മാരുതി സമരം ആശ്രിതയൂണിറ്റുകളെ ബാധിക്കുന്നു

കഴിഞ്ഞ ദിവസം ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂദയെ സന്ദര്‍ശിച്ച വ്യവസായ പ്രതിനിധികള്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. മാരുതി സമരം രാജ്യത്തെമ്പാടുമുള്ള ഡീലര്‍മാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പൊതുവില്‍ മാന്ദ്യം നേരിടുന്ന കാലയളവില്‍ ഉത്സവ സീസണിലേക്കാണ് എല്ലാ ഡീലര്‍മാരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകളിലേക്ക് തിരിയുന്ന കാഴ്ചയാണ് വിപണിയില്‍.
മാരുതി സമരം മൂലം പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവ സീസണ്‍ തങ്ങള്‍ക്ക് നഷ്ടമായതായി ഗുഡ്ഗാവ് ഉദ്യോഗ് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രവീണ്‍ യാദവ് പറയുന്നു.
അതേസമയം മുഖ്യമന്ത്രിയും പരിവാരങ്ങളും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്ന ഹിസാര്‍ മേഖലയില്‍ തിരക്കിട്ട പ്രചാരണപരിപാടികളിലാണ്.


Click it and Unblock the Notifications








