കടലിലേക്കിനി കാറില്‍ പോകാം!

റോഡില്‍ സ്ഥലമില്ലെങ്കില്‍ വഴിയരുകിലെ ഓട തിരഞ്ഞെടുക്കാന്‍ ശേഷിയുള്ള ഇത്തരമൊരു കാര്‍ ലണ്ടനില്‍ ഒരു കമ്പനി വികസിപ്പിച്ചിരിക്കുന്നു. വെള്ളത്തില്‍ 56 കിലോമീറ്ററും നിരത്തില്‍ 160 കിലോമീറ്ററും വേഗത കൈവരിക്കാന്‍ ഇങ്ങോര്‍ക്ക് കഴിയും. ഗിബ്സ് ടെക്നോളജീസാണ് കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കാറിനെ ബോട്ടാക്കുവാനും തിരിച്ച് കാറാക്കുവാനും വല്ലാതെയൊന്നും പണിപ്പെടേണ്ടതില്ല. ഒരു സ്വിച്ചമര്‍ത്തിയാല്‍ മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്.
ലണ്ടനിലെ ഗ്രേറ്റ് ഓസ് നദിയില്‍ കാറിന്‍റെ പരീക്ഷ ഓട്ടം സംഘടിപ്പിച്ചിരുന്നു. കാര്‍ വെള്ളത്തിലോടുന്ന കാഴ്ച കണ്ട് തന്‍റെ ബോധം മറഞ്ഞെന്ന് 54-കാരിയായ മൊയ്‍ര ക്ലല്ലന്‍ഡ് മദാമ്മ പറയുന്നു. ബോധം കെടാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.
വാഹന നിര്‍മാണ രംഗം ഇത്തരം മൂന്നാം ലിംഗക്കാരെ നിര്‍മിക്കുന്നതില്‍ ഈയിടെയായി കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്. മനുഷ്യര്‍ക്കിടയില്‍ മൂന്നാം ലിംഗക്കാര്‍ക്ക് ലഭിക്കുന്ന അവഗണനയൊന്നും ഇത്തരം സൂപ്പര്‍ കാറുകള്‍ക്കുണ്ടാവില്ലെന്ന് ഉറപ്പാണ്. ട്രാഫിക് നിയമങ്ങളല്ല ഭരണഘടന വരെ മാറ്റിയെഴുതി കമ്പനിയെ നാട്ടിലെത്തിക്കാന്‍ ഇന്നത്തെ രാഷ്ട്രീയരംഗം തയ്യാറാണ്.


Click it and Unblock the Notifications








