യൂസഫ് അറയ്ക്കലിന്‍റെ കാര്‍ ശില്‍പം

കാര്‍ നിര്‍മാതാക്കളുടെ യഥാര്‍ഥ പ്രചോദനം എന്താണ്? വിപണിയെന്ന് ചിലര്‍ ഉത്തരം പറയും. വിപുലമായിക്കൊണ്ടിരിക്കുന്ന വിപണിയെ മാത്രം ലാക്കാക്കി കാറുകള്‍ പുറത്തിറക്കിയവര്‍ വിജയിച്ച ചരിത്രം ഇല്ലെന്നു തന്നെ കാണാം. അത്തരക്കാരെ അധികം താമസിക്കാതെ വിപണി തന്നെ കൈയൊഴിയുകയും ചെയ്യും.

ഒരു കാര്‍ നിര്‍മാതാവിന്‍റെ ഏറ്റവും വലിയ പ്രചോദനം ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ആളുകള്‍ തന്‍റെ ഉല്‍പന്നങ്ങളെ സ്വീകരിക്കുന്നതാണ് എന്നു കാണാം. കഴിഞ്ഞ ദിവസം മുംബൈയിലെ സ്വര്‍ണപ്പണിക്കാര്‍ നിര്‍മിച്ച് സ്വര്‍ണനാനോ ഇതിനൊരുദാഹരണമാണ്. രത്തന്‍ ടാറ്റ ആ ഉദ്യമത്തില്‍ വളരെയേറെ ആകൃഷ്ടനായി. നാനോയുടെ ഡിസൈന്‍ സൗന്ദര്യം ഒരു ജനത ഏറ്റെടുക്കുന്നതിന്‍റെ ഉദാഹരണം കൂടിയാണിത്.

ബി എം ഡബ്ലിയുവിന്‍റെ ഡിസൈനറായിരുന്ന ക്രിസ് ബാംഗിള്‍ ഓട്ടോ ഉലകത്തില്‍ സൃഷ്ടിച്ച തരംഗങ്ങള്‍ ചെറുതായിരുന്നില്ല. വിമര്‍ശനങ്ങള്‍ എമ്പാടുമുണ്ടായിട്ടും ബി എം ഡബ്ലിയു ബാംഗിളിനെ കൈയൊഴിഞ്ഞില്ല. പുതിയ സൗന്ദര്യവിതാനങ്ങള്‍ കണ്ടെത്താനുള്ള ഒരു കാര്‍ നിര്‍മാതാവിന്‍റെ ആഗ്രഹമായിരുന്നു ബാംഗിളിനെ കൈയൊഴിയാതിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഫലിച്ചത്.

ചിത്രകാരനായ യൂസഫ് അറയ്ക്കല്‍ കാറുകള്‍ ഡിസൈന്‍ ചെയ്തിട്ടില്ല. എന്നാല്‍, തന്‍റെ ആദ്യത്തെ കാറിനെ, ഒരു ഫിയറ്റിനെ അദ്ദേഹം തന്‍റേതു മാത്രമായ ഒരു നിര്‍മിതിയാക്കിയെടുത്തു. ഇതിനെ ശില്‍പമെന്നും ഇന്‍സ്റ്റലേഷന്‍ ആര്‍ടെന്നുമൊക്കെ വിളിക്കാം. വിളിപ്പേരെന്തായാലും കൂടുതല്‍ ഒരു മികച്ച കലാസൃഷ്ടിയായി ഫിയറ്റ് പരിണമിച്ചത് ആരെയും ആകര്‍ഷിക്കും.

1953 മോഡല്‍ ഫിയറ്റ് മില്ലിസെന്‍റോ കാറാണ് യൂസുഫ് ആദ്യമായി വാങ്ങുന്ന കാര്‍. 1983-ല്‍. യഥാര്‍ഥത്തില്‍ പണമായിരുന്നില്ല കാറിന് പകരമായി യൂസുഫ് നല്‍കിയത്. തന്‍റെ രണ്ട് പെയിന്‍റിംഗുകളാണ് അദ്ദേഹം നല്‍കിയത്. പെയിംന്‍റിംഗുകള്‍ ശേഖരിക്കുന്ന ഹരീഷ് സാല്‍വ രണ്ട് ചിത്രങ്ങള്‍ക്കും ഒരു ശില്‍പത്തിനും പകരമായി യൂസുഫിന് ഫിയറ്റ് കാര്‍ നല്‍കി.

കാറിന്‍റെ ക്ലാസ്സിക് രൂപം നിലനിര്‍ത്തിയാണ് അറയ്ക്കല്‍ കാറിനെ മാറ്റിയെടുത്തത്. ഫിയറ്റ് മില്ലിസെന്‍റോയെ ആദ്യം കാണുന്നവര്‍ അതില്‍ ഒരു ആംബി ഛായ തിരിച്ചറിയാതിരിക്കില്ല. 1969-നു ശേഷം മില്ലിസെന്‍റ് പുറത്തിറങ്ങിയിട്ടില്ല.

ഏതാണ്ട് ഒരു ടണ്‍ ചെമ്പ് കാറിനെ ശില്‍പമാക്കുന്നതിനായി ചെലവിട്ടു. വിദഗ്ധരായ ജോലിക്കാരുടെ സഹായത്തോടെ വര്‍ഷങ്ങളെടുത്താണ് ശില്‍പത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. യൂസഫ് അറയ്ക്കലിന്‍റെ കാര്‍ ശില്‍പം

കാര്‍ നിര്‍മാതാക്കളുടെ യഥാര്‍ഥ പ്രചോദനം എന്താണ്? വിപണിയെന്ന് ചിലര്‍ ഉത്തരം പറയും. വിപുലമായിക്കൊണ്ടിരിക്കുന്ന വിപണിയെ മാത്രം ലാക്കാക്കി കാറുകള്‍ പുറത്തിറക്കിയവര്‍ വിജയിച്ച ചരിത്രം ഇല്ലെന്നു തന്നെ കാണാം. അത്തരക്കാരെ അധികം താമസിക്കാതെ വിപണി തന്നെ കൈയൊഴിയുകയും ചെയ്യും.

ഒരു കാര്‍ നിര്‍മാതാവിന്‍റെ ഏറ്റവും വലിയ പ്രചോദനം ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ആളുകള്‍ തന്‍റെ ഉല്‍പന്നങ്ങളെ സ്വീകരിക്കുന്നതാണ് എന്നു കാണാം. കഴിഞ്ഞ ദിവസം മുംബൈയിലെ സ്വര്‍ണപ്പണിക്കാര്‍ നിര്‍മിച്ച് സ്വര്‍ണനാനോ ഇതിനൊരുദാഹരണമാണ്. രത്തന്‍ ടാറ്റ ആ ഉദ്യമത്തില്‍ വളരെയേറെ ആകൃഷ്ടനായി. നാനോയുടെ ഡിസൈന്‍ സൗന്ദര്യം ഒരു ജനത ഏറ്റെടുക്കുന്നതിന്‍റെ ഉദാഹരണം കൂടിയാണിത്.

ബി എം ഡബ്ലിയുവിന്‍റെ ഡിസൈനറായിരുന്ന ക്രിസ് ബാംഗിള്‍ ഓട്ടോ ഉലകത്തില്‍ സൃഷ്ടിച്ച തരംഗങ്ങള്‍ ചെറുതായിരുന്നില്ല. വിമര്‍ശനങ്ങള്‍ എമ്പാടുമുണ്ടായിട്ടും ബി എം ഡബ്ലിയു ബാംഗിളിനെ കൈയൊഴിഞ്ഞില്ല. പുതിയ സൗന്ദര്യവിതാനങ്ങള്‍ കണ്ടെത്താനുള്ള ഒരു കാര്‍ നിര്‍മാതാവിന്‍റെ ആഗ്രഹമായിരുന്നു ബാംഗിളിനെ കൈയൊഴിയാതിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഫലിച്ചത്.

ചിത്രകാരനായ യൂസഫ് അറയ്ക്കല്‍ കാറുകള്‍ ഡിസൈന്‍ ചെയ്തിട്ടില്ല. എന്നാല്‍, തന്‍റെ ആദ്യത്തെ കാറിനെ, ഒരു ഫിയറ്റിനെ അദ്ദേഹം തന്‍റേതു മാത്രമായ ഒരു നിര്‍മിതിയാക്കിയെടുത്തു. ഇതിനെ ശില്‍പമെന്നും ഇന്‍സ്റ്റലേഷന്‍ ആര്‍ടെന്നുമൊക്കെ വിളിക്കാം. വിളിപ്പേരെന്തായാലും കൂടുതല്‍ ഒരു മികച്ച കലാസൃഷ്ടിയായി ഫിയറ്റ് പരിണമിച്ചത് ആരെയും ആകര്‍ഷിക്കും.

1953 മോഡല്‍ ഫിയറ്റ് മില്ലിസെന്‍റോ കാറാണ് യൂസുഫ് ആദ്യമായി വാങ്ങുന്ന കാര്‍. 1983-ല്‍. യഥാര്‍ഥത്തില്‍ പണമായിരുന്നില്ല കാറിന് പകരമായി യൂസുഫ് നല്‍കിയത്. തന്‍റെ രണ്ട് പെയിന്‍റിംഗുകളാണ് അദ്ദേഹം നല്‍കിയത്. പെയിംന്‍റിംഗുകള്‍ ശേഖരിക്കുന്ന ഹരീഷ് സാല്‍വ രണ്ട് ചിത്രങ്ങള്‍ക്കും ഒരു ശില്‍പത്തിനും പകരമായി യൂസുഫിന് ഫിയറ്റ് കാര്‍ നല്‍കി.

കാറിന്‍റെ ക്ലാസ്സിക് രൂപം നിലനിര്‍ത്തിയാണ് അറയ്ക്കല്‍ കാറിനെ മാറ്റിയെടുത്തത്. ഫിയറ്റ് മില്ലിസെന്‍റോയെ ആദ്യം കാണുന്നവര്‍ അതില്‍ ഒരു ആംബി ഛായ തിരിച്ചറിയാതിരിക്കില്ല. 1969-നു ശേഷം മില്ലിസെന്‍റ് പുറത്തിറങ്ങിയിട്ടില്ല.

ഏതാണ്ട് ഒരു ടണ്‍ ചെമ്പ് കാറിനെ ശില്‍പമാക്കുന്നതിനായി ചെലവിട്ടു. വിദഗ്ധരായ ജോലിക്കാരുടെ സഹായത്തോടെ വര്‍ഷങ്ങളെടുത്താണ് ശില്‍പത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

More from DriveSpark

Article Published On: Thursday, September 22, 2011, 15:37 [IST]
English summary
Artist Yusuf Arakkal turned his 1956 Fiat Millicento into a sculpture.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X