ടൊയോട്ടയുടെ ലക്‌സസ് ഇന്ത്യന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ലക്‌സസ്സിന്റെ സാധ്യത എത്രത്തോളമെന്നും മറ്റുമറിയാന്‍ വിപണി പഠനം തകൃതിയായി പുരോഗമിക്കുന്നതായി അറിയുന്നു. എന്ന് വരും എങ്ങനെ വരുമെന്നൊന്നും അറിവായിട്ടില്ല. വരും എന്നു മാത്രം ഇപ്പോള്‍ പറയാന്‍ സാധിക്കും.
ഇന്ത്യന്‍ ലക്ഷ്വറി കാര്‍ വിപണിയിലെ അന്തംവിട്ട വളര്‍ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് അമേരിക്കന്‍ സായ്‌വ് എന്നതിനാല്‍ ഏറ്റവും പെട്ടെന്നുതന്നെ വിപണി പ്രവേശം നടക്കുമെന്നാണ് വിദഗ്ധമതം.
ടൊയോട്ടയുടെ പൊതു വഴിയില്‍ നിന്ന് വിഭിന്നമായ രീതികളും ഉപഭോക്തൃ സമീപനവുമാണ് ലക്‌സസിനുള്ളത് എന്നതിനാല്‍ സ്വന്തമായ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളായിരിക്കും ലക്‌സസിനുണ്ടാവുക. ഇങ്ങനെ ചെയ്താല്‍ മാത്രമേ ലക്‌സസിന് തന്റെ പ്രീമിയം പ്രതിച്ഛായ നിലനിര്‍ത്താനാവൂ. ആനയെ കെട്ടേണ്ടത് ആട്ടിന്‍ കൂട്ടിലല്ലല്ലോ.
ലക്ഷ്വറി ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനൊപ്പം ടൊയോട്ട അതിന്റെ ഫിനാന്‍സ് വിംഗ് കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കാര്‍ വാങ്ങാന്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ നല്‍കുകയാണ് ലക്ഷ്യം.


Click it and Unblock the Notifications








