാക്ക് ഫിനിഷും നല്‍കിയിട്ടുണ്ട്. ഗ്രില്ലില്‍ ക്രോം അലങ്കാരങ്ങള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഫ്രണ്ട് പാര്‍ക്കിംഗ് ക്യാമറയോടൊപ്പം സില്‍വര്‍ ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവിയുടെ വശങ്ങളിലെ ബോഡി ക്ലാഡിംഗ് വീല്‍ ആര്‍ച്ചുകളില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഫിനിഷിലാണ് ഇത് വരുന്നത്. 255/45 R19 ടയറുകളില്‍ പൊതിഞ്ഞ 19 ഇഞ്ച് വീലിലാണ് ഈ എസ്‌യുവി ഓടുന്നത്. ഈ ടയറുകള്‍ നല്ല ഗ്രിപ്പ് നല്‍കുന്നുണ്ടെങ്കിലും, റോഡില്‍ അല്‍പ്പം ശബ്ദം അനുഭവപ്പെടാം. വശങ്ങളില്‍ R-ലൈന്‍ ബാഡ്ജിംഗും ബോഡി കളര്‍ ഔട്ട്സൈഡ് റിയര്‍വ്യൂ മിററുകളും (ഒആര്‍വിഎം) ഉണ്ട്.
ഈ മിററുകളില്‍ ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളും ക്യാമറകളും കാണാം. ക്രോം അലങ്കാരങ്ങള്‍ കുറവാണ്. പ്രധാനമായും വിന്‍ഡോക്ക് ചുറ്റും നേര്‍ത്ത ഒരു ട്രിം ലൈന്‍ മാത്രമാണുള്ളത്. റൂഫ് റെയിലുകളും ഷാര്‍ക്ക് ഫിന്‍ ആന്റിനയും എസ്‌യുവിക്ക് മികച്ച ലുക്ക് നല്‍കുന്നു. മുന്‍വശത്തെ പോലെ ആകര്‍ഷകമാണ് ടെയ്‌റോണിന്റെ റിയര്‍ എന്‍ഡും.

കണക്ടഡ് എല്‍ഇഡി ലൈറ്റ് ബാറും ഇല്യുമിനേറ്റഡ് ഫോക്‌സ്‌വാഗണ്‍ ലോഗോയും ഉണ്ട്. പിന്നിലെ ലോഗോ ചുവപ്പ് നിറത്തില്‍ തിളങ്ങുന്നു. ടെയ്‌റോണ്‍ ബാഡ്ജിംഗും ഓള്‍-വീല്‍ ഡ്രൈവിനെ സൂചിപ്പിക്കുന്ന '4Motion' ലെറ്ററിംഗും കാണാം. ഇലക്ട്രോണിക് ബൂട്ട്, സ്‌പോയിലര്‍, ഹൈ സ്റ്റോപ്പ് മൗണ്ട് ലൈറ്റ്, ഡിഫോഗറുകള്‍ എന്നിവയെല്ലാമാണ് പിന്‍വശത്തെ മറ്റ് പ്രധാന ഘടകങ്ങള്‍. റിയര്‍ ബമ്പര്‍ ഫ്രണ്ടിന് സമാനമാണെങ്കിലും സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് ഇല്ല.
ഇന്റീരിയര്‍
സുഖസൗകര്യങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഊന്നല്‍ നല്‍കുന്ന ഇന്റീരിയറാണ് ടെയ്‌റോണിനായി ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. റിക്ലൈനര്‍ സൗകര്യമുള്ള രണ്ടാം നിര സീറ്റുകള്‍ ഇതില്‍ വരുന്നു. പിന്നില്‍ മൂന്ന് അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റുകളും കപ്പ് ഹോള്‍ഡറുകളുള്ള ഒരു ആംറെസ്റ്റും ഉള്‍പ്പെടുന്നു. സ്‌പെയ്‌സ് കുറവായതിനാല്‍ മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്കായിരിക്കും അനുയോജ്യം. രണ്ട് നിര സീറ്റികളിലേക്കുള്ള ആളുകളേ കയറാനുള്ളൂ എങ്കില്‍ ബൂട്ട് കപ്പാസിറ്റി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മൂന്നാം നിര മടക്കിവെക്കുമ്പോള്‍ 850 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കും.

3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ അടക്കം യാത്ര സുഖകരമാക്കുന്ന നിരവധി പ്രായോഗിക സംവിധാനങ്ങള്‍ എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നു. ക്യാബിന്‍ മുഴുവനായി വ്യാപിച്ചു കിടക്കുന്ന പനോരമിക് സണ്‍റൂഫിനൊപ്പം ആംബിയന്റ് ലൈറ്റിംഗ് അകത്തളത്തിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നു. പിന്‍വശത്തെ യാത്രക്കാര്‍ക്കായി രണ്ട് ടൈപ്പ്-C ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ലഭ്യമാണ്. മാനുവല്‍ സണ്‍ഷെയ്ഡുകള്‍ കൂടുതല്‍ സ്വകാര്യത നല്‍കുന്നു.
ധാരാളം ക്രമീകരണങ്ങള്‍ ഉള്ള ഫ്രണ്ട് സീറ്റുകളാണ് ടെയ്‌റോണിന്റെ മറ്റൊരു പ്രത്യേകത. ഡ്രൈവര്‍ക്കും കോപാസഞ്ചര്‍ സീറ്റിലെ യാത്രക്കാരനും സീറ്റുകള്‍ ഇലക്‌ട്രോണിക്കലി ക്രമീകരിക്കാനാകും. മെമ്മറി ഫംഗ്ഷനും ലംബര്‍ സപ്പോര്‍ട്ടിനുമൊപ്പം വെന്റിലേഷന്‍, ഹീറ്റിംഗ്, മസാജ് ഫീച്ചറുകളും ഈ സീറ്റുകള്‍ക്ക് ലഭ്യമാണ്. ടില്‍റ്റ്, ടെലിസ്‌കോപ്പിക് ക്രമീകരണങ്ങളുള്ള മള്‍ട്ടി ഫംഗ്ഷനല്‍ സ്റ്റിയറിംഗ് വീലില്‍ R-ലൈന്‍ ബാഡ്ജിംഗ് നല്‍കിയിട്ടുണ്ട്. ഫ്‌ലാറ്റ്-ബോട്ടം ഡിസൈനും ഹീറ്റഡ് സ്റ്റിയറിംഗ് വീലും ഇതിന്റെ പ്രത്യേകതയാണ്.

ധാരാളം സ്‌റ്റോറേജ് ഓപ്ഷനുകളും പുത്തന്‍ എസ്‌യുവിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ ധാരാളം സ്റ്റോറേജ് സ്‌പേസും രണ്ട് ടൈപ്പ്-C ചാര്‍ജിംഗ് പോര്‍ട്ടുകളും ഉണ്ട്. മുന്‍വശത്തെ യാത്രക്കാര്‍ക്കായി ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍ നല്‍കിയിട്ടുണ്ട്. ഡോര്‍ പാനലുകളിലും ഡാഷ്‌ബോര്‍ഡിലുമുള്ള ആംബിയന്റ് ലൈറ്റിംഗ് മികച്ച ക്യാബിന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നു. സുഗമമായ ഇന്റര്‍ഫേസേുമായി വരുന്ന 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഏറെ പ്രയോജനകരമാണ്.
ബീസല്‍ ഇല്ലാത്ത ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, ലൈറ്റുകളുള്ള വാനിറ്റി മിററുകള്‍ എന്നിവയും ശ്രദ്ധേയമായ സവിശേഷതകളാണ്. സെന്റര്‍ കണ്‍സോള്‍ സ്റ്റോറേജ് ഉയരം ക്രമീകരിക്കാവുന്നതാണ്. പ്രീമിയം ഹാര്‍മണ്‍ കാര്‍ഡന്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നു. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ അല്‍കന്റാര ഫിനിഷ് ആണ് ക്യാബിനില്‍ വരുന്നത്.

സ്‌പെസിഫിക്കേഷനുകള്‍
ടെയ്‌റോണ്‍ R-ലൈന്‍ 2.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനുമായാണ് വരുന്നത്. ഈ എഞ്ചിന്‍ 201 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്നു. എഞ്ചിന്‍ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പച്ചിരിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം വഴി എല്ലാ വീലുകളിലേക്കും പവര്‍ എത്തുന്നു. വെറും 7.2 സെക്കന്‍ഡില്‍ എസ്‌യുവി 0-100 kmph വേഗത കൈവരിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ പറയുന്നത്. ഏകദേശം 12.6 മുതല്‍ 13.15 കിലോമീറ്റര്‍ വരെയാണ് ശരാശരി ഇന്ധനക്ഷമത.
ഡ്രൈവിംഗ് ഇംപ്രഷന്‍
2.0 ലിറ്റര്‍ TSI എഞ്ചിന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 201 bhp പവറും 320 Nm ടോര്‍ക്കും ഉള്ളതിനാല്‍ ആക്‌സിലറേഷന്‍ വളരെ വേഗതയുള്ളതാണ്. 7-സ്പീഡ് DSG ഗിയര്‍ബോക്‌സ് വേഗതയ്‌ക്കൊപ്പം സുഗമമായ ഷിഫ്റ്റുകള്‍ സാധ്യമാക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ലോഞ്ചുകളില്‍ വീല്‍ സ്പിന്‍ കുറയ്ക്കുന്നു. ഫാക്ടറി ഫിറ്റഡ് ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. ESC സ്‌പോര്‍ട്ട് മോഡും സജ്ജമാക്കാന്‍ കഴിയും.

സ്റ്റിയറിംഗ് സിസ്റ്റം വളരെ മികച്ചതാണ്. കംഫര്‍ട്ട്, ഇക്കോ മോഡുകളില്‍ ഇത് ലൈറ്റ് ആയിരിക്കും. ഇത് സിറ്റി ഡ്രൈവിംഗില്‍ സഹായകമായിരിക്കും. സ്‌പോര്‍ട്ട് മോഡില്‍, ഇത് കൂടുതല്‍ ഭാരവും മികച്ച ഫീഡ്ബാക്കും നല്‍കുന്നു. സ്റ്റിയറിംഗ് റെസ്‌പോണ്‍സ് കൃത്യമായതിനാല്‍ വേഗത്തില്‍ ലെയ്ന്‍ മാറ്റാന്‍ സാധിക്കുന്നുണ്ട്. വളരെ നന്നായി ട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷന്‍ ബോഡി റോള്‍ കുറയ്ക്കുന്നു. ഇത് വാഹനത്തിന് സ്റ്റബിലിറ്റി നല്‍കുന്നതിനാല്‍ ഉയര്‍ന്ന വേഗതയില്‍ ആത്മവിശ്വാസത്തോടെ കോര്‍ണറിംഗ് ചെയ്യാന്‍ സാധിക്കുന്നു.
ഓള്‍-വീല്‍ ഡ്രൈവ്, ശക്തമായ പവര്‍ ഡെലിവറി, മികച്ച സസ്‌പെന്‍ഷന്‍, റെസ്‌പോണ്‍സീവ് സ്റ്റിയറിംഗ് എന്നിവയുടെ സംയോജനം ഡ്രൈവിംഗ് വളരെ ആസ്വാദ്യകരമാക്കുന്നു. കഴിവുറ്റതും ആകര്‍ഷകവുമായ ഒരു വാഹനമായാണ് ടെയ്‌റോണ്‍ R-ലൈൻ അനുഭവപ്പെടുന്നത്. പെര്‍ഫോമന്‍സും പ്രായോഗികതയും സന്തുലിതമാക്കുന്ന ഈ മോഡല്‍ കുടുംബ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വിനോദവും വാഗ്ദാനം ചെയ്യുന്നതിനാല്‍ സെഗ്‌മെന്റില്‍ മികച്ച മത്സരാര്‍ത്ഥിയാകും.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ശക്തമായ പെര്‍ഫോമന്‍സും പ്രീമിയം, ഫീച്ചര്‍-റിച്ച് ഇന്റീരിയറും സംയോജിക്കുന്ന ആകര്‍ഷകമായ പാക്കേജ് ടെയ്‌റോണ്‍ വാഗ്ദാനം ചെയ്യുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ട്രാക്ഷന്‍ കണ്‍ട്രോള്‍, EVD, ESC തുടങ്ങിയ ഫീച്ചറുകളുമായി വരുന്ന 5-സ്റ്റാര്‍ റേറ്റഡ് കാര്‍ കൂടിയാണ് ടെയ്‌റോണ്‍. എസ്‌യുവിയുടെ ഡ്രൈവിംഗ് ഡൈനാമിക്‌സ്, ലക്ഷ്വറി ഫീച്ചറുകള്‍, സമഗ്രമായ സേഫ്റ്റി സ്യൂട്ട് എന്നിവ പ്രശംസനീയമാണ്. ഉടന്‍ വില പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം ഏകദേശം 50-55 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








