നാനോ നേപ്പാളിനെ കീഴടക്കുന്നു

നേപ്പാളിലും നാനോ ഏറ്റവും വില കുറഞ്ഞ കാറാണെന്ന് അറിയുക. കാര്‍ നിര്‍മാണ യൂണിറ്റുകള്‍ നിര്‍മിച്ച് ഉല്‍പാദനം നടത്തുവാനുള്ള വിപണി വലിപ്പം രാഷ്ട്രത്തിന് നിലവിലില്ല.
നേപ്പാളില്‍ ടാറ്റയുടെ ഏറ്റവുമടുത്ത എതിരാളി ഇന്ത്യക്കാരന്‍ തന്നെയാണ്. മാരുതി 800. പക്ഷെ 800-ന് വില പത്ത് ലക്ഷത്തിലധികം വരും. മറ്റൊരു പ്രത്യേകതയുള്ളത് നേപ്പാളില്‍ ഒരു കാര്‍ മോഡലിന് ഒറ്റ വില മാത്രമേ ഉള്ളൂവെന്നതാണ്. ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ നികുതി വ്യവസ്ഥയനുസരിച്ച് കാര്‍ വിലകളില്‍ വ്യത്യാസം വരും. കേരളത്തില്‍ ആഢംബരക്കാര്‍ സെസ് അടങ്കല്‍ 2 ശതമാനം കൂട്ടിയത് കഴിഞ്ഞ ദിവസത്തെ മാണി ബജറ്റിലാണ്.
നാനോയ്ക്ക് അന്തര്‍ദ്ദേശീയ വിപണി കണ്ടെത്താനുള്ള ടാറ്റയുടെ ശ്രമങ്ങളുടെ ഭാഗമാണ് നേപ്പാളും ശ്രീലങ്കയുമെല്ലാം. ശ്രീലങ്കയില്‍ ചെന്നിറങ്ങിയ ഉടനെ രാജ്യത്തെ ഓട്ടോറിക്ഷക്കാരുടെ ശത്രുത നേടാന്‍ നാനോയ്ക്ക് കഴിഞ്ഞു. മികച്ച വരവേല്‍പ്പാണ് ശ്രീലങ്കന്‍ വിപണിയിലും നാനോ നേടിയിരിക്കുന്നത്.


Click it and Unblock the Notifications








