3 നാനോകളില്‍ തീപ്പൊരി; പുനരവലോകനത്തിന്‌ ടാറ്റ

By Super

Tata Nano
ദില്ലി: കൊട്ടിഘോഷിച്ച്‌ വിപണിയിലെത്തിച്ച ടാറ്റയുടെ ഒരു ലക്ഷം രൂപ കാര്‍ നാനോയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌. ഉപഭോക്താക്കളുടെ പക്കലുള്ള മൂന്ന്‌ നാനോകളില്‍ ചെറിയ തോതില്‍ അഗ്നിബാധ കണ്ടെത്തിയതാണ്‌ കാറിന്‌ സാങ്കേതിക തകരാര്‍ ഉണ്ടെന്നതിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്‌.

കാറിന്റെ സ്റ്റിയറിങിനോടനുബന്ധിച്ചുള്ള കോമ്പിനേഷന്‍ സ്വിച്ചുകളിലെ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ മൂന്ന്‌ നാനോകളില്‍ തീപ്പൊരിയ്‌ക്ക്‌ ഇടയാക്കിയത്‌. തകരാര്‍ കണ്ടെത്തിയ കാറുകള്‍ ടാറ്റ അറ്റകുറ്റപ്പണിയ്‌ക്കായി തിരിച്ചുവിളിച്ചിട്ടുണ്ട്‌. ഇതിന്റെ പശ്ചാത്തലത്തില്‍ വില്‍പനയ്‌ക്ക്‌ തയാറായിരിക്കുന്ന നാനോ കാറുകളുടെ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകളെ സംബന്ധിച്ച്‌ പുനരവലോകനം നടത്താനും ടാറ്റ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ നാനോ കാറുകള്‍ കമ്പനിയിലേക്ക്‌ തിരിച്ചുവിളിയ്‌ക്കാന്‍ (റീകോള്‍) ചെയ്യാന്‍ ടാറ്റ തീരുമാനിച്ചിട്ടില്ല. (ഗുരുതരമായ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയാല്‍ ആ ബാച്ചില്‍ പുറത്തിറങ്ങിയ മുഴുവന്‍ വാഹനങ്ങളും റിപ്പയിറിങിനായി ഫാക്ടറിയിലേക്ക്‌ തിരിച്ചുവിളിയ്‌ക്കുന്ന സ്ഥിതിവിശേഷത്തെയാണ്‌ റീകോള്‍ എന്ന്‌ വിളിയ്‌ക്കുന്നത്‌.)

ഇപ്പോള്‍ കണ്ടെത്തിയത്‌ വലിയ സാങ്കേതിക തകരാറല്ലെന്നും ഉപഭോക്താക്കളുടെ പക്കലുള്ള നാനോ കാറുകള്‍ ഫാക്ടറിയിലേക്ക്‌ തിരിച്ചുവിളിയ്‌ക്കാന്‍ ആലോചിച്ചിട്ടില്ലെന്നും ടാറ്റ മോട്ടോഴ്‌സ്‌ വക്താവ്‌ വ്യക്തമാക്കി.

അഹമ്മദാബാദ്‌, ലഖ്‌നൊ, ദില്ലി എന്നിവിടങ്ങളില്‍ വിറ്റ നാനോകളിലാണ്‌ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. കാര്‍ പാര്‍ക്ക്‌ ചെയ്‌തിരിയ്‌ക്കുമ്പോള്‍ പോലും സ്റ്റീയറിങ്‌ കോളത്തിനടുത്ത്‌ നിന്ന്‌ പുക വന്നതും ചൂട്‌ മൂലം സ്‌റ്റിയറിങിന്‌ താഴെയുള്ള ചില ഭാഗങ്ങള്‍ ചെറിയ തോതില്‍ ഉരുകിയതുമാണ്‌ തകരാറുകള്‍. കണ്ടെത്തിയ തകരാറുകള്‍ നിസാരമാണെന്നും സ്വിച്ചുകളിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ പ്രശ്‌നത്തിന്‌ പിന്നിലെന്നും ടാറ്റ മോട്ടാഴ്‌സ്‌ വക്താവ്‌ പറഞ്ഞു. രണ്ട്‌ കാറുകള്‍ ഇതിനോടകം റിപ്പയര്‍ ചെയ്‌തുവെന്നും അവര്‍ വ്യക്തമാക്കി.

നാനോയിലൂടെ കാര്‍ വിപണയില്‍ വന്‍കുതിപ്പിന്‌ ലക്ഷ്യമിടുന്ന ടാറ്റയെ സംബന്ധിച്ചിടത്തോളം കാറിനുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും വലിയ തിരിച്ചടികള്‍ക്ക്‌ ഇടയാക്കുമെന്ന്‌ ഉറപ്പാണ്‌. അതിനാല്‍ എത്രയും പെട്ടെന്ന്‌ ചെറിയ തകരാറുകള്‍ പോലും കണ്ടെത്തി അത്‌ പരിഹരിയ്‌ക്കാനാവും കമ്പനിയുടെ ശ്രമം.

More from DriveSpark

Article Published On: Thursday, October 22, 2009, 12:18 [IST]
English summary
The Nano, the world's cheapest car, appears to have developed a technical snag. Three cases have been reported of the car developingshort circuit near the combination switch in the car's steering column, igniting small fires. The company has called two of them back for repairs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X