ആര്യയുടെ ടൂ വീല്‍ ഡ്രൈവ് വിപണിയില്‍

2.2 ലിറ്ററിന്‍റെ എന്‍ജിന്‍ 140 കുതിരശക്തിയും 320 ടോര്‍ക്കും ലഭ്യമാക്കുന്നതാണ്.
മൂന്ന് നിരകളുള്ള സീറ്റിംഗില്‍ മുഴുവന്‍ തുകല്‍ അപ്ഹോള്‍സ്റ്ററിയാണുള്ളത്. ഡ്യുവല്‍ എയര്‍ബാഗ് ഘടിപ്പിച്ചിട്ടുണ്ട്. ഇരുട്ടിനെ തിരിച്ചറിഞ്ഞ് സ്വിയം തീരുമാനമെടുക്കാനമ്‍ ശേഷിയുള്ള ലൈറ്റുകള്‍, മഴ സംവേദകത്വമുള്ള വൈപ്പറുകള്‍ എന്നിവയും ആര്യയിലുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭ്യം. റിയര്‍ വ്യൂ മിററുകള്‍ക്ക് ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ്മെന്‍റ് സാധ്യമാണ്.
ആര്യ ടൂ വീല്‍ ഡ്രൈവ് 3 ട്രിം ലെവലുകളില്‍ വിപണിയില്‍ ലഭിക്കും. ആര്യ പ്രസ്റ്റിജ്, ആര്യ പ്ലഷര്‍, ആര്യ പ്യുവര്‍.
ഇന്ത്യന്‍ നിര്‍മിതമായ ആദ്യത്തെ ക്രോസ്സോവറാണ് ടാറ്റ ആര്യ. ഫോര്‍ വീല്‍ ഡ്രൈവ് മാത്രമാണ് ആദ്യം ഇറക്കിയിരുന്നത്. ഫോര്‍ വീല്‍ ഡ്രൈവിന്‍റെ വിലനിലവാരം ഇന്ത്യന്‍ വിപണിയുടെ സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ല എന്ന തിരിച്ചറിവ് ടാറ്റയ്ക്കുണ്ടായതിന്‍റെ ഫലമാണ് പുതിയ ടൂ വീല്‍ ഡ്രൈവ്. വിപണിയിലെ തന്ത്രപരമായ നിലനില്‍പിന് യോജിച്ച വിലയിലാണ് ടൂ വീല്‍ ഡ്രൈവ് പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications








