ടയോട്ട എത്തിയോസ് വില അഞ്ചേകാല്‍ ലക്ഷം

ഹോണ്ട സിറ്റി, ടാറ്റ ഇന്റിഗൊ, മാരുതി ഡിസയര്‍, തുടങ്ങിയ കാറുകളെ വിപണിയില്‍ കടത്തി വെട്ടുകയാണ് ഈ വില നിശ്ചയത്തിന് പിന്നിലെ ലക്ഷ്യം.
ടയോട്ടയുടെ സെഡാന്‍ കാറിന് 5.25 ലക്ഷം എന്നത് ആകര്‍ഷകമായ വിലയാണ്. ടയോട്ടയുടെ സാങ്കേതിക മികവിനോടൊപ്പം ഇന്ത്യന്‍ ഇടത്തരക്കാരന്റെ പോക്കറ്റിന് താങ്ങാവുന്ന വിലയാണ് ഈ കാറിനെ ആകര്‍ഷകമാക്കുന്നത്.
ബാംഗ്ലൂരിനടുത്ത് ടയോട്ട 3200 കോടി രൂപ മുടക്കി പണിത ഫാക്ടറിയിലാണ് എത്തിയോസ് ഉല്പാദിപ്പിയ്ക്കുന്നത്. 70,000 എത്തിയോസ് ഈ ഫാക്ടറിയില്‍ പ്രതി വര്‍ഷം ഉല്പാദിപ്പിയ്ക്കാനാവുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ പ്രസിഡണ്ട് അകിയോ ടയോട്ട പറഞ്ഞു.
1500 സിസി ഉള്ള പെട്രോള്‍ എഞ്ചിനായിരിയ്ക്കും ഈ കാറിലുള്ളത്. ഈ സെഡാന്‍ കാറിന്റെ ഡീസല്‍ രൂപം 2011 ഒടുവില്‍ പുറത്തിറങ്ങും. പെട്രോളില്‍ ഓടുന്ന ഇതിന്റെ ഹാച്ച് ബാക്ക് കാറും 2011 ല്‍ പുറത്തിറങ്ങിയേയ്ക്കും.
ഇന്ത്യയില്‍ ടയോട്ട ഇറക്കുന്ന ഏറ്റവും വില കുറഞ്ഞ കാറായിരിയ്ക്കും ഇത്. ഇപ്പോള്‍ ടയോട്ട കുടുംബത്തില്‍ നിന്നുള്ള ഇന്നോവയാണ് ഏറ്റവും വിലകുറഞ്ഞ ഇന്ത്യയിലെ ടയോട്ട വാഹനം. ടയോട്ട കൊറോള, കാംറി, എസ് യു വി ആയ ഫോര്‍ച്ച്യൂണര്‍ തുടങ്ങിയവയാണ് മറ്റ് ടയോട്ട വാഹനങ്ങള്‍.


Click it and Unblock the Notifications