നാനോയുടെ വില 4ശതമാനംവരെ കൂടും

By Super

TATA Nano
മുംബൈ: ഏറ്റവും വിലകുറഞ്ഞ കാറെന്ന നിലയില്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറുകളുടെ വില കൂട്ടുന്നു. ഇവയുടെ വിലയില്‍ നാലു ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.

ആദ്യത്തെ ഒരുലക്ഷം നാനോകള്‍ നിരത്തിലിറക്കിയ ശേഷമാകും വിലവര്‍ദ്ധന നിലവില്‍ വരിക. നാനോ ബുക്കുചെയ്ത് കാത്തിരിക്കുന്നവരില്‍ ആദ്യത്തെ ഒരുലക്ഷത്തിന് ശേഷമുള്ളവരെ വില വര്‍ദ്ധിപ്പിക്കുന്ന കാര്യം ടാറ്റാ മോട്ടോഴ്‌സ് ഉടന്‍ അറിയിക്കും.

ഉരുക്ക്, റബ്ബര്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍മ്മാണ വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് നാനോയ്ക്ക് വില കൂട്ടേണ്ടി വരുന്നത്. വിവിധ മോഡലുകളുടെ വില മൂന്ന് മുതല്‍ നാലു ശതമാനം വരെയാകും വര്‍ദ്ധിക്കുക.

നാനോ ബുക്കുചെയ്ത ആദ്യത്തെ ഒരുലക്ഷം പേര്‍ക്ക് ടാറ്റാ ആദ്യം പ്രഖ്യാപിച്ച വിലയായ 1.23 1.72 ലക്ഷത്തിന് തന്നെ നാനോ സ്വന്തമാക്കാം.

നാനോ ആദ്യം ബുക്കുചെയ്ത ഒരുലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ മെയ്ന്റനന്‍സ്, 4000 രൂപ വിലവരുന്ന അനുബന്ധ ഘടകങ്ങള്‍, എക്സ്റ്റന്റഡ് വാറണ്ടി എന്നിവയില്‍ ഏതെങ്കിലും നല്‍കുമെന്നും ടാറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിലെ സദാനന്ദില്‍ അടുത്തിടെ തുറന്ന പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പ്രതിവര്‍ഷം 2,50,000 നാനോ കാറുകള്‍ പുറത്തിറക്കാന്‍ കഴിയും. ടാറ്റാ നാനോയ്ക്കു വേണ്ടിയുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പ് അതോടെ അവസാനിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, July 18, 2010, 12:16 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X