കാത്തിരിക്കുക, ഇയോണിനെ...

Hyundai Eon
ഹ്യൂണ്ടായിയുടെ 800 സിസി പ്രവേശം അല്‍പ സമയങ്ങള്‍ക്കകം നടക്കും. ഇന്ത്യന്‍ വിപണിയുടെ ഹൃദയസ്ഥാനമായ 800 സിസി സെഗ്മെന്‍റില്‍ ഇനി അസാധാരണമായ മത്സരത്തിന്‍റെ നാളുകള്‍ കടന്നുവരികയാണ്. വിപണിയിലെ ഗോലിയത്തായ മാരുതി ആള്‍ട്ടോയെ നേരിടാന്‍ കല്ലും കവണയുമായി ദാവീദിന്‍റെ രംഗപ്രവേശം.

ആള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സകലമാന സന്നാഹങ്ങളും സൂത്രവാക്യങ്ങളും ഹ്യൂണ്ടായ് ഇയോണ്‍ കൂടെക്കരുതുന്നുണ്ട്. താഴ്ന്ന ഇടത്തരക്കാരന്‍റെ വാഹനസ്വപ്നങ്ങളെ കൂടിയ വിട്ടുവീഴ്ചകളോടെ പൂര്‍ത്തീകരിച്ചു നല്‍കുക എന്ന "ഉത്തരവാദിത്തം" ഹ്യൂണ്ടായ് ഇയോണ്‍ ഏറ്റെടുക്കുകയില്ല എന്നാണ് പ്രതീക്ഷ. ഹ്യൂണ്ടായ് ഇയോണിന്‍റെ ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് സ്റ്റൈലിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ്.

അത്യന്തം മത്സരക്ഷമമായ ഇന്ധനക്ഷമതയാണ് ഇയോണിനുള്ളത്. 21-ല്‍ ചില്വാനം കിമി മൈലേജ് എന്നത് പെട്രോള്‍ വിലക്കയറ്റത്തിന്‍റെ കാലത്ത് ഒരു മോഹനവാഗ്ദാനം തന്നെയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് സമയത്തു മാത്രമേ ലഭ്യമാകുകയുള്ളൂ. കാത്തിരിക്കുക.

More from DriveSpark

Article Published On: Thursday, October 13, 2011, 11:37 [IST]
English summary
You can watch here the Hyundai Eon launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X