മൂന്നാം തലമുറ റോഡ്‍സ്റ്റര്‍ റോഡില്‍

ഇന്‍റലിജന്‍റ് ലൈറ്റ് സിസ്റ്റം, സ്പീഡ് ലിമിറ്റ് അസിസ്റ്റ് സിസ്റ്റം, പാര്‍ക്കിംഗ് ഗൈഡന്‍സ് സിസ്റ്റം, പ്രീ സേഫ് സംവിധാനം തുടങ്ങിയ അത്യാധുനിക സാങ്കേതികതകള്‍ കാറിലുണ്ട്. 3498 ചില്വാന്‍ സിസിയുള്ള എന്‍ജിന്‍ 306 കുതിരശക്തി പ്രദാനം ചെയ്യുന്നു. അഞ്ചില്‍ ചില്വാന്‍ സെക്കന്‍ഡുകള്‍ കൊണ്ട് 1000 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവന് സാധിക്കും. ഒരു കാര്യം കൂടി കേട്ടോളൂ റോഡ്‍സ്റ്ററിന്‍റെ ന്യൂദില്ലി എക്സ് ഷോറൂം വില 61.9 ലക്ഷം ക. ആകുന്നു.
ഒന്‍പത് നിറങ്ങളിലാണ് മൂന്നാം തലമുറ റോഡ്‍സ്റ്റര്‍ നിരത്തിലെത്തുന്നത്. ലിറ്ററിന് എട്ട് കിലോമീറ്റര്‍ മൈലേജ് കിട്ടും.
കഴിഞ്ഞ വര്‍ഷം മാസത്തില്‍ മൂന്നോ നാലോ കാറുകള്‍ വെച്ചാണ് എസ് എല്‍ കെയുടെ വില്‍പന നടന്നിരുന്നത്. ഇത്തവണ അതില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തുള്ള 57 ഔട്‍ലെറ്റുകളിലൂടെ എസ്‍ എല്‍ കെ വിറ്റഴിക്കും.
പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുവാനാണ് പരിപാടി. പെട്രോള്‍ വിലക്കയറ്റം മൂലം ലക്ഷ്വറി സെഗ്മെന്‍റില്‍ കാര്യമായ വില്‍പന ഇടിവൊന്നും ഉണ്ടായിട്ടില്ലെന്ന് മെഴ്സിഡസ് ഇന്ത്യയുടെ മാര്‍ക്കറ്റിഗ് ഡയറക്ടര്‍ ദേബാശിഷ് മിത്ര അറിയിക്കുന്നു. കമ്പനിയുടെ നിലവിലെ വളര്‍ച്ച 50-55 ശതമാനം കണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.


Click it and Unblock the Notifications








