ഇന്‍ഡികയെ സ്വിഫ്റ്റ് തിരിച്ചടിക്കുന്നു

സ്വിഫ്റ്റ് കാറിനെക്കാള്‍ എന്തുകൊണ്ടും മികച്ചത് തങ്ങളുടെ ഇന്‍ഡിക കാറാണെന്ന് കാര്യകാരണങ്ങള്‍ നിരത്തി ഒരിക്കല്‍ രംഗത്ത് വന്നിരുന്നു. ഇത് ഒരു തുറന്ന യുദ്ധത്തിനുള്ള സാധ്യതയാണ് മുന്നോട്ടു വെച്ചത്. പുതിയ ഇന്‍ഡിക വിസ്തയുടെയും മാരുതി സുസുക്കി സ്വിഫ്റ്റിന്‍െറെയും സവിശേഷതകള്‍ തങ്ങളുടെ സൈറ്റില്‍ ടാറ്റ താരതമ്യം ചെയ്തു. ഇതിന് അതേ നാണയത്തിലുള്ള മറുപടിയല്ല മാരുതി നല്‍കുന്നത്.
കൂടിയ മൈലേജും കുറഞ്ഞ മെയിന്‍റനന്‍സും മൂലം രാജ്യത്ത് ടാറ്റ ഇന്‍ഡിക ടാക്സിയായി ഏറെ ഉപയോഗിക്കപ്പെടുന്നതിനെ ചെറുതായൊന്ന് തോണ്ടുകയാണ് മാരുതി പരസ്യത്തിലൂടെ ചെയ്യുന്നത്. "സ്വിഫ്റ്റ് ഡീസലിലേക്ക് മാറൂ ടാക്സിയിലേക്ക് പോകാതെ" എന്ന സൂചന ദുരുദ്ദേശ്യപരമാണെന്ന് പറയാതെ വയ്യ.
ടാറ്റയുടെയും മാരുതിയുടെയും ഉല്‍പന്നങ്ങള്‍ തമ്മില്‍ ഇതുവരെയും നേരിട്ടൊരു മത്സരം വിപണിയില്‍ കണ്ടിട്ടില്ല. ഇത് ഒരു തുടക്കമാണെന്ന് വേണമെങ്കില്‍ അനുമാനിക്കാം.
മാരുതി സ്വിഫ്റ്റിന്‍റെയും ഇന്‍ഡികയുടെയും എന്‍ജിന്‍ സവിഷേഷതകളും ശേഷിയുമെല്ലാം ഏതാണ്ട് ഒരേ വഴിക്കാണ്. മൈലേജും ഏതാണ്ട് സമാനം. ഇന്‍റീരിയര്‍ സവിശേഷതകളുടെയും മറ്റും കാര്യത്തിലാണ് പുതിയ ഇന്‍ഡിക വിസ്ത വെല്ലുവിളി ഉയര്‍ത്തിയത്.
ഓക്സ്-ഇന്‍, യു എസ് ബി കണക്ടിവിറ്റിയുള്ള ഇന്‍റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, അഞ്ച് മൊബൈല്‍ ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ബ്ലൂ 5 ബ്ലൂടൂത്ത് സംവിധാനം, സ്റ്റിയറിംഗ് വീലിലെ നിയന്ത്രണ സംവിധാനങ്ങള്‍, ഇന്‍റലിജന്‍റ് റിയര്‍ വൈപ്പറുകള്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റുകള്‍ എന്നിവ സ്വിഫ്റ്റിലില്ലാത്തതും പുതിയ വിസ്തയിലുള്ളതുമായ സവിശേഷതകളാണെന്ന് ടാറ്റയുടെ സൈറ്റില്‍ നടത്തിയ താരതമ്യം ചൂണ്ടിക്കാട്ടിയിരുന്നു.


Click it and Unblock the Notifications








